Featured Sports

10 സിക്‌സറുകള്‍, അടിച്ചത് 143 റണ്‍സ്;  റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് വൈഭവ്- വീഡിയോ

ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ്‌ ടീമിനായി വൈഭവ്‌ സൂര്യവംശിയുടെ ബാറ്റിങ്‌ വെടിക്കെട്ട്‌. ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ക്കെതിരായ നാലാം ഏകദിനത്തിലാണു പ്രകടനം.14 വയസുകാരനായ വൈഭവ്‌ ഇംഗ്ലണ്ട്‌ അണ്ടര്‍ 19 ടീമിനെതിരേ അതിവേഗ സെഞ്ചുറി കുറിച്ചു. 78 പന്തില്‍ 143 റണ്ണെടുത്താണ്‌ താരം പുറത്തായത്‌. 10 സിക്‌സറുകളും 13 ഫോറുകളുമടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്‌. യൂത്ത്‌ ഏകദിനത്തില്‍ സെഞ്ചുറിയടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്‌്. ബംഗ്ലാദേശിന്റെ നജ്‌മുള്‍ ഷാന്റോയുടെ റെക്കോഡാണ്‌ വൈഭവ്‌ തകര്‍ത്തത്‌. 2013 ല്‍ സെഞ്ചുറിയടിക്കുമ്പോള്‍ 14 വര്‍ഷവും 241 Read More…

Sports

കേരള പ്രീമിയര്‍ലീഗില്‍ സഞ്ജു ഏറ്റവും വിലയേറിയ താരം ; പക്ഷേ താരം ഫുള്‍ സീസണ്‍ കാണുമോ?

നടക്കാനിരിക്കുന്ന കേരളാപ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഏറ്റവും വലിയേറിയതാരം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. കൊച്ചി ബ്‌ളൂ ടൈഗേഴ്‌സ് താരത്തെ 26.80 ലക്ഷം രൂപയ്ക്ക്് കരാര്‍ ഒപ്പിട്ടു. ഇന്ത്യന്‍ ടി20 ഐ ഓപ്പണര്‍ സഞ്ജു സാംസണ്‍ ഐപിഎല്‍ 2025 അവസാനിച്ച് ഒരു മാസത്തിന് ശേഷം പുതിയ ടീമില്‍ ചേര്‍ന്നിരിക്കുന്നത്. ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ 6 വരെയാണ് കെപിഎല്‍. ലീഗിന്റെ ചരിത്രത്തിലെ എക്കാലത്തെയും വിലപ്പെട്ട താരമായി സഞ്ജു ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തു. അടിസ്ഥാന വില മൂന്ന് Read More…

Featured Sports

ബുംറയില്ലെങ്കിലെന്ത്? ആറു വിക്കറ്റ്, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സിറാജ്; ഇന്ത്യയ്ക്ക് 244 റണ്‍സ് ലീഡ്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 244 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യന്‍ പ്രതീക്ഷകളെ തകിടംമറിച്ച് ഇംഗ്ലണ്ട് ബാറ്റര്‍മാരായ ഹാരി ബ്രൂക്കും ജെയ്മി സ്മിത്തും സെഞ്ചുറികള്‍ നേടി പൊരുതിയെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ എറിഞ്ഞിട്ടു. 6 വിക്കറ്റ് വീഴ്ത്തിയ മൊഹമ്മദ് സിറാജാണ് ഇംഗ്ലീഷ് പടയുടെ നട്ടെല്ലൊടിച്ചത്. 4 വിക്കറ്റ് വീഴ്ത്തി ആകാശ് ദീപും ഇന്ത്യന്‍ ബോളിങ് നിരയില്‍ തിളങ്ങി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റിന് 64 റണ്‍സ് എന്ന നിലയിലാണ്. 28 റണ്‍സെടുത്ത Read More…

Featured Sports

9 സിക്‌സറുകളും, 6 ബൗണ്ടറികളും ; ഇന്ത്യയുടെ കൗമാരക്കാരന്‍ പയ്യന്‍ വൈഭവ് ഒരു രക്ഷയുമില്ല…!

ന്യൂഡല്‍ഹി: ഒമ്പത് സിക്‌സറുകള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ബോയ് വൈഭവ് സൂര്യവംശി ഒരു രക്ഷയുമില്ലാതെ കുതിക്കുകയാണ്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവന്‍ഷി, ബുധനാഴ്ച ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ വെറും 20 പന്തില്‍ നാഴികക്കല്ലിലെത്തി. 40 ഓവര്‍ നീണ്ട മത്സരത്തില്‍ 269 റണ്‍സ് എന്ന കടുപ്പമേറിയ ലക്ഷ്യം പിന്തുടരുന്നതിനിടയില്‍ 14 കാരനായ ഇടംകയ്യന്‍ ആറ് ഫോറുകളും ഒമ്പത് സിക്‌സറുകളും സഹിതം 86 റണ്‍സ് നേടി. 2016ല്‍ നേപ്പാളിനെതിരെ Read More…

Featured Sports

ഇരട്ടശതകത്തിന്റെ റെക്കോഡ് ; വിമര്‍ശകരേ…നിങ്ങള്‍ വായടയ്ക്കു…ഗില്‍ ഇനിയെന്താണ് തെളിയിക്കേണ്ടത് ?

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെ 269 എന്ന സ്‌കോറിന് മുന്നില്‍ തകര്‍ന്നുവീണത് അനേകം റെക്കോഡുകളാണ്. ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ശുഭ്മാന്‍ ഗില്‍ തകര്‍ത്തത് 2019-ല്‍ പൂനെയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെനിന്ന് നേടിയ 254 റണ്‍സായിരുന്നു. ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇത്. ഗില്ലിന്റെ 269 റണ്‍സ് ഏഷ്യയ്ക്ക് Read More…

Sports

ആദ്യ സെഞ്ച്വറി നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ എന്തിനാണ് ഗര്‍ജ്ജിച്ചത് ? രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി

ശുഭ്മാന്‍ ഗില്‍ വളരെസൗമ്യനായ വ്യക്തിയാണ്. അദ്ദേഹം മൃദുവായി സംസാരിക്കുന്നു, ചുറ്റുമുള്ളവരോട് ബഹുമാനം കാണിക്കുന്നു, സ്വതന്ത്രമായും വേഗത്തിലും റണ്‍സ് നേടുമ്പോഴും സെഞ്ച്വറി നേടുമ്പോഴും അദ്ദേഹം പക്വതയോടെ പെരുമാറുന്നു. എന്നാല്‍ ഇന്ത്യയുടെ ഇംഗ്‌ളണ്ട് പര്യടനത്തിന്റെ രണ്ടാം ടെസ്റ്റില്‍ ബുധനാഴ്ച എഡ്ജ്ബാസ്റ്റണില്‍ മൂന്ന് അക്കത്തിലെത്തിയപ്പോള്‍ ഗില്ലിന്റെ നിയന്ത്രണംവിട്ടു, അദ്ദേഹം അലറിവിളിച്ചു. ഒരുപക്ഷേ മുമ്പൊരിക്കല്‍ ഇതേ വേദിയില്‍ വിരാട്‌കോഹ്ലി ചെയ്തത് പോലെ. ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 387 പന്തില്‍ മൂന്ന്‌ സിക്‌സറും 30 ഫോറുമടക്കം 269 റണ്‍സ് നേടി ഇരട്ട സെഞ്ചുറി കടന്നു ഗില്‍. Read More…

Sports

ലിവര്‍പൂള്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാര്‍ അപകടത്തില്‍ മരിച്ചു ; ക്രിസ്ത്യാനോ റൊണാള്‍ഡോ യുടെ സഹതാരം

വിവാഹം കഴിഞ്ഞ് രണ്ടാഴ്ച മാത്രം പിന്നിട്ടിരിക്കെ ഇംഗ്‌ളീഷ് ക്ലബ്ബ് ലിവര്‍പൂളിന്റെയും പോര്‍ചുഗല്‍ ദേശീയ ടീമില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ സഹതാരവുമായ ഡിയാഗോ ജോട്ട കാര്‍അപകടത്തില്‍ മരണമടഞ്ഞു. വടക്കന്‍ സ്‌പെയിനിലെ സമോറയില്‍ ഉണ്ടായ ഒരു വലിയ കാര്‍ അപകടത്തെ തുടര്‍ന്നായിരുന്നു 28 കാരനായ താരത്തിന്റെ അന്ത്യം. അപകടത്തെത്തുടര്‍ന്ന് വാഹനത്തിന് തീപിടിച്ചിരുന്നു. അപകടത്തില്‍ ജോട്ടയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഫുട്‌ബോള്‍താരമായ ഇളയ സഹോദരനും മരണമടഞ്ഞു. പോര്‍ച്ചുഗീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള സമോറ പ്രവിശ്യയിലെ സെര്‍നാഡില്ലയ്ക്ക് സമീപം എ-52-ല്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ പോര്‍ച്ചുഗീസ് ഫോര്‍വേഡിന്റെ ലംബോര്‍ഗിനി Read More…

Sports

ഒമ്പതാംക്ലാസ്സില്‍ തോറ്റ റിങ്കുസിംഗ് ഉത്തര്‍പ്രദേശില്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ ; ക്രിക്കറ്റിന്റെ ശക്തിയെന്ന് വിമര്‍ശകര്‍

പത്താംക്ലാസ്സു പോലും പാസ്സാകാത്ത ഇന്ത്യന്‍ ക്രിക്കറ്ററെ വിദ്യാഭ്യാസ ഉദ്യോഗസ്ഥനായി ജോലി നല്‍കിയത് ഉത്തര്‍പ്രദേശില്‍ വലിയ വിവാദമായി മാറുന്നു. ഇന്ത്യയുടെ ടി20 സ്പെഷ്യലിസ്റ്റ് റിങ്കു സിംഗാണ് ബേസിക് എഡ്യൂക്കേഷന്‍ ഓഫീസറായി (ബിഎസ്എ) നിയമനം കിട്ടിയെന്ന വിവാദത്തില്‍ നായകനായി മാറിയിരിക്കുന്നത്. ഒമ്പതാംക്ലാസ്സില്‍ തോറ്റുപോയതാണ് റിങ്കുവിന്റെ വിദ്യാഭ്യാസയോഗ്യതയെന്നും ക്രീസില്‍ സിക്‌സറുകള്‍ പറത്തുന്ന റിങ്കു പക്ഷേ ഈ വിവാദത്തില്‍ ക്ലീന്‍ബൗള്‍ഡാ കുമെന്നാണ് വിമര്‍ശകരുടെ പക്ഷം. ഒന്നിലധികം റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഉത്തര്‍പ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ ഡയറക്ടറാണ് റിങ്കുവിന്റെ നിയമനം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്റര്‍നാഷണല്‍ Read More…

Sports

സഞ്ജുസാംസണെ ലക്ഷ്യമിട്ട് CSK; അടുത്തസീസണില്‍ താരം യെല്ലോ ആര്‍മിയിലാകുമോ?

രാജസ്ഥാന്റോയല്‍സിന്റെ ജീവനായ സഞ്ജുസാംസണ്‍ അടുത്തസീസണില്‍ പിങ്ക് ജഴ്‌സി അണിയാന്‍ ഉണ്ടാകുമോ? ഇന്ത്യന്‍ പ്രീമിയര്‍ലീഗ് പുതിയ സീസണിലേക്ക് ഉയരുന്ന പ്രധാന സംസാരങ്ങളിലൊന്നായി മാറുകയാണ് ഈ വിശേഷം. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ വരും സീസണില്‍ മഹേന്ദ്രസിംഗ് ധോണിയുടെ യെല്ലോ ആര്‍മിയില്‍ ചേരുമോ എന്നാണ് അറിയാനുള്ളത്. ധോണി മാറുന്നതോടെ പുതിയ നായകനെ തേടുന്ന തിരക്കിലാണ് സിഎസ്‌കെ. ഇതുവരെ ഒരു ഫ്രാഞ്ചൈസികളില്‍ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നിരു ന്നാലും, സാംസണിന്റെ നീക്കത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് ചില കഴമ്പുണ്ടെന്ന് ഒരു റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2018 Read More…