Sports

ഇനി ഞാനൊരു സത്യം പറയട്ടെ….. എനിക്കത് ഓർമ്മയില്ല, 2.5ലക്ഷത്തിന്റെ വിസ്കി കുടിച്ചിട്ട് ബില്ല് കൊടുക്കാതെ മുങ്ങി, ഫുട്ബോള്‍ താരത്തിന് കുരുക്ക്

ലണ്ടനിലെ പ്രമുഖ ബാറുകളിൽ കയറി വലിയ വിലയുള്ള പ്രീമിയം മദ്യം കുടിച്ച ശേഷം പണം നൽകാതെ മുങ്ങിയ കേസിൽ ഫുട്ബോൾ താരം മിഷേൽ ഡോം ബെംവി നിയമക്കുരുക്കിൽ. 29-കാരനായ ബെംവി വെസ്റ്റ്മിൻസ്റ്റർ, കെൻസിങ്ടൻ, ചെൽസി തുടങ്ങിയ സ്ഥലങ്ങളിലെ ആറ് പ്രശസ്തമായ റസ്റ്ററന്റുകളെയാണ് പറ്റിച്ചത്. ഈ വർഷം ജനുവരി 29-നും ഏപ്രിൽ 23-നും ഇടയിലുള്ള സമയത്താണ് താരം ആഹാരം കഴിച്ചും മദ്യപിച്ചും പണം നൽകാതെ കടന്നുകളഞ്ഞത്. വിവിധയിടങ്ങളിൽ നിന്നായി ആകെ നാലര ലക്ഷത്തോളം രൂപ താരം കബളിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ Read More…

Sports

59 മില്യൺ ഫോളോവേഴ്സുള്ള യൂട്യൂബര്‍, പക്ഷേ റൊണാൾഡോയെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ ഫാൻ; വൈറലായി വീഡിയോ

ലോകത്തിലെ ഏറ്റവും ജനപ്രിയനായ കായികതാരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസത്തിന് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി നൂറ് കോടിയിലധികം ഫോളോവേഴ്‌സ് ഉണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധകവൃന്ദം ഈ സംഖ്യയ്ക്കും അപ്പുറമാണ്. എന്നാൽ റൊണാൾഡോയെ നേരിൽ കാണാൻ ഭാഗ്യം ലഭിക്കുന്നത് ചുരുക്കം ചില ആരാധകർക്ക് മാത്രമാണ്. അടുത്തിടെ, പ്രശസ്ത യൂട്യൂബറായ സെലിൻ ഡെപ്റ്റ് റൊണാൾഡോയെ നേരിൽ കണ്ടപ്പോൾ സന്തോഷം കൊണ്ട് പൊട്ടിക്കരയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. യൂട്യൂബിൽ ഏതാണ്ട് ആറ് കോടിയോളം Read More…

Sports

മെക്സിക്കൻ ജേഴ്സിയണിഞ്ഞ് താറാവ്; ഫുട്ബോൾ ആരാധകരെ ചിരിപ്പിച്ച് വൈറൽ വീഡിയോ

മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ ഫിഫ ലോകകപ്പ് 2026-ന് തുടക്കമായതോടെ മെക്സിക്കൻ ജനത വലിയ ആഘോഷത്തിലാണ്. ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0 ത്തിന്റെ ആധികാരിക വിജയമാണ് ആതിഥേയരായ മെക്സിക്കോ സ്വന്തമാക്കിയത്. ഇതോടെ തലസ്ഥാന നഗരി ഒന്നടങ്കം വലിയൊരു ഉത്സവപ്പറമ്പായി മാറി. സ്റ്റേഡിയത്തിലും തെരുവുകളിലും തടിച്ചുകൂടിയ ആരാധകർ ദേശീയ ജേഴ്സിയണിഞ്ഞ് നൃത്തം ചെയ്തും മദ്യപിച്ചും വിജയം ആഘോഷമാക്കി. ലോകകപ്പ് ആവേശം രാജ്യത്തെയാകെ വിഴുങ്ങിയിരിക്കുകയാണ് . മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ, Read More…

Featured Sports

‘നോ റൺ, നോ റൺ’, ഗില്‍ അലറിയിട്ടും ഓടി പകുതിയെത്തി രോഹിത്; റണ്ണൗട്ടായതില്‍ രോഷത്തോടെ മടക്കം- വിഡിയോ

ധരംശാല∙ അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ നിർഭാഗ്യകരമായി റണ്ണൗട്ടായി ഇന്ത്യൻ സൂപ്പർ താരം രോഹിത് ശർമ. മത്സരത്തിൽ 16 പന്തുകൾ നേരിട്ട താരം 16 റൺസെടുത്താണ് ക്രീസ് വിട്ടത്. ആറാം ഓവറിൽ മുഹമ്മദ് ഗസൻഫറിന്റെ പന്തിലാണ് രോഹിത് പുറത്താകുന്നത്. ഓപ്പണർമാരായ രോഹിത് ശർമയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും തമ്മിൽ റണ്ണെടുക്കുന്നതിനിടയിൽ ഉണ്ടായ ആശയക്കുഴപ്പമാണ് ഈ വിക്കറ്റ് നഷ്ടത്തിലേക്ക് നയിച്ചത്. മത്സരത്തിന്റെ ആറാം ഓവറിലെ നാലാം പന്ത് മിഡ് ഓണിലേക്ക് തട്ടിയിട്ട ശേഷം രോഹിത് റണ്ണിനായി മുന്നോട്ട് ഓടുകയായിരുന്നു. Read More…

Featured Sports

ക്രിക്കറ്റ് രക്തത്തിലുള്ളത്; സെഞ്ച്വറിയടിച്ച് വൈഭവിന്റെ അനിയൻ ആശിർവാദ്! 20 ഫോറും ഒരു സിക്സും!

സൂര്യവംശി കുടുംബത്തിന്റെ രക്തത്തിൽ തന്നെയുള്ളതാണ് ക്രിക്കറ്റ് പ്രതിഭയെന്ന് തെളിയിക്കുകയാണ് പുതിയ വാര്‍ത്ത . യുവ ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയ്ക്ക് പിന്നാലെ, ഇപ്പോൾ അദ്ദേഹത്തിന്റെ അനിയൻ 10 വയസ്സുകാരൻ ആശിർവാദ് സൂര്യവംശിയും ഒരു പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടി ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. സമസ്തിപൂരിൽ നടന്ന മത്സരത്തിൽ ക്രിക്കറ്റ് അക്കാദമി താജ്പൂരിന് വേണ്ടി കളിച്ച ഈ പത്തുവയസ്സുകാരൻ വലങ്കയ്യൻ ബാറ്റർ വെറും 87 പന്തിൽ നിന്നാണ് 103 റൺസ് അടിച്ചെടുത്തത്. 20 ഫോറുകളും ഒരു സിക്സറുമടങ്ങുന്ന Read More…

Sports

2026 ലോകകപ്പിൽ ആര് കപ്പടിക്കും?കഴിഞ്ഞ 3 ലോകകപ്പും കൃത്യമായി പ്രവചിച്ച ഗണിതശാസ്ത്രജ്ഞന്റെ പ്രവചനം

2010-ലെ ലോകകപ്പ് മത്സര ഫലങ്ങൾ കൃത്യമായി പ്രവചിച്ച് വിസ്മയിപ്പിച്ച ‘പോൾ ദി ഒക്ടോപസിനെ’ ഓർമ്മയില്ലേ? എന്നാൽ ഇപ്പോൾ ജർമ്മൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോക്കിം ക്ലെമന്റ് എന്ന വ്യക്തി പ്രവചനങ്ങളുടെ രഹസ്യക്കൂട്ട് കണ്ടെത്തിയിരിക്കുകയാണ്. ഒരു സങ്കീർണ്ണമായ ഗണിതശാസ്ത്ര സമവാക്യം ഉപയോഗിച്ച് കഴിഞ്ഞ മൂന്ന് ലോകകപ്പ് ജേതാക്കളെയും അദ്ദേഹം കൃത്യമായി പ്രവചിച്ചിരുന്നു— 2014-ൽ ജർമ്മനി, 2018-ൽ ഫ്രാൻസ്, 2022-ൽ അർജന്റീന എന്നിവരായിരുന്നു അവർ. രാജ്യങ്ങളിലെ ജനസംഖ്യ, ടീമുകളുടെ റാങ്കിംഗ് തുടങ്ങിയ വിവരങ്ങൾ വിശകലനം ചെയ്തുകൊണ്ടുള്ള ഇദ്ദേഹത്തിന്റെ തന്ത്രപരമായ രീതി പരമ്പരാഗത Read More…

Featured Sports

പോള്‍ നീരാളിക്ക് പിന്‍ഗാമി ‘നിമ്പസ്’; പൂച്ചക്കണ്ണില്‍ തെളിയുമോ ആരാണ് ലോകകപ്പ് ജേതാവെന്ന്? അഞ്ചര ലക്ഷം ആരാധകരുള്ള പ്രവചന സിംഹം!

ലോകകപ്പ് മത്സരങ്ങളിലെ വിജയികളെ മുൻകൂട്ടി പ്രവചിച്ച് ലോകമെമ്പാടും വലിയ ആരാധകരെ സ്വന്തമാക്കിയ നിരവധി മൃഗങ്ങളുണ്ട്. അതിൽ പ്രധാനിയാണ് 2010-ലെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് വിസ്മയിപ്പിച്ച ‘പോൾ’ എന്ന ഒക്ടോപസ്. അന്ന് സെമി ഫൈനൽ മത്സരത്തെക്കുറിച്ചുള്ള പ്രവചനം കൃത്യമായതോടെയാണ് പോൾ ലോകശ്രദ്ധ നേടിയത്. അതിനുശേഷമുള്ള ലോകകപ്പുകളിൽ എലി, ആമ, ഒട്ടകം, ചീട്ടെടുക്കുന്ന തത്ത, പ്രാവ് എന്നിവയെല്ലാം കായിക ലോകത്ത് വലിയ രീതിയിൽ ‘പ്രവചനസിംഹങ്ങളായി’ തിളങ്ങിയിരുന്നു. എന്നാൽ ഇത്തവണത്തെ ലോകകപ്പ് കാലത്ത് പ്രവചനങ്ങൾ കൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗമായി Read More…

Sports

നഗരം നിറയെ ലൈംഗികതൊഴിലാളികള്‍! എയ്ഡ്സ് ആശങ്കയില്‍ അറ്റ്‌ലാന്റ, കോണ്ടം ഉപയോഗിക്കാന്‍ മുന്നറിയിപ്പ്

കായികവേദികളും ലൈംഗികബന്ധവും തമ്മിൽ എന്ത് ബന്ധം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അതിൽ തെറ്റുപറയാനാകില്ല. എന്നാൽ ലോകകപ്പ്, ഒളിംപിക്സ് പോലുള്ള വൻ കായികമേളകൾ നടക്കുന്ന സമയത്താണ് ലോകത്ത് ഏറ്റവുമധികം ലൈംഗികബന്ധങ്ങൾ നടക്കുന്നതെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. റഷ്യൻ ഒളിംപിക്സ് നടന്ന സമയത്ത് കായികതാരങ്ങൾ ഉപയോഗിച്ച ശേഷം ഫ്ലഷ് ചെയ്ത കോണ്ടങ്ങൾ കുടുങ്ങി ബാത്ത്റൂമുകൾ കേടായതിനെക്കുറിച്ച് വരെ വലിയ വാർത്തകളുണ്ടായിരുന്നു. ഇത് കൂടാതെ പല പ്രമുഖ ഒളിംപിക്സുകളിലും സംഘാടകർ തന്നെ താരങ്ങൾക്കായി വൻതോതിൽ കോണ്ടങ്ങൾ വിതരണം ചെയ്യാറുമുണ്ട്. കായികതാരങ്ങൾ മാത്രമല്ല, Read More…

Featured Sports

2 ഗോളുകൾ, 3 റെഡ് കാർഡ്, ഒമ്പതാം മിനിറ്റിൽ ആദ്യ ഗോള്‍; ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ആദ്യ ജയം സ്വന്തമാക്കി മെക്സിക്കോ

മെക്സിക്കോ സിറ്റി: രണ്ട് ഗോളുകളും മൂന്ന് റെഡ് കാർഡുകളും കണ്ട് ആരാധകർ ആവേശഭരിതരായ 2026 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ ജയം. ചരിത്രപ്രസിദ്ധമായ ആസ്റ്റക്ക സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ സ്വന്തം കാണികൾക്ക് മുന്നിൽ പുതിയ ലോകകപ്പ് സീസണിലെ ആദ്യ വിജയം സ്വന്തമാക്കാൻ മെക്സിക്കോയ്ക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ ജൂലിയൻ ക്വിനോനെസും 67-ാം മിനിറ്റിൽ റൗൾ ഹിമെനെസുമാണ് മെക്സിക്കോയ്ക്കായി ലക്ഷ്യം കണ്ടത്. അതേസമയം കളിയിലുടനീളം കടുത്ത ഫൗളുകൾ Read More…