Sports

ഒരു അവസരം കൂടിയുണ്ട്! ചെന്നൈ സൂപ്പര്‍കിംഗ്‌സ് പ്‌ളേഓഫില്‍ എത്തുമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കഴിഞ്ഞ മത്സരത്തില്‍ കൂടി തോറ്റതോടെ നില പരുങ്ങിലിലായിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീമായ അവര്‍ക്ക് 2025 സീസണില്‍ കാര്യങ്ങള്‍ അത്ര മെച്ചമായ രീതിയിലല്ല പുരോഗമിക്കുന്നത്. പ്‌ളേ ഓഫില്‍ കടക്കാന്‍ ഇനിയുള്ള ഏറെക്കുറെ എല്ലാ മത്സരങ്ങളിലും ജയിക്കണമെന്ന പ്രതിസന്ധിയാണ് മഹേന്ദ്രസിംഗ് ധോണിക്കും സംഘത്തിനും മുന്നിലുള്ളത് എന്നത് യെല്ലോ ആരാധകരെ വിഷമിപ്പിക്കുന്നു. ധോണി നായകനായി എത്തിയ കഴിഞ്ഞ മത്സരത്തില്‍ കെകെആറിനോട് തോറ്റതിന് ശേഷം സിഎസ്‌കെയ്ക്ക് ഐപിഎല്‍ Read More…

Sports

ഒരിന്നിംഗ്‌സില്‍ പുറത്താകാതെ 400 റണ്‍സ് ; ബ്രയാന്‍ലാറയുടെ ചരിത്ര ഇന്നിംഗ്‌സ് പിറന്നിട്ട് 21 വര്‍ഷം

ഒരു ടെസ്റ്റ് മത്സരത്തിലെ ഒരു ഇന്നിംഗ്സില്‍ 400 റണ്‍സ് തികയ്ക്കുന്ന ചരിത്രത്തിലെ ഏക താരമായി ബ്രയാന്‍ ലാറ ക്രിക്കറ്റ് ചരിത്രത്തില്‍ തുടരുന്നു. 2004ല്‍ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് കരീബിയന്‍ ദ്വീപുകളില്‍ പര്യടനം നടത്തിയപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് മഹാന്‍ ഈ മഹത്തായ നേട്ടം കൈവരിച്ചു. നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ 582 പന്തില്‍ പുറത്താകാതെ 400 റണ്‍സാണ് ഹോം യൂണിറ്റിന്റെ ക്യാപ്റ്റനായ ലാറ അടിച്ചുകൂട്ടിയത്. 2004-ഏപ്രില്‍ 12 നായിരുന്നു ആന്റിഗ്വ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ചരിത്ര Read More…

Hollywood Sports

റൊണാള്‍ഡോ സിനിമ നിര്‍മ്മിക്കുന്നു; മാത്യു വോണു മായി ചേര്‍ന്ന് സ്റ്റുഡിയോ ആരംഭിച്ചു

ജനലക്ഷങ്ങളെ സന്തോഷിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സ്‌പോര്‍ട്‌സും സിനിമയും തമ്മിലുള്ള പ്രധാന ബന്ധം. സിനിമയിലെ സൂപ്പര്‍താരങ്ങളെ സ്‌പോര്‍ട്‌സുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായി മാറിയിരിക്കുന്നത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ്. ആഗോള ഫുട്ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്ര നിര്‍മ്മാതാവ് മാത്യു വോണുമായി ചേര്‍ന്ന് സ്പോര്‍ട്സിന്റെയും കഥപറച്ചിലിന്റെയും ലോകത്തെ ലയിപ്പിക്കുന്ന സ്റ്റുഡിയോ ആരംഭിക്കാനൊരുങ്ങുന്നു. ഒരു പുതിയ സ്വതന്ത്ര ഫിലിം സ്റ്റുഡിയോയായ യുആര്‍മര്‍വാണ് തുടങ്ങുന്നത്. യുആര്‍ മര്‍വ് ബാനറിന് കീഴില്‍ രണ്ട് ആക്ഷന്‍ പായ്ക്ക് ചിത്രങ്ങള്‍ ഇതിനകം പൂര്‍ത്തിയായി. Read More…

Sports

വിനേഷ് ഫോഗട്ടിന് ജോലിയും സ്ഥലവും വേണ്ട, പകരം സമ്മാനമായി ലഭിക്കുന്ന കോടികള്‍ മതി

ഇപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എ ആയ മുന്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഹരിയാന സര്‍ക്കാരിന്റെ സര്‍ക്കാര്‍ജോലി വേണ്ടെന്ന് വെച്ച് കോടികളുടെ ക്യാഷ് പ്രൈസ് എടുത്തു. കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കിയെങ്കിലും രണ്ടാഴ്ചയ്ക്ക് ശേഷം 4 കോടി രൂപ ക്യാഷ് പ്രൈസ് സ്വീകരിക്കാന്‍ അവര്‍ തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ച് 25 ന് നടന്ന കാബിനറ്റ് മീറ്റിംഗില്‍ ജൂലാന എം.എല്‍.എയായ ഫോഗട്ടിന് കായിക നയത്തിന് കീഴില്‍ മൂന്ന് ഓപ്ഷനുകള്‍ നല്‍കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 4 Read More…

Sports

‘തല’ മാറി, പക്ഷേ തലവര മാറില്ലല്ലോ? ധോണിയുടെ ടീം അടിച്ചത് 10.1 ഓവറിൽ തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം

ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഏറ്റവും മികച്ച ടീമുകളുടെ പട്ടികയിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശമായ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ Read More…

Sports

152.3 കി.മീ. വേഗതയിൽ പന്തെറിഞ്ഞ് ജോഫ്ര ആർച്ചർ; ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ ഡെലിവറി

പുരോഗമിക്കുന്തോറും പോരാട്ടം കൂടുതല്‍ കടുപ്പമായി മാറിയിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ പതിപ്പിലെ ഏറ്റവും വേഗമേറിയ പന്തുകളില്‍ ഒന്ന് തൊടുത്ത് ഇംഗ്‌ളണ്ടിന്റെ പേസര്‍ ജോഫ്രെ ആര്‍ച്ചര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ 23-ാം മത്സരത്തില്‍ 152.3 കി.മീ വേഗത്തില്‍ ആര്‍ച്ചര്‍ പന്തെറിഞ്ഞു. മത്സരത്തിന്റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ബാറ്ററുടെ ശരീരത്തിലേക്ക് തിരിയുകയായിരുന്നു. സായ് സുദര്‍ശന് പന്ത് കാണാന്‍ പോലും കഴിഞ്ഞില്ല. പന്തിന്റെ വേഗത കണ്ട് Read More…

Sports

സഞ്ജുവും ആ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം തേടി ; രാജസ്ഥാന്‍ റോയല്‍സിന് ശിക്ഷ രണ്ടാം തവണ

ഹൈവോള്‍ട്ടേജ് ടി20 മത്സരങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ആ ക്യാപ്റ്റന്‍ മാരുടെ പട്ടികയിലേക്ക് സഞ്ജുസാംസണും. ഓവര്‍ റേറ്റ് പിഴയ്ക്ക് സഞ്ജുവിന് 24 ല ക്ഷം രൂപ പിഴവന്നത്. ഈ സീസണിലെ രണ്ടാമത്തെ ഓവര്‍ റേറ്റ് പിഴയ്ക്കാണ് രാജസ്ഥാ ന്‍ റോയല്‍സ് ഇരയായത്. മത്സരം തോറ്റ് ഏഴാം സ്ഥാനത്തായിപോയ അവര്‍ക്ക് കൂനി ന്‌മേല്‍ കുരു പോലെയായിരുന്നു ഓവര്‍ റേറ്റഡ് പിഴ വന്നതും. ഏപ്രില്‍ 9 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലായിരുന്നു ബൗളിംഗ് താമസിപ്പിച്ചതിന് പിഴ കിട്ടിയത്. സഞ്ജുവിന് മാത്രമായിരുന്നില്ല Read More…

Featured Sports

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് ബോക്‌സര്‍ മേരികോമും ഭര്‍ത്താവും വേര്‍പിരിഞ്ഞതായി സൂചന

ഒളിമ്പിക് മെഡല്‍ ജേതാവും ബോക്‌സിംഗ് ഐക്കണുമായ മേരി കോം ഭര്‍ത്താവുമായി വിവാഹമോചനം നേടിയതായി റിപ്പോര്‍ട്ട്. ബോക്‌സിംഗ് താരവും ഓണ്‍ലര്‍ എന്നറിയപ്പെടുന്ന ഭര്‍ത്താവ് കരുങ് ഓങ്കോളറും വേര്‍പിരിഞ്ഞതായി ഒന്നിലധികം ഉറവിടങ്ങള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ വിവാഹമോചനത്തിനുള്ള നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് വൃത്തങ്ങള്‍ അവകാശപ്പെടുന്നത്. സ്നേഹത്തിന്റെയും പിന്തുണയുടെയും സ്ഥായിയായ പ്രതീകമായി പലപ്പോഴും ആഘോഷിക്കപ്പെടുന്ന ഈ ദമ്പതികള്‍, 2022-ലെ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓണ്‍ലറുടെ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ മുതല്‍ വേര്‍പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മേരി അവരുടെ നാലു കുട്ടികളുമായി ഫരീദാബാദിലേക്ക് താമസം Read More…

Sports

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ്; ഭുവനേശ്വര്‍ കുമാറിന്‌ റെക്കോഡ്

ഐ.പി.എല്‍. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന പേസ്‌ ബൗളറെന്ന നേട്ടം ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ പേസര്‍ ഭുവനേശ്വര്‍ കുമാറിന്‌ സ്വന്തം. നിലവില്‍ 179 മത്സരങ്ങളില്‍നിന്നു 184 വിക്കറ്റുകളാണു ഭുവി നേടിയത്‌. മുംബൈ ഇന്ത്യന്‍സിന്റെ തിലക്‌ വര്‍മയെ പുറത്താക്കിയാണു ഭുവി മുന്നിലെത്തിയത്‌. വെസ്‌റ്റിന്‍ഡീസിന്റെ ഡെ്വയ്‌ന്‍ ബ്രാവോ (183)യുടെ റെക്കോഡാണു ഭുവനേശ്വര്‍ തന്റെ പേരിലേക്കു മാറ്റിയത്‌. ലസിത്‌ മലിംഗ (170), ജസ്‌പ്രീത്‌ ബുംറ (165), ഉമേഷ്‌ യാദവ്‌ (144) എന്നിവരാണു വിക്കറ്റ്‌ വേട്ടക്കാരില്‍ ആദ്യ സ്‌ഥാനത്തുള്ളത്‌. വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന Read More…