Featured Sports

ഫിഫ ലോകകപ്പ്, എപിഎൽ, ടി20 ലോകകപ്പ് … 2026 സ്പോർട്സിന്റെ വര്‍ഷം, ഓര്‍ത്തുവയ്ക്കുക ഈ തീയതികള്‍

ഏഷ്യന്‍ ഗെയിംസ്‌, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌, ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌, ശീതകാല ഒളിമ്പിക്‌സ്, ഫുട്‌ബോള്‍ ലോകകപ്പ്‌… പുതു വര്‍ഷം കാത്തിരിക്കുന്നത്‌ ഒട്ടേറെ കായിക ഉത്സവങ്ങളെ. ഫെബ്രുവരി ആറ്‌ മുതല്‍ 22 വരെ വടക്കുകിഴക്കന്‍ ഇറ്റലിയില്‍ നടക്കുന്ന നടക്കുന്ന ശീതകാല ഒളിമ്പിക്‌സാണ്‌ ആദ്യത്തേത്‌. 93 രാജ്യങ്ങളില്‍നിന്നുള്ള 3,500 കായിക താരങ്ങള്‍ 16 ശീതകാല കായികയിനങ്ങളില്‍ മത്സരിക്കും. മാര്‍ച്ച്‌ ആറ്‌ മുതല്‍ 15 വരെയാണു പാരാലിമ്പിക്‌സ് മത്സരങ്ങള്‍. ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌് ഫെബ്രുവരി ഏഴ്‌ മുതല്‍ മാര്‍ച്ച്‌ എട്ട്‌ വരെയാണ്‌്. നിലവിലെ Read More…

Featured Sports

അവസാന പന്തിൽ സിക്സറടിച്ച് ജയിപ്പിച്ചത് ഏദൻ ആപ്പിൾ ടോം! ബാബ അപരാജിതിന് സെഞ്ച്വറി, കേരളത്തിന് തകര്‍പ്പന്‍ ജയം

അഹമ്മദാബാദ്‌ : വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ രാജസ്‌ഥാനെതിരേ രണ്ട്‌ വിക്കറ്റിന്റെ ഉജ്വല ജയവുമായി കേരളം. അവസാന പന്ത്‌ വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ 344 റണ്ണെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നാണ്‌ കേരളം തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത രാജസ്‌ഥാന്‍ 50 ഓവറില്‍ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 343 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം അവസാന പന്തില്‍ ലക്ഷ്യത്തിലെത്തി. കളം നിറഞ്ഞു കളിച്ച ബാബാ അപരാജിതാണു (116 പന്തില്‍ 126 റണ്ണും ഒരു വിക്കറ്റും Read More…

Featured Sports

ക്യാപ്‌റ്റന്റെ ആറാട്ട്‌ ബാറ്റിംഗ്, അഞ്ചിൽ അഞ്ചും ജയിച്ച് ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം: അമരത്തിരുന്നു ക്യാപ്‌റ്റന്റെ കളി പുറത്തെടുത്ത ഹര്‍മന്‍പ്രീത്‌ കൗറിന്റെ കരുത്തില്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യന്‍ വനിതകള്‍ക്കു ജയം. കാര്യവട്ടത്തു നടന്ന പോരാട്ടത്തില്‍ 15 റണ്ണിനായിരുന്നു ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര ഇന്ത്യ തൂത്തുവാരി (5-0). ഹര്‍മന്‍ പ്രീത്‌ കളിയിലെയും ഷെഫാലി വെര്‍മ (241 റണ്‍) പരമ്പരയിലെയും താരമായി. ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ക്യാപ്‌റ്റന്‍ ഹര്‍മന്‍ പ്രീത്‌ കൗറി(43 പന്തില്‍ 68)ന്റെ വെടിക്കെട്ടില്‍ ഏഴുവിക്കറ്റിന്‌ 175 റണ്ണടിച്ചു. ലക്ഷ്യത്തിലേക്കു ബാറ്റേന്തിയ ശ്രീലങ്കയുടെ Read More…

Featured Sports

ആരാണ് സൊനം യെ​ഷേ? ടി20 ക്രിക്കറ്റിൽ എട്ട് വിക്കറ്റ് നേട്ടം കൊയ്യുന്ന ലോകത്തിലെ ആദ്യ ബൗളർ- വീഡിയോ

ഗെലെഫു (ഭൂട്ടാന്‍): ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മത്സരത്തിൽ എട്ട് വിക്കറ്റുകൾ വീഴ്ത്തുന്ന ആദ്യ ബൗളറായി ഭൂട്ടാന്റെ ഇടങ്കയ്യൻ സ്പിന്നർ സൊനം യേഷി ചരിത്രം കുറിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഗെലിഫുവിൽ മ്യാൻമറിനെതിരെ നടന്ന മൂന്നാം ടി20 മത്സരത്തിലാണ് 22-കാരനായ സൊനം ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്. മ്യാന്‍മര്‍ ടീമിന്റെ ഭൂട്ടാന്‍ പര്യടനത്തിന്റെ ഭാഗമാണ് അഞ്ച് ട്വന്റി20 കളുടെ പരമ്പര. ആദ്യം ബാറ്റ് ചെയ്ത ഭൂട്ടാന്‍ ഒന്‍പത് വിക്കറ്റിന് 127 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത മ്യാന്‍മര്‍ 9.2 Read More…

Featured Sports

വനിതാ ട്വന്റി20; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയത്തിനായി ശ്രീലങ്ക, അവസാന പോരാട്ടം ഇന്ന്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി. തുടര്‍ച്ചയായ നാല് തോല്‍വികളില്‍ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസ ജയത്തിനായുള്ള പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും Read More…

Sports

രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലി രാജിന്റെ റെക്കോഡ്‌ പഴങ്കഥ

തിരുവനന്തപുരം: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് റെക്കോഡ്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്‌ക്കുന്ന വനിതാ താരമെന്ന നേട്ടമാണ്‌ മന്ദാന സ്വന്തമാക്കിയത്‌. ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ്‌ മന്ദാന റെക്കോഡ്‌ കുറിച്ചത്‌. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ്‌ മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ മിതാലി രാജ്‌ 10,000 റണ്‍ തികച്ചത്‌. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ്‌ എഡ്വേഡ്‌സ്‌ Read More…

Sports

ഒറ്റക്കൈകൊണ്ടെടുത്ത ഒരു ക്യാച്ചിന്‌ 1.07 കോടി ! വീഡിയോ

കേപ്‌ ടൗണ്‍: എസ്‌എ20 ക്രിക്കറ്റ്‌ ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്യാച്ചെടുത്ത ആരാധകന്‌ ലഭിച്ചത്‌ 1.07 കോടി രൂപ. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സും എം.ഐ. കേപ്‌ ടൗണും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു സംഭവം. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്‌ 15 റണ്ണിനു ജയിച്ചു. ഡര്‍ബന്‍ ഉയര്‍ത്തിയ 233 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ ടൗണിന്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 217 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ റയാന്‍ റികല്‍ടണ്‍ സെഞ്ചുറിയടിച്ചെങ്കിലും കേപ്‌ ടൗണിനെ ജയിപ്പിക്കാനായില്ല. മത്സരത്തിനിടെ റിക്കല്‍ട്ടണിന്റെ ഒരു Read More…

Featured Sports

ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട്‌ വിക്കറ്റിന്‌ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌. 2024 ല്‍ Read More…

Featured Sports

“നർത്തകനെ പോലെ ചുവടുവച്ച് പന്താട്ടം,; സ്പിന്നറുടെ വിചിത്രമായ ബൗളിംഗ് ആക്ഷന്‍- വീഡിയോ

സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ബൗളിങ് ആക്ഷൻ വീഡിയോയാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ചാണ് ബാറ്റർക്ക് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൗളർ ശ്രമിക്കുന്നത്. ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ Read More…