അഹമ്മദാബാദ്: ഐ.സി.സി. ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ വിറച്ചുജയിച്ച് ഇന്ത്യ. 17 റണ്ണിന് നെതര്‍ലന്‍ഡിനെ മുട്ടുകുത്തിച്ച് ഗ്രൂപ്പ്‌ഘട്ടത്തില്‍ സമ്പൂര്‍ണ ജയവുമായി ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറുവിക്കറ്റിന് 193 റണ്ണടിച്ചു. ഇന്ത്യന്‍ ബൗളിങ്ങിനെ ഭയക്കാതെ കളിച്ച നെതര്‍ലന്‍ഡ്‌സിന്റെ വെല്ലുവിളി ഏഴുവിക്കറ്റിന് 176 റണ്ണില്‍ അവസാനിച്ചു. 31 പന്തില്‍ 66 റണ്ണും രണ്ടുവിക്കറ്റും വീഴ്‌ത്തി ഇന്ത്യന്‍ ജയത്തിന്റെ നട്ടെല്ലായ ശിവം ദുബെ കളിയിലെ കേമനായി. മൂന്നാംവട്ടവും Read More…
ഹാട്രിക് ഡക്കുമായി അഭിഷേക് ശര്‍മ്മ;സഞ്ജുവിനായി മുറവിളി കൂട്ടി ആരാധകർ, സൂപ്പർ എട്ടിന് മുൻപ് ഇന്ത്യക്ക് തലവേദന
അഹ്മദാബാദിൽ നെതർലൻഡ്സിനെതിരെ നടന്ന ലോകകപ്പ് മത്സരത്തിലും ഓപ്പണർ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. ടൂർണമെന്റിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലാണ് ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് റണ്ണൊന്നുമെടുക്കാതെ മടങ്ങുന്നത്. ആര്യൻ ദത്തിന്റെ സ്പിന്നിന് മുന്നിൽ ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്. നേരത്തെ യു.എസ്.എ, പാകിസ്താൻ എന്നിവർക്കെതിരായ മത്സരങ്ങളിലും അഭിഷേക് നിരാശപ്പെടുത്തിയിരുന്നു. വയറിലെ അണുബാധയെത്തുടർന്ന് നമീബിയക്കെതിരായ മത്സരത്തിൽ അഭിഷേകിന് വിശ്രമം അനുവദിച്ചപ്പോൾ പകരക്കാരനായി എത്തിയ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 8 പന്തിൽ 22 Read More…
‘അത്രയും അഹങ്കാരം കാണിച്ച അന്ന് തുടങ്ങി ഇവന്മാരുടെ തകർച്ച, പിന്നെ നിലംതൊട്ടില്ല..’: കങ്കാരുക്കള്‍ക്ക് ലോകകപ്പ് ശാപം?
ട്വന്റി20 ലോകകപ്പിൽ നിന്ന് ഓസ്‌ട്രേലിയ അപ്രതീക്ഷിതമായി പുറത്തായതിനെ പരിഹസിച്ച് നടൻ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. 2023-ലെ ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം കിരീടത്തിന് മുകളിൽ കാൽ കയറ്റിവെച്ച് മിച്ചൽ മാർഷ് പോസ് ചെയ്തതാണ് ടീമിന് ‘ലോകകപ്പ് ശാപ’മായി മാറിയതെന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ അഭിപ്രായപ്പെട്ടു. ആ സംഭവത്തിന് ശേഷം പ്രധാനപ്പെട്ട ആറ് ഐസിസി ടൂർണമെന്റുകളിൽ നിന്നാണ് ഓസ്‌ട്രേലിയ പുറത്തായതെന്നും, മികച്ച ബൗളർമാരുടെ അഭാവവും ബാറ്റിംഗ് നിരയുടെ പരാജയവുമാണ് ടീമിന് തിരിച്ചടിയായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ Read More…
അവസാന ഗ്രൂപ്പ് പോരാട്ടത്തിന് ഇന്ത്യ ഇന്ന്: കിഷന് വിശ്രമമെങ്കിൽ സഞ്ജുവിന് നറുക്കുവീഴും
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഇന്ത്യയിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളി. മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കി. മൂന്ന് കളികളില്‍നിന്ന് ഒരു ജയം മാത്രമുള്ള ഡച്ചുകാര്‍ക്ക് സൂപ്പര്‍ എട്ട് അപ്രാപ്യമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയം റണ്ണൊഴുകലിനു പേരുകേട്ടതാണ്. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും അതിനു തെളിവാണ്. ദക്ഷിണാഫ്രിക്ക 213 റണ്ണും ന്യൂസിലന്‍ഡ് Read More…
സിംബാബ്‌വെ ജയിച്ചാൽ ഓസ്‌ട്രേലിയയ്ക്ക് മടക്ക ടിക്കറ്റ് ഉറപ്പ്, മുൻ ലോകചാമ്പ്യന്മാർക്ക് ഇത് എന്തുപറ്റി?
പല്ലെക്കലെയിൽ ശ്രീലങ്കയോടേറ്റ 8 വിക്കറ്റിന്റെ കനത്ത തോൽവിയോടെ, 2026 ടി20 ലോകകപ്പിന്റെ സൂപ്പർ എയിറ്റ് ഘട്ടത്തിലേക്കുള്ള ഓസ്‌ട്രേലിയയുടെ പാത കഠിനമായിരിക്കുകയാണ്. സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ തോൽവിക്ക് പിന്നാലെ വഴങ്ങിയ ഈ രണ്ടാം പരാജയം ഓസീസിന് വലിയ തിരിച്ചടിയായി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഗ്രൂപ്പ് ബിയിൽ മൂന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ (+0.414 റൺ റേറ്റ്). അതേസമയം, പതും നിസങ്കയുടെ സെഞ്ചുറി കരുത്തിൽ ജയിച്ച സഹ-ആതിഥേയരായ ശ്രീലങ്ക 6 പോയിന്റോടെ സൂപ്പർ എയിറ്റ് ഉറപ്പിച്ചു. ഓസ്‌ട്രേലിയയുടെ മുന്നിലുള്ള Read More…
ഇന്ത്യയോട് തകർന്ന് പാകിസ്ഥാൻ; സ്പിന്നർമാരെ പഴിചാരി നായകൻ സൽമാൻ അലി ആഗ!
കൊളംബോയിൽ ഞായറാഴ്ച നടന്ന 2026 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ . 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായതോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കവെ, തങ്ങളുടെ ബൗളർമാർക്ക് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ആഗ സമ്മതിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ബാറ്റർമാരുടെ Read More…
ഇതൊന്നും കാണാന്‍ വയ്യേ…. ഇന്ത്യ- പാകിസ്താന്‍ മത്സരം തീരുംമുന്‍പേ സ്റ്റേഡിയം വിട്ട് നഖ്‌വി- വീഡിയോ
ഞായറാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വലിയ വ്യത്യാസം ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു ഈ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ ഇന്നിങ്സ് 18 ഓവറിൽ 114 റൺസിന് അവസാനിച്ചു. 34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. ഇതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ Read More…
ഈ അഭിഷേകിന് എന്തുപറ്റി? 0, 68*, 0, 30, 0, 0: ആറ് ഇന്നിങ്സിൽ നാലിലും ഡക്ക്; അലി ആഗയുടെ തന്ത്രം ഫലിച്ചു, നാണക്കേടിന്റെ റെക്കോർഡ്
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ വീണ്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് നൽകി നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് മടങ്ങുകയായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും താരം ‘ഡക്ക്’ ആയി. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ Read More…
ബഹിഷ്കരണ ഭീഷണി മുഴക്കിയ പാകിസ്താനെ എറിഞ്ഞ് തകർത്ത് ഇന്ത്യ സൂപ്പർ എട്ടിൽ, 61 റണ്‍സ് ജയം
ട്വന്റി20 ലോകകപ്പ് ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ 61 റൺസിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി ഇന്ത്യൻ ടീം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് എടുത്തത്. തുടക്കത്തിൽ തന്നെ ഓപ്പണർ അഭിഷേക് ശർമയെ (0) നഷ്ടമായെങ്കിലും, തകർപ്പൻ ബാറ്റിങ് കാഴ്ചവെച്ച ഇഷാൻ കിഷന്റെ പ്രകടനം ഇന്ത്യയ്ക്ക് കരുത്തായി. 40 പന്തിൽ നിന്ന് 10 ഫോറുകളും 3 സിക്സറുകളുമടക്കം 77 റൺസാണ് ഇഷാൻ അടിച്ചുകൂട്ടിയത്. പവർപ്ലേയിലെ ആറോവറിൽ അഞ്ചും എറിഞ്ഞത് സ്പിന്നർമാരായിരുന്നു. Read More…













