ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയുടെ ക്രിസ്മസ് ആഘോഷം ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഭാര്യ സാക്ഷി സിംഗ്, മകള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണിയുടെ ക്രിസ്മസ് ആഘോഷം. ദൃശ്യം ഭാര്യ സാക്ഷി സിംഗ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മനോഹരമായി അലങ്കരിച്ച ക്രിസ്മസ് ട്രീ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഫോട്ടോഗ്രാഫുകള്‍ ഉത്സവ ദൃശ്യം പകര്‍ത്തി. ഒരു ജാലകത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന മരം, ആഭരണങ്ങള്‍, വെളുത്ത പൂക്കള്‍, മുകളില്‍ ഒരു നക്ഷത്രം എന്നിവയാല്‍ അലങ്കരിച്ചിരിക്കുന്നു. നിറപ്പകിട്ടാര്‍ന്ന കടലാസില്‍ പൊതിഞ്ഞ നിരവധി സമ്മാനങ്ങള്‍ മരത്തിന്റെ ചുവട്ടില്‍ വലയം ചെയ്തു. സാന്താക്ലോസിന്റെ Read More…
പന്തില്‍ തൊടാന്‍ പറ്റുന്നില്ല ; ശല്യമായ ബുംറെയെ ഓടിക്കാന്‍ ഓസീസ് തറവേല തുടങ്ങി
ഈ കാലത്തെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആരാണെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറെയെന്നാണ്. ലോകറാങ്കിംഗിന്റെ പട്ടികയും വിക്കറ്റ് വേട്ടയും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഓസ്‌ട്രേലിയയില്‍ നടന്നുവരുന്ന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ 21 വിക്കറ്റുകള്‍ നേടിയ ബുംറെയുടെ ബൗളിംഗ് ആക്ഷനില്‍ വീണ്ടും സംശയം. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയ്ക്കെതിരെ വീണ്ടും സംശയാസ്പദമായ ബൗളിംഗ് ആക്ഷനുണ്ടെന്ന ആക്ഷേപവുമായി എത്തിയിരിക്കുന്നത് ഓസീസ് സ്പോര്‍ട്സ് കമന്റേറ്റര്‍ ഇയാന്‍ മൗറീസ് ആണ്. പേസറെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നതില്‍ Read More…
തഴഞ്ഞവര്‍ക്ക് ഷെഫാലിയുടെ മറുപടി; 11 സിക്‌സറുകളും 22 ബൗണ്ടറികളും, മൂന്ന് റണ്‍സിന് ഇരട്ടശതകം നഷ്ടമായി
ഫോം മങ്ങിയതിന്റെ പേരില്‍ തന്നെ ടീമില്‍ നിന്നും തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ വനിതാ ടീമിലെ ഓപ്പണിംഗ് ബാറ്റര്‍ ഷഫാലി വര്‍മ്മ. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഒഴിവാക്കുകയും വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന പരമ്പരയിലേക്ക് തിരിച്ചുവിളിച്ചതുമില്ല. ഇതിന് കിട്ടിയ അവസരത്തില്‍ താരം താന്‍ ഫോമിലാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. ഹരിയാനയ്ക്കെതിരായ ലീഗ് ഘട്ട മത്സരത്തില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഹരിയാന ക്യാപ്റ്റന്‍ ചരിത്ര പുസ്തകത്തില്‍ തന്റെ പേര് രേഖപ്പെടുത്തി. സീനിയര്‍ വനിതാ ഏകദിന ട്രോഫിയുടെ ലീഗ് ഘട്ട മത്സരത്തില്‍ Read More…
ആര്‍ അശ്വിന്റെ പകരക്കാരന്‍, മുംബൈ സ്പിന്നര്‍ തനുഷ് കോട്ടിയന്‍ ഇന്ത്യന്‍ ടീമിലേക്ക്
അപ്രതീക്ഷിതമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിെനാപ്പം നാലാം മത്സരത്തിന് മുന്നോടിയായി മെല്‍ബണിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ് മുംബൈയുടെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് 26-കാരന്‍ ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറും വലംകൈയ്യന്‍ ബാറ്ററുമായ കോട്ടിയന്‍ സമീപ വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമില്‍ സ്ഥാനം നല്‍കിയത്. കടുത്തസമ്മര്‍ദത്തിലും നന്നായി കളിക്കാനുള്ള കഴിവിന് പേരുകേട്ട Read More…
വിരാട് കോഹ്ലി റെക്കോഡിനരികില്‍ ; 172 റണ്‍സ് മാത്രം അകലെ, ചാംപ്യന്‍സ് ട്രോഫിയില്‍ കൂടുതല്‍ റണ്‍സ്
മൂന്ന് സെഞ്ചുറികളും ആറ് അര്‍ധസെഞ്ചുറികളും അദ്ദേഹത്തിന്റെ സമ്പാദ്യത്തില്‍ ഉള്‍പ്പെടുന്നു. വിരാട് ഇപ്പോള്‍ ലക്ഷ്യമിടുന്നത് ഒരു വലിയ റെക്കോര്‍ഡാണ്, അതില്‍ നിന്ന് 172 റണ്‍സ് മാത്രം അകലെയാണ്. 13 മത്സരങ്ങളില്‍ നിന്ന് 529 റണ്‍സ് നേടിയ വിരാട് നിലവില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യയുടെ നാലാമത്തെ താരമാണ്. 701 റണ്‍സുമായി ശിഖര്‍ ധവാനാണ് എലൈറ്റ് പട്ടികയില്‍ ഒന്നാമത്. 2013, 2017 ചാമ്പ്യന്‍സ് ട്രോഫികളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശിഖര്‍ 10 മത്സരങ്ങളില്‍ നിന്ന് Read More…
പി.വി. സിന്ധു ഇന്ന് വിവാഹിതയാകും ; ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടില്‍ ചടങ്ങ്
എയ്സ് ഇന്ത്യന്‍ ഷട്ടില്‍ പിവി സിന്ധുവും തന്റെ പ്രതിശ്രുത വരന്‍ വെങ്കിട ദത്തയും ഇന്ന് വിവാഹിതയാകും. ഞായറാഴ്ച ഉദയ്പൂരിലെ ആഡംബര റിസോര്‍ട്ടായ റാഫിള്‍സില്‍ വച്ചാണ് ചടങ്ങ്. വിവാഹത്തിന് ശേഷം ഡിസംബര്‍ 24 ന് സിന്ധുവിന്റെ ജന്മനാടായ ഹൈദരാബാദില്‍ നവദമ്പതികള്‍ ഒരുക്കുന്ന റിസപ്ഷന്‍ പാര്‍ട്ടി ഉണ്ടായിരിക്കും. ഡിസംബര്‍ 21-ന് ഹാല്‍ദി, പെല്ലിക്കുതുരു, മെഹന്തി എന്നിവയും നടന്നു. 2016 റിയോ ഒളിമ്പിക്സില്‍, സ്പെയിനിന്റെ കരോലിന മാരിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ വെള്ളി മെഡല്‍ നേടി, ഒളിമ്പിക് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ Read More…
ഇംഗ്‌ളീഷ് ചോദ്യങ്ങള്‍ അവഗണിച്ചു; കോഹ്ലിയ്ക്ക് പിന്നാലെ രവീന്ദ്ര ജഡേജയോടും ഓസീസ് മാധ്യമങ്ങള്‍ ഇടഞ്ഞു
ബോര്‍ഡര്‍ – ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള ക്രിക്കറ്റ് പരമ്പരയിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വിശേഷം ഇന്ത്യന്‍ താരങ്ങളും ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും തമ്മിലുള്ള പോര് കൂടിയാണ്. നേരത്തേ സൂപ്പര്‍താരം വിരാട്‌കോഹ്ലി മാധ്യമ പ്രവര്‍ത്തകനുമായി നടത്തിയ ഏറ്റുമുട്ടലിന് പിന്നാലെ ഇപ്പോള്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്രജഡേജയും ഓസീസ് മാധ്യമങ്ങളുടെ അനിഷ്ടത്തിന് ഇരയായി. തന്നെ സമീപിച്ച മാധ്യമപ്രവര്‍ത്തകന്റെ ഇംഗ്ലീഷിലുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ വിസമ്മതിച്ചതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിട്ടുണ്ട്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയുടെ ആദ്യ പരിശീലന Read More…
ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ മെസ്സി പന്തു തട്ടാനെത്തുമോ? ഗ്വാര്‍ഡിയോള ഉറ്റുനോക്കുന്നു ;
ലോകത്തെ ഏറ്റവും സമ്പന്നവും പ്രശസ്തവുമായ ഫുട്‌ബോള്‍ലീഗുകളുടെ പട്ടികയിലാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ്. ലോകപ്രശസ്തരായ അനേകം ഫുട്‌ബോള്‍ താരങ്ങള്‍ കളി തുടങ്ങിയ ലീഗിലേക്ക് പന്തു തട്ടാന്‍ ഇതിഹാസ ഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി എത്താന്‍ ചാന്‍സുണ്ടോ? അങ്ങിനെയൊരു മണം പ്രീമിയര്‍ ലീഗില്‍ നിന്നും അടിക്കാന്‍ തുടങ്ങിയിട്ട് കുറേ കാലമായി. മെസ്സിയുടെ പ്രിയപ്പെട്ട ആശാന്‍ പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് താരത്തെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ എംഎസ്എല്ലില്‍ ഇന്റര്‍മയാമിയുടെ താരത്തെ ലോണില്‍ ടീമില്‍ എത്തിക്കാനാണ് ഗാര്‍ഡിയോള ആലോചിക്കുന്നത്. രണ്ടാം Read More…
വനിതാ ടി20യിലും റിച്ചാഘോഷ് റെക്കോഡിട്ടു ; 18 പന്തില്‍ ഫിഫ്റ്റി, അഞ്ച് സിക്‌സറുകള്‍
ഇന്ത്യന്‍ വനിതാടീം ചരിത്രസ്‌കോറിലേക്ക് ഉയര്‍ന്ന വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ടി20 യിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകം കുറിച്ച് ലോകറെക്കോഡിന്റെ ഭാഗമായി. വെറും 18 പന്തുകളില്‍ ഇന്ത്യന്‍ താരം അമ്പതടിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ വെറും 21 പന്തില്‍ 54 റണ്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് പറത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവിനും ഓസ്ട്രേലിയയുടെ Read More…














