ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റസ് പ്രമുഖര്‍ക്ക് ഉണ്ടാക്കിവെക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. പ്രശസ്തരായ വ്യക്തികളെ ലാക്കാക്കി സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് പോണ്‍ വീഡിയോകളാണ് ഇവയില്‍ ഏറ്റവും മാരകം. സിനിമാതാരങ്ങളും പാട്ടുകാരും മോഡലുകളുമെല്ലാം ഇരകളാക്കപ്പെട്ട ഡീപ്‌ഫേക്ക് എഐ പോണ്‍ വീഡിയോയ്ക്ക് താരും ഇരയായതായി പ്രമുഖ വാര്‍ത്താചാനലായ ചാനല്‍ 4 ജേണലിസ്റ്റും മദ്ധ്യവയസ്‌ക്കയുമായ കാത്തി ന്യൂമാനും. തന്റെ തന്നെ ഡീപ്‌ഫേക്ക് പോണോഗ്രാഫി വീഡിയോ തനിക്ക് തന്നെ കാണേണ്ടി വന്നെന്ന് അവര്‍ വ്യക്തമാക്കി.
ചാനലിന്റെ സായാഹ്ന വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന 49 കാരി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മ്മിച്ച വീഡിയോകള്‍ അന്വേഷിക്കുന്നതിനിടയിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു മുതിര്‍ന്ന സിനിമാ നടിയുടെ ശരീരത്തില്‍ തന്റെ മുഖം മോര്‍ഫ് ചെയ്ത് ചേര്‍ത്തിട്ടുള്ള ഒരു ക്ലിപ്പ് കണ്ടെത്തിയത്. ഇരകളുടെ സമ്മതമില്ലാതെ റിയലിസ്റ്റിക് വീഡിയോകള്‍ സൃഷ്ടിക്കുന്ന രോഗികളായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ലക്ഷ്യമിടുന്നതായി വിശ്വസിക്കപ്പെടുന്ന 250-ലധികം ബ്രിട്ടീഷ് സെലിബ്രിറ്റികളില്‍ ഒരാളാണ് മിസ് ന്യൂമാന്‍.
‘ഇത് ഞാനല്ലെന്ന് നിങ്ങള്‍ക്കറിയില്ലെങ്കില്‍, ഇത് യഥാര്‍ത്ഥമാണെന്ന് നിങ്ങള്‍ കരുതും. ഇത് എന്നോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെക്കുറിച്ചുള്ള ആരുടെയെങ്കിലും സങ്കല്‍പ്പം മാത്രമാണ്.’ അവര്‍ പറഞ്ഞു. ഡിജിറ്റലായി അവളുടെ അശ്ലീലചിത്രങ്ങള്‍ സൃഷ്ടിച്ച വ്യക്തിയെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു അജ്ഞാത ഉപയോക്താവില്‍ നിന്ന് തനിക്ക് അശ്‌ളീല ഫസ്ബുക്ക് സന്ദേശങ്ങള്‍ കിട്ടിയതായി അവര്‍ ജനുവരിയില്‍ പറഞ്ഞിരുന്നു. അതില്‍ ഒരു പുരുഷന്‍ സ്വയംഭോഗം ചെയ്യുന്നതിന്റെയും ആനന്ദിക്കാന്‍ ഷൂ ഉപയോഗിക്കുന്നതിന്റെയും വീഡിയോ ഉള്‍പ്പെടുന്നതായും അവര്‍ പറഞ്ഞു. ജനുവരിയില്‍ ഗായിക ടെയ്ലര്‍ സ്വിഫ്റ്റ് ഡീപ്ഫേക്കിംഗിന് ഇരയായിരുന്നു.