ഒടുവിൽ ആ മലക്കം മറിച്ചിൽ സംഭവിച്ചിരിക്കുന്നു. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്കെതിരെ കളിക്കാൻ പാകിസ്ഥാൻ ടീമിന് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും (PCB) അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലും (ICC) തമ്മിൽ ഒരാഴ്ച നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് ഈ തീരുമാനം. ഇന്ത്യക്കെതിരെ കളിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചതും ഇപ്പോൾ ആ തീരുമാനം പിൻവലിച്ചതും പാകിസ്ഥാൻ സർക്കാർ തന്നെയാണ്. നേരത്തെ, ടി20 ലോകകപ്പിൽ നിന്ന് വിട്ടുനിന്നതിന് ബംഗ്ലാദേശിന് പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഉണ്ടാകില്ലെന്ന് Read More…
പിസിബിയിൽ ആഭ്യന്തര തർക്കം? ഇന്ത്യയെ ബഹിഷ്കരിക്കണമെന്ന് നഖ്‌വി, കളിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് ഭിന്നാഭിപ്രായം
2026-ലെ ടി20 ലോകകപ്പിന്റെ ഭാഗമായി ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ഇന്ത്യക്കെതിരായ മത്സരം ബഹിഷ്കരിക്കാനുള്ള സർക്കാർ നിർദ്ദേശത്തിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിൽ (പിസിബി) ഭിന്നതയെന്ന് റിപ്പോർട്ട്. എൻഡിടിവി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ബഹിഷ്കരണ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ ബോർഡിലെ ചില ഉദ്യോഗസ്ഥർ മത്സരം കളിക്കണമെന്ന നിലപാടിലാണുള്ളത്. പാകിസ്താൻ ഇന്ത്യക്കെതിരെ കളിക്കരുത് എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അന്തിമ തീരുമാനം അറിയിക്കാൻ നഖ്‌വി ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനമെടുക്കാൻ പിസിബിക്കും അന്താരാഷ്ട്ര ക്രിക്കറ്റ് Read More…
“നിരാശയുണ്ട്, എങ്കിലും ടീമിനെക്കുറിച്ച് അഭിമാനം”: ഇംഗ്ലണ്ടിനോടുള്ള തോൽവിയെപ്പറ്റി നേപ്പാൾ നായകൻ രോഹിത് പൗഡൽ
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനോട് നാല് റൺസിന് പൊരുതിത്തോറ്റെങ്കിലും നേപ്പാൾ ടീമിന്റെ നിർഭയമായ സമീപനത്തിലും പോരാട്ടവീര്യത്തിലും താൻ അഭിമാനിക്കുന്നുവെന്ന് നായകൻ രോഹിത് പൗഡൽ. 185 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നേപ്പാൾ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയെങ്കിലും 180/6 എന്ന നിലയിൽ പോരാട്ടം അവസാനിച്ചു. ദിപേന്ദ്ര സിംഗ് ഐറിയുമായി ചേർന്ന് പൗഡൽ കെട്ടിപ്പടുത്ത 82 റൺസിന്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ കടുത്ത സമ്മർദ്ദത്തിലാക്കിയിരുന്നു. “നിരാശയുണ്ട്, എങ്കിലും അതേസമയം Read More…
പടിക്കല്‍ ഉടച്ച് നേപ്പാള്‍! ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി
വാങ്കഡെ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ വമ്പന്‍മാരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി മിന്നും വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്‌ടമാക്കി നേപ്പാള്‍. നാല് റണ്‍സിനു ഇംഗ്ലണ്ട് നേപ്പാളില്‍ നിന്നു പരാജയമേല്‍ക്കാതെ രക്ഷപ്പെട്ടു. ലോകക്രിക്കറ്റില്‍ ‘ശിശുക്കളായ’ നേപ്പാള്‍ അവസാന ഓവറിലെ അവസാന പന്തുവരെ പൊരുതിയാണ് കീഴടങ്ങിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 184 എന്ന സാമാന്യം ഭേദപ്പെട്ട സ്‌കോര്‍ ഒരുഘട്ടത്തില്‍ നേപ്പാള്‍ മറികടന്ന് വിജയിക്കുമെന്ന പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സാം കരണ്‍ എന്ന അനുഭവ സമ്പത്തുള്ള ഓള്‍റൗണ്ടറിന്റെ അവസന ഓവറില്‍ നേപ്പാള്‍ ബാറ്റര്‍മാര്‍ക്ക് കാഴ്‌ചക്കാരായി നില്‍ക്കാനേ Read More…
ICC ഭീഷണി ഏറ്റു? വീണ്ടും പ്രധാനമന്ത്രിയെ കാണാൻ നഖ്‍വി, പാകിസ്താൻ ബഹിഷ്കരണം പിൻവലിക്കും?
ലഹോർ: ഫെബ്രുവരി 15-ന് നടക്കേണ്ട പാകിസ്താൻ – ഇന്ത്യ ടി20 ലോകകപ്പ് പോരാട്ടം നിശ്ചയിച്ചതുപോലെ തന്നെ നടക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. കൊളംബോയിൽ നടക്കാനിരിക്കുന്ന മത്സരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പിസിബി), അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) സമീപിച്ചു. പാക്കിസ്ഥാൻ സർക്കാരാണ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ ഗ്രൂപ്പ് മത്സരം കളിക്കില്ലെന്നു പ്രഖ്യാപിച്ചത്. വിഷയം ചർച്ച ചെയ്യാൻ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗങ്ങൾ ഞായറാഴ്ച ലഹോറിലെത്തിയിരുന്നു. ഇതിനു പിന്നാലെ പിസിബി തലവൻ മൊഹ്സിൻ നഖ്‌വി പാക്കിസ്ഥാൻ Read More…
ഒറ്റ ഓവറിൽ വീണത് ഇഷാനും തിലകും ദുബെയും; ആരാണ് ഇന്ത്യയുടെ മുട്ടു വിറപ്പിച്ച ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ?
നിലവിലെ ലോകകപ്പ് ജേതാക്കൾ, ലോക റാങ്കിങ്ങിലെ ഒന്നാംസ്ഥാനക്കാർ, ബാറ്റർമാരിൽ ഒന്നാം റാങ്കുകാരന്റെ ടീം, ഏത് ബൗളിങ് നിരയേയും അടിച്ച് പറത്താന്‍ പോന്നവർ, 20 ഓവറിൽ 300 റൺസടിക്കുമെന്ന് ക്രിക്കറ്റ് ലോകം ഉറപ്പിച്ച ടീം, ടി20 ക്രിക്കറ്റ് കണക്കുകളിൽ ഇപ്പോൾ ഇന്ത്യക്ക് തുല്യരായി ഇന്ന് ക്രിക്കറ്റ് ലോകത്ത് ആരുമില്ല. എന്നാൽ, ഈ വമ്പൻ ബാറ്റിങ് നിരയെ ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ വിറപ്പിച്ചത് യുഎസ്എ എന്ന അസോസിയേറ്റ് രാജ്യമാണ്. നിലവിലെ ചാമ്പ്യന്മാരുമായ ഇന്ത്യക്കെതിരെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയപ്പോൾ Read More…
ബാറ്റിങ്ങിൽ വിറച്ച് ഇന്ത്യ, ഒറ്റക്ക് പൊരുതി സൂര്യ; പക്ഷേ ബൗളിങ്ങിൽ വിറപ്പിച്ചു; ടി20 ലോകകപ്പിൽ യു.എസ്.എ.ക്കെതിരേ ജയം
മുംബൈ: ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ തന്നെ പേരുകേട്ട ഇന്ത്യൻ ടീമിനെ വിറപ്പിച്ച ശേഷം കീഴടങ്ങി യുഎസ്എ. 29 റൺസിനായിരുന്നു തോൽവി. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശേഷം ഇന്ത്യയെ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസിൽ ഒതുക്കിയ യുഎസ്എയ്ക്ക് പക്ഷേ ബാറ്റിങ്ങിൽ ആ മികവ് പുറത്തെടുക്കാനായില്ല. 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസിലെത്താനേ അവർക്കായുള്ളൂ. പേരുകേട്ട ഇന്ത്യൻ ബാറ്റിങ്നിര ക്രിക്കറ്റിലെ കുഞ്ഞൻമാരായ യു.എസിന് മുമ്പിൽ അടിപതറുന്നതാണ് ഇന്ന് മുംബൈയിൽ Read More…
ട്വന്‍റി 20 ലോകകപ്പിലെ ആദ്യ മല്‍സരത്തിന് ബുംറയില്ല! സഞ്ജു പുറത്തേക്ക്? കാരണമറിയണ്ടേ?
ട്വന്‍റി 20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യമല്‍സരം തുടങ്ങാനിരിക്കെ സൂപ്പര്‍ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. യുഎസ്എയ്ക്കെതിരെയാണ് ഇന്ത്യയുടെ മല്‍സരം. വൈറല്‍ പനി ബാധിച്ചതോടെ താരത്തിന് ഇന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് സൂചന. ഇന്നലെ നെറ്റ്സില്‍ പന്തെറിയാനും താരം എത്തിയിരുന്നില്ല. ടൂര്‍ണമെന്‍റിന്‍റെ തുടക്കമായതിനാല്‍ തന്നെ ഇപ്പോള്‍ റിസ്കെടുത്ത് താരത്തിന്‍റെ ആരോഗ്യനില വഷളാക്കേണ്ട സാഹചര്യമില്ലെന്നാണ് മാനേജ്മെന്‍റിന്‍റെ നിലപാട്. ബുംറയില്ലെങ്കില്‍ സിറാജിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ഹാര്‍ദികും സിറാജുമാകും പന്തെറിയാന്‍ ആദ്യമിറങ്ങുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ന്യൂസീലന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത Read More…
പരിക്കേറ്റ ഹര്‍ഷിത് റാണ പുറത്ത്; ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ Read More…














