ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ സന്ദർശനത്തിനായി എത്തുന്ന ഫുട്ബോള്‍ ഇതിഹാസം ലയണൽ മെസ്സി ആദ്യമിറങ്ങുക കൊൽക്കത്തയിൽ. മുംബൈയിൽ പരിപാടിക്കായി വാംഖഡെ സ്റ്റേഡിയം ബുക്ക് ചെയ്തുകഴിഞ്ഞതായും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഡിസംബർ 12ന് രാത്രി 10 മണിയോടെയാണ് കൊൽക്കത്തയിൽ താരം ഇറങ്ങുക. ഇവിടെ രണ്ടു നാൾ തങ്ങിയ ശേഷമാകും മറ്റിടങ്ങളിലെ പരിപാടികൾ. കൊൽക്കത്തയിൽ രാവിലെ ഒമ്പതിന് ആദ്യം ‘മീറ്റ് ആന്റ് ഗ്രീറ്റ്’ പരിപാടി. അതുകഴിഞ്ഞ് വി.ഐ.പി റോഡിൽ തന്റെ തന്നെ 70 അടി പ്രതിമ അനാച്ഛാദനം. ലോകത്തെവിടെയുമായി ഉയർത്തുന്ന താരത്തിന്റെ Read More…
ഒരിക്കല്‍ കോഹ്ലിയെ ഒഴിവാക്കാന്‍ RCB തീരുമാനിച്ചിരുന്നു ; പകരം നോക്കിയത് പാര്‍ത്ഥിവ് പട്ടേലിനെ
ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ വിശ്വസ്തതയുടെ പര്യായമാണ് ആര്‍സിബി താരം വിരാട്‌കോഹ്ലിയുടേത്. 18 വര്‍ഷം ഒരേ ഫ്രാഞ്ചൈസിയില്‍ കളിച്ച അദ്ദേഹം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ സീസണില്‍ കപ്പുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഒന്നര ദശകത്തിന് മുകളില്‍ ഒരേ ടീമിനായി കളിച്ച വിരാട്‌കോഹ്ലിയെ ഒരിക്കല്‍ ഒഴിവാക്കാന്‍ ആര്‍സിബിയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. 2013 മുതല്‍ 2021 വരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സൂപ്പര്‍ സ്റ്റാറിനെ ടീം തകര്‍ന്നടിഞ്ഞ 2019 സീസണ് പിന്നാലെയാണ് ഒഴിവാക്കാന്‍ ആലോചിച്ചത്. ആ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് ആകെ Read More…
തുടര്‍ച്ചയായി അഞ്ചാമത്തെ ടെസ്റ്റിലും തോറ്റു ; ഇന്ത്യയെ വിടാതെ പിന്തുടരുന്ന ടോസ് ഭൂതം
ഇംഗ്‌ളണ്ടില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ നായകന്‍ ഗില്ലിനെ സംബന്ധിച്ചിട ത്തോളം റെക്കോഡുകളുടേതാണ്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ഒല്ലി പോപ്പിനെതിരെ അഞ്ചാം ടോസിലും തോറ്റ തോടെ ഗില്‍ മറ്റൊരു റെക്കോഡില്‍ കൂടി എത്തിയിരിക്കുകയാണ്. അഞ്ച് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലെ എല്ലാ മത്സരത്തിലും ഗില്ലിന് ടോസ് നഷ്ടമായി. ഇതോടെ ഒരു പരമ്പരയില്‍ അഞ്ചുതവണയും ടോസ് നഷ്ടപ്പെട്ടതിന്റെ റെക്കോഡില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്‍ മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ അനാവശ്യ റെക്കോര്‍ഡിനൊപ്പം Read More…
ഗില്‍ വെറും 89 റണ്‍സ് എടുത്താല്‍ ബ്രാഡ്മാന്റെ റെക്കോഡ് മറികടക്കും ; 11 റണ്‍സ് എടുത്താല്‍ സുനില്‍ ഗവാസ്‌ക്കറുടേതും
ഇംഗ്‌ളണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യയ്ക്ക് പരമ്പര സമനിലയിലാക്കാനുള്ള അവ സാന അവസരമാണ് അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ കൈവന്നിരിക്കുന്നത്. മത്സരം ജയിച്ചാല്‍ ഇൗ നേട്ടം ഉണ്ടാക്കാമെന്നിരിക്കെ ഇന്ത്യ ഏറ്റവും ആശ്രയിക്കുന്നത് ഇന്ത്യന്‍ നായകനെ തന്നെയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ചരിത്രം തിരുത്തിയെഴുതുന്നതിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന ഗില്‍ വെറും 89 റണ്‍സ് എടുത്താല്‍ ഇതിഹാസ ക്രിക്കറ്റര്‍ സര്‍ ഡോണ്‍ ബ്രാഡ്മാന്റെ റെക്കോഡ് മറികടക്കും. വെറും 11 റണ്‍സ് എടുത്താല്‍ ഇന്ത്യന്‍ ഇതിഹാസം സുനില്‍ഗവാസ്‌ക്കറുടേതും. 25-കാരനായ ഓപ്പണര്‍ ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന അഞ്ച് Read More…
131 വര്‍ഷത്തെ ലോക റെക്കോര്‍ഡ് തകര്‍ത്ത് രവീന്ദ്ര ജഡേജ; ചരിത്രത്തില്‍ ആദ്യം
ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇന്ത്യയെ രക്ഷിക്കാനുള്ള കഠിനാധ്വാനത്തില്‍ ഹീറോയായത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആയിരുന്നു. കളി രക്ഷപ്പെടുത്തിയെന്ന് മാത്രമല്ല താരത്തിന്റെ മികവ് നിരവധി ലോക റെക്കോര്‍ഡുകള്‍ തകര്‍ക്കാനും അദ്ദേഹത്തെ സഹായിച്ചു. പരമ്പരയില്‍ തുടര്‍ച്ചയായി നാല് അര്‍ദ്ധസെഞ്ച്വറികള്‍ നേടിയ ജഡേജയുടെ ആദ്യ ഇന്നിംഗ്സില്‍ 20 റണ്‍സില്‍ അവസാനിച്ചെങ്കിലും മൂന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയതോടെ അത് അപൂര്‍വ സംഭവമായി മാറി. വാഷിംഗ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് 203 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് അദ്ദേഹം പടുത്തുയര്‍ത്തി. നേരത്തെ, ഇംഗ്ലണ്ട് 669 റണ്‍സിന്റെ കൂറ്റന്‍ Read More…
ഒരു ഓവറില്‍ 13 എക്‌സ്ട്രാസ്; ഓസ്‌ട്രേലിയന്‍ താരം ഹേസ്റ്റിംഗ് പാകിസ്താനെ എറിഞ്ഞ് ജയിപ്പിച്ചു- വീഡിയോ
ഒരു ഓവറില്‍ 13 അധികറണ്‍സ് വിട്ടുകൊടുത്ത ഓസ്‌ട്രേലിയന്‍ താരം ജോണ്‍ ഹേസ്റ്റിംഗ്‌സ് പാകിസ്താനെ എറിഞ്ഞു ജയിപ്പിച്ചു. 2025 ലെ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ കണ്ട ഏറ്റവും വിചിത്രമായ ഓവറുകളില്‍, ഓസ്ട്രേലിയന്‍ ബൗളര്‍ ജോണ്‍ ഹേസ്റ്റിംഗ്സ് എറിഞ്ഞ ഓവര്‍ 14-ാം മാച്ചില്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിന് ഓസ്ട്രേലിയ ചാമ്പ്യന്‍സിനെതിരേ അനായാസ വിജയം നേടിക്കൊടുത്തു. വെറ്ററന്‍സ് മത്സരത്തിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ഹേസ്റ്റിംഗ്‌സ് 13 എക്‌സ്ട്രാകളുമായി ഒരു ഓവര്‍ എറിഞ്ഞതോടെ പാകിസ്ഥാന്‍ 10 വിക്കറ്റിന് വിജയിച്ചു. ഓസ്ട്രേലിയ ചാമ്പ്യന്‍സ് 11.5 Read More…
ഒരു പരമ്പരയില്‍ 4 സെഞ്ച്വറികള്‍ ഒരു നായകനുമില്ല; ഗില്ലിന്റെ വീരോചിത ഇന്നിംഗ്‌സ് ; ഇന്ത്യയ്ക്കു തുണ, ചരിത്രവുമെഴുതി
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തുണയാകുകയാണ് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍. വീരോചിതമായ ഒരു ഇന്നിംഗ്സിലൂടെ ഗില്‍ ചരിത്രപുസ്തകങ്ങളില്‍ തന്റെ പേര് രേഖപ്പെടുത്തി. ഒരു എവേ പരമ്പരയില്‍ നാലു സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനാണ് ഗില്‍ മാറി. മൂന്നാം വിക്കറ്റില്‍ കെ എല്‍ രാഹുലിനൊപ്പം (90) ഗില്‍ 188 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ അദ്ദേഹം 238 പന്തില്‍ 103 റണ്‍സ് നേടി പരമ്പരയിലെ തന്റെ നാലാമത്തെ സെഞ്ച്വറി Read More…
അന്ന് ഹംപി ഗ്രാൻഡ് മാസ്റ്ററാകുമ്പോൾ ദിവ്യ ജനിച്ചിട്ടുപോലുമില്ല; ഇന്ന് അതേ ഹംപിയെ കീഴടക്കി കിരീടം
2002-ല്‍ തന്റെ പതിനഞ്ചാം വയസില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടി ചരിത്രം തിരുത്തിയ ചെസ് താരമാണ് ഇന്ത്യയുടെ കൊനേരു ഹംപി. ഈ നേട്ടം സ്വന്തമാക്കിയ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ വനിതയും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയും കൂടിയായിരുന്നു ഹംപി. എന്നാല്‍ ഹംപി ചരിത്രമെഴുതിയ 2002 ശേഷം പിന്നെയും മൂന്ന് വര്‍ഷം കൂടി കഴിഞ്ഞാണ് ദിവ്യ ദേശ്മുഖ് എന്ന ഇന്ത്യയുടെ പുതിയ ചെസ് താരത്തിന്റെ ജനനം. ഇപ്പോഴിതാ തന്റെ പത്തൊന്‍പതാം വയസില്‍ അതേ ഹംപിയെ Read More…
തോറ്റ കളി സമനിലയിലെത്തിച്ച് ജദേജയും സുന്ദറും
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്‌റ്ററിലെ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന നാലാം ക്രിക്കറ്റ് ടെസ്‌റ്റ് സമനിലയില്‍ അവസാനിച്ചു.സ്‌കോര്‍: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 358, രണ്ടാം ഇന്നിങ്‌സ് നാലിന് 425. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സ് 669. കന്നി ടെസ്‌റ്റ് സെഞ്ചുറിയടിച്ച വാഷിങ്‌ടണ്‍ സുന്ദറും (206 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 101) അഞ്ചാം സെഞ്ചുറിയടിച്ച രവീന്ദ്ര ജഡേജയും (185 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 107) ക്രീസില്‍ നില്‍ക്കേയാാണ് ഇരുടീമുകളും സമനിലയ്‌ക്കു സമ്മതിച്ചത്. അഞ്ച് ടെസ്‌റ്റുകളുടെപരമ്പരയില്‍ ഇംഗ്ലണ്ട് Read More…














