കൊല്‍ക്കത്ത: ലോകകപ്പ് സെമിഫൈനലില്‍ കടക്കാന്‍ അവസാന മത്സരത്തില്‍ വന്‍ വിജയം വേണ്ടിയിരുന്ന പാകിസ്താന് മത്സരത്തിലെ ടോസ് നഷ്ടമായി ഇംഗ്ളണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തപ്പോള്‍ തന്നെ കാര്യങ്ങള്‍ തീരുമാനമായിരുന്നു. പിന്നാലെ ഇംഗ്ളണ്ട് കൂറ്റന്‍ സ്‌കോര്‍ നേടുക കൂടി ചെയ്തപ്പോള്‍ പുറത്തേക്കുള്ള വാതില്‍ തുറക്കുകയും ചെയ്തു. പാകിസ്താന്റെ എക്സ്പ്രസ് ബൗളര്‍ റൗഫ് നനഞ്ഞ പടക്കവുമായി. കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ടിനെതിരായ പാകിസ്ഥാന്റെ അവസാന ലീഗ് മത്സരത്തില്‍ അവരുടെ പേസ് ബൗളര്‍ ഹാരിസ് റൗഫ് ഒരു അനാവശ്യ റെക്കോര്‍ഡ് കൂടി സമ്പാദിച്ചാണ് പാകിസ്താന്‍ മടങ്ങുന്നത്. ഒരു Read More…
ഈ സീസണില്‍ അടിച്ചത് നാലു ഗോള്‍ മാത്രം ; ഈ വിനീഷ്യസ് ജൂനിയറിന് ഇതെന്തുപറ്റി?
ബ്രസീലില്‍ അനേകം സൂപ്പര്‍താരങ്ങളുണ്ടെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ പകിട്ട് അവര്‍ക്കൊന്നും അവകാശപ്പെടാനില്ല. ലോകത്തെ ഏറ്റവും സമ്പന്ന ക്ലബ്ബിന്റെ താരമായ വിനീഷ്യസിന് പക്ഷേ അടുത്ത കാലത്തായി സമയം അത്ര നല്ലതല്ല. താരത്തിന് ഇതെന്തു പറ്റിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുമ്പ് വംശീയ വിദ്വേഷത്തിന് ഇരയായതിനും റയലില്‍ ഇംഗ്‌ളീഷ്താരം ജൂഡ് ബെല്ലിംഗാം വന്നതിനും ശേഷം വിനീഷ്യസിന്റെ പ്രകടനത്തില്‍ കാര്യമായ വ്യതിയാനം സംഭവിച്ചതാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. 2018 ലാണ് വിനീഷ്യസ് റയല്‍ മാഡ്രിഡിന്റെ താരമായി സാന്റിയാഗോ ബെര്‍ണബ്യൂവില്‍ എത്തിയത്. അന്നുമുതല്‍ ക്ലബ്ബിനായി Read More…
ഇരട്ട സെഞ്ച്വറിക്കു പിന്നാലെ മാക്‌സ്‌വെല്ലിന്റെ ഇന്ത്യാക്കാരിയായ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്
അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. ക്രിക്കറ്റ് ഭ്രാന്തന്മാരായ ഇന്ത്യന്‍ ആരാധകരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടിയതിന് പിന്നാലെ എക്‌സില്‍ ഇരുവരുടേയും ഫോട്ടോയ്‌ക്കൊപ്പം വന്ന കമന്റുകളില്‍ ഒന്ന് അങ്ങിനെയായിരുന്നു. ഭാര്യ വിന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വാംഖഡേയില്‍ മാക്‌സ്‌വെല്‍ തന്റെ 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ വിനി രാമന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹൃദയസ്പര്‍ശിയായ മൂന്ന് വാക്കുകളുള്ള അടിക്കുറിപ്പോടെ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു. ‘എല്ലാ വികാരങ്ങളും 201*’. അവരുടെ സോഷ്യല്‍ മീഡിയ Read More…
തുടക്കക്കാരനായ ഗില്ലും സച്ചിന്റെ റെക്കോഡ് പിടിച്ചെടുത്തു ; സച്ചിനും ധോനിയും കോഹ്ലിക്കുമൊപ്പം
കാല്‍ നൂറ്റാണ്ട് നീണ്ട ക്രിക്കറ്റ് കരിയറില്‍ ഈ ഗെയിമിലെ ഒട്ടുമിക്ക റെക്കോഡുകളും പേരിലാക്കിയാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇതിഹാസമായി മാറിയത്. ആരാധകര്‍ അദ്ദേഹത്തെ ക്രിക്കറ്റിന്റെ ദൈവം എന്നും വിളിക്കുന്നു. എന്നാല്‍ അസാധാരണ മികവ് കാട്ടുന്ന നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ സച്ചിന്റെ റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഏകദിന സെഞ്ച്വറികളുടെ കാര്യത്തില്‍ സച്ചിന്റെ ഒപ്പമെത്തിയ വിരാട് കോഹ്ലി ഒരു ശതകം കൂടി നേടിയാല്‍ സച്ചിന്റെ ലോക റെക്കോഡ് മറികടക്കും. ഇന്ത്യയുടെ യുവതാരം ഗില്ലും ഇപ്പോള്‍ സച്ചിന്റെ നേട്ടം മറികടന്നിരിക്കുകയാണ്. ഏകദിന Read More…
ഫൈനലില്‍ ഇന്ത്യയ്ക്ക് കിട്ടേണ്ടത് കങ്കാരുക്കളെ; 2003 ലെ തോല്‍വിക്ക് പകരം വീട്ടാന്‍ അവസരം
കരുത്തരായ ഓസ്‌ട്രേലിയ സെമിയില്‍ കടന്നതോടെ ഇന്ത്യന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുന്ന ഒരു കലാശപ്പോരുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍. 2003 ലെ ലോകകപ്പ് ഫൈനലിന്റെ കണക്കു തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് ഇതിനേക്കാള്‍ വലിയൊരു അവസരമില്ല. നിലവിലെ സ്ഥിതിക്ക് മാറ്റം വന്നില്ലെങ്കില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരേയും രണ്ടാമന്മാരായ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെയും നേരിടും. ഒരു മത്സരം മാത്രം ശേഷിക്കുമ്പോള്‍ ടീമുകളുടെ മികച്ച ഫോം വെച്ചു പ്രവചിച്ചാല്‍ രണ്ടു ടീമും ഫൈനലില്‍ കടന്നേക്കാന്‍ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കില്‍ 2003 ല്‍ ഓസീസിനോട് വന്‍ Read More…
സച്ചിനാണോ കോഹ്ലിയാണോ കേമന്‍; ഇതാ ഈ കണക്കുകള്‍ നോക്കൂ…!!
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ കൂടി സെഞ്ച്വറി നേടിയതോടെ ഇതിഹാസതാരം സച്ചിനോ അതോ വിരാട് കോഹ്ലിയോ കുടുതല്‍ കേമന്‍ എന്ന തരത്തിലൊരു ചര്‍ച്ചകള്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ഇടയില്‍ ഉണ്ടാകുന്നുണ്ട്. ഇരുവരുടേയും സെഞ്ച്വറികള്‍ താരതമ്യം ചെയ്യുന്നവരും ഏറെയാണ്. രണ്ടു കാലഘട്ടത്തില്‍ ഇന്ത്യന്‍ ടീമിനെ തോളിലേറ്റിയ കളിക്കാരാണ് സച്ചിനും കോഹ്ലിയും. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനുള്ള വിരാട് കോഹ്ലിയുടെ സമയം സച്ചിനെ അപേക്ഷിച്ച് വളരെ കുറവാണ്. 49 സെഞ്ച്വറി നേടാന്‍ കോഹ്ലി 15 വര്‍ഷമെടുത്തപ്പോള്‍ Read More…
ബംഗ്‌ളാദേശിന്റെ നടപടി അപമാനകരം; വിചിത്രമായ പുറത്താകലില്‍ പ്രതികരിച്ച് ഏഞ്ചലോ മാത്യൂസ്
ലോകകപ്പിലെ മത്സരത്തില്‍ തന്നെ ടൈം ഔട്ട് ചെയ്ത് പുറത്താക്കിയ ബംഗ്‌ളാദേശിന്റെ നടപടി അപമാനകരമാണെന്ന് ശ്രീലങ്കന്‍താരം ഏഞ്ചലോ മാത്യൂസിന്റെ പ്രതികരണം. ബംഗ്‌ളാദേശിന്റെ നടപടി സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരാണെന്നും കളിക്ക് ശേഷമുള്ള പ്രതികരണത്തില്‍ പറഞ്ഞു. ”ഷാക്കിബ് അല്‍ ഹസനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഇത് അപമാനകരമാണെന്ന് ആഞ്ചലോ മാത്യൂസ് പറഞ്ഞു, അവര്‍ക്ക് അങ്ങനെ ക്രിക്കറ്റ് കളിക്കണമെങ്കില്‍, എന്തോ കുഴപ്പമുണ്ട്. ഇന്ന് വരെ എനിക്ക് ഷാക്കിബിനോട് വളരെയധികം ബഹുമാനമുണ്ടായിരുന്നു, പക്ഷേ അത് ഇപ്പോള്‍ നഷ്ടപ്പെട്ടു. ഞങ്ങളുടെ പക്കല്‍ വീഡിയോ തെളിവുകള്‍ ഉണ്ട്, Read More…
ലോകകപ്പ്: ഇന്ത്യാ പാകിസ്താന്‍ സെമിക്ക് സാധ്യതയുണ്ടോ? അതിന് ശ്രീലങ്കയും ഓസ്‌ട്രേലിയയും കനിയണം
ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എവിടെയെങ്കിലും ഒരു ഇന്ത്യാ – പാകിസ്താന്‍ ഏറ്റുമുട്ടല്‍ കൊതിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും കാണില്ല. മഴനിയമത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ കീഴടക്കിയതോടെ സെമിയിലോ ഫൈനലിലോ ഇങ്ങിനെയൊരു ഹൈവോള്‍ട്ടേജ് മത്സരം കാണാനാകുമെന്ന പ്രതീക്ഷ സജീവമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനോ ന്യൂസിലന്റോ എന്നാണ് ഇനി അറിയാനുള്ളത്. ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പ്രവേശന സാധ്യത സജീവമായി നിര്‍ത്താന്‍ ഇത് ജയിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ജയത്തോടെ പാകിസ്ഥാന്‍ ഇപ്പോള്‍ Read More…
ഹെല്‍മറ്റ് കുരുക്കി, ഒരു പന്തുപോലും നേരിടാതെ എയ്ഞ്ചലോ ടൈം ഔട്ട്, 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യം
ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഔട്ട് വിളിച്ച് പുറത്തായ ആദ്യ ബാറ്റ്‌സ്മാനായി ശ്രീലങ്കയുടെ എയ്ഞ്ചല്‍ മാത്യൂസ് മാറിയതിന് പിന്നാലെ വിവാദം പൊട്ടിപ്പുറപ്പെടുന്നു. ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ഐസിസി ലോകകപ്പ് 2023 ലെ മുപ്പത്തൊമ്പതാം മത്സരത്തിലാണ് വെറ്ററന്‍ ബാറ്റ്‌സ്മാന്‍ ഏഞ്ചലോ മാത്യൂസ് ഒരു പന്ത് പോലും നേരിടാതെ പുറത്തായത്. രാജ്യാന്തര ക്രിക്കറ്റിന്റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പുറത്താകല്‍. ബംഗ്ലാദേശ് ടൈം ഔട്ട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് മാച്ച് അംപയര്‍ മറൈസ് ഇറാസ്മസ് മാത്യൂസിനെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രകോപിതനായാണ് Read More…














