ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല. വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ Read More…
ഇതാ…ഉമര്‍ നസീര്‍ മിര്‍; രോഹിത്തിനെയും രഹാനെയെയും ദുബെയെയും പുറത്താക്കിയ ജമ്മു കശ്മീര്‍ ബൗളര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പേസ് ബൗളര്‍ ഉമര്‍ നസീര്‍ മിറിന്റെ ദൂരം കുറയുകയാണ്. അധികം താമസിയാതെ തന്നെ ജസ്പ്രീത് ബുംറെയ്ക്ക് കൂട്ടാളിയായി ഈ ജമ്മുകശ്മീരുകാരന്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം വ്യാഴാഴ്ച മുംബൈയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ ഇന്ത്യയിലെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് മിറിന് മുന്നില്‍ തകര്‍ന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രോഹിത്ശര്‍മ്മയ്ക്ക് എതിരേ മിര്‍ എറിഞ്ഞ സ്‌പെല്‍ ഞെട്ടിക്കുന്നതായിരുന്നു. രഞ്ജി ട്രോഫിയില്‍ രോഹിതിന് പുറമേ ഉമര്‍ Read More…
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് സഞ്ജു മതി; മലയാളി താരത്തെ പിന്തുണച്ച് നായകന്‍ സൂര്യകുമാര്‍
വിജയ്ഹസാരേ ട്രോഫിയില്‍ കളിക്കാതിരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണും കേരളാക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് പോകുകയാണ്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ടി20 നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പ്രശ്‌നമല്ല. ഇംഗ്‌ളണ്ടിനെതിരേ തുടങ്ങാനിരിക്കുന്ന ടി20 മാച്ചില്‍ തന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജുവാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സൂര്യ. മലയാളി തന്റെ അവസരങ്ങള്‍ പരമാവധി മുതലാക്കിയെന്ന് ഇംഗ്ലണ്ട് ടി20 ഐ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി സൂര്യകുമാര്‍ പറഞ്ഞു. ”നിലവില്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ചോദ്യചിഹ്നമില്ല. കഴിഞ്ഞ 7-10 ഗെയിമുകളില്‍ സഞ്ജു മികച്ച Read More…
പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും
ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…
കോഹ്ലി വീണ്ടും രഞ്ജി കളിക്കാനെത്തുന്നു ; 2012-ല്‍ താരത്തിനൊപ്പം കളിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്?
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഫോം മങ്ങിപ്പോയ വിരാട്‌കോഹ്ലി രഞ്ജി കളിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായമുള്ളവരില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍ വരെയുണ്ട്. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് കോഹ്ലി മടങ്ങിയെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ജനുവരി 30 ന് റെയില്‍വേയ്ക്കെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി ലൈനപ്പിലേക്ക് ടീം ഇന്ത്യ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രതീക്ഷിത തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കൂട്ടിക്കിഴക്കലിലാണ് ആരാധകര്‍. 2012 നവംബറിലാണ് കോഹ്ലി അവസാനമായി ആഭ്യന്തരക്രിക്കറ്റ് കളിച്ചത്. ഗാസിയാബാദില്‍ ഉത്തര്‍പ്രദേശിനെതിരായ ഗ്രൂപ്പ് ബി രഞ്ജി Read More…
ചാംപ്യന്‍സ്‌ട്രോഫി ടീമില്‍ എന്തുകൊണ്ടു സഞ്ജുവില്ല ? ഗവാസ്‌ക്കര്‍ പറയുന്ന കാരണം ഇതാണ്
ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിനുള്ള ടീമില്‍ സഞ്ജുസാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെയും മലയാളികളായ ആരാധകരുടെ പ്രതീക്ഷ മുഴുവനും. എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കുന്നതിന് പകരം സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത് ഋഷഭ് പന്തിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒഴിവാക്കലിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് വന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിനുള്ള രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും ഇന്ത്യ തിരഞ്ഞെടുത്തപ്പോള്‍ സാംസണെ ടീമില്‍ നിന്ന് Read More…
ഐപിഎല്‍ 2025 സീസണ്‍: പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് പേടിച്ചിരുന്നെന്ന് ഋഷഭ് പന്ത്
കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്. ലഖ്നൗ സൂപ്പര്‍ ജയന്റസ് നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മെഗാ ലേലത്തിന്റെ ദിവസം പഞ്ചാബ് കിംഗ്സ് തന്നെ ടീമിലെത്തിച്ചേക്കുമോ എന്ന ടെന്‍ഷനിലാണ് താന്‍ കഴിച്ചുകൂട്ടിയതെന്നാണ് താരം പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 പതിപ്പിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സിപ്പല്‍ ഉടമ സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്തിനെ ചെന്നൈ സൂപ്പര്‍ Read More…
മെസ്സി… മെസ്സിവിളി ഇത്തവണ ക്രിസ്ത്യാനോയെ അലോസരപ്പെടുത്തിയില്ല! തംപ്‌സ്അപ്പ് കാട്ടി പുഞ്ചിരിച്ച് താരം
മെസ്സിയുമായുള്ള റൊണാള്‍ഡോയുടെ മത്സരം ഒരു ദശാബ്ദത്തിലേറെയായി ഫുട്ബോളിന്റെ മുന്‍നിരയിലുണ്ട്. രണ്ടു ലീഗിലായിട്ടും രണ്ടുപേരെയും ചേര്‍ത്തുള്ള വൈരം അതാതു ലീഗിലെ ആള്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. സൗദിലീഗില്‍ കളിക്കുന്ന റൊണാള്‍ഡോയാണ് ഇതിന്റെ ഏറ്റവും ഇരയാകുന്നത്. എന്നാല്‍ വെള്ളിയാഴ്ച ബുറൈദയില്‍ നടന്ന സൗദി പ്രോ ലീഗ് മത്സരത്തില്‍ തന്നെ മെസിയെന്ന് കളിയാക്കിയ കാണികള്‍ക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നല്‍കിയ മറുപടി വൈറലാണ്. അല്‍ നാസറും അല്‍ താവൂണും തമ്മില്‍ 1-1 സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ ടീം ലീഗ് ടേബിളില്‍ നാലാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്. പതിവുപോലെ, Read More…
ജാവലിന്‍ താരം നീരജ്‌ചോപ്ര വിവാഹിതനായി; സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍
ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവും സ്റ്റാര്‍ ജാവലിന്‍ ത്രോ താരവുമായ നീരജ് ചോപ്ര വിവാഹിതനായി. തികച്ചും സ്വകാര്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ഞായറാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ എത്തിയ നീരജ്, ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പോടെ ഈ വാര്‍ത്ത ആരാധകരുമായി പങ്കിട്ടു. ”എന്റെ കുടുംബത്തോടൊപ്പം ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കുന്നു. ഞങ്ങളെ ഈ നിമിഷത്തിലേക്ക് കൊണ്ടുവന്ന ഓരോ അനുഗ്രഹത്തിനും നന്ദിയുണ്ട്. സ്‌നേഹത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു, സന്തോഷത്തോടെ എന്നെന്നേക്കുമായി.” നീരജ് അടിക്കുറിപ്പ് ഇട്ടു. തന്റെ ജീവിതത്തിന്റെ പുതിയ പങ്കാളിയെ വെളിപ്പെടുത്തിക്കൊണ്ട് Read More…














