Featured Spotlight

36-ാം വയസി‍ല്‍ ആദ്യത്തെ വിമാനം; അതും ഒരു രൂപ കടംവാങ്ങാതെ; ഞെട്ടിച്ച് റോയിയുടെ മരണം

മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് പഴയ തലമുറയ്ക്ക് ഓര്‍മ്മയുണ്ടാവും? ആ കാര്‍ കൗതുകത്തോടെ നോക്കിനിന്ന ഒരു 13വയസുകാരന്‍ പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കിയ കഥയാണ് ഇത്. ഇതേ കൊച്ചുമിടുക്കന്‍ തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. മലയാളികള്‍ക്ക് എന്നും പ്രചോദനവും അഭിമാനവുമായിരുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയെ അത്ഭുതത്തോടെയാണ് കേരളം നോക്കിയത്. സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന, Read More…

Featured Spotlight

യോഗി ‘കാലനേമി’യെന്ന് ശങ്കരാചാര്യര്‍,; തര്‍ക്കം, അയോധ്യ ഉദ്യോഗസ്‌ഥന്‍ രാജിവച്ചു

ന്യൂഡല്‍ഹി: ശങ്കരാചാര്യര്‍ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതിയും ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന്‌ അയോധ്യ ഡെപ്യൂട്ടി ജി.എസ്‌.ടി. കമ്മിഷണര്‍ പ്രശാന്ത്‌ കുമാര്‍ സിങ്‌ രാജിസമര്‍പ്പിച്ചു. യോഗി ആദിത്യനാഥിനും പ്രധാനമന്ത്രിക്കും നേരെയുണ്ടായ ‘അവഹേളനം’ സഹിക്കാന്‍ കഴിയില്ലെന്ന്‌ പറഞ്ഞാണ്‌ അദ്ദേഹം രാജിക്കത്ത്‌ നല്‍കിയത്‌. ഈ മാസം ആദ്യം നടന്ന മാഘമേളയ്‌ക്കിടെ പ്രയാഗ്‌രാജിലെ സംഗമത്തില്‍ വിശുദ്ധ സ്‌നാനം നടത്താനെത്തിയ ശങ്കരാചാര്യനെയും അനുയായികളെയും തടഞ്ഞെന്ന ആരോപണത്തോടെയാണു വിവാദം ആരംഭിച്ചത്‌. തിരക്കേറിയ സ്‌ഥലത്ത്‌ അപകട സാധ്യത ഒഴിവാക്കാന്‍ മറ്റ്‌ തീര്‍ത്ഥാടകരെപ്പോലെ Read More…

Featured Spotlight

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…

Featured Spotlight

ഗംഗോത്രിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ബദരീനാഥിലും കേദാർനാഥിലും നിയന്ത്രണം വരുന്നു

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് Read More…

Featured Spotlight

പല കാരണങ്ങള്‍, പലതവണ പരാജയപ്പെട്ടു; NSS – SNDP-ഐക്യം പൊളിഞ്ഞു; പരാജയപ്പെടുമെന്ന് എന്‍.എസ്.എസ്.

എസ്.എന്‍.ഡി.പിയുമായി ഐക്യമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് എന്‍.എസ്.എസ് പിന്മാറി. പല കാരണങ്ങളാലും പലതവണ പരാജയപ്പെട്ട കാര്യമാണ് എന്‍.എസ്.എസ് – എസ്.എന്‍.ഡി.പി ഐക്യശ്രമമെന്ന് പെരുന്നയില്‍ ചേര്‍ന്ന എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വിലയിരുത്തി. ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഐക്യശ്രമവും പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അടിസ്ഥാന മൂല്യങ്ങളില്‍ നിന്ന് വ്യതിചലിക്കാന്‍ എന്‍.എസ്.എസിന്  കഴിയില്ലെന്നും ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.  എന്‍.എസ്.എസിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമദൂര നിലപാടാണ് ഉള്ളത്. മറ്റെല്ലാ സമുദായങ്ങളോടും സൗഹാര്‍ദത്തില്‍ പോകുന്നതുപോലെ എസ്.എന്‍.ഡി.പി. യോഗത്തോടും സൗഹാര്‍ദത്തില്‍  Read More…

Featured Spotlight

ശ്വാസം കിട്ടാതെ ആശുപത്രിയില്‍ രോഗി പിടഞ്ഞു മരിച്ചു; ഡ്യൂട്ടി ഡോക്ടറും നേഴ്‌സും ഉറക്കത്തിലായിരുന്നുവെന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ

തിരുവനന്തപുരം: ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ആ ഭാര്യ കരഞ്ഞു വിളിച്ച്‌ അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന്‌ വ്യക്‌തം. വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ആശുപത്രി ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ അനാസ്‌ഥയ്‌ക്ക്‌ തെളിവാണ്‌. ആശുപത്രി മുറ്റത്ത്‌ അതീവ ഗുരുതരാവസ്‌ഥയില്‍ നില്‍ക്കുന്ന ബിസ്‌മിറിന്റെ അവസാന നിമിഷങ്ങളാണ്‌ ദൃശ്യങ്ങളിലുള്ളത്‌. കഴിഞ്ഞ 19നാണ്‌ കേരളത്തെ നടുക്കിയ സംഭവം. Read More…

Featured Spotlight

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍

പത്മപുരസ്കാര പ്രഖ്യാപനത്തിൽ കേരളത്തിന് അഭിമാന നിമിഷം. മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ സമുന്നത നേതാവുമായ വി.എസ്. അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജി കെ ടി തോമസിന് പത്മവിഭൂഷണും ലഭിച്ചു. ഇത്തവണ പ്രഖ്യാപിച്ച അഞ്ച് പത്മവിഭൂഷൺ പുരസ്കാരങ്ങളിൽ മൂന്നെണ്ണവും മലയാളികൾക്കാണെന്നത് കേരളത്തിന് ഇരട്ടി മധുരമായി. 5 പത്മവിഭൂഷൺ, 13 പത്മഭൂഷൺ, 113 പത്മശ്രീ എന്നിവയുൾപ്പെടെ 2026-ലെ 131 പത്മ പുരസ്‌കാരങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. ജന്മഭൂമി മുന്‍ മുഖ്യപത്രാധിപര്‍ പി നാരായണന് പത്മവിഭൂഷണ്‍ Read More…

Featured Spotlight

‘ക്ഷണിച്ചാലല്ലാതെ അടുത്തേക്ക് പോകരുതെന്നാണ് പരിശീലിച്ചത്’; മോദിയുടെ വേദിയിലെ ‘അകലം’; ശ്രീലേഖയുടെ പ്രതികരണം

തിരുവനന്തപുരം: ബിജെപിയുടെ പൊതുസമ്മേളന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൗനിച്ചില്ലെന്ന തരത്തിൽ വന്ന വാർത്തകളോട് പ്രതികരിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖ. ഫേസ്ബുക്കിൽ സ്റ്റോറിയായി പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിയുടെ അടുത്തുപോകാതിരുന്നതിന്റെ കാരണം അവർ വിശദീകരിച്ചു. ക്ഷണിച്ചാലല്ലാതെ പോകരുതെന്നുള്ള പരിശീലനം തനിക്ക് ലഭിച്ചിട്ടുള്ളതുക്കൊണ്ടാണ് സ്വന്തം ഇരിപ്പിടത്തിൽ ഇരുന്നതെന്നും ഇത് അച്ചടക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയെത്തിയ വേദിയില്‍ ഇരിപ്പിടം ലഭിച്ചത് സംസ്ഥാന ഉപാധ്യക്ഷന്മാരില്‍ ഒരാളായതുകൊണ്ടാണ്. തനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതും പൊലീസ് ഉദ്യോഗസ്ഥയുടെ കടമയായിരുന്നു. Read More…

Featured Spotlight

‘ ധൻരാജ് രക്തസാക്ഷി ഫണ്ട് നേതാക്കൾ തട്ടിയെടുത്തു, തെളിവ് നല്‍കിയിട്ടും പാര്‍ട്ടി നടപടി എടുത്തില്ല’; കണ്ണൂരിലെ സിപിഎം നേതാവ്

കൊച്ചി: സിപിഎമ്മിനെ വെട്ടിലാക്കി കണ്ണൂരില്‍ ഫണ്ട് തിരിമറി ആരോപണം. ധന്‍രാജ് രക്തസാക്ഷി ഫണ്ടില്‍ ക്രമക്കേട് നടത്തിയെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍. പയ്യന്നൂര്‍ എംഎല്‍എയായ ടി ഐ മധുസൂദനന് എതിരെയാണ് വെളിപ്പെടുത്തല്‍. ധന്‍രാജ് രക്തസാക്ഷി ഫണ്ടിലേക്ക് ഒരു കോടി രൂപയാണ് പിരിച്ചത്. അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നാണ് കുഞ്ഞികൃഷ്ണന്‍ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. ധന്‍രാജ് കൊല്ലപ്പെടുന്നത് 2016 ജൂലായ് 11നാണ്. ഈ വര്‍ഷം തന്നെ ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചു. Read More…