ലോകമെമ്പാടുമുള്ള പ്രേക്ഷകരെ രസിപ്പിച്ച ചിരിയുടെയും കുസൃതികളുടെയും സൗഹൃദത്തിന്റെയും പ്രതീകമായി കാലാതീതമായി അനേകം തലമുറകളെ രസിപ്പിച്ചുകൊണ്ടിരിക്കുകയാണ് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്‌കവറി, കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്കിന്റെ ദീര്‍ഘകാല ഷോയായ ‘ടോം ആന്‍ഡ് ജെറി’. വെറുമൊരു ആനിമേറ്റഡ് സീരീസ് എന്നതിലുപരിയായി 1940-ല്‍ വില്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് സൃഷ്ടിച്ച ഈ ക്ലാസിക് കോമഡി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമായ ഒരു സാംസ്‌കാരിക പ്രതിഭാസമായി തുടരുന്നു. വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക രീതിക്ക് അനുസരിച്ച് ആനിമേഷന്‍ ശൈലികളും വിനോദ പ്രവണതകളും മാറിയിട്ടും, ടോം & ജെറി Read More…
കണ്ടോളൂ.. പക്ഷേ തൊട്ടുപോകരുത്… കല്‍ക്കട്ടയുടെ നൈറ്റ് ലൈഫ് ഭരിച്ചിരുന്ന കാബറേ രാജ്ഞി, മിസ് ഷെഫാലി
നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കാണുക, ഇഷ്ടമുള്ളിടത്തൊക്കെ നോക്കുക, പക്ഷേ എന്റെ ദേഹത്ത് തൊടരുത്…! ഒരു പക്ഷേ ഇന്ത്യയിലെ കാബറേ നര്‍ത്തകികളുടെ മുന്‍ഗാമി എന്നറിയപ്പെട്ട മിസ് ഷെഫാലി താന്‍ കാബറേ നൃത്തം ചെയ്തിരുന്ന കാലത്ത് പറഞ്ഞ വാക്കുകളാണ് ഇത്. ഒരു കാബറേ നര്‍ത്തകിയുടെ തൊഴില്‍ ആളുകളുടെ നെറ്റി ചുളിപ്പിക്കുന്നുണ്ടെങ്കിലും മിസ് ഷെഫാലി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിരുന്നില്ല. അക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ‘ബംഗാളിലെ ഹെലന്‍’, കല്‍ക്കട്ടയുടെ ‘ക്വീന്‍ ഓഫ് കാബറേ’ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട ആരതി ദാസ് 60കളിലും 70കളിലും Read More…
വിക്‌ടോറിയന്‍ ലണ്ടനെ വിറപ്പിച്ച സീരിയല്‍ കില്ലറെ കണ്ടെത്തി; അഴിഞ്ഞത് 137 വര്‍ഷം പഴക്കമുള്ള കേസിലെ നിഗൂഡത
ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നിഗൂഢതകളിലൊന്ന് വെളിപ്പെടുത്തി, കുപ്രസിദ്ധ സീരിയല്‍ കില്ലറെ 137 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1800-കളുടെ അവസാനത്തില്‍ വിക്ടോറിയന്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡിനെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ‘ജാക്ക് ദി റിപ്പര്‍’ എന്ന് മാത്രം പരാമര്‍ശമുണ്ടായിരുന്നയാളുടെ ഐഡന്റിറ്റിയാണ് ഒടുവില്‍ വിദഗ്ദ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊലയാളി 3-കാരനായ പോളിഷ് കുടിയേറ്റക്കാരനായ ആരോണ്‍ കോസ്മിന്‍സ്‌കി എന്നയാളാണെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഷാളില്‍ നിന്നുള്ള ഡിഎന്‍എ Read More…
എവറസ്റ്റ് കൊടുമുടി ആദ്യം ക്യാമറയിലാക്കിയത് ഈ ഇറ്റാലിയന്‍ പര്‍വ്വതാരോഹകന്‍
അബ്രൂസോ ഡ്യൂക്ക് ലൂയിജി അമേഡിയോ ധനസഹായത്തോടെ ഇറ്റാലിയന്‍ പര്‍വതാരോഹകനും ഫോട്ടോഗ്രാഫറുമായ വിറ്റോറിയോ സെല്ലയും ബ്രിട്ടീഷ് പര്‍വതാരോഹകനും പര്യവേക്ഷകനുമായ ഡഗ്ലസ് ഫ്രഷ്ഫീല്‍ഡിന്റെയും നേതൃത്വത്തില്‍ 1899ല്‍ കാഞ്ചന്‍ജംഗയിലേക്കുള്ള ഒരു പര്യവേഷണം നടന്നു. ഫ്രെഷ്ഫീല്‍ഡിന്റെയും ഡ്യൂക്കിന്റെയും ദീര്‍ഘകാല സഹപ്രവര്‍ത്തകനായതിനാലാണ് ദൗത്യത്തില്‍ സെല്ലയും ഉള്‍പ്പെട്ടത്. ദൗത്യം പരാജയമായെങ്കിലും പ്രാകൃതമായ മഞ്ഞ് പൊടിഞ്ഞ കൊടുമുടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സ്‌റ്റെല്ലയ്ക്കായി. വലിയ ഫോര്‍മാറ്റില്‍ 30 സെ.മീ, 40 സെ.മീ ഫോട്ടോഗ്രാഫുകള്‍ക്കും യൂറോപ്പിലെ ആല്‍പ്സ്, കോക്കസസ് പര്‍വതശ്രേണികളുടെ ശൈത്യകാല കയറ്റത്തിനും ഇതിനകം തന്നെ പ്രശസ്തനായിരുന്നു സെല്ല. കനത്ത Read More…
ഷാംപൂ തലയില്‍ ഇടുമ്പോള്‍ ഓര്‍ക്കണം, അമേരിക്കയിലെ ആദ്യ വനിതാ മില്യണെയറെ
അമേരിക്കയെക്കുറിച്ചുള്ള സങ്കല്‍പ്പം തന്നെ സമ്പന്നരുടെ നാട് എന്നതാണ്. എന്നാല്‍ അവിടുത്തെ അതിസമ്പന്നരില്‍ ആദ്യമായി മില്യണെയര്‍ പദവിയിലേക്ക് ഉയര്‍ന്ന കോടീശ്വരിയെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകയും മനുഷ്യാവകാശവാദിയുമൊക്കെയായ മാഡം സി.ജെ. വാക്കറാണ് അമേരിക്കയിലെ ആദ്യത്തെ വനിതാ മില്യണെയര്‍ എന്ന പദവി വഹിക്കുന്നത്. എളിയ ജീവിതത്തില്‍ നിന്ന് ഒരു സൗന്ദര്യവസ്തുക്കളുടെ വ്യവസായമേഖലയിലെ പയനീയര്‍ ആയി അവര്‍ അമേരിക്കന്‍ ചരിത്രത്തില്‍ നില കൊള്ളുന്നു. ആഫ്രിക്കന്‍-അമേരിക്കന്‍ സ്ത്രീകള്‍ക്ക് മുടി സംരക്ഷണത്തില്‍ വിപ്ലവം സൃഷ്ടിച്ചച്ച അവര്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിച്ചാണ് ഉയര്‍ച്ചയിലേക്ക് കുതിച്ചത്. തന്റെ Read More…
പ്രായം 170 കഴിഞ്ഞിട്ടും ഇന്നും ഫാഷൻ പ്രേമികൾക്കു പ്രിയം, ട്രെൻഡായ ജീൻസിന്റെ കഥ
ജീന്‍സിന് യുവതീ യുവാക്കളുടെ ഇടയില്‍ ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ടല്ലേ. 170 വര്‍ഷത്തിലേറെ പഴക്കമുള്ള ഒരു വസ്ത്രത്തിന് കാലങ്ങള്‍ക്കിപ്പുറവും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.1850ല്‍ കലിഫോര്‍ണിയയിലെ ഖനിത്തൊഴിലാളികള്‍ക്കായി ഒരുക്കിയ ഡെനിംവസ്ത്രങ്ങള്‍ യൂത്തിന്റെ ഫാഷന്‍ ഐക്കണായി മാറിയതെങ്ങനെയാണ്? ഡെനിം ജീന്‍സിന്റെ പിറവിക്ക് കാരണമായത് ലെവി സ്‌ട്രോസ് എന്ന അമേരിക്കന്‍ വസ്ത്രവ്യാപാരിയാണ്. ഖനിത്തൊഴിലാളികള്‍ക്ക് വസ്ത്രം തുന്നാനുള്ള തുണിയും ബട്ടന്‍സും സിബുമൊക്കെ നല്‍കിയത് ഇദ്ദേഹമായിരുന്നു. എന്നാല്‍ വസ്ത്രങ്ങള്‍ വേഗം നശിച്ചുപോകുന്നുവെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ കൂടുതല്‍ കട്ടിയുള്ള തുണി ഉപയോഗിച്ച് വസ്ത്രം Read More…
ഐസ് സ്റ്റിക്ക് കണ്ടുപിടിച്ചത് 11 വയസ്സുള്ള ഒരു കുട്ടി! ഒരു തണുത്ത രാത്രി നല്‍കിയ മനോഹര സമ്മാനം
പോപ്‌സിക്കളിള്‍ എന്ന പേരില്‍ വിളിക്കുന്ന ലോകത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീമിനെ നമ്മുടെ നാട്ടില്‍ വിളിച്ചിരുന്നത് , സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്ക് എന്നൊക്കെയാണ്. പ്രശസ്തമായ ഈ ഐസ്‌ക്രീമിന്റെ ജനനം വളരെ ആകസ്മികമായിയാണ്. 11 വയസ്സുള്ള ഒരു കുട്ടിയാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് വിശ്വസിക്കാനായി സാധിക്കുമോ? 1905ല്‍ ആയിരുന്നു ഈ സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫ്രാങ്ക് എപ്പേഴ്‌സ് എന്ന കുട്ടി ഒരു ഗ്ലാസ് നിറയെ മധുരപാനീയത്തില്‍ നിറയെ സ്റ്റിക്ക് വെച്ച് കറക്കികളിച്ചതിന് ശേഷം അത് കുടിക്കാതെ വീടിന്റെ വെളിയില്‍ Read More…
സെലിൻ; ക്ലിയോപാട്രയുടെ കരുത്തയായ മകൾ, ചരിത്രത്താൽ വിസ്മരിക്കപ്പെട്ടവള്‍
ഈജിപ്തിലെ ശക്തയായ ഭരണാധികാരിയും ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായവുമായ ക്ലിയോപാട്രക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് ക്ലിയോപാട്രയുടെ മകളെ കുറിച്ചറിയുമോ? വളരെ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു അവര്‍. മാര്‍ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും പുത്രിയായ ക്ലിയോപാട്ര സെലിനെക്കുറിച്ചാണ് പറയുന്നത്. ബിസി 40 ൽ ജനിച്ച് അലക്സാണ്ട്രിയയിലെ രാജകൊട്ടാരത്തിൽ വളർന്ന ക്ലിയോപാട്ര സെലീന് അവളുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ ഏകദേശം 10 വയസ്സായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ആഗസ്റ്റസ് സെലിനെയും സഹോദരങ്ങളെയും റോമിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ മാര്‍ക് ആന്റണിയുടെ ആദ്യ ഭാര്യയായ ഒക്ടേവിയയുടെ Read More…
വധശിക്ഷ നടപ്പാക്കാൻ ഇലക്ട്രിക് മരണക്കസേര! തയാറാക്കിയത് ഇതിഹാസ ശാസ്ത്രജ്ഞൻ
1890ലായിരുന്നു വില്യം കെംലര്‍ എന്ന കുറ്റവാളിയെ അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. ജര്‍മന്‍ വംശജനായ കെംലര്‍ മദ്യപിച്ച് തന്റെ ജീവിതപങ്കാളിയെ കൊലപ്പെടുത്തുകയായിരുന്നു. തൂക്കിലേറ്റുന്നതിന് പകരമായുള്ള വധശിക്ഷരീതികള്‍ അമേരിക്കന്‍ അധികൃതര്‍ ആലോചിച്ചു. ശാസത്രജ്ഞനായ തോമസ് ആല്‍വ എഡിസന്‍ ഇതില്‍ ഇടപ്പെട്ടു. വധശിക്ഷയെ എതിര്‍ത്തിരുന്ന അദ്ദേഹം പക്ഷെ ആ ഘട്ടത്തില്‍ മാത്രം താത്കാലികമായി എതിര്‍പ്പ് മാറ്റി. ഓള്‍ട്ടര്‍നേറ്റിങ് കറന്റ് ഉപയോഗിച്ച് കൊല്ലുന്ന ഒരു കസേര അദ്ദേഹം രൂപകല്‍പ്പന ചെയ്തു കൊടുത്തു. ഇതിലിരുത്തിയ കെംലറിന്റെ ശരീരത്തിൽ വൈദ്യുതി കയറി. ആ മരണം കണ്ട് Read More…