Spotlight

സാമൂഹികമാധ്യമംവഴി വിവരമറിഞ്ഞ സ്‌ത്രീ തിരിച്ചറിഞ്ഞു; കരമനയില്‍നിന്ന്‌ കാണാതായ ബാലിക ഹൈദരാബാദില്‍

തിരുവനന്തപുരം: കരമനയില്‍നിന്ന്‌ കാണാതായ പെണ്‍കുട്ടി ഹൈദരാബാദിലുണ്ടെന്ന്‌ പോലീസ്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്‌. തുടര്‍ന്ന്‌ തമ്പാനൂര്‍ പൊലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പോലീസ്‌ പങ്കുവച്ചിരുന്നു. സ്‌കൂളില്‍ നിന്ന്‌ ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ്‌ പെണ്‍കുട്ടി വീടുവിട്ടതെന്നാണ്‌ ലഭിക്കുന്ന വിവരം. പോലീസ്‌ അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ എവിടേക്കു പോയി എന്നത്‌ കണ്ടെത്താനായില്ല. സാമൂഹികമാധ്യമത്തിലെ വിവരങ്ങള്‍ കണ്ട്‌ ഒരു Read More…

Featured Spotlight

‘അഭിഭാഷക കോടതിയിൽ എത്തിയത് 10 ദിവസത്തിൽ താഴെ, ആ സമയത്ത് ഉറക്കവും’; നടിയെ ആക്രമിച്ച കേസിൽ അഡ്വ. ടി ബി മിനിക്കെതിരെ വിചാരണ കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരെ അതിരൂക്ഷ വിമർശനവുമായി വിചാരണ കോടതി. വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയം ഉറങ്ങുകയാണ് പതിവെന്നും കോടതി വിമർശിച്ചു. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമർശിച്ചു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ Read More…

Featured Spotlight

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്കിടെ മുഖ്യമന്ത്രിയുടെ സമരത്തിനെത്താതെ ജോസ് കെ മാണിയും ശ്രേയാംസ്‌കുമാറും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും മുന്നണിമാറുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന കേന്ദ്രവിരുദ്ധ സത്യഗ്രഹത്തിന് ജോസ് കെ മാണിയും എം വി ശ്രേയാംസ് കുമാറും എത്തിയില്ല. കഴിഞ്ഞ രണ്ട് എല്‍ഡിഎഫ് യോഗത്തിലും ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അനൗദ്യോഗികമായി തുടക്കം കുറിക്കുന്നതാണ് കേന്ദ്രത്തിന് എതിരായ സമരം. മന്ത്രി റോഷി അഗ്‌സ്റ്റിന്‍, ചീഫ് വിപ്പ് എന്‍.ജയരാജ് തുടങ്ങിയ നേതാക്കള്‍ സമരപരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വറുഗീസ് ജോര്‍ജ് ആര്‍ജെഡിയെ Read More…

Spotlight

രാഹുലിനായി കുർബാനയും ശത്രുസംഹാര പൂജയും; വഴിപാട് നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്

രാഹുല്‍ മാങ്കൂട്ടത്തിലിനായി പള്ളിയിലും അമ്പലത്തിലും വഴിപാട് നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജോ വള്ളംകുളം. പുതുപ്പള്ളി പള്ളിയിലും നന്നൂര്‍ ദേവീക്ഷേത്രത്തിലുമാണ് വഴിപാട്. പ്രതിസന്ധി മാറാനാണ് വഴിപാടെന്ന് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയായ റിജോ വള്ളംകുളം പറഞ്ഞു. പുതുപ്പള്ളി പള്ളിയിൽ മൂന്നുമേൽ കുർബാനയും നന്നൂർ ദേവി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും ഭാഗ്യസൂക്താർച്ചനയുമാണ് വഴിപാട്. രാഹുലിന്റെ പ്രതിസന്ധി സമയം മാറാനാണ് പൂജയെന്ന് റെജോ വള്ളംകുളം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം എന്നും യൂത്ത് Read More…

Featured Spotlight

‘ഇന്ത്യയിലേക്ക് കടക്കാൻ ആയിരത്തിലധികം ചാവേറുകൾ; എണ്ണമറിഞ്ഞാൽ ഞെട്ടും’: ഭീഷണിമുഴക്കി മസൂദ്‌ അസര്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരേ ചാവേര്‍ ആക്രമണഭീഷണി മുഴക്കി നിരോധിത ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്‌ അസര്‍. ഇയാളുടേതെന്നു സംശയിക്കുന്ന ശബ്‌ദരേഖയാണു പുറത്തുവന്നത്‌. നിരവധി ചാവേറുകള്‍ ഏതുനിമിഷവും ആക്രമണം നടത്താന്‍ തയാറാണെന്ന്‌ ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ അവകാശപ്പെടുന്നു. ഒന്നോ രണ്ടോ ആയിരമോ അല്ല, ആയിരത്തിലധികം ചാവേറുകള്‍ സജ്‌ജരാണ്‌. ഇവരെ ഇന്ത്യയിലേക്ക്‌ നുഴഞ്ഞുകയറാന്‍ അനുവദിക്കണമെന്ന്‌ സമ്മര്‍ദം ചെലുത്തുകയാണ്‌ താനെന്നും ശബ്‌ദരേഖയില്‍ മസൂദ്‌ അസര്‍ പറയുന്നു. തന്റെ സംഘത്തിലുള്ള ചാവേറുകളുടെ എണ്ണം പരസ്യമാക്കിയാല്‍ ലോകം ഞെട്ടുമെന്നും അസര്‍ അവകാശപ്പെടുന്നു. ‘ഈ Read More…

Featured Spotlight

മയ്യിത്ത് നമസ്‌കാരങ്ങൾക്ക് പാക്ക് സൈന്യം എന്നെ ക്ഷണിക്കാറുണ്ട്; ലഷ്‌കറെ ത്വയ്ബ നേതാവിന്റെ വെളിപ്പെടുത്തല്‍, ‘ഇന്ത്യക്ക് തന്നെ ഭയമാണ്’

പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ മയ്യിത്ത് നമസ്‌കാരങ്ങൾക്ക് തന്നെ സ്ഥിരമായി ക്ഷണിക്കാറുണ്ടെന്ന് ലഷ്‌കറെ ത്വയ്ബ നേതാവ് സൈഫുള്ള കസൂരി. പാക്കിസ്ഥാന്‍ സൈന്യവും തീവ്രവാദസംഘടനയും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് ലഷ്‌കറെ ത്വയ്ബ നേതാവിന്‍റെ തുറന്നു പറച്ചില്‍. ഒരു പൊതുചടങ്ങിലായിരുന്നു സൈഫുള്ള കസൂരി ഇത്തരത്തില്‍ പ്രതികരിച്ചത്. ആഗോളതലത്തിൽ ഭീകരനായി പ്രഖ്യാപിക്കപ്പെട്ട കസൂരി, ലഷ്കർ ഇ തൊയ്ബയുടെ സ്ഥാപകനായ ഹഫീസ് സെയ്ദിന്റെ അടുത്ത സഹായിയും ഹാഫിസ് സയീദിന്റെ നേതൃത്വത്തിലുള്ള ലഷ്‌കറെ ത്വയ്ബ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനുമാണ് . പാകിസ്താനിലെ ഒരു സ്‌കൂളിൽ Read More…

Spotlight

‘വീഡിയോ കോൾ ചെയ്ത് ഡ്രസ് ഊരി കാണിച്ചു’: ജാസിക്കെതിരെ ഹെലൻ ഓഫ് സ്പാർട്ട

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള ഇൻഫ്ലുവൻസറാണ് ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന ധന്യ എസ്. രാജേഷ്. മറ്റൊരു സോഷ്യൽ മീഡിയ താരമായ ജാസിയിൽ നിന്നു തനിക്കു മോശം അനുഭവം ഉണ്ടായെന്ന ആരോപണവുമായി ഹെലൻ ഓഫ് സ്പാർട്ട നേരത്തെ രംഗത്ത് എത്തിയിരുന്നു. View this post on Instagram A post shared by Dhanya Harshith S Rajesh (@helenofsparta_official) വീഡിയോ കോൾ ചെയ്ത് ജാസി നഗ്നതാപ്രദർശനം നടത്തിയെന്നാണ് ധന്യ പറയുന്നത്. പുതിയ വീഡിയോയിൽ താൻ സർജറി Read More…

Featured Spotlight

‘കുഞ്ഞിന്റെ പിതൃത്വം നിഷേധിച്ചപ്പോള്‍ DNA പരിശോധനയ്ക്കായി ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ചു’ രാഹുലിനെ പൂട്ടാൻ നിർണായക തെളിവ്

പാലക്കാട്:വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന മൂന്നാം ബലാത്സംഗ പരാതിയിൽ, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സൂചന. പത്തനംതിട്ട ജില്ലക്കാരിയായ പരാതിക്കാരി നിർണായക തെളിവുകളോടെയാണ് പോലീസിന് പരാതി നൽകിയത്. എസ്പി പൂങ്കുഴലിക്ക് വിശ്വാസമുള്ള ഉദ്യോഗസ്ഥരെ മാത്രം ഉൾപ്പെടുത്തി രൂപീകരിച്ച പോലീസ് ടീമാണ് അന്വേഷണവും അറസ്റ്റും നടത്തിയത്. രാഹുലിനെതിരെയുള്ള ആദ്യ കേസിൽ വിവാഹിതയായ യുവതി ഗർഭഛിദ്രം നടത്തിയതിന് തെളിവ് കണ്ടെത്തുക പ്രയാസമായിരുന്നു. എന്നാല്‍ ഈ കേസില്‍ ഭ്രൂണത്തിന്റെ സാമ്പിൾ ശേഖരിച്ച പെൺകുട്ടി, ഇതാണ് കേസിൽ Read More…

Featured Spotlight

പോറ്റിയെ കേറ്റിയത് തന്ത്രി തന്നെ ! എല്ലാമറിയുന്നവന്‍ കണ്ഠര് രാജീവരെന്ന് എസ്ഐടി കണ്ടെത്തല്‍

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റോടെ കേസില്‍ അതിനിര്‍ണായക നീക്കമാണ് പ്രത്യേക അനേഷണസംഘം നടത്തിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി തന്ത്രി കണ്ഠര് രാജീവര്‍ക്ക് രണ്ട് പതിറ്റാണ്ടിന്‍റെ ബന്ധമാണുള്ളതെന്ന് എസ്‌ഐടി പറയുന്നു. ശബരിമല സ്വര്‍ണക്കൊള്ള തന്ത്രിയുടെ മൗനാനുവാദത്തോടെയാണ് നടന്നതെന്നും, സ്പോണ്‍സര്‍ഷിപ്പിലെ കള്ളക്കളി തന്ത്രി അറിഞ്ഞു തന്നെയാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് എസ്‌ഐടി തന്ത്രിയെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ക്ഷേത്രത്തില്‍ തുടങ്ങിയ ബന്ധമാണ് തന്ത്രിയും പോറ്റിയും തമ്മിലുള്ളത്, പാളികള്‍ കൊണ്ടുപോയതിനെ തന്ത്രി എതിര്‍ത്തിരുന്നില്ല എന്നതുള്‍പ്പെടെ നിര്‍ണായക കണ്ടെത്തലുകളാണ് എസ്‌ഐടിയുടേത്. കൊച്ചിയിലെ Read More…