പാമ്പുകളെ ദൂരത്ത് നിന്നും കണ്ടാല്‍ മതി പൂച്ചകള്‍ ഭയന്ന് സ്ഥലം വിടാറുണ്ട്. ചിലരാവട്ടെ പാമ്പുമായി പോരാടി വിജയം സ്വന്തമാക്കാറുമുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോയില്‍ ചത്ത പാമ്പുമായി പൂച്ചകള്‍ കളിക്കുന്നതായി കാണാന്‍ സാധിക്കും.
മൂന്ന് പൂച്ചകളാണ് ഇവിടുത്തെ താരങ്ങള്‍. അവര്‍ ചത്ത പാമ്പിനെ റോഡില്‍വച്ച് തിരിച്ചുമറിച്ചും നോക്കുകയാണ്. കൂട്ടത്തിലെ ഒരു പൂച്ച ഇത് നോക്കിനില്‍ക്കുകയും മറ്റൊരാള്‍ കിടന്നുറങ്ങുകയുമായിരുന്നു. പാമ്പിന്റെ ശരീരത്തില്‍ കടിച്ച് ജീവനുണ്ടോയെന്ന് നോക്കുകയും തിരിച്ചുമറിച്ചുമിട്ട് പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഒരു പൂച്ച പാമ്പിന്റെ വാല്‍ കാലുകൊണ്ട് തട്ടിനോക്കുന്നു.
വളരെ രസകരമായ കമന്റുകളാണ് വീഡിയോയെ തേടിയെത്തുന്നത്. സമാധിയായി കിടക്കുന്ന പൂച്ചയായിരിക്കും പാമ്പിനെ കൊന്നതെന്നും മറ്റുള്ളവര്‍ വടംവലി മത്സരത്തിന് തയാറാക്കുകയാണെന്നും ചിലര്‍ കമന്റിട്ടു.പുറമേ പരുക്കുകള്‍ ഇല്ലാത്തതിനാല്‍ പാമ്പിന്റെ മരണ കാരണം ആന്തരികരക്തസ്രാവമായിരിക്കുമെന്നും ചിലര്‍ പറഞ്ഞു.5 പൂച്ചകള്‍ ചേര്‍ന്ന് കൊന്നതാണോ അതോ നേരത്തെ ചത്തതാണോയെന്ന് സംശയമുണ്ടെന്നും ചിലര്‍ പറഞ്ഞു.