Sports

16 വര്‍ഷത്തിനിടെ ആദ്യമായി കങ്കാരുക്കള്‍ക്കെതിരേ ഒരു റെക്കോഡ് ; നാട്ടില്‍ ഓസീസിനെതിരേ അഞ്ചുവിക്കറ്റ് നേട്ടം ഈ താരത്തിന് മാത്രം

ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഷമി തന്റെ കരിയറിലെ തന്നെ ഏറ്റവും മാരകമായ ബൗളിംഗ് പ്രകടനം പുറത്തെടുത്തപ്പോള്‍ പിറന്നത് 16 വര്‍ഷത്തിന് ശേഷം ഒരു റെക്കോഡ്. വെള്ളിയാഴ്ച മൊഹാലിയില്‍ വെറ്ററന്‍ ഇന്ത്യന്‍ പേസര്‍ നടത്തിയ അഞ്ച് വിക്കറ്റ് പ്രകടനം നിര്‍ണ്ണായകമായി. പരമ്പര ഓപ്പണറില്‍ 5/51 എന്ന സ്പെല്ലോടെ ഷമി ഏകദിന ക്രിക്കറ്റിലെ തന്റെ കരിയറിലെ ഏറ്റവും മികച്ച കണക്കുകള്‍ രേഖപ്പെടുത്തി. മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിക്കൊണ്ട് തുടങ്ങിയ ഷമി സ്റ്റീവന്‍ സ്മിത്ത്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു Read More…

Sports

രണ്ടു ലോകകപ്പുകള്‍ കൈകളില്‍ വാങ്ങാന്‍ ധോണി കാട്ടിയ മാജിക് എന്തായിരുന്നു? ശ്രീശാന്ത് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെന്ന നിലയില്‍ മഹേന്ദ്രസിംഗ് ധോണിയുടെ സ്ഥാനം മറ്റുള്ളവരെ അപേക്ഷിച്ച് ഏറെ മുകളിലാണ്. മറ്റൊരു ക്രിക്കറ്റ് ലോകകപ്പ് അടുത്തിരിക്കെ, രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആരാധകര്‍ മറ്റൊരു ലോകകപ്പിന് വേണ്ടി കാത്തിരിക്കുകയാണ്. എന്നാല്‍ രണ്ടു ലോകകപ്പുകള്‍ ഇന്ത്യന്‍ ഷോക്കേസില്‍ എത്തിച്ച ധോണി മഹാനായ ക്യാപ്റ്റനാണ്.2007 ലും 2011 ലുമായി രണ്ടു ലോകകപ്പുകളാണ് ധോണി ഉയര്‍ത്തിയത്. രണ്ടു തവണയും ധോണിക്കൊപ്പം നേട്ടത്തില്‍ പങ്കാളിയായി മാറിയ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫാസ്റ്റ് Read More…

Sports

ഡേവിഡ് ബെക്കാമിന്റെ കഥയുമായി നെറ്റ്ഫ്‌ളിക്‌സ്; താരത്തിന്റെ ജീവിതത്തിലൂടെ ഒരു യാത്ര ഒക്‌ടോബര്‍ 4 മുതല്‍

ലോകഫുട്‌ബോളിലെ ബെക്കാം മാഡ്‌നെസ്സ് എന്താണെന്ന് അറിയണമെങ്കില്‍ 1990 കളുടെ അവസാനവും 2000 ന്റെ ആദ്യവുമായി ഫുട്‌ബോള്‍ സജീവമായി വീക്ഷിച്ചിരുന്നവരോട് ചോദിച്ചാല്‍ മതി. ഡേവിഡ് ബെക്കാം എന്ന ഫുട്‌ബോള്‍ താരത്തെക്കുറിച്ചും അദ്ദേഹത്തിന്റെ മാസ്മരികതയെക്കുറിച്ചും അറിയാം. ഫ്രീകിക്കുകളും ക്രോസുകളും കൊണ്ട് കളത്തില്‍ മഴവില്ല് വിരിയിച്ചിരുന്ന താരം സൗന്ദര്യവും സ്‌റ്റൈലും കൊണ്ട് കളത്തിന്പുറത്ത് ഫാഷന്‍ ഐക്കണുമായിരുന്നു. ഇക്കാര്യമെല്ലാം ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. നെറ്റ്ഫ്‌ലിക്‌സ് അദ്ദേഹത്തിന്റെ ഡോക്യുമെന്ററി കൊണ്ടുവരികയാണ്. മാഞ്ചസ്റ്റര്‍ യൂണൈറ്റഡില്‍ കളിക്കുമ്പോള്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗൂസണുമായുള്ള തന്റെ കുപ്രസിദ്ധ Read More…

Sports

സൂപ്പര്‍താരത്തിന് ഒന്നാം റാങ്കോടെ ലോകകപ്പിനെത്താം; ഓസീസിനെതിരേ മിന്നിയാല്‍ ബാബര്‍ അസമിനെ മറികടക്കാം

നാളെ തുടങ്ങാന്‍ പോകുന്ന ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ക്രിക്കറ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്. അടുത്ത മാസം നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ ആതിഥേയര്‍ എന്ന നിലയില്‍ അത് ഇന്ത്യയ്ക്ക് സമ്മാനിക്കാന്‍ പോകുന്ന ആത്മവിശ്വാസം ചില്ലറയായിരിക്കില്ല. പരമ്പര ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് നിര്‍ണ്ണായകമാണ്. ഐസിസിയുടെ റാങ്ക് പട്ടികയില്‍ കണ്ണുവച്ചിരിക്കുന്നത് ബൗളിംഗ് ചാര്‍ട്ടില്‍ മുഹമ്മദ് സിറാജ്, ട്വന്റി20 യില്‍ സൂര്യകുമാര്‍ യാദവ്, ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്‍ എന്നിവരാണ്. ബുധനാഴ്ച സിറാജ് ബൗളര്‍മാരില്‍ ഒന്നാമനായി. 2022 നവംബര്‍ മുതല്‍ സൂര്യകുമാര്‍ യാദവ് ടി Read More…

Sports

ഏഷ്യന്‍ ഗെയിംസില്‍ ചരിത്രമെഴുതി ഷഫാലി വര്‍മ്മ ; ഇന്ത്യന്‍ താരത്തിന്റെ ആദ്യ അര്‍ദ്ധശതകം കുറിച്ചു

മത്സരം മഴ കൊണ്ടുപോയെങ്കിലും ഇന്ത്യന്‍ വനിതാടീമിന് ഒരു മത്സരത്തിനപ്പുറത്ത് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റില്‍ ആദ്യമായി ഒരു മെഡല്‍ കാത്തിരിക്കുകയാണ്. മഴ വഴിമുടക്കിയ ഇന്ത്യാ മലേഷ്യാ മത്സരം പക്ഷേ അവിസ്മരണീയമായ മത്സരമായി മാറിയത് വനിതാ ക്രിക്കറ്റ് ടീമിന്റെ ഓപ്പണര്‍ ഷഫാലി വര്‍മ്മയ്ക്കാണ്. ഏഷ്യന്‍ ഗെയിംസില്‍ ആദ്യമായി അര്‍ദ്ധശതകം നേടുന്ന ഇന്ത്യാക്കാരിയായിട്ടാണ് ഷഫാലി റെക്കോഡ്ബുക്കില്‍ പ്രവേശിച്ചു. ഹാംഗ്ഷൂവില്‍ നടന്ന മത്സരത്തില്‍ 39 പന്തില്‍ ഷഫാലി 67 റണ്‍സ് നേടി. അഞ്ചു ബൗണ്ടറികളും നാലു സിക്‌സറും അടിച്ചുകൂട്ടിയാണ് ഇന്ത്യന്‍ താരം ഫിഫ്റ്റിയില്‍ Read More…

Sports

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ടീമിലും ഉള്‍പ്പെടുത്തിയില്ല ; സഞ്ജുസാംസന്റെ പ്രതികരണം ഇങ്ങിനെ

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ തന്റെ വികാരം പ്രകടിപ്പിച്ച് സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭാവത്തിലും രവിചന്ദ്രന്‍ അശ്വിന്റെ അപ്രതീക്ഷിത തിരിച്ചുവരവിലും ഇന്ത്യ കെഎല്‍ രാഹുലിനെയും ഇഷാന്‍ കിഷനെയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി തിരഞ്ഞെടുത്തു. സഞ്ജുവിനെ പരിഗണിക്കാനും കൂട്ടാക്കിയില്ല. ഇതിന് പിന്നാലെ സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്തു. ‘ അത് അതാണ്. ഞാന്‍ മുന്നോട്ട് Read More…

Sports

അവസാനമിനിറ്റില്‍ ഗോളിയെത്തി ഗോളടിച്ചു ; യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ലാസിയോയ്ക്ക് സമനില സമ്മാനിച്ച് പ്രൊവെഡല്‍

ഉദ്ഘാടന മത്സരത്തില്‍ ഗോള്‍കീപ്പര്‍ അവസാന മിനിറ്റില്‍ ഗോളടിച്ചതിനെ തുടര്‍ന്ന് ഇറ്റാലിയന്‍ ക്ലബ്ബ് ലാസിയോ സമനിലയുമായി രക്ഷപ്പെട്ടു. സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില ഓരോ ഗോളടിച്ചാണ് സമനിലയില്‍ കളി അവസാനിപ്പിച്ചത്. ഇറ്റാലിയന്‍ ദേശീയ ടീമിന്റെ നായകനായ പ്രോവെഡല്‍ കളിയുടെ 95 ാം മിനിറ്റിലാണ് ടീമിന്റെ രക്ഷകനായത്. കളിതീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ലൂയിസ് ആല്‍ബെര്‍ട്ടോയുടെ ക്രോസിലേക്ക് ഓടിയെത്തിയ പ്രോവെഡല്‍ ബോക്‌സിന്റെ ഒരു മൂലയില്‍ നിന്നും തൊടുത്ത മികച്ച ഒരു ഹെഡ്ഡര്‍ എതിര്‍ടീമിന്റെ പ്രതിരോധ നിരയേയൂം ഗോളി Read More…

Sports

തോല്‍വി ഞെട്ടിച്ചത് തന്നെ… പക്ഷേ മലയാളി ചരിത്രമെഴുതി; 10വര്‍ഷത്തിനിടയില്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യഗോള്‍

ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ അഭിമാനം ഉയര്‍ത്തുന്ന അനേകം നിമിഷങ്ങള്‍ മലയാളി താരങ്ങള്‍ ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. അത്‌ലറ്റിക്‌സിലും മറ്റു കായിക ഇനങ്ങളിലുമെല്ലാമായിരുന്നു അത്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിന്റെ ഫുട്‌ബോളിലും ഒരു മലയാളി ചരിത്രമെഴുതി. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ഒരു ദശകത്തിന് ശേഷമുള്ള ആദ്യഗോള്‍ കുറിച്ചത് മറ്റാരുമായിരുന്നില്ല. നമ്മുടെ സ്വന്തം കെ.പി. രാഹുലാണ്. ചൈനയ്‌ക്കെതിരേ കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യ അഞ്ചു ഗോളുകള്‍ക്ക് തോറ്റെങ്കിലും ആദ്യ പകുതിയില്‍ സമനില പിടിച്ച ഇന്ത്യയുടെ ഏകഗോള്‍ ഈ കേരളബ്‌ളാസ്‌റ്റേഴ്‌സ് താരത്തിന്റേതായിരുന്നു. കളിയുടെ 45 ാം Read More…

Sports

അക്‌സര്‍ പട്ടേലിന് പരിക്കേറ്റു; ഫൈനല്‍ കളിക്കാന്‍ ഇന്ത്യന്‍ ടീം ശ്രീലങ്കയിലേക്ക് വിളിച്ചു, ക്ഷണം നിരസിച്ച് അശ്വിന്‍

ഇന്ത്യയുടെ സ്പിന്നര്‍ ആര്‍ അശ്വിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ വന്‍ വിമര്‍ശനമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരേ ഉയരുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഏതു നിമിഷവും ടീമിന് ആവശ്യം വരുമ്പോള്‍ ഒരുങ്ങിയിരിക്കാന്‍ അശ്വിനോടും ചഹലിനോടും തയ്യാറായിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കയെ വട്ടം കറക്കിയ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാന്‍ ഞായറാഴ്ച കൊളംബോയിലെത്താനുള്ള ടീം മാനേജ്മെന്റിന്റെ ആഹ്വാനം ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഫൈനലില്‍ നിന്ന് പുറത്തായപ്പോഴാണ് Read More…