ലോകക്രിക്കറ്റിലെ ഏറ്റവും പ്രൊഫഷണല്‍സ് കളിക്കുന്നതിനാല്‍ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ തര്‍ക്കങ്ങളും വഴക്കുകളും സാധാരണമാണ്. ഏറ്റവുമൊടുവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരുവും തമ്മിലുളള മത്സരമാണ് വിവാദമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ഫുള്‍ ടോസ് വിരാട് കോഹ്ലിയുടെ പുറത്താകലിന് കാരണമായത് ഐപിഎല്‍ 2024-ല്‍ പുതിയ കൊടുങ്കാറ്റ് സൃഷ്ടിച്ചു. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു സ്റ്റാര്‍ ബാറ്റര്‍ അരക്കെട്ട് ഉയരത്തില്‍ ഫുള്‍ ടോസ് ആയി വന്ന പന്തിലായിരുന്നു പുറത്തായത്. പന്ത് നോബോള്‍ ആണെന്ന വിരാട് കോഹ്ലി അപ്പീല്‍ നടത്തിയെങ്കിലും പന്ത് നിയമാനുസൃതമായ Read More…
എന്തുകൊണ്ടാണ് മഹേന്ദ്രസിംഗ് ധോണി വൈകി ക്രീസിലെത്തുന്നത് ; ഇതാണ് കാരണമെന്ന് പരിശീലകന്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി നടത്തുന്നത്. അതുകൊണ്ടു തന്നെ ധോണിക്ക് മതിയായ സമയം ബാറ്റ് ചെയ്യാന്‍ കിട്ടുന്നില്ലെന്നും അദ്ദേഹത്തെ നേരത്തേ ഇറക്കണമെന്നും ആഗ്രഹിക്കുന്ന അനേകം ആരാധകരുണ്ട്. എന്നാല്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ത്തുന്നതിന് പകരം അവസാന മൂന്ന് ഓവറുകളില്‍ നിലയുറപ്പിച്ചതിന്റെ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തി. ‘ഇത് പ്രചോദനകരമാണ്, ഈ സീസണില്‍, നെറ്റ്‌സില്‍ Read More…
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിര്‍ത്തുന്നില്ല ; പവര്‍പ്‌ളേയില്‍ പുതിയ റെക്കോഡ് ; ആറ് ഓവറില്‍ 125 റണ്‍സ്
ഐപിഎല്‍ 2024 സീസണില്‍ ഞെട്ടിക്കല്‍ തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും പഞ്ഞിക്കിട്ടു. ഈ സീസണി തങ്ങളുടെ മൂന്നാമത്തെ 200 പ്ലസ് സ്‌കോര്‍ നേടിയ അവര്‍ റെക്കോഡും കണ്ടെത്തി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും അടിച്ചുതകര്‍ത്തപ്പോള്‍ പിറന്നത് പവര്‍പ്‌ളേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡിസിയുടെ ബൗളിംഗ് ആക്രമണത്തെ തുടക്കം മുതല്‍ തന്നെ ഏറ്റെടുത്തതിനാല്‍ ഡൈനാമിക് ജോഡി ഒരു പന്തും ഉപേക്ഷിച്ചില്ല. തികഞ്ഞ ആക്രമണോത്സുകതയുടെയും കൃത്യതയുടെയും പ്രകടനത്തില്‍, അവര്‍ ആദ്യ Read More…
ഗുജറാത്ത് ടൈറ്റന്‍സിന്റെ ആ സുന്ദരി ആരാണ്? അനാ ഡി അര്‍മാസിന്റെ തനിപ്പകര്‍പ്പെന്ന്
കളിക്കളത്തിലെയും പുറത്തെയും പ്രധാനപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തുന്നതില്‍ പാപ്പരാസികള്‍ ഒരിക്കലും പരാജയപ്പെടാത്തതിനാല്‍ അവസാന പന്ത് വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൗതുകങ്ങളും വിനോദവും പവര്‍പാക്ക് പ്രകടനങ്ങളും കൂടി നിറഞ്ഞതാണ്. കളിക്കാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും അവിടെ ക്യാമറകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പല അവസരങ്ങളിലും, ക്യാമറാമാന്‍മാര്‍ പ്രിയപ്പെട്ട താരങ്ങളെയും ടീമിനെയും മാത്രമല്ല അവര്‍ക്കുവേണ്ടി ആവേശത്തോടെ ആര്‍ത്തുവിളിക്കുന്നതും കണ്ണിന് ഇമ്പം പകരുന്ന രീതിയില്‍ സ്റ്റേഡിയത്തിലുണ്ടാകാറുള്ള സുന്ദരമായ ചില മുഖങ്ങളും വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഗുജറാത്ത് Read More…
സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം റിച്ചാര്‍ഡ് ജെയിംസ് ഗ്‌ളീസന്‍ വരുന്നു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പുതിയ താരം എത്തുന്നു. സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാരനായി റിച്ചാര്‍ഡ് ജെയിംസ് ഗ്ലീസണ്‍ എത്തുന്നു. 2022 ല്‍ ഇന്ത്യയ്ക്കെതിരെ 34 ആം വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഒരു ഇംഗ്ലീഷ് താരം സിഎസ്‌കെയുടെ ബൗളിംഗ് നിരയിലേക്കാണ് എത്തുന്നത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഋഷഭ് പന്തിനെയും തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ എട്ട് പന്തുകള്‍ക്കുള്ളില്‍ പുറത്താക്കി കൊടുങ്കാറ്റ് സൃഷ്ടിച്ച താരമാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി Read More…
ഇംപാക്ട് പ്‌ളേയര്‍ ഐപിഎല്ലില്‍ വന്‍ ഹിറ്റ് ; പക്ഷേ ഇന്ത്യയ്ക്ക് അതുകൊണ്ടു ദോഷം മാത്രം
ഐസിസി കുട്ടിക്രിക്കറ്റില്‍ പുതിയതായി അവതരിപ്പിച്ച ഇംപാക്ട് പ്‌ളേയര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ഈ ഇംപാക്ട് സബ് ഫലത്തില്‍ 12 ാമന്റെ ഗുണമാണ് ചെയ്യുന്നത്. ഇംഗ്‌ളണ്ടിന്റെ താരം ജോസ് ബട്‌ളറാണ് ഇംപാക്ട് പ്‌ളേയറായി വന്ന് കളി ജയിപ്പിച്ച അവസാനത്തെ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 226 ന് ആറ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാനായി ബട്‌ളര്‍ സെഞ്ച്വറി അടിപ്പിക്കുക മാത്രമല്ല ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. വെള്ളപ്പന്തില്‍ ബാറ്റിംഗ് മിടുക്കുള്ള Read More…
തോറ്റു തോറ്റുകൊണ്ടേയിരിക്കുന്നു.. 47 കോടി ബഞ്ചിലിരുപ്പുണ്ട് ! ആര്‍സിബിക്കെതിരേ വിമര്‍ശനം
ഈ സീസണിലും ആരാധകര്‍ ആര്‍സിബിയെ കൊണ്ടു തോറ്റു. വന്‍തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടുകയും വമ്പന്മാര്‍ നിരന്നിട്ടും നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന ആര്‍സിബി ഈ സീസണിലും നിരാശപ്പെടുത്തുകയാണ്. ആറു മത്സരങ്ങള്‍ കളിച്ച അവര്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും അഞ്ചു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ പ്‌ളേഓഫ് കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. തകര്‍പ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാലും ബൗള്‍ ചെയ്ത് പിടിക്കാന്‍ കഴിയാത്തതാണ് അവരുടെ ഇത്തവണത്തെയും പിടിപ്പുകേട്. വമ്പന്‍ തുക Read More…
നമ്മുടെ നാട്ടിലെ സെവന്‍സ് കൊല്‍ക്കത്തക്കാര്‍ക്ക് ‘ഖെപ് ഫുട്‌ബോള്‍’ ; പക്ഷേ കളത്തില്‍ മറിയുന്നത് കോടികള്‍
ഫുട്‌ബോളിന്റെ കാര്യത്തില്‍ മലയാളികളും ബംഗാളികളും ഏറെക്കുറെ ഒരുപോലെയാണെന്ന് പറയാറുണ്ട്. കേരളത്തില്‍ ഭൂരിഭാഗം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളില്‍ ഒന്ന് സെവന്‍സ് ഫുട്‌ബോളാണെന്ന് ആരും സമ്മതിക്കുന്ന കാര്യമാണ്. വിദേശത്ത് നിന്നു വരെ സെവന്‍സ് സീസണില്‍ ആള്‍ക്കാര്‍ വന്‍തുക പ്രതിഫലത്തിന് കളിക്കാന്‍ വരും. സമാനമായ രീതിയില്‍ കൊല്‍ക്കത്തയില്‍ ഉള്ള ഫുട്‌ബോള്‍ മത്സരമാണ് ‘ഖാപ് ഫുട്‌ബോള്‍’. വാടകയ്ക്ക് കളിക്കാരെ കൊണ്ടുവന്ന് നടത്തുന്ന ഈ മത്സരങ്ങളില്‍ വിജയികള്‍ക്കുള്ള പ്രതിഫലത്തിന് പുറമേ മികച്ച കളിക്കാര്‍ക്ക് മോട്ടോര്‍ബൈക്കും ടെലിവിഷനുമൊക്കെയായി ഒഴുകുന്നത് ലക്ഷങ്ങളാണ്. അടുത്തിടെ സൗത്ത് 24 Read More…
ഐപിഎല്ലില്‍ ഇരട്ടസെഞ്ച്വറികള്‍ക്കും വിലയുമില്ലാതായി….! ടി20 മത്സരങ്ങളുടെ ലെവല്‍ മാറുകയാണ്…!
ആകെ 20 ഓവറുകള്‍ മാത്രം കളിക്കുന്ന ടി20 ക്രിക്കറ്റിന്റെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വതയാണ് സെഞ്ച്വറികള്‍. അപ്പോള്‍ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും രണ്ടു ടീമിന്റെയും കളിക്കാരുടെ ബാറ്റില്‍ നിന്നും സെഞ്ച്വറികള്‍ പിറക്കുന്നതാകട്ടെ വളരെ അസാധാരണത്വവും. ഐപിഎല്‍ 2024 ന്റെ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാച്ചിന്റെ കൗതുകം രണ്ട് ടീമിന്റെയും കളിക്കാര്‍ സെഞ്ച്വറി നേടി എത്തതായിരുന്നു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് ഉണ്ടായ മത്സരത്തില്‍ 447 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി വെസ്റ്റിന്‍ഡീസ് താരം Read More…














