ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ ടി20 പരമ്പരയില്‍ 4-1 വീഴ്ത്തിയാണ് ഇന്ത്യ ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയയെ പറഞ്ഞുവിട്ടത്. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ആറ് റണ്‍സിന് ഇന്ത്യ അവരെ തോല്‍പ്പിച്ചിരുന്നു. ഈ മത്സരത്തോടെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലേക്ക് മത്സരവും ശക്തമായി. ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്ന ഗില്ലാണോ ഓസ്‌ട്രേലിയയ്ക്ക് എതിരേ മികച്ച പ്രകടനം നടത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദോ എന്നാണ് അറിയേണ്ടത്. ആദ്യം ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍, ശ്രേയസ് അയ്യരുടെ 53 റണ്‍സിലും ജിതേഷ് ശര്‍മ്മയുടെയും അക്‌സര്‍ Read More…
അല്‍ ഹിലാലിനോട് തോറ്റു; ക്രിസ്ത്യാനോയെ മെസ്സി… മെസ്സിയെന്ന് കൂകി വിളിച്ച് ആരാധകര്‍
റിയാദ്: വെള്ളിയാഴ്ച നടന്ന റിയാദ ഡര്‍ബിയല്‍ തോറ്റതിന് പിന്നാലെ അല്‍ നസറിന്റെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ എതിരാളികളായ അല്‍ഹിലാല്‍ ആരാധകര്‍ പുറത്തേക്ക് അയച്ചത് മെസ്സി.. മെസ്സി എന്ന കൂക്കു വിളിയോടെ. അല്‍ഹിലാലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ക്രിസ്ത്യാനോയുടെ അല്‍ നസര്‍ 3-0 ന് അല്‍ഹിലാലിനോട് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. ക്രിസ്ത്യാനോയുടെ ടീമിനെ അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ടഗോളുകളും സെര്‍ബിയന്‍ താരം സെര്‍ഗെജ് മിലിങ്കോവിക് സാവിക്കിന്റെ ഗോളിലുമായിരുന്നു അല്‍ നസര്‍ ജയിച്ചത്. മത്സരത്തില്‍ തോറ്റെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ക്രിസ്ത്യാനോ ആയിരുന്നു. Read More…
ഇത് ചെറുത്… !! അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗ് ‘മൈനര്‍ ലീഗെന്ന് വിളിച്ച് മെസ്സി- വിവാദം
താന്‍ കളിക്കുന്ന ഫുട്‌ബോള്‍ ലീഗിനെ ‘മൈനര്‍ ലീഗ്’ എന്ന് വിളിച്ച് ലയണേല്‍ മെസ്സി വിവാദത്തില്‍ തലയിട്ടു. അര്‍ജന്റീനയില്‍ അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് താന്‍ കളിക്കുന്ന മേജര്‍ ലീഗ സോക്കറിനെ താരം ‘ചെറിയ ലീഗ്’ എന്ന് വിളിച്ചത്. അതിനേക്കാള്‍ തനിക്ക് ശ്രദ്ധ വരാനിരിക്കുന്ന കോപ്പാ അമേരിക്ക പോലെയുള്ള ഇവന്റുകളിലാണെന്നും താരം പറഞ്ഞു. അര്‍ജന്റീന ദേശീയ ടീമിനോടുള്ള തന്റെ മുന്‍ഗണനകളെയും പ്രതിബദ്ധതയെയും കുറിച്ചുള്ള വിശാലമായ ചര്‍ച്ചയുടെ ഭാഗമായിട്ടാണ് മെസ്സി ഈ അഭിപ്രായം പറഞ്ഞത്. ഉയര്‍ന്ന തലത്തില്‍ മത്സരിക്കുന്നതില്‍, കോപ്പ Read More…
ധോണിയോ രോഹിത് ശര്‍മ്മയോ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍? ആര്‍ അശ്വിന്‍ പറയുന്നു
ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ കലാശക്കളിയില്‍ കളി കൈവിട്ടില്ലായിരുന്നെങ്കില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ നായകന്മാരില്‍ കപിലിനും ധോണിക്കുമൊപ്പം രോഹിത് ശര്‍മ്മയും ഉയര്‍ന്നേനെ. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗും കൊണ്ട് ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്നിട്ടും 10 കളിക്ക് ശേഷം ഫൈനലില്‍ പതിനൊന്നാമത്തെ കളിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് കീഴടങ്ങിയതോടെ രോഹിതിനും നിര്‍ഭാഗ്യം വന്നു ഭവിച്ചു. എന്നാല്‍ രണ്ടുലോകകപ്പുകള്‍ ഉയര്‍ത്തിയ ധോണിയാണോ ഇന്ത്യയെ തുടര്‍ച്ചയായി മത്സരങ്ങള്‍ ജയിപ്പിച്ച് മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ്മയാണോ മികച്ച ക്യാപ്റ്റന്‍ എന്ന സംവാദത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍ Read More…
എ ടീമിലേക്ക് തള്ളിയവര്‍ക്ക് സെഞ്ച്വറിയോടെ ദേവ്ദത്ത് പടിക്കലിന്റെ മറുപടി, ഒപ്പം പൂജാരയും
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുളള ടെസ്റ്റ് ടീമില്‍ നിന്നും തന്നെ തഴഞ്ഞ സെലക്ടര്‍മാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടി തേജേശ്വര്‍ പൂജാരയുടെ മറുപടി. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്ക് എതിരേ സൗരാഷ്ട്രയ്ക്ക് വേണ്ടിയായിരുന്നു ചേതേശ്വര്‍ പൂജാരയുടെ മറുപടി. അതേസമയം ടെസ്റ്റ് ടീമില്‍ നിന്നും പൂജാരയ്‌ക്കൊപ്പം തഴഞ്ഞ അജിങ്ക്യാരഹാനേ വേഗത്തില്‍ പുറത്തായി. അതേസമയം ഇന്ത്യന്‍ എ ടീമിലേക്ക് തട്ടിയ ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടിയാണ് മറുപടി നല്‍കിയത്. ചണ്ഡീഗഡിനെതിരേ കര്‍ണാടക 22 റണ്‍സ് ജയം നേടിയ മത്സരത്തില്‍ ദേവ്ദത്ത് പടിക്കല്‍ 103 Read More…
സഞ്ജു… പ്ലീസ് ഈ അവസരം മുതലാക്കണം ; ടി20 ലോകകപ്പ് വരുന്നു
ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം. ലോകകപ്പിനു ശേഷം ഇന്ത്യ പോകുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്ജുവും ഇടം പിടിച്ചു. മൂന്ന് ടി 20 മത്സരങ്ങളും തുടര്‍ന്ന് മൂന്ന് ഏകദിനങ്ങളും രണ്ടുകളുമാണ് ഇന്ത്യ കളിക്കുക. ഈ അവസരം മുതലാക്കാനായാല്‍ താരത്തിന് ടി20 ലോകകപ്പ് ടീമിലേക്കും നോക്കാനാകും. ഈ വര്‍ഷം ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിലാണ് സഞ്ജു അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് അയര്‍ലന്‍ഡില്‍ നടന്ന ടി20യിലും കളിച്ചു. എന്നാല്‍ Read More…
ധോണി മാറുന്നു; ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകനാകാന്‍ സഞ്ജു സാംസണെ സമീപിച്ചോ?
ന്യൂഡല്‍ഹി: ലോകകപ്പ് കഴിഞ്ഞതോടെ വീറും വാശിയും നിറഞ്ഞ ഐപിഎല്‍ സീസണിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലേലത്തിന് മുന്നോടിയായുള്ള കളിക്കാരുടെ കൈമാറ്റവും കച്ചവടവും അതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമൊക്കെയാണ് ഇനി വിഷയം. താരലേലം ഡിസംബര്‍ 19ന് ദുബായില്‍ നടക്കാനിരിക്കെ ധോണി നായകസ്ഥാനത്തു നിന്നും മാറുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സ് നായകനായി സഞ്ജു സാംസണെ തേടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ധോണിക്ക് ശേഷമുള്ള ഭാവിയിലേക്ക് ഉറ്റുനോക്കുന്ന സിഎസ്‌കെ ഭാവി നായകായി സഞ്ജുവിനെ കാണാന്‍ ശ്രമിക്കുന്നു എന്നാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്ത. ഒരു Read More…
രാഹുല്‍ ദ്രാവിഡിനെ അങ്ങിനെ വിടില്ല ; പരിശീലകനായുള്ള കരാര്‍ ബിസിസിഐ നീട്ടി
ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റത് ഒഴിച്ചാല്‍ ഇത്രയും മികച്ച രീതിയില്‍ ഇന്ത്യ മുമ്പ് ഒരു ലോകകപ്പില്‍ പോലും പങ്കെടുത്തിട്ടില്ലെന്ന് ആരാധകര്‍ക്കെല്ലാം അറിയാം. സെമിഫൈനല്‍ വരെ തുടര്‍ച്ചയായി പത്തു മത്സരങ്ങളിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. ബാറ്റിംഗിലും ബൗളിംഗിലും ഫീല്‍ഡിംഗിലും ഒരു പോലെ തിളങ്ങുകയും ചെയ്തു. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ദ്രാവിഡിന് കീഴിലായിരുന്നു ഇന്ത്യയുടെ ഈ മികവ്. ലോകകപ്പിന് ശേഷം പരിശീലകനായുളള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനം എടുത്ത ദ്രാവിഡ് ബിസിസിഐ യുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി തീരുമാനം തിരുത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ Read More…
അത് പെനാല്‍റ്റിയല്ല, സ്വന്തം ടീമിന് വിധിച്ച പെനാല്‍റ്റി നിഷേധിച്ച് ക്രിസ്ത്യാനോ; കളത്തിലെ മാന്യതയ്ക്ക് സൂപ്പര്‍താരത്തിന് കയ്യടി
എങ്ങിനെയെങ്കിലും എതിര്‍ടീമിന്റെ വലയില്‍ പന്തെത്തിക്കാന്‍ എതിര്‍ടീമിന്റെ പെനാല്‍റ്റി ബോക്‌സില്‍ നല്ല നടന്മാരാകുന്ന അനേകം കളിക്കാരുണ്ട്. എന്നാല്‍ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ കഴിഞ്ഞ മത്സരത്തില്‍ കാട്ടിയതരം കാര്യങ്ങള്‍ കളിയില്‍ അത്ര പതിവുള്ളതല്ല. തിങ്കളാഴ്ച, സൗദി അറേബ്യ ക്ലബ് അല്‍-നാസറും ഇറാന്റെ പെര്‍സെപോളിസും തമ്മിലുള്ള എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ, പെര്‍സെപോളിസിനെതിരെ സ്വന്തം ടീമിന് അനുവദിച്ച പെനാല്‍റ്റി ക്രിസ്ത്യാനോ റൊണാള്‍ഡോ വേണ്ടെന്നു വെച്ചു. ഇത് ഒരു ഫൗളാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പെനാല്‍റ്റി വിധിച്ച തീരുമാനം തിരിച്ചെടുക്കാനും താരം കളത്തില്‍ Read More…














