കൂറ്റനടികളും വമ്പന്‍ സ്‌കോറും പിറന്ന മത്സരത്തില്‍ ബറോഡ സിക്കിമിനെ അടിച്ചു പരത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ അടിച്ചുകൂട്ടിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍ 5 വ്യാഴാഴ്ച ഇന്‍ഡോറില്‍ 20 ഓവറില്‍ സിക്കിമിനെതിരേ അടിച്ചത് 349 റണ്‍സായിരുന്നു. മത്സരത്തില്‍ ബറോഡ മൊത്തമായി നേടിയത് 37 സിക്‌സറുകളായിരുന്നു. 51 പന്തില്‍ 134 റണ്‍സെടുത്ത ഭാനു പാനിയയായിരുന്നു ബറോഡയുടെ ടോപ് സ്‌കോറര്‍. 15 സിക്‌സറുകളാണ് ഭാനു പാനിയ പറത്തിയത്. ഈ പ്രകടനത്തോടെ Read More…
866 മത്സരങ്ങള്‍ കളിച്ചിട്ടും സംഭവിക്കാത്തത് ; മാനുവല്‍ ന്യ ഇയറിന് ആദ്യമായി ചുവപ്പ് കാര്‍ഡ്
ജര്‍മ്മന്‍നായകനും ബയേണ്‍ മ്യൂണിക്ക് ക്യാപ്റ്റനുമായ മാനുവല്‍ ന്യൂയര്‍ കളിക്കളത്തില്‍ മാന്യതയുടെ പര്യായമാണ്. പരമാവധി ഫൗളുകള്‍ ചെയ്യുന്നതില്‍ നിന്നും അകന്നു നില്‍ക്കുകയും ജന്റില്‍മാന്‍ ഗെയിം കളിക്കുകയും ചെയ്യുന്ന ബയേണ്‍ നായകന് പക്ഷേ കഴിഞ്ഞ മത്സരത്തില്‍ കരിയറിലെ ഒരു ചുവപ്പ്കാര്‍ഡ് കണ്ടു. ജര്‍മ്മന്‍ കപ്പില്‍ ബെയര്‍ ലെവര്‍ കൂസനെതിരേയായിരുന്നു കാര്‍ഡ് കണ്ടത്. 866 കളികളുള്ള ന്യൂയറിന്റെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ചുവപ്പ് കാര്‍ഡ് ആയിരുന്നു ഇത്. ഇതോടെ ജര്‍മ്മന്‍ കപ്പില്‍ രണ്ട് ഗെയിമുകളുടെ വിലക്കിന് വിധേയനായി. 38 കാരനായ ഗോള്‍കീപ്പര്‍ Read More…
13 കാരന്‍ സൂര്യവംശി യുഎഇയ്ക്ക് എതിരേ പറത്തിയത് 6 സിക്‌സറുകള്‍, രാജസ്ഥാന്‍ റോയല്‍സിന് സന്തോഷിക്കാം
ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്. യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ Read More…
ധോണിയുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്ന് ഹര്‍ഭജന്‍
2007ലെ ടി20 ലോകകപ്പ് വിജയം, 2011-ലെ ഏകദിന ലോകകപ്പ് വിജയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി ഐപിഎല്‍ കിരീടം. അനേകം തവണ ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയുമായി കളിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹവുമായി സംസാരിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞെന്നും അദ്ദേഹവുമായി ഇനിയും സംസാരിക്കാന്‍ ഉദ്ദേശമില്ലെന്നും ഇന്ത്യയുടെ മൂന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. ”എനിക്ക് അയാളോട് വിരോധമൊന്നുമില്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് എന്തുവേണമെങ്കിലും സംസാരിക്കാം.” 103 ടെസ്റ്റുകളില്‍ നിന്ന് 417 വിക്കറ്റ് വീഴ്ത്തിയ ബൗളിംഗ് മഹാനായ ഹര്‍ഭജന്‍, ധോണിയുമായുള്ള Read More…
ഫോര്‍മുല വണ്‍ റേസിന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങി ഉടമ, കോടിക്കണക്കിന് ഡോളറിന്റെ അമൂല്യനിധി
വേഗപ്പോരിന്റെ മല്‍സരവേദിയായ ഫോര്‍മുല വണ്‍ റേസിന്റെ മുന്‍ ബോസ് ബെര്‍ണി എക്ലെസ്റ്റോണ്‍ തന്റെ മുഴുവന്‍ കാര്‍ ശേഖരവും വില്‍ക്കാനൊരുങ്ങുന്നു. ‘കോടിക്കണക്കിന്’ ഡോളര്‍ വിലമതിക്കുന്ന മൈക്കല്‍ ഷൂമാക്കര്‍, നിക്കി ലൗഡ തുടങ്ങിയ ഇതിഹാസതാരങ്ങള്‍ വരെ മത്സരിച്ച ലോക ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായ ഫെരാരിസ് 69 കാറുകള്‍ ഉള്‍ക്കൊള്ളുന്ന ശേഖരമാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. ആല്‍ബെര്‍ട്ടോ അസ്‌കറിയുടെ ഇറ്റാലിയന്‍ ജിപി നേടിയ 375 എഫ്1, ‘ഫാന്‍കാര്‍’ എന്ന് വിശേഷിപ്പിക്കപ്പെട്ട ആദ്യത്തേതും അവസാനത്തേതുമായ ഓട്ടത്തില്‍ വിജയിക്കുകയും തുടര്‍ന്നുള്ള സീസണില്‍ നിയമവിരുദ്ധമാക്കുകയും ചെയ്ത വിവാദമായ ബ്രഭാം Read More…
എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ റാണി മിതാലി രാജ് വിവാഹം കഴിക്കാത്തത് ?
ഇന്ത്യന്‍ ക്രിക്കറ്റിലെ റാണിയെന്നത് പോലെ തന്നെ വിവാഹകമ്പോളത്തില്‍ ഇപ്പോഴും മികച്ച മത്സരാര്‍ത്ഥി തന്നെയാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ നായികയും സുന്ദരിയും ബുദ്ധിമതിയും പക്വമതിയുമായ മിതാലിരാജെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത്. പക്ഷേ താരം കളത്തിന് പുറത്തുള്ള ഒരു സുന്ദരക്കുട്ടപ്പന്മാരെയും മൈന്‍ഡ് ചെയ്യാത്തതിനും വിവാഹത്തെക്കുറിച്ച് ചിന്തിക്കാത്തതും എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തി. അടുത്തിടെ ഒരു അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ താരം വെളിപ്പെടുത്തി. 25-ാം വയസ്സില്‍ ഇന്ത്യന്‍ ടീമിന്റെ നായികയായി ഇരിക്കുമ്പോള്‍ വിവാഹമാലോചിച്ച് വന്ന ഒരാള്‍ കുടുംബം Read More…
അഡ്‌ലെയ്ഡ് ഓവലില്‍ ഓസ്‌ട്രേലിയയ്ക്ക് പേടി; വിരാട് കോഹ്ലിയുടെ ഭാഗ്യഗ്രൗണ്ട്
ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറ്റവും ആശങ്കപ്പെട്ടത് സൂപ്പര്‍താരം വിരാട്‌കോഹ്ലിയുടെ ഫോമിനെക്കുറിച്ചായിരുന്നു. പര്യടനത്തിന് എത്തുന്നതിന് തൊട്ടുമുമ്പ് 25 ഇന്നിംഗ്സുകളില്‍ നിന്ന് 20.33 ശരാശരിയില്‍ 488 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2024 ടി20 ലോകകപ്പ് ഫൈനലിലെ സുപ്രധാനമായ 76 റണ്‍സ് ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ”രാജാവ്” ഓസ്ട്രേലിയയില്‍ പ്രവേശിച്ചയുടനെ എന്തോ മാറ്റം സംഭവിച്ചു. ഒപ്റ്റസ് സ്റ്റേഡിയത്തിന്റെ പിച്ചില്‍ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന 30-ാം ടെസ്റ്റ് സെഞ്ച്വറി നേടുകയും ചെയ്തു. കോഹ്ലി വീണ്ടും സിംഹമായി ഉയര്‍ന്നതോടെ ഇപ്പോള്‍ ഓസീസിനെതിരേയുള്ള Read More…
ഞെട്ടിക്കുന്ന സ്‌പെല്‍; ഹാട്രിക് ഉള്‍പ്പെടെ 10 വിക്കറ്റ് നേട്ടം സ്വന്തമാക്കി സ്പിന്നര്‍- വീഡിയോ
ലോകക്രിക്കറ്റില്‍ തന്നെ ഒരിന്നിംഗ്‌സിലെ പത്തു വിക്കറ്റും വീഴ്ത്തിയിട്ടുള്ള ബൗളര്‍മാര്‍ വളരെ കുറവാണ്. ഇന്ത്യയുടെ മുന്‍ നായകനും ലെഗ്‌സ്പിന്നറുമായ അനില്‍കുംബ്‌ളേയാണ് ഈ നേട്ടംകൈവരിച്ചിട്ടുള്ള ഒരാള്‍. കുച്ച് ബെഹാര്‍ ട്രോഫിയില്‍ എതിര്‍ടീമിന്റെ ഒരു ഇന്നിംഗ്‌സിലെ മുഴുവന്‍ വിക്കറ്റും വീഴ്ത്തി ചരിത്രമെഴുതിയിരിക്കുകയാണ് ബിഹാറിന്റെ അണ്ടര്‍-19 ലെഫ്റ്റ് ആം സ്പിന്‍ ബൗളര്‍ സുമന്‍. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ രാജസ്ഥാനെതിരായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റും വീഴ്ത്തി താരം തിളങ്ങി. പട്നയിലെ മോയിന്‍ ഉള്‍ ഹഖ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഇന്നിംഗ്സില്‍ രാജസ്ഥാനെ കുറഞ്ഞ Read More…
ബാഡ്മിന്റണ്‍ റാണി പി.വി. സിന്ധുവിന് മാംഗല്യം; വരന്‍ ആരാണെന്നറിയാമോ?
ഇന്ത്യയുടെ ബാഡ്മിന്റണ്‍ സൂപ്പര്‍താരവും രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ പിവി സിന്ധുവിന്റെ വിവാഹം ഈ മാസം നടക്കും. സ്പോര്‍ട്സ്സ്റ്റാറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയുടെ എയ്സ് ഷട്ടില്‍ ഡിസംബര്‍ 22 ന് ഉദയ്പൂരില്‍ വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ഡിസംബര്‍ 20 മുതലാണ് ഇതിന്റെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. പോസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഹൈദരാബാദ് ആസ്ഥാനമായുള്ള വെങ്കട ദത്ത സായിയെയാണ് സിന്ധു വിവാഹം കഴിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ട് വര്‍ഷത്തെ കിരീട വരള്‍ച്ചയ്ക്ക് താരം വിരാമമിട്ടത് ഞായറാഴ്ച ലഖ്നൗവില്‍ നടന്ന സയ്യിദ് Read More…














