ഭോപ്പാല്‍: ഒരിക്കല്‍ ബാറ്റും പാഡുമൊന്നുമില്ലാത്ത കാലം ക്രിക്കറ്റ് താരം സൗമ്യ തിവാരിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാഡ് മുറുക്കുമ്പോഴെല്ലാം നിശബ്ദമായി ചുറ്റും നോക്കി സൗമ്യ സ്വയം പറയുമായിരുന്നു, ക്രിക്കറ്റില്‍ നിന്ന് പണം സമ്പാദിച്ച് ഒരു ദിവസം, പരിശീലനത്തിന് മാത്രമല്ല, ബാറ്റും വാങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ തുടങ്ങുമെന്ന്. അന്ന് അവള്‍ക്ക് 11 വയസ്സായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള, വളര്‍ന്നുവരുന്ന താരമായ സൗമ്യ തന്റെ വാഗ്ദാനം പാലിച്ചു. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ലോക ടി 20 വിജയത്തില്‍ നിന്നുള്ള അവളുടെ സമ്മാനത്തുകയും അവളുടെ Read More…
”വിവാഹം കഴിഞ്ഞ് ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിഞ്ഞത് കോവിഡ് കാലത്ത്” ; അശ്വിനുമായുള്ള ജീവിതത്തെക്കുറിച്ച് പ്രീതി
പ്രണയകാലത്ത് തനിക്കും ആര്‍ അശ്വിനും ഇടയില്‍ ഡേറ്റിംഗ് ഇല്ലായിരുന്നെന്നും ആരും പുറത്തിറങ്ങാതിരുന്ന കോവിഡ് കാലമാണ് തങ്ങള്‍ ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരായും മാതാപിതാക്കളായും കുടുംബജീവിതം ആഘോഷിച്ചതെന്നും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ. വിവാഹത്തിന് താലികെട്ടുമ്പോള്‍ പൂജാരിയെ പോലും കാണാന്‍ കഴിയാത്തവിധത്തില്‍ ചുറ്റും ഫോട്ടോഗ്രാഫര്‍മാരായിരുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര. ധര്‍മ്മശാലയില്‍ വ്യാഴാഴ്ച തുടങ്ങിയ അഞ്ചാമത്തെയും അവസാനത്തെയും മത്സരം തമിഴ്‌നാട് സ്പിന്നറുടെ നൂറാം മത്സരമായിരുന്നു. മത്സരത്തിന് മുമ്പായി Read More…
കിലിയന്‍ എംബാപ്പേയും ഉസൈന്‍ബോള്‍ട്ടും ഓട്ടമത്സരം വെച്ചാല്‍ ആരു ജയിക്കും?
ലോകത്തെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്‍ ഉസൈന്‍ബോള്‍ട്ടാണോ കിലിയന്‍ എംബാപ്പേയാണോ? അടുത്തിടെ ലോകകായികവേദിയില്‍ ഈ ചോദ്യം ഉയരാന്‍ കാരണം അടുത്തിടെ നടന്ന ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലെ എംബാപ്പേയുടെ ഓട്ടമാണ്. പാരീസ് സെന്റ് ജെര്‍മെയ്നും റയല്‍ സോസിഡാഡും തമ്മില്‍ അടുത്തിടെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഇതിഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനോടാണ് എംബാപ്പേയുടെ ഓട്ടം താരതമ്യപ്പെടുത്തിയത്. അസാധാരണ വേഗത പ്രദര്‍ശിപ്പിച്ച 25 കാരനായ എംബാപ്പോ തന്റെ ഏറ്റവും വേഗത്തിലുള്ള ഓട്ടമാണ് പ്രദര്‍ശിപ്പിച്ചത്. പലപ്പോഴും ഡിഫന്‍ഡര്‍മാരെ പിന്നിലാക്കി കുതിക്കുന്ന എംബാപ്പേ Read More…
വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍
ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്. ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ Read More…
ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍
ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…
കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്
കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്. ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 Read More…
ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് റെക്കോഡ് ; ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകന്‍
ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന 2024 സീസണിലേക്കുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 2016 ഐപിഎല്‍ ചാമ്പ്യന്‍മാര്‍ 20.75 കോടി രൂപയ്ക്ക് ഒപ്പിട്ട 30 കാരനായ പേസര്‍ നായകനാകുന്നത് ദക്ഷിണാഫ്രിക്കക്കാരന്‍ എയ്ഡന്‍ മര്‍ക്രമിന് പകരക്കാരനായിട്ടാണ്്. ഐപിഎല്‍ 2023ല്‍ 13 മത്സരങ്ങളില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മാര്‍ക്രത്തിന് നാല് മത്സരങ്ങളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. കഴിഞ്ഞ Read More…
ആ നേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ളവര്‍ ഇവിടെയുമുണ്ട് ; ഒരോവറില്‍ ആറും സിക്‌സര്‍ പറത്തി അഭിജിത് പ്രവീണ്‍
കൊച്ചി: ടി20 ക്രിക്കറ്റ് വന്നതോടെ ഒരോവറിലെ ആറു പന്തുകളും സിക്‌സര്‍ പറത്തുന്നത് അത്ര പുതുമയുള്ള കാര്യമല്ലാതായിട്ടുണ്ട്. ഈ നേട്ടം അടിക്കാന്‍ ശേഷിയുള്ളവര്‍ കേരളത്തിലുമുണ്ട്. കൊച്ചിയില്‍ നടന്ന സി.കെ. നായിഡു ട്രോഫിയില്‍ ഒരോവറിലെ ആറുപന്തും സിക്‌സറിന് വിട്ട് ആഭ്യന്തരക്രിക്കറ്റിലെ ഒരു നേട്ടം കൊയ്തിരിക്കുകയാണ് അഭിജിത് പ്രവീണ്‍. സി.കെ. നായിഡു ട്രോഫിയില്‍ ആന്ധ്രാ ഓപ്പണര്‍ വംശികൃഷ്ണ ഈ നേട്ടം കൊയ്ത് ഒരാഴ്ച പിന്നിടും മുമ്പാണ് അഭിജിത്തിന്റെ നേട്ടം. തിരുവനന്തപുരം മാസ്‌റ്റേഴ്‌സ് സിസിയ്ക്കായി കളിക്കുന്ന അഭിജിത് 22 വയസ്സില്‍ താഴ്ന്നവരുടെ ടൂര്‍ണമെന്റായ Read More…
120 റണ്‍സ് അടിച്ചാല്‍ ഗവാസ്‌ക്കറെ പിന്നിലാക്കാം ; രണ്ട് സെഞ്ച്വറിയടിച്ചാല്‍ പരിശീലകന്‍ ദ്രാവിഡും പുറകിലാകും
ഇംഗ്ലണ്ടിനെതിരേ ഇന്ത്യ ആറാടിയ ടെസ്റ്റ് പരമ്പര യശസ്വി ജയ്സ്വാള്‍ എന്ന യുവതാരത്തിന്റെ പേരിലാകുംഅറിയപ്പെടുക. മികച്ച ഫോമിലാ താരം നാല് മത്സരങ്ങളില്‍ നിന്ന് 655 റണ്‍സ് നേടി പരമ്പരയിലെ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുകയും ചെയ്തു. ഒന്നാം ഇന്നിംഗ്സില്‍ 80 റണ്‍സിന് പുറത്തായ ജയ്സ്വാളിന് ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നഷ്ടമായി. തുടര്‍ന്നുള്ള മത്സരങ്ങളില്‍ അദ്ദേഹം ഫോം നിലനിര്‍ത്തുകയും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും തുടര്‍ച്ചയായി ഇരട്ട സെഞ്ചുറികള്‍ അടിച്ചുകൂട്ടുകയും ഇന്ത്യയെ പരമ്പരയില്‍ ലീഡില്‍ എത്തിക്കുകയും ചെയ്തു. അതേസമയം, Read More…














