Sports

കരിയറില്‍ 200-ാം പെനാല്‍റ്റിയും റെണാള്‍ഡോ ഗോളാക്കി; പക്ഷേ ഈ താരങ്ങളേക്കാള്‍ പിന്നിലാണെന്ന് മാത്രം

കരിയറിലെ ഒരു നാഴികക്കല്ലിലേക്ക് നീങ്ങുകയാണ് ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. 1000 ഗോളുകള്‍ക്ക് വെറും 84 ഗോളുകള്‍ മാത്രം പിന്നില്‍ നില്‍ക്കുന്ന ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ മറ്റൊരു മൈല്‍സ്‌റ്റോണ്‍ കൂടി പിന്നിട്ടു. സൗദി പ്രോ ലീഗില്‍ സ്വന്തം തട്ടകത്തില്‍ 2-0 ന് ഡമാക് വിജയം നേടാന്‍ അല്‍-നാസറിനെ സഹായിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തത് തന്റെ കരിയറിലെ 200-ാം പെനാല്‍റ്റി ആയിരുന്നു. സൗദി പ്രോ ലീഗില്‍ ഡമാകിനെതിരായ അല്‍ നാസറിന്റെ പോരാട്ടത്തില്‍ ഇരട്ടഗോള്‍ നേടിയ പോര്‍ച്ചുഗീസ് Read More…

Sports

‘ഞാന്‍ അവളുടെ കാമുകന്‍’ സ്മൃതി മന്ദനയുമായുള്ള പ്രണയം വെളിപ്പെടുത്തി പലാഷ് മുച്ചല്‍

കളികൊണ്ടും അഴക് കൊണ്ടും വനിതാക്രിക്കറ്റിലെ ഗ്‌ളാമര്‍താരമാണ് ഇന്ത്യയുടെയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും താരമായ സ്മൃതി മന്ദന. സംഗീത സംവിധായകനും ചലച്ചിത്ര നിര്‍മ്മാതാവുമായ പലാഷ് മുച്ചലുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി അങ്ങാടിപ്പാട്ടാണ്. രണ്ടുപേരെയും ഒരുമിച്ച് പലയിടത്തും മാധ്യമങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും രണ്ടുപേരും ഒരു സ്ഥിരീകരണവും നടത്തിയിട്ടില്ല. എന്തായാലും തങ്ങളുടെ ബന്ധത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് പലാഷ്. പലാഷ് മുച്ചല്‍ സ്മൃതി മന്ദാനയെക്കുറിച്ച് ആദ്യമായി ആരാധകരോട് തുറന്നുപറയുന്നു. എന്നാല്‍ തങ്ങളുടെ ബന്ധം പൊതുജനങ്ങളുടെ Read More…

Sports

കീപ്പര്‍ ആയുഷ് ബദോനി വരെ ബൗള്‍ ചെയ്തു; ടീമിലെ 11 പേരെയും പന്തെറിയിച്ച് ഡല്‍ഹി ചരിത്രമെഴുതി…!

മുസ്താഖ് അലി ട്രോഫി ഇന്ത്യയുടെ ടി20 ക്രിക്കറ്റ് ടീമിലേക്കുള്ള വാതിലായിട്ടാണ് മിക്ക കളിക്കാരും എടുക്കുന്നത്. തുടര്‍ച്ചയായി റെക്കോഡ് വീഴുന്നതും പല കളികളും ചരിത്രമാകുന്നതും കണ്ടുകൊണ്ടാണ് കപ്പിന്റെ ഈ സീസണ്‍ തുടരുന്നത്. നവംബര്‍ 29 വെള്ളിയാഴ്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ മണിപ്പൂരിനെതിരായ സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫി മത്സരത്തില്‍ ചരിത്രമെഴുതിയത് ഡല്‍ഹിയായിരുന്നു. ടി20 ചരിത്രത്തില്‍ ഒരു ടീം ഇന്നിംഗ്സില്‍ 11 ബൗളര്‍മാരെയും ഉപയോഗിക്കുന്ന ആദ്യ ടീമായി ഡല്‍ഹി മാറി. മത്സരത്തില്‍ നായകനും വിക്കറ്റ്കീപ്പറുമായ ആയുഷ് ബദോനി വരെ Read More…

Sports

ഹര്‍ദിക്പാണ്ഡ്യയെ തുടര്‍ച്ചയായി മൂന്ന് സിക്സറുകള്‍ പറത്തി വിജയ്ശങ്കര്‍ ; ചെന്നൈ സൂപ്പര്‍കിംഗ്സിന് ആഹ്ളാദം…!

ഫാസ്റ്റ് ബൗളിംഗ് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അപൂര്‍വമാണ്. അക്കാര്യത്തില്‍ ഇന്ത്യ വളര്‍ത്തിയെടുത്ത ലോകനിലവാരമുള്ള ഹാര്‍ദിക് പാണ്ഡ്യ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ആ റോളിലുള്ള ഏറ്റവും മികച്ച കളിക്കാരനാണ്. ഈ പട്ടികയിലേക്കാണ് ശാര്‍ദൂല്‍ താക്കൂര്‍, വിജയ് ശങ്കര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിങ്ങനെ ചിലരും ഇന്ത്യന്‍ ടീമിന്റെ അകത്തും പുറത്തുമായി അവസരം കാത്തുനില്‍ക്കുന്നത്. ഇതില്‍ 2019 ലോകകപ്പില്‍ ഇന്ത്യ വിജയ് ശങ്കറിനെ പരീക്ഷിച്ചെങ്കിലും അദ്ദേഹത്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങാനായില്ല. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവര്‍ക്കും അവസരമായി Read More…

Sports

ചാമ്പ്യന്‍സ് ലീഗ് 100 ഗോള്‍ ക്ലബ്ബില്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും ഒപ്പം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും

ലോകഫുട്‌ബോളിലെ വമ്പന്‍ താരങ്ങളായ ലിയോണേല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും ഒപ്പം ഒരു കരിയര്‍ നാഴികക്കല്ലെന്ന വമ്പന്‍ നേട്ടത്തിന്റെ പങ്കാളിയായി മാറിയിരിക്കുകയാണ് പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി. ബാഴ്‌സിലോണയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ നേടിയ ഇരട്ടഗോളുകള്‍ ചാംപ്യന്‍സ് ലീഗില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളുകളുടെ എണ്ണം 100 ആയി. പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്നെ ലെവന്‍ഡോവ്‌സ്‌കി ഈ നേട്ടത്തില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടി പോളണ്ട് സ്ട്രൈക്കര്‍ ഗോള്‍നേട്ടം 101 ആക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ Read More…

Sports

തീയാഗോ മെസ്സിയുടെ ആദ്യ മൈതാനത്ത് കളിക്കാനിറങ്ങി ; അഭിമാനത്തോടെ ആന്റനെല്ല

ലോകോത്തര ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. അതുപോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും. മൂത്ത മകന്‍ തിയാഗോ മെസ്സി, ഇന്റര്‍ മിയാമിയെ പ്രതിനിധീകരിച്ച് അര്‍ജന്റീനയില്‍ തന്റെ ആദ്യ സോക്കര്‍ മത്സരം കളിച്ചതോടെ സമ്പൂര്‍ണ്ണ സോക്കര്‍ മമ്മിയായി മാറിയിരിക്കുകയാണ് അന്റോണല റൊക്കൂസോ. ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സ് ആതിഥേയത്വം വഹിച്ച ഒരു പ്രത്യേക ടൂര്‍ണമെന്റായ ന്യൂവെല്‍സ് കപ്പിലാണ് കളി നടന്നത്. അവിടെ തന്നെയാണ് ലിയോണേ മെസ്സിയും തന്റെ ഫുട്‌ബോള്‍ യാത്ര ആരംഭിച്ചതും. അര്‍ജന്റീനിയന്‍ മണ്ണില്‍ തിയാഗോയുടെ അരങ്ങേറ്റം Read More…

Sports

ടീം ആകെയടിച്ചത് 148 റണ്‍സ്; അതില്‍ നൂറും അടിച്ച പാകിസ്താന്റെ അയൂബ് സൃഷ്ടിച്ചത് ചരിത്രം…!

ഏകദിനത്തില്‍ അസാധാരണമായ സെഞ്ച്വറി നേടിക്കൊണ്ട് പാകിസ്താന്‍ കളിക്കാരന്‍ അയൂബ് ചരിത്രം സൃഷ്ടിച്ചു. കുറഞ്ഞ സ്‌കോര്‍ ചെയ്ത ഒരു മത്സരത്തില്‍ ടീമിന്റെ സ്‌കോര്‍ 150-ന് താഴെയുള്ളപ്പോള്‍ സെഞ്ച്വറി നേടിയാണ് അയൂബ് ഞെട്ടിച്ചത്. 150 ല്‍ താഴെ സ്‌കോര്‍ ചെയ്ത ഒരു ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് അയൂബ്. സെഞ്ച്വറി പിറന്ന ഏറ്റവും കുറഞ്ഞ ടീം സ്‌കോറെന്ന റെക്കോര്‍ഡ് നമീബിയയ്ക്കെതിരെ സ്‌കോട്‌ലന്റിന്റേതാണ്. 157-0 എന്ന സ്‌കോറില്‍ സ്‌കോട്‌ലന്റ് വിജയിച്ച മത്സരത്തില്‍ സ്‌കോട്ട്‌ലന്‍ഡ് ബാറ്റര്‍ ജോര്‍ജ്ജ് മുന്‍സി 61 Read More…

Sports

കോഹ്ലി പരിശീലകന്‍ രവിശാസ്ത്രിയോട് ചോദിച്ചു ‘അവളെ കൊണ്ടുവന്നോട്ടെ?’ ഒരു പഴയ ഡേറ്റിംഗ് കഥ

പെര്‍ത്തില്‍ തന്റെ 30-ാം ടെസ്റ്റ് സെഞ്ചുറിക്ക് ശേഷവും പതിവ് പോലെ ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി തന്റെ ഫ്‌ളൈയിംഗ് കിസ് അനുഷ്‌ക്ക ശര്‍മ്മയ്ക്ക് നേരെ പറത്തിവിട്ടിരുന്നു. ആദ്യ ഇന്നിംഗ്‌സിലെ മോശം പ്രകടനത്തിനും കുറേ കാലമായി ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചതിനും ശേഷം ഫോമില്‍ തിരിച്ചെത്തിയ വിരാടിന്റെ സവിശേഷമായ ഇന്നിംഗ്‌സ് ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണ്ണായകമായിരുന്നു. അനുഷ്‌ക്കയുടെ സാന്നിദ്ധ്യത്തില്‍ വിരാട് എങ്ങിനെയാണ് മെച്ചപ്പെട്ട പ്രകടനം നടത്തുന്നതെന്നതിന്റെ ഒരു കഥ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രണയത്തില്‍ ആയിരുന്ന സമയത്ത് കാമുകിയെ ടീമിനൊപ്പം Read More…

Sports

വെറും 13 വയസ്സ് മാത്രമുള്ള ആ പയ്യനെ 1.40 കോടി രൂപയ്ക്ക് സഞ്ജുവിന്റെ രാജസ്ഥാന്‍ ടീമിലെടുത്തു

മൂന്ന് വര്‍ഷം മുമ്പ് ഉപജീവനമാര്‍ഗ്ഗമായിരുന്ന കൃഷിഭൂമി വിറ്റ് 10 വയസ്സുള്ള മകനെ കളിക്കാന്‍ വിട്ടപ്പോള്‍ സഞ്ജീവ് സൂര്യവന്‍ഷി ഓര്‍ത്തില്ല മൂന്ന് വര്‍ഷം കഴിയുമ്പോള്‍ അവന്‍ താന്‍ വിറ്റ ഭൂമിയുടെ പത്തിരട്ടി മൂല്യം ഉണ്ടാക്കുമെന്ന്. മകന്‍ വൈഭവിന്റെ ക്രിക്കറ്റ് അഭിലാഷങ്ങള്‍ക്ക് ഒപ്പം നിന്ന അദ്ദേഹം ഇപ്പോള്‍ ഐപിഎല്ലില്‍ വിലയ്‌ക്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരത്തിന്റെ മകനാണ്. ജിദ്ദയില്‍ നടന്ന ഐപിഎല്‍ മെഗാ ലേലത്തിന്റെ രണ്ടാമത്തെയും അവസാനത്തെയും ദിവസത്തില്‍, 13 വര്‍ഷവും എട്ട് മാസവും പ്രായമുള്ള വൈഭവിനെ 1.10 Read More…