ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള 2025 ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ വിരാട് കോഹ്ലി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. മത്സരത്തില്‍ ഇന്ത്യയുടെ നാലാം വിക്കറ്റായ രവീന്ദ്ര ജഡേജയുടെ പന്തില്‍ ജോഷ് ഇംഗ്ലിസിനെ പിടിച്ചു പുറത്താക്കിയപ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെ ദീര്‍ഘകാല റെക്കോര്‍ഡാണ് കോഹ്ലി തകര്‍ത്തത്. ഷോര്‍ട്ട് കവറില്‍ കോഹ്ലിയുടെ ക്യാച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ക്യാച്ചുകള്‍ നേടിയ കളിക്കാരനാക്കി. ഇന്ത്യയ്ക്കായി ഫോര്‍മാറ്റുകളിലുടനീളം 335 ക്യാച്ചുകള്‍ നേടിയ കോഹ്ലി, അന്താരാഷ്ട്ര ക്രിക്കറ്റില്‍ 334 ക്യാച്ചുകള്‍ നേടിയ ദ്രാവിഡിനെയാണ് Read More…
ഐപിഎല്ലില്‍ KKRനെ അജിങ്ക്യാരഹാനേ നയിക്കും; 23.75 കോടിയുടെ താരം ശ്രേയസ് അയ്യരെ തള്ളി
ഐപിഎല്ലില്‍ പന്തെറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ 2025 ലെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു കെകെആര്‍. ആര്‍സിബിയ്ക്കെതിരെ ഓപ്പണിംഗ് പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) തങ്ങളുടെ പുതിയ ക്യാപ്റ്റനായി അജിങ്ക്യ രഹാനെയെ പ്രഖ്യാപിച്ചു. 23.75 കോടി രൂപയ്ക്ക് റിക്രൂട്ട് ചെയ്ത ശ്രേയസ് അയ്യര്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ടീം മാനേജ്‌മെന്റ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) 2025 ല്‍ ഈ ജോലി ചെയ്യാന്‍ കെകെആര്‍ മാനേജ്മെന്റ് രഹാനെയെ പിന്തുണച്ചു. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ആയി അയ്യരെ Read More…
ഇന്ത്യ-ഓസ്ട്രേലിയ സെമി മുടങ്ങിയാല്‍ ആരു ഫൈനല്‍ കളിക്കും? ഇതാണ് ഐസിസിയുടെ നിയമം
2025ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് ആരാധകരുടെ ആവേശം ഇനി കൂടും. ടൂര്‍ണമെന്റിലെ ആദ്യ സെമി ഫൈനല്‍ മത്സരം ഇന്ത്യ-ഓസ്ട്രേലിയ ടീമുകള്‍ തമ്മിലാണ്. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. എന്നാല്‍ ഇരുടീമുകളും തമ്മില്‍ നടക്കേണ്ട സെമി ഫൈനല്‍ മത്സരം മഴ മൂലം മുടങ്ങിയാല്‍ ഏത് ടീമാണ് ഫൈനലിലെത്തുകയെന്ന് ആരാധകര്‍ ചിന്തിച്ചു തുടങ്ങി. നോക്കൗട്ട് മത്സരങ്ങള്‍ക്ക് ഐസിസി ഇത്തവണ ഉണ്ടാക്കിയ നിയമമാണ് ഇങ്ങിനെ വന്നാല്‍ നിര്‍ണ്ണായകമാകുക. കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഓസ്ട്രേലിയയുടെ 3 മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചിരുന്നു. Read More…
ക്രിക്കറ്റ്: അഫ്ഗാന്‍ താരങ്ങളുടെ പ്രതിഫലം; ഇന്ത്യന്‍ താരങ്ങള്‍ക്ക് കിട്ടുന്ന പെന്‍ഷന്റെ പകുതി
ലോകക്രിക്കറ്റില്‍ ഏറ്റവും അവസാനമായിട്ട് എത്തിയവരാണെങ്കിലും ക്രിക്കറ്റിലെ ഏത് കൊലകൊമ്പനെയും വിറപ്പിക്കാന്‍ ശേഷിയുള്ള ടീമാണ് അഫ്ഗാനിസ്ഥാന്‍. പലപ്പോഴും നിര്‍ഭാഗ്യം ചതിച്ചില്ലായിരുന്നെങ്കില്‍ ഇതിനകം അവരും അവരുടേതായ ഒരു ഇതിഹാസം എഴുതിയേനെ. വമ്പന്‍ അട്ടിമറിക്ക് ശേഷിയുള്ള ടീം നടന്നു കൊണ്ടിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ സുപ്രധാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ നിന്നു തന്നെ പുറത്താക്കിയ അവര്‍ ഓസ്‌ട്രേലിയയോട് മഴ നിയമത്തിലാണ് പുറത്തായത്. ലോകം മുഴുവന്‍ ആരാധകരും അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശംസിക്കപ്പെടുന്ന വരാണെങ്കിലും അഫ്ഗാന്‍ താരങ്ങള്‍ക്ക് ക്രിക്കറ്റില്‍ നിന്നും കിട്ടുന്ന ശമ്പളം Read More…
റണ്‍ശരാശരിയില്‍ രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും; ഏകദിന ഓപ്പണര്‍മാരില്‍ ഒന്നാമത്, ഇവരെ വെല്ലാനാകില്ല
ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ജോഡിയായി മാറാനുള്ള നീക്കത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയും ഭാവി നായകന്‍ ശുഭ്മാന്‍ ഗില്ലും. 2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെയും പാകിസ്ഥാനെതിരെയും തുടര്‍ച്ചയായ മത്സരങ്ങള്‍ വിജയിച്ചു. ബൗളര്‍മാരും മധ്യനിര ബാറ്റ്സ്മാന്‍മാരും ഈ വിജയങ്ങളില്‍ പങ്കുവഹിച്ചപ്പോള്‍, ഓപ്പണിംഗ് ജോടിയായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും ശ്രദ്ധ പിടിച്ചുപറ്റി. നിലവില്‍, ഏകദിനത്തിലെ ഏറ്റവും വിജയകരമായ നാലാമത്തെ ഓപ്പണിംഗ് ജോഡിയാണ് രോഹിത് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും മാറിയിരിക്കുന്നത്. പക്ഷേ Read More…
കളി കഴിഞ്ഞപ്പോള്‍ സൂപ്പര്‍താരം മെസ്സിയോട് ഓട്ടോഗ്രാഫ് വാങ്ങി ; റഫറിക്ക് ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി
ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ ലയണല്‍ മെസ്സിയോട് ഓട്ടോഗ്രാഫ് ചോദിച്ചതിന് റഫറിക്ക് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി കുറ്റം വീണ്ടും ചെയ്താല്‍ ‘ശിക്ഷ അനിശ്ചിതകാലത്തേക്ക് ‘ നീളുമെന്നും മുന്നറിയിപ്പ് നല്‍കി. കളി നിയന്ത്രിച്ച മെക്‌സിക്കന്‍ റഫറിയായ മാര്‍ക്കോ അന്റോണിയോ ഒര്‍ട്ടിസ് നവ എന്ന 36 കാരനാണ് മത്സരത്തിന് ശേഷം ലയണേല്‍ മെസ്സിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത്. നിഷ്പക്ഷതയെ തുടര്‍ന്നാണ് മെക്‌സിക്കന്‍ റഫറിക്ക് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടു ത്തിയത്. കഴിഞ്ഞയാഴ്ച സ്‌പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിക്കെതിരായ ഇന്റര്‍ മിയാമിയുടെ ചാമ്പ്യന്‍സ് കപ്പ് Read More…
ഐപിഎല്‍ പുതിയ സീസണ് വേണ്ടി ധോണി പരിശീലനത്തില്‍ ; ഇത്തവണ ഭാരം കുറഞ്ഞ ബാറ്റ് ഉപയോഗിക്കും
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025-ന്റെ വരാനിരിക്കുന്ന പതിപ്പിനായി ചെന്നൈ സൂപ്പര്‍ കിംഗ്സ് മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റിന്റെ ഭാരം കുറയ്ക്കുമെന്ന് അഭ്യൂഹം. ഈ സീസണില്‍ സിഎസ്‌കെ അണ്‍ക്യാപ്പ്ഡ് കളിക്കാരനായി നിലനിര്‍ത്തിയ ധോണി, സീസണിന് മുന്നോടിയായി മാച്ച് ഫിറ്റ് ആകാന്‍ റാഞ്ചിയില്‍ പരിശീലനത്തിലാണ്. ഇതിഹാസ വിക്കറ്റ് കീപ്പര്‍-ബാറ്ററും പതിവുപോലെ ഈ വര്‍ഷവും സിഎസ്‌കെയുടെ പ്രീ-ഐപിഎല്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധാരണയായി 1250-1300 ഗ്രാം ഭാരമുള്ള ബാറ്റുമായാണ് ധോണി കളിക്കുന്നത്. ഇത് ഇത്തവണ് 10-20 ഗ്രാമെങ്കിലും കുറയ്ക്കുമെന്ന് Read More…
ഹാട്രിക്കിനുള്ള ക്യാച്ച് കൈവിട്ടു ; നായകന്‍ അക്‌സര്‍പട്ടേലിന് വാഗ്ദാനം ചെയ്തത് അത്താഴം ഇതുവരെ പാലിച്ചിട്ടില്ല
ബംഗ്ലാദേശിനെതിരായ ഹാട്രിക് നേടാന്‍ പര്യാപ്തമായിരുന്ന ക്യാച്ച് കൈവിട്ടതിന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ തന്നെ അത്താഴത്തിന് കൊണ്ടുപോകുമെന്ന വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025ലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ പട്ടേല്‍ ഹാട്രികിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ രോഹിത് ആദ്യ സ്ലിപ്പില്‍ ക്യാച്ച് നഷ്ടപ്പെടുത്തി. നിര്‍ണായകമായ ക്യാച്ച് കൈവിട്ടുപോയതിന് ശേഷം, രോഹിത് ആവര്‍ത്തിച്ച് ഗ്രൗണ്ടില്‍ ആഞ്ഞടിച്ച് അങ്ങേയറ്റം നിരാശ പ്രകടിപ്പിച്ചു. കളി അവസാനിച്ചതിന് ശേഷം, തന്റെ തെറ്റ് പരിഹരിക്കാന്‍ അത്താഴം നല്‍കാമെന്നായിരുന്നു നായകന്റെ Read More…
ശരിക്കും വെല്ലുവിളി നേരിട്ട ഏറ്റവും കടുപ്പമേറിയ ഡിഫണ്ടറെക്കുറിച്ച് മെസ്സിയും റൊണാള്‍ഡോയും
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും, ഫുട്‌ബോള്‍ മഹത്വത്തിന്റെ പര്യായമായ രണ്ട് പേരുകളാണ്. ഒരു ദശാബ്ദത്തിലേറെയായി അവരെക്കുറിച്ചുള്ള ഈ വിലയിരുത്തല്‍ ഇരുവരും ശരിവെച്ചുകൊണ്ടേയിരിക്കുന്നു. ഇതിഹാസങ്ങളായ പ്രതിരോധക്കാര്‍ പോലും അവരുടെ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട് എന്നിരിക്കെ തങ്ങള്‍ പിച്ചില്‍ നേരിട്ട ഏറ്റവും കഠിനമായ എതിരാളികളെ വെളിപ്പെടുത്തി. അസാമാന്യ വേഗത്തിനും ക്ലിനിക്കല്‍ ഫിനിഷിങ്ങിനും പേരുകേട്ട ക്രിസ്റ്റ്യാനോ മികച്ച അനേകം പ്രതിരോധക്കാരെ നേരിട്ടിട്ടുണ്ട്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്ന പേര് മുന്‍ ഇംഗ്‌ളണ്ടിന്റെയും ചെല്‍സി, ആഴ്‌സണല്‍ ക്ലബ്ബുകളുടേയും താരമായ ആഷ്‌ലി കോളാണ്. ലെഫ്റ്റ് Read More…