ക്രിക്കറ്റിലെ എല്‍ക്ലാസ്സിക്കോകളില്‍ ഒന്നായിട്ടാണ് ഇന്ത്യാ-പാകിസ്താന്‍ മത്സര ങ്ങളെ പരാമര്‍ശിക്കുന്നത്. എക്കാലത്തും അതൊരു ആവേശക്കാഴ്ചയുമാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന പുരുഷന്മാരുടെ ഏഷ്യ കപ്പ് 2025-ലെ ഗ്രൂപ്പ് എയില്‍ മത്സരം അടുക്കുംതോറും, പാകിസ്താനുമായി കളിക്കുന്നതിനെതിരെ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ വര്‍ധിച്ചുവരികയാണ്. പഹല്‍ഗാമി ലെ ഭീകരാക്രമണത്തിനും ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം പാകിസ്താനെതിരെ കളിക്കാനുള്ള തീരുമാനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അതൃപ്തരാണ്. എന്നാല്‍ ടീമിനകത്ത് പുറത്തുള്ള വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും നടക്കുന്നില്ല. നന്നായി കളിക്കുന്നതില്‍ മാത്രമാണ് ടീം ഇന്ത്യയുടെ ശ്രദ്ധയെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച്ച് Read More…
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്ക് വരുമോ ; BCCI പ്രസിഡന്റാകുമോ ? പ്രതികരിച്ച് സച്ചിന്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരമായ സച്ചിന്റെ കാലത്ത് ജീവിക്കാനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന അനേകം കടുത്ത ആരാധകര്‍ ലോകത്തുടനീളമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച സച്ചിന്റെ വിരമിച്ച ശേഷം മാസ്‌റ്റേഴ്‌സ് ക്രിക്കറ്റിലൂടെ ആരാധകര്‍ക്ക് മുന്നിലെത്തുന്നുണ്ട്. എന്നാല്‍ സച്ചിനെ കാത്ത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന പോസ്റ്റ് നില്‍ക്കുമ്പോള്‍ താരം എന്തു തീരുമാനം എടുക്കുന്നു എന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ബിസിസിഐ തിരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി Read More…
നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യത യില്‍ കൂറ്റന്‍ വിജയം; 11 ഗോളുകളില്‍ അഞ്ചെണ്ണവും അടിച്ചത് ഹാളണ്ട്
ലോകഫുട്‌ബോളിലെ നിലവിലെ ഏറ്റവും മൂര്‍ച്ചയേറിയ ഫോര്‍വേഡുകളില്‍ ഒരാളായ എര്‍ലിംഗ് ഹാളണ്ടിന്റെ നോര്‍വേയ്ക്ക് ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൂറ്റന്‍ ജയം. മാള്‍ഡോവയെ 11 ഗോളുകള്‍ക്കാണ് നോര്‍വേ തോല്‍പ്പിച്ചത്. ഹാളണ്ട് അഞ്ചുഗോളുകള്‍ നേടിയ മത്സരത്തില്‍ ഒരു ഗോള്‍ പക്ഷേ കുഞ്ഞന്മാരായ മാള്‍ഡോവയ്ക്ക് വേണ്ടിയും നോര്‍വേ സ്‌കോര്‍ ചെയ്തു എന്നത് മത്സരത്തില്‍ വിരോധാഭാസമായി. കളിയുടെ ആറാം മിനിറ്റില്‍ തന്നെ മെയ്ഹറിന്റെ ഗോളില്‍ മുന്നിലെത്തിയ നോര്‍വേയ്ക്ക് വേണ്ടി ആസ്ഗാര്‍ഡ് നാലു ഗോളുകളും നേടി. ഒഡേഗാര്‍ഡായിരുന്നു ടീമിനായി മറ്റൊരു ഗോള്‍ നേടിയത്. ഗോള്‍ നേടിയ Read More…
UAEയെ തോല്‍പ്പിച്ച് റെക്കോഡ് ഇട്ടു ; വേഗതയേറിയ ജയം, അഞ്ചോവറില്‍ കളി ജയിച്ചു ; ഏഷ്യാക്കപ്പില്‍ ഇന്ത്യ തകര്‍ത്തു
ഏഷ്യാകപ്പ് ടി20 ടൂര്‍ണമെന്റിലെ ഏറ്റവും കുറഞ്ഞ സ്‌കോറുകളില്‍ ഒന്ന് കണ്ട മത്സരത്തില്‍ യുഎഇ യെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ തുടങ്ങി. ടി20 ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ വിജയമായി ഈ മത്സരം മാറി. യുഎഇ യെ കുറഞ്ഞ സ്‌കോറിന് പുറത്താക്കിയ ഇന്ത്യ 4.5 ഓവറില്‍ ലക്ഷ്യം മറികടന്നു. കുല്‍ദീപ് യാദവും ശിവം ദുബേയും എറിഞ്ഞു തകര്‍ത്തപ്പോള്‍ യുഎഇ 56 റണ്‍സിന് പുറത്തായി. കുല്‍ദീപ് യാദവ് നാലു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിവം ദുബേ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇന്ത്യന്‍ Read More…
ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടിക; രോഹിത് ശർമ്മയെ ക്രൂരമായി പുറത്താക്കി !
ഒരു ടി20 ലോകകപ്പ്, ഏകദിന, ടെസ്റ്റ് ലോകകപ്പില്‍ ഫൈനല്‍ പ്രവേശം. ഒന്നിലധികം ഇരട്ട സെഞ്ച്വറികള്‍ എന്നിവയെല്ലാം ഉണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയില്‍ ടീം ഇന്ത്യയുടെ ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മയെ ഇന്ത്യയിലെ ഗ്രേറ്റസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ പെടുത്താതെ മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ‘സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി തുടങ്ങിയ ഇതിഹാസങ്ങളെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രോഹിത് ശര്‍മ്മയ്ക്ക് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസങ്ങളുടെ പട്ടികയില്‍ Read More…
വെനസ്വേലയുമായുള്ള മത്സരം അവ സാന യോഗ്യതാമത്സരം ; ലയണേല്‍ മെസ്സി വിരമിക്കലിലേക്ക് നീങ്ങുന്നു
ബ്യൂണസ് ഐറിസ്: ഒടുവില്‍ ലോകം മുഴുവനുമുള്ള ആരാധകരെ നിരാശയിലാക്കി ഇതിഹാസതാരം ലിയോണേല്‍ മെസ്സിയില്‍ നിന്നും ആ വാര്‍ത്തയും വരികയാണ്. ലയണല്‍ മെസ്സി തന്റെ അവസാന ഹോം ലോകകപ്പ് യോഗ്യതാ മത്സരം കളിക്കാന്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ നാട്ടില്‍ വെനസ്വേലയ്ക്ക് എതിരേയുള്ള മത്സരം താരത്തിന്റെ അവസാന യോഗ്യതാമത്സരമായിരിക്കുമെന്ന് താരം തന്നെയാണ് വ്യക്തമാക്കിയിട്ടുള്ളത്. ബ്യൂണസ് അയേഴ്‌സിലെ എസ്റ്റാഡിയോ മോണ്യുമെന്റലിലാണ് മത്സരം നടക്കുന്നത്. നിലവിലെ ലോകകപ്പ് ചാമ്പ്യന്മാരായ അര്‍ജന്റീനയും ബ്രസീലും ഇക്വഡോറും ഇതിനോടകം തന്നെ അടുത്ത ലോകകപ്പിന് യോഗ്യത Read More…
ഹാട്രിക്കുമായി അജിനാസിന്റെ 5വിക്കറ്റ്; ഒറ്റ പന്തില്‍ 13 റൺസ്, സഞ്ജു സാംസണിന്റെ വെടിക്കെട്ട് – വീഡിയോ
ക്രിക്കറ്റിൽ ഒരു ബൗളർ അവസരം മുതലെടുത്താൽ കളി എത്ര വേഗത്തിൽ മാറിയെന്ന് കാണിച്ചുകൊണ്ട് അജിനാസ് കെ യുടെ ഹാട്രിക് നേട്ടവും അഞ്ചു വിക്കറ്റ് നേട്ടവും. കളിയുടെ ഗതി മാറ്റിയ ആവേശകരമായ പ്രകടനത്തിൽ, കേരള ക്രിക്കറ്റ് ലീഗ് 2025-ൽ തൃശൂർ ടൈറ്റൻസിന്റെ ഇടങ്കയ്യൻ സ്പിന്നർ അജിനാസ് കെ, സീസണിലെ ആദ്യ ഹാട്രിക് നേടി. കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ നടന്ന മത്സരത്തിൽ സഞ്ജു സാംസണിന്റെ വിലയേറിയ വിക്കറ്റ് ഉൾപ്പെടെ 5/30 എന്ന മികച്ച പ്രകടനമാണ് അജിനാസ് പുറത്തെടുത്തത്. മത്സരത്തിൽ അജിനാസിന്റെ Read More…
അൽ-നാസറിനായി റൊണാൾഡോ 100-ാം ഗോൾ നേടി, പക്ഷേ ടീം സൗദി സൂപ്പർ കപ്പ് ഫൈനലിൽ തോറ്റു !
ഹോങ്കോങ് : ശനിയാഴ്ച ഹോങ്കോങ് സ്റ്റേഡിയത്തില്‍ നടന്ന സൗദി സൂപ്പര്‍ കപ്പ് ഫൈനലില്‍ അല്‍-അഹ്ലിയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 ന് പരാജയപ്പെട്ടതോടെ അല്‍-നസറിനായി വിജയഗോള്‍ നേടാന്‍ കഴിയാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിരാശനായി. 2-2 എന്ന സ്‌കോറില്‍ ആവേശകരമായ സമനിലയിലാണ് മത്സരം അവസാനിച്ചത്. 40-കാരനായ പോര്‍ച്ചുഗീസ് താരം അല്‍-നസറിനായി തന്റെ 100-ാം ഗോള്‍ നേടിയത് ഒരു ചരിത്ര നേട്ടമായി. ഇതോടെ നാല് വ്യത്യസ്ത രാജ്യങ്ങളില്‍ 100 ഗോളുകള്‍ നേടുന്ന ആദ്യ കളിക്കാരനായി റൊണാള്‍ഡോ മാറി. പക്ഷേ, ആഘോഷത്തിന്റെ രാത്രിയായി Read More…
മെസ്സിയുടെ അര്‍ജന്റീനയ്‌ക്കെതിരെ കേരളത്തില്‍ കളിക്കാന്‍ പോകുന്ന ടീം ഏതാണ്? ഓസ്ട്രേലിയയെങ്കില്‍, 2022 ലോകകപ്പിന്റെ റീമാച്ച്
ലോകത്തെമ്പാടുമുള്ള ഫുട്‌ബോള്‍പ്രേമികള്‍ മെസ്സിയുടേയും അര്‍ജന്റീനയുടെയും കേരളത്തിലെ കളി കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അര്‍ജന്റീനയ്ക്ക് എതിരേ ഏതു ടീം വരുമെന്നത് മില്യണ്‍ ഡോളര്‍ ചോദ്യമായി മാറിയിട്ടുണ്ട്. കേരള കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ ശനിയാഴ്ച പറഞ്ഞത്, ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടക്കാന്‍ പോകുന്ന അര്‍ജന്റീനയുടെ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ അവര്‍ക്കെതിരെ കളിക്കാന്‍ ഒരു മികച്ച ടീമിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നാണ്. ഓഗസ്റ്റ് 23-ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) നവംബര്‍ 10-നും 18-നും ഇടയില്‍ ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര Read More…













