Featured Travel

ഹിമാലയത്തിലൂടെ സൈക്കിള്‍യാത്ര ; ഇന്ത്യന്‍ ദമ്പതികള്‍ സഞ്ചരിച്ചത് 3000 കി.മീ. !

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളുടെ നിഴലില്‍, ധ്രുവ് ബോഗ്രയും ആഷിം ഷട്‌സാങ്ങും അധികം ആരും ധൈര്യപ്പെടാത്ത കാര്യം ചെയ്യാന്‍ പുറപ്പെട്ടു. ഇന്ത്യന്‍ ഹിമാലയത്തിന്റെ ഭീമാകാരമായ കമാനത്തിലൂടെ 3,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി. 6,000 അടി ഉയരത്തില്‍ അരുണാചല്‍ പ്രദേശിലെ ടെന്‍സിന്‍ ഗാവോണില്‍ നിന്ന് ആരംഭിച്ച അവര്‍ അരുണാചല്‍, പശ്ചിമ സിക്കിം, അസം, മേഘാലയ, ഉത്തരാഖണ്ഡിലെ കുമയോണ്‍, ഗര്‍വാള്‍ എന്നിവിടങ്ങളിലൂടെ കടന്ന് ഹിമാചലിലെ സൈഞ്ച്, കുളു, ലഹൗള്‍, സ്പിതി താഴ്വരകളിലേക്ക് എത്തി. ആര്‍ട്ടിക് മുതല്‍ ആന്‍ഡീസ് വരെ Read More…

Featured Travel

പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ? എങ്കില്‍ ഇവിടെ പോകരുത്; തല കയ്യില്‍പിടിച്ച് നടക്കുന്ന കുട്ടിയുടെ ആത്മാവ് അലയുന്നു

ഇതുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളില്‍ വിശ്വസിക്കാന്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ത്വര തന്നെയുണ്ട്. നിഗൂഢതകളിലേക്കും അമാനുഷികതകളിലേക്കും ആകൃഷ്ടനാകുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിശ്ചയമായും ശ്രദ്ധിക്കേണ്ട അനേകം സ്ഥലങ്ങള്‍ ഇന്ത്യയിലുണ്ട്. അവയില്‍ കുര്‍സിയോങ്ങിലെ ഡൗ ഹില്‍ തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധ്യതയുണ്ട്. പശ്ചിമ ബംഗാളിലെ ഡൗ ഹില്‍, പ്രേതബാധകളുടെയും പ്രേതാനുഭവങ്ങളുടെയും ഭയാനകമായ കഥകള്‍ക്ക് കുപ്രസിദ്ധമാണ്. പ്രേതബാധയുള്ള വിക്ടോറിയ ബോയ്സ് ഹൈസ്‌കൂളും കുപ്രസിദ്ധമായ ഡെത്ത് റോഡും പ്രേതാന്വേഷികളുടെ ഇഷ്ടപ്പെട്ട ഇടമാണ്. ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ സ്‌കൂളിന്റെ ഇടനാഴികളേയും ക്ലാസ് Read More…

Featured Travel

ഒരു കലാകാരന്‍ കയ്യൊപ്പിട്ടു ; പ്രേതനഗരം കാണാന്‍ ഇപ്പോള്‍ സഞ്ചാരികളുടെ തിരക്ക്

തന്റെ ജന്മനാട് തകര്‍ന്നുവീഴുന്നത് ആര്‍ക്ക് കണ്ടുനില്‍ക്കാനാകും. അതാണ് ഇറ്റാലിയന്‍ ചിത്രകാരനായ ലിനോ ലൊംബാര്‍ഡിയ്ക്കും ഉണ്ടായ പ്രശ്‌നം. വിദ്യാഭ്യാസവും അറിവും നേടി പുതിയതും ആധുനികവുമായ ജോലിയും സുഖസൗകര്യങ്ങളും തേടി പുതിയതലമുറ നഗരജീവിതത്തിന്റെ ഭാഗമായതോടെ തന്റെ നാട്ടില്‍ ആള്‍താമസം കുറഞ്ഞുവരുന്ന പ്രതിസന്ധി പരിഹരിക്കാന്‍ അദ്ദേഹം തനിക്കറിയാവുന്ന പണി നോക്കി. ഇപ്പോള്‍ ഇറ്റാലിയന്‍ ചെറുപട്ടണമായ സ്‌റ്റോര്‍ണാരയില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. പുഗ്ലിയ മേഖലയിലെ ഗ്രാമീണ പട്ടണം കാണാന്‍ ഇപ്പോള്‍ ആളുകളുടെ തിരക്കാണ്. ആളൊഴിഞ്ഞ് പ്രേതനഗരമായി മാറിയ സ്‌റ്റോര്‍ണാര ഇപ്പോള്‍ ആയിരക്കണക്കിന് വിനോദസഞ്ചാരികളെ Read More…

Travel

വെറും 3 മണിക്കൂര്‍ മീറ്റിംഗ് ; ഇന്ത്യാക്കാരന്‍ ചൈനയില്‍ യാത്ര ചെയ്തത് 1600 കി.മീ., അന്നു തന്നെ തിരിച്ചെത്തി

വെറുമൊരു മൂന്ന് മണിക്കൂര്‍ മീറ്റിംഗിനായി ഒരു ദിവസം 1,600 കിലോമീറ്റര്‍ സഞ്ചരിച്ച് രാത്രിയില്‍ നിങ്ങളുടെ സ്വന്തം കിടക്കയിലേക്ക് മടങ്ങുന്നത് സങ്കല്‍പ്പിക്കുക. ചൈനയി ല്‍ താന്‍ ചെയ്തതായി ഒരു ഇന്ത്യന്‍ വ്യവസായി അവകാശപ്പെട്ടത് ഇതാണ്. സ്‌കൈവിക്കി ന്റെ സഹസ്ഥാപകന്‍ ആകാശ് ബന്‍സാല്‍ തന്റെ യാത്രയെക്കുറിച്ച് എക്സില്‍ പങ്കിട്ടു. ഇതിന് തനിക്ക് 8,000 രൂപ ചിലവായതായി വ്യക്തമാക്കി. ”3 മണിക്കൂര്‍ മീറ്റിംഗിനായി ഞാന്‍ ഒരു ദിവസം 1600 കിലോമീറ്റര്‍ സഞ്ചരിച്ചു . ചൈനയിലെ ജീവിതം എത്ര സുഖകരമാണെന്ന് ഇത് കാണിക്കുന്നു. Read More…

Travel

10 മാസവും ജലത്തിനടിയില്‍; വേനലില്‍ 2മാസം മാത്രം പൊങ്ങി വരും; അപൂര്‍വ്വ ഗോവന്‍ ഗ്രാമം

വേനല്‍ക്കാലത്ത് രണ്ട് മാസത്തേക്ക് മാത്രം, വെള്ളത്തിന് മുകളില്‍ കാണുന്ന ഗോവയിലെ കുര്‍ഡി ഗ്രാമം. നശിച്ചുപോയ ഒരു വീടുകളും വെള്ളത്തിനടിയിലായ ഒരു ക്ഷേത്രവും പള്ളിയുമെല്ലാം ബാക്കി 10 മാസവും വെള്ളത്തിനടിയില്‍ മുങ്ങിക്കിടക്കും. മെയ് മാസത്തിലും തെക്കന്‍ ഗോവയില്‍ ഈ അത്ഭുതം അരങ്ങേറുന്നു. വേനല്‍ ജ്വലിക്കുന്ന ആലിംഗനത്തില്‍ സംസ്ഥാനത്തെ വലയം ചെയ്യുമ്പോള്‍, സംഗേം താലൂക്കിലെ ഗോവയിലെ കുര്‍ഡി ഗ്രാമം ഉയര്‍ന്നുവരുന്നു. ഇതിന് ചുറ്റുമുള്ള വെള്ളം വറ്റി വരളുന്നതാണ് ഇതിന് കാരണം. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ ഗ്രാമം കാണാനാകും. എന്നാല്‍ Read More…

Travel Wild Nature

ഒഡീഷയിൽ നിന്ന് ചൈനയിലേക്ക് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റർ സഞ്ചരിച്ച പക്ഷി, ഉപഗ്രഹം ടാഗ് ചെയ്തു

ഉപഗ്രഹം ടാഗ് ചെയ്യപ്പെട്ട ദേശാടനപക്ഷിയുടെ ആഗോള യാത്ര പക്ഷിശാസ്ത്രജ്ഞര്‍ക്ക് കൗതുക വിഷയമാകുന്നു. ഒഡീഷയിലെ വനത്തില്‍ നിന്ന് 18 ദിവസം കൊണ്ട് 6,000 കിലോമീറ്റര്‍ പറന്ന അമുര്‍ ഫാല്‍ക്കണാണ്് അമ്പരപ്പിക്കുന്നത്. മെയ് 20 ന് ചൈനയിലെ മഞ്ചൂറിയന്‍ ഉള്‍ക്കടലില്‍ എത്തിയ പക്ഷി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ പറന്നത് ഏകദേശം 10,000 കിലോമീറ്റര്‍. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഏകദേശം 4,000 കിലോമീറ്റര്‍ പിന്നിട്ട് ഏപ്രില്‍ 30 മുതല്‍ മെയ് 2 വരെ ഒഡീഷയിലെ ഒരു വനത്തില്‍ പക്ഷി മൂന്ന് ദിവസം താമസിച്ചു. Read More…

Travel

ഡ്രൈവിംഗ് ഹരമായ മുംബൈയിലെ രണ്ടു സ്ത്രീകള്‍ ; 57 ദിവസങ്ങളിലായി സഞ്ചരിച്ചത് 17 രാജ്യങ്ങള്‍

ഇന്ത്യന്‍ സഞ്ചാരികളായ സുജല്‍ പട്വര്‍ദ്ധനും മേധാ ജോസഫും 2015-ല്‍ ഒരു കൂട്ടം സുഹൃത്തുക്കളുമായി ഇന്ത്യയില്‍ നിന്ന് മൊറോക്കോയിലേക്ക് ഒരു സെല്‍ഫ് ഡ്രൈവ് യാത്ര നടത്തുമ്പോള്‍ ഇത് ഒരു പരിവര്‍ത്തന അനുഭവത്തിലേക്ക് നയിക്കുമെന്ന് കരുതി യിരുന്നില്ല. ഇപ്പോള്‍ ജോലി പോലും ഉപേക്ഷിച്ച് യാത്ര തന്നെ ഒരു പ്രൊഫഷ നായി പിന്തുടരാന്‍ അവരെ പ്രേരിപ്പിച്ചു. ഇരുവരും 57 ദിവസങ്ങളിലായി 17 രാജ്യങ്ങളാണ് സഞ്ചരിച്ചത്. 23,000 കിലോമീറ്റര്‍ വാഹനം ഓടിച്ചും കഴിഞ്ഞിരിക്കുകയാണ്. 2011-ല്‍ മിനി കൂപ്പറില്‍ യുഎസില്‍ തന്റെ ആദ്യ സെല്‍ഫ് Read More…

Featured Travel

ഇത് ആമസോണ്‍ മഴക്കാടല്ല, നമ്മുടെ കേരളം; പച്ച മേലാപ്പിന്റെ കടലില്‍ മറഞ്ഞിരിക്കുന്ന മരുപ്പച്ച

കേരളത്തിലെ വരന്തരപ്പിള്ളിയിലുള്ള ഹാരിസണ്‍സ് മലയാളം പ്ലാന്റേഷന്‍, ഇന്ത്യയിലെ ഏറ്റവും മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടാണെന്ന് പറഞ്ഞാല്‍ തെറ്റാകില്ല. പച്ച മേലാപ്പിന്റെ കടലില്‍ മറഞ്ഞിരിക്കുന്ന ഈ മരുപ്പച്ച വലിയ രീതിയില്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ്. തന്റെ ജന്മനാട്ടിലെ മറഞ്ഞിരിക്കുന്ന രത്‌നങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതില്‍ പ്രശസ്തനായ വ്‌ലോഗര്‍ ശ്രീജിത്ത് എസ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മൈതാനത്തിന്റെ ഒരു ഡ്രോണ്‍-ഷോട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 38 ദശലക്ഷത്തിലധികം കാഴ്ചകളും 4.5 ദശലക്ഷം ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും നേടി. ഇത് അദ്ദേഹത്തിന്റെ ഇതുവരെയുള്ള ഏറ്റവും ജനപ്രിയമായ പോസ്റ്റാക്കി Read More…

Travel

കുഞ്ഞും 76വയസ്സുള്ള അമ്മയുമായി ഇന്ത്യയിലുടനീളം 4000 കിലോമീറ്റര്‍ പിന്നിട്ട് മലയാളി യുവതി

കേരളത്തില്‍ നിന്നുള്ള ഒരു യുവതി അവരുടെ 76 കാരിയായ അമ്മയും പിഞ്ചുകുഞ്ഞുമായി ഇതിനകം രാജ്യത്തിന്റെ 4000 കിലോമീറ്ററുകളാണ് പിന്നിട്ടത്. ഏഴംഗ കുടുംബം പൂര്‍ണ്ണമായും സജ്ജീകരിച്ച ഒരു കാരവാനില്‍ ഇവര്‍ നടത്തുന്ന യാത്രയുടെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറി ആയിരക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുക മാത്രമല്ല, ഇന്ത്യയില്‍ കുടുംബ യാത്ര എങ്ങനെയായിരിക്കുമെന്ന് പുനര്‍ നിര്‍വചിക്കുകയും ചെയ്യുന്നു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നുള്ള ദമ്പതികളായ ജലജയും ഭര്‍ത്താവ് രതീഷും പരിചയസമ്പന്നരായ ഡ്രൈവര്‍മാരാണ്. അവരുടെ ഏറ്റവും പുതിയ സാഹസികത കേരളത്തില്‍ നിന്ന് ലഡാക്കിലേക്കുള്ള ധീരവും മനോഹരവുമായ Read More…