‘ദേവര: പാർട്ട് 1’ എന്ന ചിത്രത്തിലെ ‘ചുട്ടമല്ലെ’ എന്ന പാട്ടിലെ രംഗങ്ങൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ എ.ഐ (AI) വീഡിയോയ്ക്കെതിരെ പ്രതികരണവുമായി നടി ജാൻവി കപൂർ. സ്ത്രീകളെ അപമാനിക്കാന്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതിനെതിരെ രംഗത്തുവന്ന താരം, അനുവാദമില്ലാതെ ഇത്തരത്തിലുള്ള വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് കടുത്ത ലംഘനമാണെന്ന് വ്യക്തമാക്കി. ഇതുസംബന്ധിച്ച് വിശദമായ പ്രസ്താവന പുറപ്പെടുവിച്ച ജാൻവി, സ്ത്രീകളെ ലൈംഗികമായി അപമാനിക്കാനും അവരുടെ അനുമതിയില്ലാതെ ഇത്തരം വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കാനും സാങ്കേതികവിദ്യ കുറ്റകരമായി ഉപയോഗിക്കുന്നത് ലൈംഗിക അതിക്രമത്തിന് തുല്യമാണെന്ന് പറഞ്ഞു. Read More…
Tag: Deepfake
ഹർമൻപ്രീത് കൗറിന്റെ ‘അവിശ്വസനീയ ക്യാച്ച്’! കായികലോകത്തെ ഞെട്ടിച്ച ആ വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്?
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഒരു താരം ഓടിയെത്തി മറഞ്ഞുമറിഞ്ഞ് (somersault) അവിശ്വസനീയമായ ഒരു ക്യാച്ച് എടുക്കുന്ന വീഡിയോ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗമായിരുന്നു. ഹർമൻപ്രീത് കൗറിന്റെ ക്യാച്ച് എന്ന പേരിലാണ് പലരും ഇത് പങ്കുവെച്ചത്. എന്നാൽ ഇത് വ്യാജമായി എഐ (AI) ഉപയോഗിച്ച് നിർമ്മിച്ച വീഡിയോ ആണ്. ഭൂരിഭാഗം ആളുകളും തമാശയ്ക്കാണ് ഇത് പങ്കുവെച്ചതെങ്കിലും, ഇത്തരം വീഡിയോകൾ കാര്യങ്ങൾ കൃത്യമായി അറിയാത്ത ആരാധകരെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കും. അടുത്ത കാലത്തായി വലിയ ആശങ്കയുയർത്തുന്ന ഒന്നായി Read More…
‘മിറർ സെൽഫി’യിൽ പെൺകുട്ടിയെ ചുംബിച്ച് വൈഭവ്; പ്ലീസ് …. ആ പയ്യനെ വെറുതെവിടൂ…. വ്യാജ ചിത്രത്തിനെതിര വ്യാപക വിമർശനം
ചെന്നൈ: പതിനഞ്ചുകാരനായ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശിയും എഐ വ്യാജ ചിത്രങ്ങൾക്ക് ഇരയായി. ഒരു പെൺകുട്ടിയും വൈഭവ് സൂര്യവംശിയും ഒരുമിച്ചുള്ള വ്യാജ ചിത്രങ്ങളാണ് നിലവിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘മിറർ സെൽഫി’ രൂപത്തിലുള്ള ഈ ചിത്രത്തിൽ പെൺകുട്ടിയെ വൈഭവ് ചുംബിക്കുന്നതായുമുണ്ട്. ‘‘വൈഭവ് സൂര്യവംശിക്കൊപ്പമുള്ള ഈ പെൺകുട്ടി ആരാണ്? ആരാധകർ വലിയ ആകാംക്ഷയിലാണ്, ഇന്റർനെറ്റിലെ ഏറ്റവും ചൂടേറിയ ചർച്ചാവിഷയമായി ഇതു മാറിയിരിക്കുന്നു’’ എന്ന കുറിപ്പോടെയാണ് പല പേജുകളും ഈ ചിത്രം പങ്കുവെക്കുന്നത്. കേവലം 15 വയസ്സു മാത്രം പ്രായമുള്ള Read More…
കാത്തി ന്യൂമാനേയും ഡീപ്‌ഫേക്ക് പോണിന് ഇരയാക്കി ; വാര്‍ത്തയ്ക്കിടെ സ്വന്തം ലൈംഗികരംഗം കാണേണ്ടി വന്നു
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റസ് പ്രമുഖര്‍ക്ക് ഉണ്ടാക്കിവെക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല. പ്രശസ്തരായ വ്യക്തികളെ ലാക്കാക്കി സൃഷ്ടിക്കുന്ന ഡീപ്പ് ഫേക്ക് പോണ്‍ വീഡിയോകളാണ് ഇവയില്‍ ഏറ്റവും മാരകം. സിനിമാതാരങ്ങളും പാട്ടുകാരും മോഡലുകളുമെല്ലാം ഇരകളാക്കപ്പെട്ട ഡീപ്‌ഫേക്ക് എഐ പോണ്‍ വീഡിയോയ്ക്ക് താരും ഇരയായതായി പ്രമുഖ വാര്‍ത്താചാനലായ ചാനല്‍ 4 ജേണലിസ്റ്റും മദ്ധ്യവയസ്‌ക്കയുമായ കാത്തി ന്യൂമാനും. തന്റെ തന്നെ ഡീപ്‌ഫേക്ക് പോണോഗ്രാഫി വീഡിയോ തനിക്ക് തന്നെ കാണേണ്ടി വന്നെന്ന് അവര്‍ വ്യക്തമാക്കി. ചാനലിന്റെ സായാഹ്ന വാര്‍ത്താ ബുള്ളറ്റിനുകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന 49 കാരി ആര്‍ട്ടിഫിഷ്യല്‍ Read More…
ആലിയാഭട്ടും ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ഇരയായി ; വിവാദത്തില്‍ പ്രതികരിക്കാതെ നടി
രശ്മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് ശേഷം ഡീപ്‌ഫേക്ക് വീഡിയോയുടെ ഏറ്റവും പുതിയ ഇരയായി നടി ആലിയാഭട്ടും. മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ആലിയയുടെ മുഖം എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാദത്തില്‍ ആലിയ ഭട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം, രശ്മിക മന്ദാനയെ അവതരിപ്പിക്കുന്ന ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സ്വാധീനമുള്ളയാളുടെതായിരുന്നു വീഡിയോ. എന്നാല്‍ മന്ദനയുടെ മുഖം സ്ത്രീയുടെ ശരീരത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റിയായിരുന്നു വീഡിയോ. Read More…





