Sports

ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് റെക്കോഡ് ; ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകന്‍

ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന 2024 സീസണിലേക്കുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 2016 ഐപിഎല്‍ ചാമ്പ്യന്‍മാര്‍ 20.75 കോടി രൂപയ്ക്ക് ഒപ്പിട്ട 30 കാരനായ പേസര്‍ നായകനാകുന്നത് ദക്ഷിണാഫ്രിക്കക്കാരന്‍ എയ്ഡന്‍ മര്‍ക്രമിന് പകരക്കാരനായിട്ടാണ്്. ഐപിഎല്‍ 2023ല്‍ 13 മത്സരങ്ങളില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മാര്‍ക്രത്തിന് നാല് മത്സരങ്ങളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. കഴിഞ്ഞ Read More…

Sports

ആ നേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവര്‍ ഇവിടെയുമുണ്ട് ; ഒരോവറില്‍ ആറും സിക്‌സര്‍ പറത്തി അഭിജിത് പ്രവീണ്‍

കൊച്ചി: ടി20 ക്രിക്കറ്റ് വന്നതോടെ ഒരോവറിലെ ആറു പന്തുകളും സിക്‌സര്‍ പറത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഈ നേട്ടം അടിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തിലുമുണ്ട്. കൊച്ചിയില്‍ നടന്ന സി.കെ. നായിഡു ട്രോഫിയില്‍ ഒരോവറിലെ ആറുപന്തും സിക്‌സറിന് വിട്ട് ആഭ്യന്തരക്രിക്കറ്റിലെ ഒരു നേട്ടം കൊയ്തിരിക്കുകയാണ് അഭിജിത് പ്രവീണ്‍. സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശികൃഷ്ണ ഈ നേട്ടം കൊയ്ത് ഒരാഴ്ച പിന്നിടും മുമ്പാണ് അഭിജിത്തിന്റെ നേട്ടം. തിരുവനന്തപുരം മാസ്‌റ്റേഴ്‌സ് സിസിയ്ക്കായി കളിക്കുന്ന അഭിജിത് 22 വയസ്സില്‍ താഴ്ന്നവരുടെ ടൂര്‍ണമെന്റായ Read More…

Sports

120 റണ്‍സ് അടിച്ചാല്‍ ഗവാസ്‌ക്കറെ പിന്നിലാക്കാം ; രണ്ട് സെഞ്ച്വറിയടിച്ചാല്‍ പരിശീലകന്‍ ദ്രാവിഡും പുറകിലാകും

ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആറാടിയ ടെസ്റ്റ് പരമ്പര യശസ്വി ജയ്സ്വാള്‍ എന്ന യുവതാരത്തിന്റെ പേരിലാകുംഅറിയപ്പെടുക. മികച്ച ഫോമിലാ താരം നാല് മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് നേടി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 80 റണ്‍സിന് പുറത്തായ ജയ്സ്വാളിന് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം ഫോം നിലനിര്‍ത്തുകയും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുകയും ഇന്ത്യയെ പരമ്പരയില്‍ ലീഡില്‍ എത്തിക്കുകയും ചെയ്തു. അതേസമയം, Read More…

Sports

കെ.എല്‍. രാഹുല്‍ രഞ്ജി കളിച്ചിട്ട് നാലു വര്‍ഷമായില്ലേ? എന്നിട്ടും അദ്ദേഹത്തിന് കരാര്‍ കിട്ടിയല്ലോ; ശ്രേയസിനെ ന്യായീകരിച്ച് കെ.കെ.ആര്‍.

രഞ്ജിട്രോഫി കളിക്കാത്തതിന്റെ പേരില്‍ ബിസിസിഐ കരാറില്‍ നിന്നും തള്ളിയ ശ്രേയസ് അയ്യരെ ന്യായീകരിച്ച് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ.കെ.ആര്‍.). ഇന്ത്യയുടെ തിരക്കിട്ട അന്താരാഷ്ട്ര ഷെഡ്യൂളില്‍ നിന്നും ഐപിഎല്ലിന് മുമ്പായി അല്‍പ്പം വിശ്രമം എടുക്കന്നതിന് വേണ്ടിയാണ് ശ്രേയസ് അയ്യര്‍ പരിക്ക് അഭിനയിക്കുന്നതെന്ന ആക്ഷേപത്തിനാണ് ക്ലബ്ബ് മറുപടി പറഞ്ഞത്. താരത്തിന്റെ പരിക്കിന്റെ അവസ്ഥ താരത്തിന് മാത്രം അറിയാവുന്ന കാര്യമാണെന്നും അതുവെച്ച് ബിസിസിഐ കരാറില്‍ നിന്നും ഒഴിവാക്കിയത് ശരിയല്ലെന്നും പറഞ്ഞു. ഏകദിന ലോകകപ്പിനിടെ അയ്യര്‍ എങ്ങനെ വേദന സംഹാരി Read More…

Sports

എന്നെ റിവേഴ്‌സ് സ്വിംഗ് പഠിപ്പിച്ചത് ആ ഇന്ത്യന്‍താരം ; ഇംഗ്‌ളീഷ്താരം ആന്‍ഡേഴ്‌സണ്‍

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാളായി പലപ്പോഴും വാഴ്ത്തപ്പെടുന്ന താരമാണ് ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേഴ്‌സണ്‍. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട ആന്‍ഡേഴ്‌സന്റെ മഹത്തായ കരിയര്‍, കളിയോടുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ അഭിനിവേശത്തിന്റെയും ഫീല്‍ഡിലെ മികവിന്റെ നിരന്തരമായ പരിശ്രമത്തിന്റെയും തെളിവാണ്. സീമിലും സ്വിംഗ് ബൗളിംഗിലും തന്റെ വൈദഗ്ദ്ധ്യം കൊണ്ട് അദ്ദേഹം ക്രിക്കറ്റിലെ വൈവിദ്ധ്യമുള്ള ബൗളറായിട്ടാണ് നിലനില്‍ക്കുന്നത്. ക്രിക്കറ്റ് ബോളിലെ സമര്‍ത്ഥമായ സ്ഥിരത നിലനിര്‍ത്തുന്ന അദ്ദേഹം ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മുന്‍നിര വിക്കറ്റ് വേട്ടക്കാരനുമാണ്. തന്റെ കരിയറില്‍, Read More…

Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം; പത്താം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റെക്കോഡ്

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം കാമറൂണ്‍ ഗ്രീനും ജോഷ് ഹേസില്‍വുഡും. വാലറ്റത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്. ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ വെള്ളിയാഴ്ച ഇരുവരും 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 2004-ല്‍ ബ്രിസ്ബേനില്‍ വെച്ച് ജേസണ്‍ ഗില്ലസ്പിയും ഗ്ലെന്‍ മഗ്രാത്തും സ്ഥാപിച്ച 114 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡായിരുന്നു തകര്‍ന്നത്. Read More…

Sports

ഹര്‍ദിക് പാണ്ഡ്യയ്ക്ക് ആഭ്യന്തര വൈറ്റ്‌ബോള്‍ കളിക്കണ്ടേ? ദേശീയടീമില്‍ രണ്ടു നീതിയാണോയെന്ന് ഇര്‍ഫാന്‍ പത്താന്‍

ആഭ്യന്തരക്രിക്കറ്റ് മത്സരം കളിക്കാതെ ഐപിഎല്ലിന് തയ്യാറെടുത്തതിന്റെ പേരില്‍ ബിസിസിഐ യില്‍ നിന്നും നടപടി നേരിട്ട ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ഹര്‍ദിക് പാണ്ഡ്യയേക്കള്‍ വിഭിന്നമായ നീതിയാണോയെന്ന്് ഇര്‍ഫാന്‍ പത്താന്‍. ഇഷാന്‍ കിഷന്റെയും ശ്രേയസ് അയ്യരുടേയും കരാര്‍ ബിസിസിഐ അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിമര്‍ശനവുമായി പത്താനെത്തിയത്. ട്വന്റി20 പോലെയുള്ള മത്സരത്തിന് മുന്‍ഗണന നല്‍കുന്ന ഹാര്‍ദിക് പാണ്ഡ്യയെപ്പോലുള്ള കളിക്കാരോട് ദേശീയ ഡ്യൂട്ടിയിലില്ലാത്തപ്പോള്‍ ആഭ്യന്തര വൈറ്റ് ബോള്‍ മത്സരങ്ങള്‍ കളിക്കാന്‍ ആവശ്യപ്പെടേണ്ടതില്ലേ എന്ന് ഇര്‍ഫാന്‍ പത്താന്‍ ചോദിച്ചു. ദേശീയ ടീമിലേക്ക് പ്രതീക്ഷയോടെ കാത്തിരിക്കുന്ന Read More…

Sports

മെസ്സിയുടെ പേര് വിളിച്ച് ആക്ഷേപിച്ചു ; അശ്‌ളീല ആംഗ്യം കാട്ടി പ്രതികരിച്ച റൊണാള്‍ഡോ; വിലക്കും പിഴയും

സൗദി പ്രോ ലീഗ് പോസ്റ്റര്‍ ബോയ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കാണികള്‍ക്ക് നേരെ അശ്‌ളീല ആംഗ്യം കാണിച്ചതിന് വിലക്കും പിഴയും. സൗദി ലീഗില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അല്‍-നാസറും അല്‍-ഷബാബും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ തനിക്ക് നേരെ മെസ്സി…മെസ്സി എന്ന് അലറി വിളിച്ച കാണികളെയാണ് ഗോളടിച്ച ശേഷം ലൈംഗിക അംഗവിക്ഷേപം ക്രിസ്ത്യാനോ റൊണാള്‍ഡോ നടത്തിയത്. സൗദി പ്രോ ലീഗ് ഗെയിമില്‍ ഞായറാഴ്ച റിയാദിലെ എതിരാളികളെ 3-2 ന് പരാജയപ്പെടുത്താന്‍ 39 കാരനായ അദ്ദേഹം തന്റെ ടീമിനെ സഹായിച്ചിരുന്നു. ഗോളടിച്ചതിന് പിന്നാലെയാണ് Read More…

Sports

പോയി രഞ്ജിട്രോഫി കളിച്ചു കയറിവാ….; ഫോം മങ്ങിയ രജത് പറ്റീദാറിനോട് സെലക്ടര്‍മാര്‍

ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് ആക്കി മാറ്റിയതോടെ ഒരോ പരമ്പരകളിലെയും ഓരോ മത്സരവും ഏറെ നിര്‍ണ്ണായകമാണ്. കഴിഞ്ഞ രണ്ടു തവണയും ഫൈനലില്‍ കടന്ന ഇന്ത്യ ഇംഗ്‌ളണ്ടിനെതിരേയുള്ള അവസാന മത്സരവും ഏറെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡും നയിക്കുന്ന ഇന്ത്യന്‍ ടീം മാനേജ്മെന്റും അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുമ്പ് രണ്ട് കളിക്കാരെ കുറിച്ചുള്ള ചര്‍ച്ചകളിലാണ്. ടെസ്റ്റ് മത്സരത്തിന് ഇനിയും സമയമുണ്ടെങ്കിലും കെ എല്‍ രാഹുലിന്റെ കായികക്ഷമത ഇന്ത്യന്‍ Read More…