Sports

റിയാൻ പരാഗ് കുടുങ്ങിയ ‘വേപ്പിങ്’ അത്ര നിസ്സാരമല്ല! കാത്തിരിക്കുന്നത് മാരക ആരോഗ്യപ്രശ്നങ്ങൾ

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ റിയാൻ പരാഗ് ഡ്രെസ്സിംഗ് റൂമിലിരുന്ന് ‘വേപ്പിംഗ്’ നടത്തുന്ന വീഡിയോ പുറത്തുവന്നത് വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിനിടെ ലൈവ് ക്യാമറയിലാണ് താരം ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് പതിഞ്ഞത്. ഇന്ത്യൻ സ്റ്റേഡിയങ്ങളിലെ ഡ്രെസ്സിംഗ് റൂമുകളിലും ഡഗ്ഔട്ടുകളിലും പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കൂടാതെ, 2019-ലെ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ നിർമ്മാണവും വിതരണവും ഉപയോഗവും പൂർണ്ണമായും നിരോധിച്ചതുമാണ്. നിയമലംഘനം നടത്തിയാൽ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. സാധാരണ സിഗരറ്റിനേക്കാൾ സുരക്ഷിതമാണ് Read More…

Sports

ഇത് ‘ചിപ്പ്’ അല്ല മോനേ പവർ; പാകിസ്താന് വൈഭവ് സൂര്യവംശിയുടെ മാസ് മറുപടി

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് ബാറ്റിംഗ് ക്രിക്കറ്റ് ലോകത്തെയാകെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 9 മത്സരങ്ങളിൽ നിന്ന് 238.09 സ്ട്രൈക്ക് റേറ്റോടെ 400 റൺസ് നേടിയ താരം നിലവിൽ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയിട്ടുണ്ട്. ജസ്പ്രീത് ബുംറ, ജോഷ് ഹേസൽവുഡ് തുടങ്ങിയ ലോകോത്തര ബൗളർമാരെ അനായാസം നേരിടുന്ന ഈ 15-കാരന്റെ പ്രകടനം കണ്ട് പാകിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകനായ നൗമാൻ നിയാസ് തമാശരൂപേണ ഒരു അഭിപ്രായം പങ്കുവെച്ചിരുന്നു. വൈഭവിന്റെ ശരീരത്തിൽ ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പ് Read More…

Featured Sports

റിയാൻ പരാഗിനെതിരെ ക്രിമിനൽ കേസ്? ഒരുവര്‍ഷംവരെ തടവു ലഭിച്ചേക്കാവുന്ന കുറ്റം; ക്യാപ്റ്റൻ സ്ഥാനം തെറിക്കും?

മുല്ലൻപുരിലെ ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിലിരുന്ന് ഇ-സിഗരറ്റ് (വേപ്) ഉപയോഗിച്ച രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ കടുത്ത അച്ചടക്ക നടപടിക്ക് സാധ്യതയേറുന്നു. സംഭവത്തിൽ ബിസിസിഐയുടെ അഴിമതി വിരുദ്ധ വിഭാഗം പ്രാഥമിക അന്വേഷണം തുടങ്ങിയതായാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെയാണ് വിവാദ സംഭവം നടന്നത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിൽ പരാഗ് ഡ്രസ്സിങ് റൂമിനുള്ളിലിരുന്ന് വേപ് വലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഈ സമയത്ത് ടീമിലെ മറ്റു താരങ്ങളായ യശസ്വി Read More…

Featured Sports

‘ക്ലാസന്റെ ‘മാസ്, ഹെഡിന്റെ ‘ക്ലാസ്’’; സൺറൈസേഴ്സിന് തുടർച്ചയായ അഞ്ചാം ജയം; പിന്നെയും തോറ്റ് മുംബൈ

വാങ്കഡെ സ്റ്റേഡിയത്തിൽ റയാൻ റിക്കിൾട്ടൻ പൊരുതി നേടിയ തകർപ്പൻ സെഞ്ചറിക്കും മുംബൈ ഇന്ത്യൻസിനെ തോൽവിയിൽനിന്ന് രക്ഷിക്കാനായില്ല. സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റർമാർ ഒത്തൊരുമയോടെ ആഞ്ഞടിച്ചപ്പോൾ, ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് അവർ സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 244 റൺസെന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഹൈദരാബാദ് മറികടന്നു. ട്രാവിസ് ഹെഡ് (30 പന്തിൽ 76), ഹെൻറിച്ച് ക്ലാസൻ (30 പന്തിൽ 65*), അഭിഷേക് ശർമ (24 പന്തിൽ 45), സലിൽ അറോറ Read More…

Sports

ഫുട്ബോൾ ലഹരിയിൽ പ്രധാനമന്ത്രിയും; ഗാംഗ്‌ടോക്കിലെ കുട്ടികൾക്കൊപ്പം പന്തുതട്ടി മോദി, വീഡിയോ വൈറൽ

സിക്കിം സന്ദർശനത്തിനിടെ ഗാങ്ടോക്കിൽ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ച് ആവേശം പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ശ്രദ്ധേയമാകുന്നു. മനോഹരമായ ഒരു ഗാങ്ടോക്ക് പ്രഭാതത്തിൽ യുവ സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്ന് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. യുവാക്കളുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മളമായ ഇടപെടലുകൾക്കും കായിക മേഖലയോടുള്ള താൽപ്പര്യത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിക്കിമിന്റെ പാരിസ്ഥിതിക പൈതൃകം വിളിച്ചോതുന്ന ലോകോത്തര ഓർക്കിഡ് എക്സ്പീരിയൻസ് സെന്ററായ സ്വർണ്ണജയന്തി മൈത്രി മഞ്ജരി പാർക്കും പ്രധാനമന്ത്രി സന്ദർശിക്കും. തുടർന്ന് പാൽജോർ സ്റ്റേഡിയത്തിൽ നടക്കുന്ന Read More…

Featured Sports

പഞ്ചാബിന്റെ അപരാജിത കുതിപ്പിന് അന്ത്യംകുറിച്ച് രാജസ്ഥാൻ റോയൽസ്, ജയ്സ്വാളിനും ഫെരേരയ്ക്കും അർധ സെഞ്ചറി

ന്യൂ ചണ്ഡീഗഡ്∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സിന്റെ അപരാജിത കുതിപ്പിന് രാജസ്ഥാൻ റോയൽസ് തടയിട്ടു. സീസണിലെ പഞ്ചാബിന്റെ ആദ്യ തോൽവിയാണിത്. പഞ്ചാബ് മുന്നോട്ടുവെച്ച 223 റൺസ് എന്ന വലിയ ലക്ഷ്യം 19.2 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി രാജസ്ഥാൻ മറികടന്നു. ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് റോയൽസ് സ്വന്തമാക്കിയത്. തോറ്റെങ്കിലും 13 പോയിന്റുള്ള പഞ്ചാബ് പട്ടികയിൽ ഒന്നാമത് തുടരുന്നു. ആറാം ജയത്തോടെ 12 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേക്കുയർന്നു. മറുപടി ബാറ്റിങ്ങിൽ ഡോനോവൻ Read More…

Featured Sports

ചുവപ്പ് കാർഡിന് പിന്നാലെ എതിർ താരത്തെ ഇടിച്ച് വീഴ്ത്തി ഗോൾകീപ്പർ; വൻ കൂട്ടത്തല്ല് – വീഡി​യോ

സ്പെയിനിലെ സെഗുണ്ട ഡിവിഷനിൽ റിയൽ സരഗോസയും ഹ്യൂസ്കയും തമ്മിൽ നടന്ന മത്സരത്തിനിടെയുണ്ടായ അക്രമാസക്തമായ സംഭവങ്ങൾ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സരഗോസ ഗോൾകീപ്പർ എസ്തബാൻ ആൻഡ്രാഡ ചുവപ്പ് കാർഡ് കണ്ടതിന് പിന്നാലെ എതിർതാരത്തെ ഇടിച്ചുവീഴ്ത്തിയതാണ് മൈതാനത്ത് വലിയ സംഘർഷത്തിന് കാരണമായത്. ഹോർഹെ പുലിഡോ എന്ന താരത്തെ ഫൗൾ ചെയ്തതിനാണ് അർജന്റീനക്കാരനായ ആൻഡ്രാഡയ്ക്ക് റെഫറി ചുവപ്പ് കാർഡ് നൽകിയത്. എന്നാൽ ഇതിൽ പ്രകോപിതനായ ആൻഡ്രാഡ മൈതാനത്തിലൂടെ ഓടിച്ചെന്ന് പുലിഡോയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ ഇരുടീമിലെയും കളിക്കാർ തമ്മിൽ വലിയ കൂട്ടത്തല്ല് Read More…

Sports

രഘുവംശിയുടെ പുറത്താകല്‍; അമ്പയർ ഔട്ട് നൽകിയതിന് പിന്നിലെ കാരണമിതാണ് ! വൻ തുക പിഴ

ഐപിഎൽ മത്സരത്തിനിടെ ഫീൽഡിങ് തടസ്സപ്പെടുത്തിയതിന് (Obstructing the field) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം അംഗ്ക്രിഷ് രഘുവംശിക്കു വൻതുക പിഴ ചുമത്തി ഐപിഎൽ സംഘാടകര്‍. കൊൽക്കത്ത ടീമിന്റെ ശക്തമായ എതിർപ്പിനിടെ തേർഡ് അമ്പയർ റോഹൻ പണ്ഡിറ്റാണ് ഔട്ട് വിധിച്ചത്. ഐപിഎൽ ചരിത്രത്തിൽ ഇത്തരത്തിൽ പുറത്താകുന്ന നാലാമത്തെ ബാറ്ററാണ് രഘുവംശി. ഈ തീരുമാനത്തിന് പിന്നാലെ അമ്പയർക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നുവന്നത്. രഘുവംശി മനഃപൂർവമല്ല പന്ത് തടഞ്ഞതെന്നായിരുന്നു പ്രധാന വാദം. എങ്കിലും ഐപിഎൽ നിയമങ്ങൾ പ്രകാരം ബാറ്റിന്റെയോ ബാറ്ററുടെയോ ഭാഗത്തുനിന്ന് Read More…

Featured Sports

75 റൺസിന് എറിഞ്ഞിട്ട് 6.3 ഓവറിൽ കളി തീർത്തു, ഡൽഹിയെ തകർത്തെറിഞ്ഞ് ബെംഗളൂരു, 9000 ഐപിഎൽ റൺസുമായി കോലി

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്തെറിഞ്ഞ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു . ഡൽഹി ഉയർത്തിയ 76 റൺസ് എന്ന ചെറിയ ലക്ഷ്യം വെറും 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആർസിബി മറികടന്നു. 81 പന്തുകൾ ബാക്കിനിൽക്കെ ഒൻപത് വിക്കറ്റിനായിരുന്നു ബെംഗളൂരുവിന്റെ ആധികാരിക ജയം. ഈ വിജയത്തോടെ 12 പോയിന്റുള്ള ആർസിബി പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, അഞ്ചാം തോൽവി വഴങ്ങിയ ഡൽഹി ഏഴാം സ്ഥാനത്തായി. മറുപടി ബാറ്റിങ്ങിൽ 20 റൺസെടുത്ത ജേക്കബ് Read More…