ശ്രീലങ്കയ്‌ക്കെതിരേയുള്ള വിജയം അഫ്ഗാനിസ്ഥാന് നല്‍കുന്ന പ്രതീക്ഷ ചില്ലറയല്ല. ഇതുവരെ അവര്‍ കളിച്ച ലോകകപ്പുകളില്‍ ഏറ്റവും മികച്ച പടയോട്ടമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ മൂന്ന് വിജയം നേടിയ അവര്‍ സെമിയിലേക്ക് ഉറ്റു നോക്കുകയാണ്. അതേസമയം അഫ്ഗാനിസ്ഥാന്റെ ഈ വിജയങ്ങള്‍ക്ക് പിന്നില്‍ കോച്ചിംഗ് സ്റ്റാഫുകള്‍ക്കൊപ്പം ഒരു ഇന്ത്യാക്കാരന്റെയൂം കയ്യുണ്ട്. മൂന്‍ ഇന്ത്യന്‍ നായകനും ഓള്‍റൗണ്ടറുമായിരുന്ന അജയ് ജഡേജ അഫ്ഗാനിസ്ഥാന്‍ ടീമിന്റെ ഉപദേശകനാണ്. ജഡേജ പാതി മലയാളയാണ്. അമ്മ ആലപ്പുഴക്കാരിയാണ്. പിതാവ് രാജകുടുംബാംഗവും മൂന്നു തവണ എം.പി.യുമായിരുന്ന ദൗലത് സിംഗ്ജി Read More…
ഏറെ ആവശ്യമുള്ളപ്പോഴും മങ്ങിപ്പോകും; ശ്രേയസ് അയ്യരെ ട്രോളികൊന്ന് ആരാധകര്‍
ലോകകപ്പിന് തൊട്ടുമുമ്പ് അവസരം കൊടുത്ത കളികളില്‍ മങ്ങിപ്പോയ സഞ്ജു സാംസണ് എന്തെല്ലാം കുറ്റവും കുറവുമായിരുന്നു. ലോകകപ്പ് ടീമിലേക്ക് അവസരം കൊടുത്തതുമില്ല. എന്നാല്‍ പരുക്കിന് ശേഷം ഏറെ കൊട്ടിഘോഷിച്ച് ടീമിലേക്ക് കൊണ്ടുവന്ന ശ്രേയസ് അയ്യരെ ഇപ്പോള്‍ ട്രോളി കൊല്ലുകയാണ് ആരാധകര്‍. ലോകകപ്പില്‍ താരത്തിന്റെ സേവനം ഇന്ത്യയ്ക്ക് ഗുണകരമാകുന്നില്ല എന്നതാണ് പ്രശ്‌നം.താരത്തിന്റെ പ്രകടനം ഏറെ ആവശ്യമുള്ള ഇംഗ്‌ളണ്ടിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ വന്‍ പരാജയമാണ് ആരാധകര്‍ക്ക് കലി കയറാന്‍ കാരണമായത്. ശുഭ്മാന്‍ ഗില്‍ (9), വിരാട് കോഹ്ലി (0) എന്നിവരുടെ തുടക്കത്തിലെ Read More…
ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധശതകവും; പൂജ്യത്തോടെ തുടങ്ങിയ രോഹിത് ശര്‍മ്മ ഇപ്പോള്‍ ഇന്ത്യയുടെ നെടുന്തൂണ്‍
ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ശര്‍മ്മയുടെ കാലം ഏറെക്കുറെ കഴിയുമെന്ന് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും താരത്തിന് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയമായെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഡക്ക് കൂടി ആയതോടെ അത് വിമര്‍ശകര്‍ ഉറപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇന്ത്യന്‍ നായകന്റെ ഫോം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും രണ്ടു 40 കളും അടക്കം ടീമിന്റെ ബാറ്റിംഗില്‍ നെടുന്തൂണായാണ് Read More…
സീസണിലെ ആദ്യ എല്‍ ക്ലാസ്സിക്കോയില്‍ റയലിന് വിജയം; ബെല്ലിംഗാം മറികടന്നത് സിനഡിന്‍ സിഡാനെ
സീസണിലെ ആദ്യ എല്‍ക്ലാസിക്കോയില്‍ റയല്‍മാഡ്രിഡ് ഉജ്വലവിജയം നേടിയപ്പോള്‍ മുന്നേറ്റക്കാരന്‍ ജൂഡ് ബെല്ലിംഗാം നേടിയത് ഇരട്ടഗോള്‍. സീസണില്‍ വിവിധ ലാലിഗ മത്സരങ്ങളില്‍ 10 ഗോള്‍ നേടിയ ബെല്ലിംഗാം ഇതിലൂടെ മറികടന്നത് റയലിന്റെ ഫ്രഞ്ച് ഇതിഹാസം സിനഡിന്‍ സിഡാനെ. എതിരാളികളായ ബാഴ്‌സലോണയെ 2-1 നായിരുന്നു ഇന്നലെ റയല്‍ തോല്‍പ്പിച്ചത്. കളിയുടെ ആറാം മിനിറ്റില്‍ ഇല്‍കെ ഗുണ്ടോഗന്‍ ബാഴ്‌സിലോണയെ മുന്നില്‍ എത്തിച്ചെങ്കിലും പിച്ചിലെ 20 കാരന്റെ മിടുക്ക് സന്ദര്‍ശകര്‍ക്ക് നിര്‍ണ്ണായകമായി. മൂന്ന് നിര്‍ണായക പോയിന്റുകള്‍ നേടിയ ടീം പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. Read More…
ഓസീസ് കപ്പടിക്കുമോ? വന്‍ തിരിച്ചുവരവ്, തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും 350 ന് മുകളില്‍ സ്‌കോര്‍
ഒരു ടൂര്‍ണമെന്റില്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാന്‍ കഴിയുന്ന ടീമാണ് ഓസ്‌ട്രേലിയ. ഈ ലോകപ്പില്‍ ഇന്ത്യയോട് തോറ്റുകൊണ്ടാണ് തുടങ്ങിയതെങ്കിലും ഇപ്പോള്‍ സെമി സാധ്യതയുള്ള ടീമായി മാറിയിരിക്കുകയാണ് മുന്‍ ലോക ചാംപ്യന്മാര്‍. ഇന്നലെ ന്യൂസിലന്റിനെ കൂടി തോല്‍പ്പിച്ചതോടെ ഇപ്പോള്‍ എല്ലാ ടീമുകളുടേയും പേടിസ്വപ്‌നമായി ഉയരുക കൂടി ചെയ്തിരിക്കുകയാണ് ഓസീസ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായി 350 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ആദ്യ ടീമായിട്ടാണ് അവര്‍ മറിയത് ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില്‍ കളിച്ച അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 388 റണ്‍സ് Read More…
സച്ചിനോ കോഹ്ലിയോ കേമന്‍? നാസര്‍ ഹുസൈന്‍ പറയുന്നത് കേള്‍ക്കൂ…!!
ക്രിക്കറ്റ്‌ലോകം കണ്ട ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയും. ക്രിക്കറ്റ് ഇതിഹാസം സച്ചിനാണോ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഒരു സംവാദം ദീര്‍ഘകാലമായി ക്രിക്കറ്റിലുണ്ട്. ഈ രണ്ട് പേരില്‍ ആരാണ് എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നത് പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്. രണ്ടുപേരും കരിയറില്‍ റണ്‍സുകള്‍ വാരിക്കൂട്ടുകയും നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാക്കിയപ്പോള്‍ ടി Read More…
‘ഇന്ത്യക്കായി ഞാന്‍ ക്രിക്കറ്റ് കളിച്ച അവസാന ദിവസം’; 2019 സെമിയില്‍ റണ്ണൗട്ടായപ്പോഴേ താനും പുറത്തായെന്ന് ധോണി
2019 ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ പുറത്തായപ്പോള്‍ തന്നെ താനും ഏകദിന ക്രിക്കറ്റില്‍ നിന്നും പുറത്തായെന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ മഹേന്ദ്രസിംഗ് ധോണി. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 18 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആ മാഞ്ചസ്റ്ററില്‍ ആ മത്സരം നടന്ന സായാഹ്നത്തില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലായിരുന്നു ധോണിയെ റണ്ണൗട്ടാക്കിയത്. പവലിയനിലേക്ക് മടങ്ങുമ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ സമയം അവസാനിച്ചുവെന്ന് ഈ നിമിഷത്തിലാണ് തനിക്ക് വ്യക്തമായതെന്ന് ധോണി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ”എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യക്കായി Read More…
സഹോദരന്മാര്‍ ഒരുമിച്ച് കളത്തില്‍ ; കേരളബ്‌ളാസ്‌റ്റേഴ്‌സില്‍ അപൂര്‍വ്വ നിമിഷം
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്‌ളാസ്‌റ്റേഴ്‌സ്. കൊച്ചിയിലെ ആരാധകരുടെ ആരവത്തിനും ബഹളത്തിനും ഇടയില്‍ കളിക്കുക എന്നത് എതിര്‍ ടീമുകളെ സംബന്ധിച്ച് ഏറെ ഭീതിദവുമാണ്. വെള്ളിയാഴ്ച കൊച്ചിയിലെ തങ്ങളുടെ ഹോം മാച്ചില്‍ കേരള ബ്‌ളാസ്‌റ്റേഴ്‌സിനായി സഹോദരങ്ങള്‍ കളത്തിലിറങ്ങി അപൂര്‍വ്വത കൈവരിച്ചു. ബ്‌ളാസ്‌റ്റേഴ്‌സിന്റെ മലയാളി താരങ്ങളായ മുഹമ്മദ് അയ്മനും സഹോദരന്‍ മുഹമ്മദ് അസ്ഹറും മഞ്ഞപ്പടയ്ക്കായി കളത്തിലിറങ്ങി. 82 ാം മിനിറ്റില്‍ ക്വാമി പെപ്രയുടെ പകരക്കാരനായിട്ടാണ് അസ്ഹര്‍ കളത്തിലെത്തിയത്. ഇതോടെ സഹോദരങ്ങള്‍ ആദ്യമായി കളത്തില്‍ ഒരുമിച്ചു. ഇതാദ്യമായിട്ടാണ് Read More…
ട്വന്റി20 യില്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം; റിയാന്‍ പരാഗ് സെവാഗിനെയും മറികടന്നു
ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടുന്നത് തന്നെ അസാധാരണമായ കാര്യമാണ്. അപ്പോള്‍ തുടര്‍ച്ചയായി ആറു അര്‍ദ്ധശതകം നേടുക എന്ന റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് അസം താരം റിയാന്‍ പരാഗ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെയാണ് നേട്ടം സ്വന്തമാക്കിയത്. കേരളത്തിനെതിരെ പുറത്താകാതെ 57 റണ്‍സ് നേടിയ അദ്ദേഹം ടീമിനെ രണ്ട് വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. ടി20യില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടിയ ഏക ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡാണ് റിയാന്‍ പരാഗ് സ്വന്തമാക്കിയത്. ബീഹാര്‍, സര്‍വീസസ്, സിക്കിം, ചണ്ഡിഗഡ്, ഹിമാചല്‍ Read More…














