Oddly News

ഡിഗ്രിയല്ല, പഠിച്ച പണിയാണ് വലുത്! വെറും 20 മിനിറ്റ് ജോലിക്ക് 9,500 രൂപ കൂലി; ഇന്ത്യൻ യുവതിയുടെ വീഡിയോ വൈറൽ

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. തങ്ങളുടെ വീടിന്റെ ഗാരേജ് വാതിൽ നന്നാക്കാൻ വന്ന മെക്കാനിക്ക് വെറും 20 മിനിറ്റ് കൊണ്ട് 100 ഡോളർ (ഏകദേശം 9,500 രൂപ) വാങ്ങിയെന്നാണ് അമൃത സിംഗ് എന്ന യുവതി ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കിയത്. മെക്കാനിക്കുമാർ, പ്ലംബർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയ വൈദഗ്ധ്യമുള്ള തൊഴിലാളികൾക്ക് അമേരിക്കയിൽ ഉയർന്ന വരുമാനം നേടാൻ സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നതെന്ന് അവർ പറയുന്നു. ഉയർന്ന Read More…

Featured Oddly News

കുരങ്ങുകൾക്കൊപ്പം വളർന്ന കൗമാരക്കാരി, ‘മൗഗ്ലി ഗേൾ’ ഇനി ഓർമ്മ, അഹ്‌സാസിന് വിട

ലഖ്‌നൗ: മനുഷ്യസമൂഹവുമായി പൊരുത്തപ്പെടാനുള്ള തന്റെ അസാധാരണമായ പോരാട്ടത്തിലൂടെ ലോകശ്രദ്ധ നേടിയ ‘മൗഗ്ലി ഗേൾ’ എന്ന അഹ്‌സാസ് (18) അന്തരിച്ചു. ലഖ്‌നൗവിലെ ഡോ. രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. ഉത്തർപ്രദേശിലെ ബഹ്‌റൈച്ച് ജില്ലയിലുള്ള വനത്തിൽ കുരങ്ങന്മാർക്കൊപ്പം വളർന്ന അഹ്‌സാസിനെ ഒൻപത് വർഷം മുൻപാണ് അധികൃതർ കണ്ടെത്തിയത്. റുഡ്യാർഡ് കിപ്ലിങ്ങിന്റെ പ്രശസ്തമായ ‘ദി ജംഗിൾ ബുക്ക്’ എന്ന കഥയിലെ മൗഗ്ലി എന്ന കഥാപാത്രത്തോട് സാമ്യമുള്ള സാഹചര്യത്തിൽ കാണപ്പെട്ടതിനാലാണ് പ്രാദേശിക മാധ്യമങ്ങൾ അവൾക്ക് Read More…

Oddly News

5 മിനിറ്റ് വീഡിയോ കോൾ, 9 ദിവസത്തെ ദാമ്പത്യം, ചിലവ് 36 ലക്ഷം! ഒടുവിൽ വിവാഹമോചനം തേടി യുവാവ്

ബീജിങ്‌: വെറും അഞ്ചുമിനിറ്റ്‌ മാത്രം ദൈർഘ്യമുള്ള ഒരു വീഡിയോ കോളിനും മൂന്നുദിവസത്തെ പരിചയത്തിനും ശേഷം വിവാഹിതനായ ചൈനീസ്‌ യുവാവ്‌ ഒമ്പതാം ദിവസം വിവാഹമോചനം തേടി കോടതിയെ സമീപിച്ചു. ചൈനയിലെ ഷെജിയാങ്‌ പ്രവിശ്യയിൽ താമസിക്കുന്ന ഗു എന്ന മുപ്പത്തിരണ്ടുകാരനാണ്‌ തന്റെ ഭാര്യയ്‌ക്കും ഇതിന് കാരണക്കാരായ മാട്രിമോണിയൽ ഏജന്‍സിക്കുമെതിരേ നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്. കുടുംബത്തിൽനിന്നുള്ള കടുത്ത സമ്മര്‍ദം കാരണമാണ് താൻ ഇത്രയും ധൃതിപിടിച്ച് വിവാഹത്തിന് സമ്മതിച്ചതെന്നാണ് യുവാവ്‌ വ്യക്തമാക്കുന്നത്. മാട്രിമോണിയൽ ഏജന്‍സി വഴി പരിചയപ്പെട്ട ഷാന്‍സി പ്രവിശ്യക്കാരിയായ മുപ്പതുകാരിയെയാണ് ഗു വിവാഹം Read More…

Oddly News

പീഡനം സഹിക്കാൻ വയ്യ, അമ്മായി വേഗം മരിക്കണേ ! കാണിക്കയിട്ട 20 രൂപ നോട്ടില്‍ വിചിത്ര ആവശ്യം; ഞെട്ടി ക്ഷേത്രജീവനക്കാര്‍

അമരാവതി: ആന്ധ്രാപ്രദേശിലെ ഒരു ക്ഷേത്രത്തിലെ കാണിക്ക എണ്ണുന്നതിനിടയിൽ ജീവനക്കാർക്ക് ലഭിച്ച ഒരു ഇരുപത് രൂപ നോട്ട് കണ്ട് എല്ലാവരും അമ്പരന്നു. സ്വന്തം അമ്മായിയുടെ മരണം ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ എഴുതിയ കുറിപ്പായിരുന്നു ആ നോട്ടിൽ ഉണ്ടായിരുന്നത്. വിചിത്രവും ഭയപ്പെടുത്തുന്നതുമായ ഈ മരണാഭ്യർത്ഥന അടങ്ങിയ നോട്ടിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനന്തപൂർ ജില്ലയിലെ സുബ്രഹ്മണ്യേശ്വര സ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിലാണ് ഈ നോട്ട് കണ്ടെത്തിയത്. ഭക്തർ സമർപ്പിച്ച പണം എണ്ണുന്നതിനിടയിൽ നോട്ടിലെ എഴുത്ത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ അത് Read More…

Oddly News

നീറ്റ് പരീക്ഷ; വിദ്യാർഥികളുടെ മാലയും ചരടും അഴിപ്പിച്ചു, പ്രതിഷേധിച്ച ഹിന്ദു സംഘടന പ്രവർത്തകർ, വൻ പ്രതിഷേധം

ഞായറാഴ്ച നടന്ന നീറ്റ് യുജി (NEET UG) പുനഃപരീക്ഷയില്‍ പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് ചില വിദ്യാർത്ഥികളോട് അവരുടെ കയ്യിലെ മന്ത്രച്ചരടുകളും കഴുത്തിലെ മാലകളും (കണ്ഠി) അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടത് വിവാദത്തിന് കാരണമായി. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) രാജ്യവ്യാപകമായി നടത്തിയ മെഡിക്കൽ പ്രവേശന പുനഃപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ എത്തിയ അഹമ്മദാബാദിലെ ആർ. ജെ. തിബ്രേവാൾ പരീക്ഷാ കേന്ദ്രത്തിലാണ് സംഭവം . നടപടി രക്ഷിതാക്കളുടെയും ഹിന്ദു സംഘടനകളിൽപ്പെട്ട പ്രവർത്തകരുടെയും വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് പോലീസ് ഇടപെടുകയും പരീക്ഷാ കേന്ദ്രത്തിന് Read More…

Oddly News

മുംബൈ ഐഐടി കാമ്പസിൽ പുള്ളിപ്പുലി! നായയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

മുംബൈയിലെ പവായിലുള്ള ഐഐടി ബോംബെ ക്യാമ്പസിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടത് അന്തേവാസികൾക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ പുള്ളിപ്പുലി ഒരു തെരുവ് നായയെ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ ആശങ്ക ശക്തമായത്. ക്യാമ്പസ് നിവാസികൾ നൽകിയ വിവരങ്ങൾ പ്രകാരം, ഏകദേശം പുലർച്ചെ 2:30 ഓടെയാണ് പൂർണ്ണവളർച്ചയെത്തിയ പുള്ളിപ്പുലി ക്യാമ്പസിലെ സ്റ്റാഫ് ഹോസ്റ്റൽ പ്രദേശത്ത് പ്രവേശിച്ചത്. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ, പുള്ളിപ്പുലി ഒളിച്ചുനിന്നു നായയെ നിരീക്ഷിക്കുന്നതും പെട്ടെന്ന് അതിനെ ആക്രമിച്ച് അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും കാണാം. ഭാഗ്യവശാൽ Read More…

Oddly News

ഷവർ അറ്റാച്ച്ഡ് ! ബിക്കാനീർ എക്സ്പ്രസിലെ ചോർച്ചയെ ട്രോളി സോഷ്യൽ മീഡിയ; വീഡിയോ വൈറൽ

ബിക്കാനീർ എക്സ്പ്രസ് ട്രെയിനിന്റെ ഫസ്റ്റ് എസി കോച്ചിനുള്ളിൽ വെള്ളം ചോർന്നൊലിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിനിലെ ശുചിമുറിക്ക് പുറത്തുള്ള നടപ്പാതയിലും കോച്ചിലുടനീളവും വെള്ളം നിറഞ്ഞിരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ റെയിൽവേയുടെ ഈ വീഴ്ചയെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയ നേരിടുന്നത്. ട്രെയിനിനുള്ളിലെ വെള്ളച്ചോർച്ചയെ ‘ഗംഭീരമായ ഷവർ സൗകര്യം’ എന്നാണ് നെറ്റിസൺസ് വിശേഷിപ്പിച്ചത്. കോച്ചിന്റെ മേൽക്കൂരയിൽ നിന്ന് വെള്ളം ശക്തമായി താഴേക്ക് ഒലിച്ചിറങ്ങുന്നത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. റെയിൽവേ ജീവനക്കാർ വൈപ്പറുകൾ ഉപയോഗിച്ച് വെള്ളം തുടച്ചുമാറ്റാൻ ശ്രമിക്കുന്നതും Read More…

Oddly News

പ്രകൃതിഭംഗി ആസ്വദിച്ച് കാര്യം സാധിക്കാം! ബാൽക്കണിയിലെ ടോയ്‌ലറ്റ് കണ്ട് തലപുകച്ച് സോഷ്യൽ മീഡിയ- വീഡിയോ

ബാത്റൂമിൽ കൂടുതൽ സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ബാൽക്കണിയിൽ ഒരു ടോയ്‌ലറ്റ് സീറ്റ് ഉണ്ടായാൽ എങ്ങനെയിരിക്കും? ബെംഗളൂരുവിലെ രണ്ട് യുവതികൾ തങ്ങളുടെ അപ്പാർട്ട്മെന്റ് പരിചയപ്പെടുത്തുന്ന ഒരു വിചിത്രമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വിശ്വസിച്ചാലും ഇല്ലെങ്കിലും, അയൽപക്കത്തെ കാഴ്‌ചകൾ മുഴുവൻ കാണാൻ സാധിക്കുന്ന രീതിയിൽ ബാൽക്കണിയിലാണ് ഈ ഫ്ലാറ്റിലെ ടോയ്‌ലറ്റ് നിർമ്മിച്ചിരിക്കുന്നത്. വെറുതെ ഒരു ഭംഗിക്ക് വെച്ചതല്ല ഇത്, മറിച്ച് ഫ്ലഷ് ടാങ്കും ജെറ്റ് സ്‌പ്രേയുമെല്ലാമുള്ള പൂർണ്ണമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ക്ലോസറ്റാണിത്. ഈ വീഡിയോ Read More…

Featured Oddly News

എന്തെങ്കിലും തരണേ… അമ്മോ ഹമ്മോ ഹമ്മ ഹമ്മോ… ഭിക്ഷ യാചിച്ച് ഹ്യൂമനോയിഡ് റോബോട്ട്! വീഡിയോ വൈറൽ

ചൈനയിലെ തെരുവുകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ‘ഭിക്ഷ യാചിക്കുന്നത്’ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈദ്യുതി ബില്ല് അടയ്ക്കാനും ചാർജ് ചെയ്യാനും പണമില്ലാത്തതിനാൽ ഒരു റോബോട്ട് തെരുവിൽ ഭിക്ഷ യാചിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ചാർജ് ചെയ്യാൻ പണമില്ല”, “ദയവായി വൈദ്യുതി ബില്ല് അടയ്ക്കാൻ സഹായിക്കൂ” എന്ന് ഈ റോബോട്ടിനടുത്ത് വെച്ചിരുന്ന ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ റോബോട്ടിന്റെ അവസ്ഥ വിവരിക്കുന്ന ഒരു എൽഇഡി ബോർഡും ഇതിനടുത്ത് സ്ഥാപിച്ചിരുന്നു. മുട്ടുകുത്തിയിരുന്ന്, കൈകൾ കൂപ്പി യാചിക്കുന്ന രീതിയിലാണ് Read More…