വനിതാക്രിക്കറ്റില്‍ ഗ്‌ളാമര്‍താരമായ സ്മൃതി മന്ദാനയ്ക്ക് ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. ബാറ്റിംഗ് കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരുടെ ഹൃദയം കവരുന്ന സ്മൃതി ക്രിക്കറ്റിലെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. വനിതാ ടി20യില്‍ 29 അര്‍ധ സെഞ്ചുറികള്‍ നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്വുമണായി സ്മൃതി മന്ദാന ഡിസംബര്‍ 17 ചൊവ്വാഴ്ച ചരിത്രം സൃഷ്ടിച്ചു. നവി മുംബൈയിലെ ഡേം. ഡി.വൈ. പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമിയില്‍ നടന്ന ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ ചൊവ്വാഴ്ചയായിരുന്നു സ്മൃതിയുടെ Read More…
ലോകക്രിക്കറ്റിലെ ഏറ്റവും സമ്പന്നന്‍ ആരാണെന്നറിയാമോ? 36.2 ദശലക്ഷം ഒരുവര്‍ഷം വാങ്ങുന്ന താരം
ക്രിക്കറ്റ് ലീഗുകള്‍ വന്നതോടെ ലോകക്രിക്കറ്റിലെ കളിക്കാര്‍ക്ക് ആഗോളമായി അംഗീകാരവും അവസരവും ഒപ്പം സമ്പത്തും വലിയ രീതിയില്‍ കിട്ടാന്‍ കാരണമായി. കായികലോകത്ത് വന്‍ സമ്പാദ്യമുണ്ടാക്കുന്നവരുടെ പട്ടികയില്‍ അധികം പിന്നിലല്ലാതെ ക്രിക്കറ്റ് താരങ്ങളുമുള്ളപ്പോള്‍ കളത്തില്‍ നിന്നും പണം വാരുന്ന ഏറ്റവും സമ്പന്നരായ കളിക്കാരില്‍ ഇന്ത്യയുടെ ക്ലാസ്സ് ബാറ്റ്‌സ്മാനും ഇന്ത്യയുടെ മുന്‍ നായകനുമായ വിരാട്‌കോഹ്ലി മറ്റു പലരെയും പിന്നിലാക്കുന്നു. ഒരുവര്‍ഷം ക്രിക്കറ്റില്‍ നിന്നും ഏറ്റവും കൂടുതല്‍ സമ്പാദ്യമുണ്ടാക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയാണ്. മത്സരങ്ങളില്‍ നിന്നും ഐപിഎല്ലില്‍ നിന്നും ഓരോ Read More…
ഗ്ലൗസ് ഉപേക്ഷിച്ചു… നിരാശയോടെ രോഹിത് ; വിരമിക്കലിന്റെ സൂചനയോ?
ഓസ്ട്രേലിയയ്ക്കെതിരെ ബ്രിസ്ബേനില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ നാലാം ദിനം പുറത്തായതിന് പിന്നാലെ രോഹിത് ശര്‍മ്മയുടെ പ്രവൃത്തി വിരമിക്കലിന്റെ സൂചനയാകുന്നോ? 10 റണ്‍സ് മാത്രം നേടി പുറത്തായ രോഹിത് മങ്ങിയ ഫോമില്‍ തുടരുമ്പോള്‍, അദ്ദേഹത്തില്‍ നിന്നുള്ള ഒരു ‘നിരാശപ്രവൃത്തി’ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ക്കിടയില്‍ വന്‍ചര്‍ച്ചയാണ്. 27 പന്തില്‍ 10 റണ്‍ മാത്രമെടുത്ത രോഹിത് പാറ്റ് കുമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് ക്രീസ് വിട്ടത്. ഇതിന് പിന്നാലെ താരം വിരമിക്കുമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ Read More…
ബുംറെയും ആകാശ്ദീപും ചെറുത്തുനിന്നു, ഓസ്‌ട്രേലിയ വിയര്‍ത്തു ; ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി
വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്. 54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ Read More…
ചേരിയില്‍നിന്നും ഡബ്‌ള്യുപിഎല്ലിലെ കോടികളിലേയ്ക്ക്; 1.90 കോടിക്ക് സിമ്രാന്‍ ഷെയ്ഖിനെ ഗുജറാത്ത് സ്വന്തമാക്കി
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ലേലത്തില്‍ കഴിഞ്ഞ സീസണില്‍ ആരും വാങ്ങാനില്ലാതെ വന്ന സിമ്രാന്‍ ഷെയ്ഖിനെ ഇത്തവണ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. മുംബൈയിലെ ധാരാവിയില്‍ നിന്ന് ഡബ്ല്യുപിഎല്ലിന്റെ തലപ്പത്തേക്കാണ് സിമ്രാന്‍ ഉയര്‍ന്നത്. ആദ്യസീസണില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ താരം ഏകദേശം ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞ്, ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ Read More…
ഡബിള്‍ ഹാട്രിക് നേടി ഫെന്നല്‍ കുറിച്ചത് ചരിത്രം ; മലിംഗ, റഷീദ്ഖാന്‍ എന്നിവരുടെ പട്ടികയില്‍ അര്‍ജന്റീനതാരം
ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ അമേരിക്ക ക്വാളിഫയറിനിടെ അര്‍ജന്റീനയുടെ ഹെര്‍ണാന്‍ ഫെന്നല്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. വലംകൈയ്യന്‍ പേസര്‍ അചിന്തനീയമായത് ചെയ്യുകയും കേമാന്‍ ഐലന്‍ഡിനെതിരെ ഇരട്ട ഹാട്രിക്ക് നേടുകയും ചെയ്തു. ഡബിള്‍ ഹാട്രിക്ക് നേടിയാണ് ഫെന്നല്‍ ലസിത് മലിംഗ, റാഷിദ് ഖാന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നത്. ഒരു ഡബിള്‍ ഹാട്രിക് എന്നാല്‍ ഒരു ബൗളര്‍ നാല് ബാക്ക്-ടു-ബാക്ക് വിക്കറ്റുകള്‍ വീഴ്ത്തുന്നു. കേമാന്‍ ദ്വീപുകളുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിലെ അവസാന 4 പന്തിലാണ് ഫെന്നല്‍ ഈ Read More…
ലോകചാംപ്യന്‍ ഗുകേഷ് തമിഴനോ, ആന്ധ്രാക്കാരനോ? തര്‍ക്കം മുഖ്യമന്ത്രിമാര്‍ തുടങ്ങി, ഇന്റര്‍നെറ്റ് ഏറ്റെടുത്തു
ലോകചാംപ്യന്‍ഷിപ്പില്‍ വന്‍ വിജയം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ ഗുകേഷിന്റെ പാരമ്പര്യത്തെ ചൊല്ലി തര്‍ക്കത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും. രണ്ടു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരും ഗുകേഷ് തങ്ങളുടെ മകനാണെന്ന രീതിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ലോകചാംപ്യനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ഗുകേഷിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവാദം തുടങ്ങിയത്. ”തമിഴ്‌നാട് നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.” യുവ ചാമ്പ്യന്റെ കഴുത്തില്‍ സ്വര്‍ണ്ണ മെഡല്‍ വയ്ക്കുന്നതിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. Read More…
രോഹിത് ആറാം നമ്പറില്‍ ബാറ്റു ചെയ്താല്‍ ഗുണകരമാകുമോ? കെ.എല്‍. രാഹുലിനായി വീണ്ടും ത്യാഗം ചെയ്യുന്നു
ആദ്യ മത്സരത്തിലെ വിജയത്തിന് പിന്നാലെ രണ്ടാം മത്സരത്തില്‍ തോല്‍വി അറിയേണ്ടി വന്നത് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരിക്കുന്നത്. പരമ്പരയിലെ അടുത്ത മൂന്ന് മത്സരങ്ങളും ഇതോടെ നിര്‍ണ്ണായകമായി മാറിയിരിക്കുകയാണ്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് റണ്‍സ് നേടാന്‍ കഴിയാതെ പോകുന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. അതേസമയം ശനിയാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിലും കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്നാണ് സൂചനകള്‍. നായകന്‍ രോഹിത് ശര്‍മ്മ ആറാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യാനിറങ്ങും. Read More…
ഡി. ഗുകേഷ് ചരിത്രമെഴുതി; ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ക്ക് എത്ര തുക കിട്ടും സമ്മാനം?
ഏറെ നിര്‍ണായകമായ പതിനാലാം ഗെയിമില്‍ നിലവിലെ ചാമ്പ്യന്‍ ഡിംഗ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷ് ചരിത്രമെഴുതി. വിശ്വനാഥന്‍ ആനന്ദിന് ശേഷം ക്ലാസിക്കല്‍ ചെസ് ലോക ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഏറ്റവും പ്രായംകുറഞ്ഞ ചാംപ്യനുമായിട്ടാണ് ഗുകേഷ് മാറിയത്. 1985-ല്‍ 22-ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യനായി മാറിയ റഷ്യന്‍ ഇതിഹാസം ഗാരി കാസ്പറോവിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ഗുകേഷ് തകര്‍ത്തത്. ലോകകിരീടം നേടിയ ഗുകേഷിന് ആകെ 25 ലക്ഷം ഡോളറാണ് Read More…














