ട്വന്റി20 ലോകകപ്പിലെ സൂപ്പർ എയിറ്റ് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 18.5 ഓവറിൽ 111 റൺസെടുക്കാനേ സാധിച്ചുള്ളൂ. 37 പന്തിൽ 42 റൺസെടുത്ത ശിവം ദുബെ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ദക്ഷിണാഫ്രിക്കൻ സ്പിന്നർ എയ്ഡൻ മാർക്രം ഒരുക്കിയ കെണിയിൽ വീണ് ഇഷാൻ കിഷൻ തുടക്കത്തിലേ മടങ്ങിയതോടെ Read More…
അഭിഷേകിനോ തിലകിനോ പകരം സഞ്ജുവിനെ കളിപ്പിക്കാനോ? ഹ..ഹഹ…’: ചിരിച്ചുതള്ളി സൂര്യ; അപമാനിച്ചെന്ന് ആരാധകർ– വീഡിയോ
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ വാർത്താസമ്മേളനത്തിലെ പരാമർശങ്ങൾ വിവാദത്തിലേക്ക്. ഫോമില്ലാതെ തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ ഓപ്പണർ അഭിഷേക് ശർമയ്‌ക്കോ, ബാറ്റിംഗ് വേഗത കുറഞ്ഞതിന്റെ പേരിൽ വിമർശനം നേരിടുന്ന തിലക് വർമയ്‌ക്കോ പകരം മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടുള്ള സൂര്യകുമാറിന്റെ പ്രതികരണമാണ് ആരാധകരെ ചൊടിപ്പിച്ചത്. ചോദ്യം കേട്ടയുടനെ ചിരിച്ചുകൊണ്ട് തള്ളിക്കളഞ്ഞ Read More…
“അഭിഷേകിനെ ഓർത്തല്ല, നിങ്ങളുടെ കാര്യമോർത്താണ് എനിക്ക് വിഷമം! സൂര്യയുടെ ‘മാസ്’ മറുപടി”
2026-ലെ ഐസിസി ടി20 ലോകകപ്പിൽ അഭിഷേക് ശർമ്മ ഇതുവരെ ഒരു റൺസ് പോലും നേടിയിട്ടില്ല. ടൂർണമെന്റിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായ (Hat-trick of ducks) താരം, സൂപ്പർ 8 മത്സരങ്ങളിൽ ടീമിൽ നിന്ന് പുറത്താകുമോ എന്ന ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഈ കാര്യത്തിൽ ആശങ്കാകുലനല്ല. സൂപ്പർ 8 മത്സരങ്ങളിൽ താരം കരുത്തോടെ തിരിച്ചുവരുമെന്ന് സൂര്യകുമാർ പറഞ്ഞു. സൂര്യകുമാർ യാദവ് പറഞ്ഞത്: “അഭിഷേക് ശർമ്മയുടെ ഫോമിനെക്കുറിച്ച് ഓർത്ത് ആശങ്കപ്പെടുന്നവരെ കുറിച്ചാണ് Read More…
ഇടംകൈയന്‍ ബാറ്റര്‍മാരുടെ ആധിക്യം; ആശങ്കയും ആനുകൂല്യവും, ‘വലംകൈ’ തുണച്ചാല്‍ സഞ്‌ജുവിന് നറുക്കു വീഴും
അഹമ്മദാബാദ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ എട്ട് മത്സരം ഇന്നു നടക്കും. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഫൈനലിലെ തോല്‍വിക്കു പകരം വീട്ടാനുറച്ചാണ് എയ്‌ദീന്‍ മാര്‍ക്രവും സംഘവും കളിക്കുക. കിരീടം നിലനിര്‍ത്താനുറച്ചാണു സൂര്യകുമാര്‍ യാദവും സംഘവും കളത്തിലിറങ്ങുക. ഇവിടെ വൈകിട്ട് നടക്കുന്ന മത്സരങ്ങളിലെല്ലാം മികച്ച സ്‌കോറുകള്‍ പിറന്നു. പിന്തുടര്‍ന്നു നേടാനും മികച്ച പിച്ചാണിത്. കറുത്ത മണ്ണിന്റെ പ്രതലത്തിലാണു Read More…
ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്; സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും, പാകിസ്താന്‍- ന്യൂസിലന്‍ഡ് പോരാട്ടം
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ എട്ട് മത്സരങ്ങള്‍ ഇന്നു തുടങ്ങും. കൊളംബോയിലെ റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ പാകിസ്താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരത്തോടെ സൂപ്പര്‍ എട്ട് പോരാട്ടങ്ങള്‍ തുടങ്ങും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മത്സരം നാളെയാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, വെസ്റ്റിന്‍ഡീസ് എന്നിവര്‍ ഗ്രൂപ്പ് ഒന്നിലും ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ രണ്ടാം ഗ്രൂപ്പിലുമാണ്. ഗ്രൂപ്പ് ജേതാക്കളെല്ലാം ഗ്രൂപ്പ് ഒന്നിലാണെന്ന കൗതുകമുണ്ട്. ഇതിനെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. സ്പിന്നിനെ പിന്തുണയ്ക്കുന്ന പ്രേമദാസ സ്‌റ്റേഡിയത്തിലെ അതിര്‍ത്തികള്‍ വലുതാണ്. Read More…
പാക് ക്യാമ്പിൽ ഭിന്നതയോ? കുപ്പി നിലത്തെറിഞ്ഞ സൽമാൻ അലി ആഗ; വീഡിയോയിൽ വിശദീകരണവുമായി പാക് കോച്ച്
കൊളംബോ: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിനിടെ പാക് ക്യാപ്റ്റൻ സൽമാൻ അലി ആഗയും കോച്ച് മൈക്ക് ഹെസ്സനും തമ്മിൽ തർക്കമുണ്ടായെന്ന വാർത്തകളിൽ വിശദീകരണവുമായി ഹെസ്സൻ രംഗത്തെത്തി. നിർണായകമായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ഹെസ്സൻ സംസാരിച്ചുകൊണ്ടിരിക്കെ ആഗ ദേഷ്യത്തോടെ വെള്ളക്കുപ്പി നിലത്തെറിയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇരുവരും തമ്മിൽ ഭിന്നതയിലാണെന്നും പാക് ക്യാമ്പിൽ അസ്വാരസ്യങ്ങൾ പുകയുകയാണെന്നുമുള്ള തരത്തിൽ വ്യാപകമായ പ്രചരണങ്ങൾ നടന്ന പശ്ചാത്തലത്തിലാണ് ന്യൂസീലൻഡിനെതിരായ സൂപ്പർ എട്ട് പോരാട്ടത്തിന് മുന്നോടിയായി ഹെസ്സൻ കാര്യങ്ങൾ വ്യക്തമാക്കിയത്. പുറത്തുവന്ന Read More…
ഓസ്‌ട്രേലിയ മാത്രമല്ല ലങ്കയും വീണു സിംബാബ്‌വേയ്‌ക്ക് മുന്നില്‍; അപരാജിതായി സൂപ്പര്‍ എട്ടില്‍
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ അപരാജിതായി സിംബാബ്‌വേയുടെ കുതിപ്പ്. ശ്രീലങ്കയെ ആറ് വിക്കറ്റിനു തോല്‍പ്പിച്ച അവര്‍ ബി ഗ്രൂപ്പ് ജേതാക്കളായി സൂപ്പര്‍ എട്ടില്‍ കടന്നു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഓപ്പണര്‍ പാതും നിസങ്ക (41 പന്തില്‍ 62), പവന്‍ രത്നനായകെ (25 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 44) എന്നിവരുടെ മികവില്‍ ലങ്ക ഏഴ് വിക്കറ്റിന് 178 റണ്ണെടുത്തു. മറുപടി ബാറ്റ് Read More…
ഹര്‍മന്‍ ഒന്നാമത് ; വനിതകളുടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം
കാന്‍ബെറ: വനിതകളുടെ രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമെന്ന ഇന്ത്യയുടെ ഹര്‍മന്‍പ്രീത് കൗറിന് സ്വന്തം. ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന രണ്ടാം ട്വന്റി20 മത്സരത്തില്‍ കളിച്ചതോടെയാണു ഹര്‍മന്‍ റെക്കോഡ് കുറിച്ചത്. കൗര്‍ ഇന്ത്യക്കായി ഇതുവരെ 356 മത്സരങ്ങള്‍ കളിച്ചു. 355 മത്സരങ്ങള്‍ കളിച്ച ന്യൂസിലന്‍ഡിന്റെ സൂസി ബേറ്റ്‌സിനെയാണ് ഇന്ത്യന്‍ നായിക മറികടന്നത്. ഓസ്‌ട്രേലിയയുടെ എലിസ പെറി (349), ഇന്ത്യയുടെ മുന്‍ താരം മിതാലി രാജ് (333) എന്നിവരാണു മൂന്നും നാലും സ്‌ഥാനങ്ങളില്‍. 2009 ലാണ് ഹര്‍മന്‍ ആദ്യ Read More…
ജേഴ്‌സി ഹോട്ടലിൽ മറന്നു; സിറാജിന്റെ ജഴ്സിയണിഞ്ഞ് ഭാഗ്യം തേടി അഭിഷേക്, പക്ഷേ ക്രീസിൽ വീണ്ടും ‘ഡക്ക്’!
നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മുഹമ്മദ് സിറാജിന്റെ 73-ാം നമ്പർ ജഴ്സിയണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയത് കൗതുകമുണർത്തി. തന്റെ കിറ്റ് ഹോട്ടലിൽ മറന്നുവെച്ചതിനാലാണ് താരം സിറാജിന്റെ ജഴ്സി ഉപയോഗിച്ചതെന്ന് കമന്റേറ്റർമാരായ നാസർ ഹുസൈനും സുനിൽ ഗവാസ്കറും വിശദീകരിച്ചു. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജഴ്സി പിന്നീട് ഡ്രസിങ് റൂമിൽ എത്തിച്ചെങ്കിലും Read More…














