ഡൽഹിയിലെ ഒരു സാധാരണ സലൂണില്‍ കയറി ഫേഷ്യൽ മസാജ് ചെയ്യുന്ന റഷ്യൻ സഞ്ചാരിയായ യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറൽ. ഇവിടെ വെറും 100 രൂപയ്ക്ക് (ഏകദേശം 1 ഡോളർ) ഒരു കിടിലന്‍ ഫെയിസ് മസാജ് ചെയ്ത അനുഭവമാണ് യുവതി പങ്കുവയ്ക്കുന്നത്. വിദേശത്ത് ഏകദേശം 200 ഡോളർ വരെ ചെലവുവരുന്നതാണ് ഈ ഫേഷ്യല്‍. “ന്യൂഡൽഹിയിൽ നിന്ന് ഫേഷ്യൽ മസാജ് ചെയ്യുന്നു, ഇതൊരു വേറിട്ട അനുഭവം തന്നെയാണ്” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ചുരുങ്ങിയ സമയം Read More…
‘കള്ളൻ, കള്ളൻ!’; ഒരു സാധാരണക്കാരന്റെ നിലവിളിയിൽ പൊലീസിന്റെ വലയിലായത് അന്തർസംസ്ഥാന കവർച്ചാ സംഘം!
ഒരു മനുഷ്യൻ ഉച്ചത്തിൽ വിളിച്ചുകൂവി “കള്ളൻ, കള്ളൻ” . ആ വിളി പൂനെ റൂറൽ പോലീസിനെ സഹായിച്ചത് ഒരു അന്തർസംസ്ഥാന കൊള്ളസംഘത്തെ കുടുക്കാനും അതിലെ ആറ് അംഗങ്ങളെയും അറസ്റ്റ് ചെയ്യാനുമാണ്. ഓതുർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൻ കവർച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് നാടൻ തോക്ക്, ജീവനുള്ള തിര, മാരകായുധങ്ങൾ, മോഷ്ടിച്ച വാഹനം എന്നിവയുൾപ്പെടെ 14.87 ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. ഈ അറസ്റ്റോടെ മഹാരാഷ്ട്രയിലും തെലങ്കാനയിലുമായി നടന്ന 20 ഓളം Read More…
കൗമാരക്കാരായ പ്രതികളെ ബോണറ്റിൽ കെട്ടിയിട്ട് പോലീസിന്റെ പ്രദര്‍ശനം, ചെരിപ്പൂരിയടിച്ച് കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ; വീഡിയോ വൈറൽ
പൂനെ: കാത്രജിൽ 17 വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത മൂന്ന് പ്രായപൂർത്തിയാകാത്ത പ്രതികളെ പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കൂട്ടിക്കെട്ടി തെരുവിൽ പ്രദർശിപ്പിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻ വിവാദം. മറ്റൊരു വീഡിയോയിൽ, കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ സ്ത്രീ പോലീസുകാരുടെ സാന്നിധ്യത്തിൽ വെച്ച് പ്രതികളിലൊരാളെ ചെരിപ്പൂരി അടിക്കുന്നതും കാണാം. പഴയ ശത്രുതയെത്തുടർന്ന് തിങ്കളാഴ്ച രാത്രി കാത്രജ് തടാകത്തിന് സമീപത്തുവെച്ച് ഏഴംഗ പ്രായപൂർത്തിയാകാത്ത സംഘം ഗണേഷ് രവീന്ദ്ര മാൽവെ (17) എന്ന കൗമാരക്കാരനെ ആയുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. Read More…
ഭക്തിയോ ചൂഷണമോ? തീർത്ഥാടകനെ ചുമന്നു നാലുപേർ; സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ച!
ശബരിമലയിലെ ഡോളി സര്‍വീസുപോലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മനുഷ്യർ മനുഷ്യനെ തോളിലേറ്റി ചുമന്നുകൊണ്ടുപോകുന്ന ആചാരം ധാർമ്മികമായി ശരിയാണോ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ച . ജുനഗഢിലെ ഒരു തീർത്ഥാടന പാതയിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ശ്രദ്ധനേടിയത്. വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതുയർത്തുന്ന ചർച്ചകൾ എങ്ങും പടരുകയാണ്. മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള പടവുകളിലൂടെ നാലുപേർ ചേർന്ന് ഒരു ഭക്തനെ പല്ലക്കിൽ ചുമന്നുകൊണ്ട് വളരെ ബുദ്ധിമുട്ടി കയറുന്നതാണ് Read More…
3.5 ലക്ഷത്തിന്റെ സ്വർണം മോഷണം പോയി; കള്ളിയെ പിടിച്ച് പൊലീസ്, ജോലിക്കാരിക്ക് മാപ്പുനൽകി വീട്ടമ്മ !
താനെയിൽ ഒരു വീട്ടിൽ നിന്ന് കാണാതായ മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ താലിമാല പരാതി ലഭിച്ച് വെറും ഒരു മണിക്കൂറിനുള്ളിൽ റാബോഡി പോലീസ് കണ്ടെടുത്തു. കോൽബാഡ് റോഡിലെ റൺവാൾ നഗറിൽ താമസിക്കുന്ന 58 വയസ്സുകാരിയായ അനുജ അജിത് സാവന്തിന്റെ കിടപ്പുമുറിയിൽ നിന്നാണ് രണ്ടര പവൻ വരുന്ന സ്വർണ്ണമാല കാണാതായത്. അന്നേദിവസം വീട്ടിൽ ജോലിക്കെത്തിയ ഹൗസ് കീപ്പിംഗ് ജീവനക്കാരിയെയാണ് അവർക്ക് സംശയം തോന്നിയത്. ‘സ്നാബിറ്റ്’ (Snabbit) എന്ന ആപ്പ് വഴിയാണ് അവർ വീട് വൃത്തിയാക്കുന്നതിനായി ഈ ജീവനക്കാരിയെ Read More…
വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ രൂപപ്പെട്ട മഞ്ഞുപാളി ശിവലിംഗമെന്ന്; പൂജയും ജലാഭിഷേകവുമായി ഭക്തജനത്തിരക്ക്! വീഡിയോ
ഫ്രിഡ്ജിനുള്ളിൽ രൂപപ്പെട്ട മഞ്ഞുപാളിക്ക് ശിവലിംഗത്തിന്റെ ആകൃതിയുണ്ടെന്ന് കണ്ടതിനെത്തുടർന്ന് ആഗ്രയിലെ ഒരു സാധാരണ വീട് അപ്രതീക്ഷിതമായി ആരാധനാലയമായി മാറി. വെറുമൊരു കൗതുകമായി തുടങ്ങിയ ഈ സംഭവം കാണാൻ ഇപ്പോൾ സമീപപ്രദേശങ്ങളിൽ നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. ഇത് ദൈവത്തിന്റെ സാന്നിധ്യമാണെന്നാണ് പലരും വിശ്വസിക്കുന്നത്. ഈ അദ്ഭുത കാഴ്ചയെക്കുറിച്ചുള്ള വാർത്തകൾ പരന്നതോടെ അനുഗ്രഹം തേടിയും പ്രാർത്ഥിക്കാനുമായി പകൽ മുഴുവൻ ആളുകൾ ഈ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ജനത്തിരക്ക് കാരണം ഈ വീടിന്റെ അന്തരീക്ഷം ഇപ്പോൾ ഒരു ചെറിയ ക്ഷേത്രത്തിന് സമാനമായി Read More…
‘നിനക്ക് ചെയ്യാൻ കഴിയാത്ത ആ ഒരു കാര്യം എന്താണ്?’; ചാറ്റ് ജിപിടിയുടെ ഉത്തരം കേട്ട് ഞെട്ടി ഇന്റർനെറ്റ്!
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എന്ന് പറയുമ്പോൾ നിലവിലുള്ള എഐ സാങ്കേതികവിദ്യകളെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അവയ്ക്ക് ചെയ്യാൻ കഴിയാത്തതായി ഒരൊറ്റ കാര്യം മാത്രമില്ല. എന്നാൽ എഐയ്ക്ക് ഒരിക്കലും ഇല്ലാത്ത ഒരു അടിസ്ഥാന കാര്യമുണ്ട്- അത് സ്വന്തമായ ജീവിതാനുഭവങ്ങളാണ്. എഐയ്ക്ക് ചെയ്യാൻ കഴിയാത്ത ഏറ്റവും പ്രധാനപ്പെട്ട കാര്യം ജീവിതം അനുഭവിച്ചറിയുക എന്നതാണ്. പ്രണയം, സന്തോഷം, ദുഃഖം, ഭയം, ആവേശം തുടങ്ങിയ വികാരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വിശകലനം ചെയ്യാൻ എഐയ്ക്ക് സാധിക്കുമെങ്കിലും, അവയൊന്നും യഥാർത്ഥത്തിൽ അനുഭവിക്കാൻ അതിന് കഴിയില്ല. ഒരു പ്രിയപ്പെട്ടയാളെ നഷ്ടപ്പെടുന്നതിന്റെ വേദനയെക്കുറിച്ചോ Read More…
ജീവൻ നൽകി പകരം വീട്ടി ! സ്വവർഗാനുരാഗിയെന്ന പേരിൽ ഇറക്കിവിട്ട പിതാവിന് വൃക്ക ദാനം ചെയ്യുന്നതിനിടെ മകന്‍ മരിച്ചു
ബ്രസീലിലെ പെർനാംബുകോയിൽ സ്വവർഗ്ഗാനുരാഗിയായതിന്റെ പേരിൽ പതിനാറുകാരൻ മകനെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം, തന്നെ വെറുത്തുതള്ളിയ ആ പിതാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആ മകൻ മരണത്തിന് കീഴടങ്ങി. ഇരുപത്തിരണ്ടുകാരനായ ഗബ്രിയേൽ ബാരോസിന്റെ പിതാവിന് വൃക്ക തകരാറിലായപ്പോൾ, മുൻകാല പിണക്കങ്ങളെല്ലാം മറന്ന് വൃക്ക ദാനം ചെയ്യാൻ അവൻ മുന്നോട്ടുവന്നു. ആ ശസ്ത്രക്രിയയുടെ ഫലം പക്ഷേ തികച്ചും ദാരുണമായിരുന്നു. പിതാവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും, ഗബ്രിയേലിന് ആന്തരിക രക്തസ്രാവവും സെപ്സിസ് (രക്തത്തിലെ അണുബാധ) Read More…
” പബ്ലിസിറ്റിക്കല്ല, ആളുകളെ രക്ഷിക്കാനുള്ള ചാട്ടമാണ്!”: റഫായ തിരമാലകളിലേക്ക് ചാടിയ യുവാവിൻ്റെ വീഡിയോ തരംഗമാകുന്നു
മുംബൈയിലെ പ്രശസ്തമായ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിൽ നിന്നുള്ള നാടകീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരാൾ സംരക്ഷണ മതിൽക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടുന്നതും, പിന്നീട് കരയിലേക്ക് തിരിച്ചുകയറാൻ ശക്തമായ തിരമാലകളോട് പോരാടുന്നതുമാണ് വീഡിയോയിലുള്ളത്. സമാജ്‌വാദി പാർട്ടി ദേശീയ വക്താവ് ജിതേന്ദ്ര വർമ്മ എക്സിൽ പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, കടൽ അതീവ മലിനവും പ്രക്ഷുബ്ധവുമായിരുന്നിട്ടും ഇയാൾ പിന്നിലേക്ക് മറിഞ്ഞ് (ബാക്ക്ഫ്ലിപ്പ്) വെള്ളത്തിലേക്ക് ചാടുന്നത് കാണാം. കേവലം ഒരു സാഹസിക പ്രകടനത്തിന് മുതിർന്ന ഇയാൾക്ക് വലിയ വില നൽകേണ്ടി Read More…














