ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരും പണം വാരിയെറിയുന്നതുമായ ഫുട്‌ബോള്‍ലീഗാണ് ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ്. ആഴ്‌സണല്‍, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവിടങ്ങളില്‍ കളിക്കുന്ന താരങ്ങളെല്ലാം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന വമ്പന്‍ കളിക്കാരാണ്.പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്കായി വാണിജ്യ ഇടപാടുകളും വരുമാന മാര്‍ഗ്ഗങ്ങളും കുതിച്ചുയരുന്നത് തുടരുന്നതിനാല്‍, കഴിഞ്ഞ ദശകത്തില്‍ വേതനത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് കളിക്കാര്‍ക്ക് ഉണ്ടായത്. കണക്കുകള്‍ ഉപയോഗിച്ച്, 2023-24ല്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെല്‍ജിയം താരം കെവിന്‍ Read More…
ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞവരൊക്കെ ഇപ്പോ എവിടെയാണോ ആവോ….
യൂറോപ്യന്‍ ഫുട്‌ബോള്‍ വിട്ടപ്പോള്‍ തന്നെ ക്രിസ്ത്യാനോ റൊണാള്‍ഡോ തീര്‍ന്നെന്ന് പറഞ്ഞ അനേകം പേരുണ്ട്. എന്നാല്‍ യൂറോപ്പിലെ ഗോളടി ഏഷ്യയിലേക്ക് മാറ്റിയെന്ന് മാത്രമേയുള്ളൂ. സി.ആര്‍ 7 ന്റെ ബൂട്ടിന്റെ മൂര്‍ച്ചയ്ക്ക് ഒരു കുറവും വന്നിട്ടില്ലെന്ന് താരം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കാലം കഴിഞ്ഞെന്ന് കരുതിയിരിക്കുന്നവരുടെ നെറ്റി ചുളിച്ചുകൊണ്ട് സൗദി പ്രോ ലീഗില്‍ താരം ഗോളടിച്ചു കൂട്ടുകയാണ്. പ്രോ ലീഗിന്റെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേടാന്‍ ഓഗസ്റ്റില്‍ സൗദി ടീമിനായി അഞ്ച് ഗോളുകള്‍ Read More…
മലയാളി ക്രിക്കറ്റര്‍ സന്ദീപ് വാര്യര്‍ക്ക് ഇത് അഭിമാന നിമിഷം; ഏഷ്യന്‍ ഗെയിംസ് മെഡലുമായി പ്രിയതമ
ഇന്ത്യന്‍ ടീമിന്റെ കുപ്പായത്തിലേക്ക് എത്താനുള്ള വിളി കാത്തിരിക്കുകയാണ് മലയാളിബൗളര്‍ സന്ദീപ് വാര്യര്‍. തമിഴ്‌നാടിന് വേണ്ടി കളിക്കുന്ന താരം ഐപിഎല്ലില്‍ മിന്നുകയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുകയും ചെയ്‌തെങ്കിലും ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ കളിക്കാന്‍ അവസരം കിട്ടിയിട്ടില്ല. അതേസമയം താരത്തിന് സന്തോഷവുമായി മറ്റൊരു നേട്ടമെത്തി. ഭാര്യ ആരതി ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി. സ്പീഡ് സ്‌കേറ്റിംഗ് വിഭാഗത്തില്‍ ഇന്ത്യയ്ക്കായി താരം വെങ്കലം നേടി. 3000 മീറ്റര്‍ റിലേ ടീമില്‍ അംഗമായിരുന്നു ആരതി. റോളര്‍ സ്‌കേറ്റിംഗ് താരം ഏഷ്യന്‍ ഗെയിംസില്‍ നേടുന്ന Read More…
ഒന്നാന്തരം ഓഫ് സ്പിന്നറായിരുന്ന ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ എന്താണ് ഇപ്പോള്‍ ബൗള്‍ ചെയ്യാത്തത് ?
രംഗത്തിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ഒരു പാര്‍ട്ട് ടൈം ബൗളറായിരുന്നുവെന്ന് ക്രിക്കറ്റ് ആരാധകര്‍ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഏതാനും ഓവറുകള്‍ എറിയാന്‍ കഴിയുന്ന ശക്തനായ ഓഫ് സ്പിന്നറായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 2009 സീസണില്‍ മെന്‍ ഇന്‍ ബ്ലൂ ക്യാപ്റ്റന്‍ ഹാട്രിക് പോലും നേടിയിരുന്നു. എന്നിരുന്നാലും, രോഹിത് ബൗള്‍ ചെയ്തിട്ട് ഇപ്പോള്‍ ഏറെ നാളുകളായി. 2016-ലാണ് അദ്ദേഹം അവസാനമായി ഒരു ഏകദിന മത്സരത്തില്‍ പന്തെറിഞ്ഞത്. 2012 മുതല്‍ ഇതുവരെ തന്റെ കരിയറില്‍ നാല് ഏകദിന Read More…
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍മഴ; ലീഗിലെ അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകള്‍…!!
ലോകഹോക്കിയിലെ മുന്‍നിരക്കാരില്‍ പെടുന്നവരാണെങ്കിലും സമീപകാലത്ത് ഇന്ത്യന്‍ ടീം നടത്തുന്ന തരം പ്രകടനം ആരാധകരെ ഞെട്ടിക്കുകയാണ്. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ അഞ്ചില്‍ അഞ്ചു മത്സരങ്ങളും ജയിച്ച ഇന്ത്യ വെറും ജയത്തിനപ്പുറത്ത് ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് മുന്നേറിയത്. കരുത്തരും വമ്പന്മാരുമായ പാകിസ്താനെ വരെ ഇന്ത്യന്‍ ടീം ഗോള്‍മഴയില്‍ മുക്കിക്കളഞ്ഞു. പൂള്‍ എ യില്‍ മത്സരിക്കുന്ന ഇന്ത്യന്‍ ടീം അഞ്ചു കളികളില്‍ നിന്നും അടിച്ചുകൂട്ടിയത് 58 ഗോളുകളായിരുന്നു. പൂളിലെ അവസാന മത്സരത്തിലും ഗോള്‍മഴ വര്‍ഷിച്ചുകൊണ്ടാണ് ഏഷ്യന്‍ ഗെയിംസിലെ മെന്‍സ് ഹോക്കിയില്‍ ഇന്ത്യന്‍ Read More…
ഓസ്‌ട്രേലിയന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള വിളിവന്നു; നിരസിച്ച് ബറോഡ സ്പിന്നര്‍ മഹേഷ് പിത്തിയ
ബൗളിംഗ് ആക്ഷന്‍ കൊണ്ടും പന്തെറിയുന്ന രീതി കൊണ്ടും ആര്‍ അശ്വിന്റെ ക്‌ളോണ്‍ എന്ന പരിവേഷമാണ് ബറോഡയുടെ ഓഫ് സ്പിന്നര്‍ മഹേഷ് പിത്തിയയ്ക്ക് ഉള്ളത്. അതുകൊണ്ടു തന്നെയാണ് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ആര്‍ അശ്വിനെ അക്‌സര്‍ പട്ടേലിന് പകരം എടുത്തു എന്ന് കേട്ടപ്പോള്‍ തന്നെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം വിളിച്ചതും. എന്നാല്‍ ഇത്തവണ ഈ ചെറുപ്പക്കാരന്‍ പോകുന്നില്ലെന്ന് വെച്ചു. മുമ്പ് ഇന്ത്യയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി നെറ്റ് സെഷനുകളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ നെറ്റ്‌സില്‍ പന്തെറിയാന്‍ എത്തി Read More…
‘ഇപ്പോള്‍ ശീലമായി… തന്നെ ഒഴിവാക്കുന്ന മുന്നാമത്തെ ലോകകപ്പ്’ ; ആദ്യമായി പ്രതികരിച്ച് ചാഹല്‍
ഇന്ത്യയുടെ മികച്ച സ്പിന്നര്‍മാരില്‍ പെടന്ന യൂസ്‌വേന്ദ്ര ചാഹലിന് ഈ വര്‍ഷം മികച്ചതായിരുന്നു. ഐപിഎല്‍ 2023 സീസണില്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ചെയ്തു. പക്ഷേ 2023 ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ കഴിയാത്തത് വലിയ നിരാശയായി. ലോകകപ്പില്‍ ഇടം കിട്ടാതെ പോയതിനെക്കുറിച്ച് ഇതാദ്യമായി താരം മനസ്സു തുറന്നു. ”ഇപ്പോള്‍ ഇത് മൂന്നാമത്തെ ലോകകപ്പാണ്. പതിനഞ്ച് കളിക്കാര്‍ക്ക് മാത്രമേ ടീമിന്റെ ഭാഗമാകാന്‍ കഴിയൂവെന്ന് ഞാന്‍ മനസ്സിലാക്കുന്നു, കാരണം ഇത് ഒരു Read More…
ബഞ്ചില്‍ ഇരുത്തി അപമാനിച്ചതിന് ഇതിനേക്കാര്‍ നല്ലൊരു പ്രതികാരമില്ല, കളത്തിലെത്തി മാര്‍ട്ടീനസ് നേടിയത് നാലുഗോള്‍…!
ഗോളടി കുറഞ്ഞതിന്റെ പേരില്‍ ബഞ്ചിലിരുത്തിയ പരിശീലകന് കളത്തിലിറക്കിയപ്പോള്‍ ചുട്ട മറുപടി നല്‍കി അര്‍ജന്റീന താരം ലൗട്ടേരോ മാര്‍ട്ടീനസ്. ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍മിലാന് താരം 27 മിനിറ്റിനുള്ളില്‍ നേടിക്കൊടുത്തത് നാലു ഗോളുകളാണ്. ശനിയാഴ്ച ഇറ്റാലിയന്‍ സീരി എ യിലെ എതിരാളികളുടെ ഹോംഗ്രൗണ്ടായ സാലെനിറ്റാനയില്‍ അവര്‍ക്കെതിരേയാണ് മാരക പ്രകടനം നടത്തിയത്. കളിയുടെ 55-ാം മിനിറ്റില്‍ അര്‍ജന്റീനതാരം മൈതാനത്ത് എത്തുമ്പോള്‍ ഇരുടീമുകളും ഗോളുകള്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. അടുത്ത അര മണിക്കൂറിനുള്ളില്‍ ലോകകപ്പ് ജേതാവ് നാല് ഗോളുകള്‍ നേടി ഇന്റര്‍ വിജയം പിടിച്ചെടുത്തു. Read More…
ആരാധകര്‍ കണ്ണുചിമ്മരുത് ; ഇന്ത്യയിലെ ലോകകപ്പില്‍ ദേ ഇവന്മാരെ നോക്കി വെച്ചോളുക
ഒരു കലണ്ടര്‍വര്‍ഷം എത്രയധികം ഏകദിനം കളിച്ചാലും ലോകകപ്പിലെ വിജയം നല്‍കുന്ന ആനന്ദം രാജ്യത്തിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്‌ളാദം ചില്ലറയല്ല. 2023 ലോകകപ്പില്‍ സമീപകാല പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ഓരോ ടീമുകളും ഓരോ താരങ്ങളില്‍ കണ്ണു വെയ്ക്കുന്നുണ്ട്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പില്‍ കണ്ണുവെയ്‌ക്കേണ്ട ചില പ്രധാന താരങ്ങള്‍ ഇവരാണ്. അഫ്ഗാനിസ്ഥാന് ലോകകപ്പില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ റഷീദ്ഖാന്റെ പ്രകടനം ഏറ്റവും നിര്‍ണ്ണായകമായിരിക്കും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനായ താരത്തിന് ബാറ്റ് കൊണ്ട് അവസാന ഓവറുകളില്‍ ടീമിനെ തുണയ്ക്കാനുമാകും. Read More…














