ട്രെയിനിലെ എസി കോച്ചിനുള്ളിൽ വെച്ച് ഒരു യാത്രക്കാരൻ പൂജ ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. മുകളിലത്തെ ബെർത്തിൽ ഇരുന്ന് ധൂ പവും നിലവിളക്കും കത്തിച്ച് പ്രാർത്ഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീപിടിത്തത്തിനുള്ള സാധ്യതയുണ്ടെന്നും പുക ഉയർന്നാൽ ഫയർ അലാം മുഴങ്ങുമെന്നും വ്യക്തമാക്കി കൂടെയുണ്ടായിരുന്ന യാത്രക്കാരൻ ഇതിനെ ചോദ്യം ചെയ്യുന്നത് കാണാം. ബനിയൻ മാത്രം ധരിച്ച് പത്മാസനത്തിൽ ഇരുന്നാണ് ഇയാൾ പൂജ നടത്തുന്നത്. കത്തുന്ന നിലവിളക്ക് മുന്നിൽ വെച്ച് പ്രാർത്ഥിക്കുന്ന ഇയാളെ മറ്റ് യാത്രക്കാർ Read More…
പൊതുദര്‍ശനം, ചടങ്ങുകള്‍ പൂര്‍ത്തിയാക്കി; ചിതയിലേക്കെടുക്കാന്‍നേരം ബന്ധുക്കൾ ഞെട്ടി; മൃതദേഹം മാറി !
ചെന്നൈ സ്റ്റാന്‍ലി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍നിന്ന് ജീവനൊടുക്കിയ രണ്ട് പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മാറി നല്‍കി. വ്യത്യസ്ത സംഭവങ്ങളില്‍ ജീവനൊടുക്കിയ പെണ്‍കുട്ടികളുടെ മൃതദേഹങ്ങളാണ് മാറിപ്പോയത്. കവരപ്പേട്ട പടമ്പാക്കം സ്വദേശിയായ 19 വയസ്സുള്ള അനുഷ്‌ക, മണലി സ്വദേശിയായ 18 വയസ്സുള്ള പ്രിയദര്‍ശിനി എന്നിവരുടെ മൃതദേഹങ്ങളാണ് ആശുപത്രി അധികൃതർ ബന്ധുക്കള്‍ക്ക് മാറി വിട്ടുനല്‍കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രിയദര്‍ശിനിയുടേതെന്ന പേരിൽ അനുഷ്‌കയുടെ മൃതദേഹമാണ് ആശുപത്രി അധികൃതർ വീട്ടുകാർക്ക് കൈമാറിയത്. ഈ മൃതദേഹവുമായി വീട്ടിലെത്തിയ പ്രിയദര്‍ശിനിയുടെ ബന്ധുക്കള്‍ പൊതുദര്‍ശനവും സംസ്കാരച്ചടങ്ങുകളും നടത്തുന്നതിനിടെ, ചിതയിലേക്ക് Read More…
ശർക്കര കൊടുക്കുന്നതിനിടെ യുവാവിനെ ആന തുമ്പിക്കൈയിലെടുത്ത് നിലത്തടിച്ച് ചവിട്ടി വീഴ്ത്തി, ദാരുണാന്ത്യം! വീഡിയോ
ഇൻഡോറിലെ രാജ് നഗർ മേഖലയിൽ ശനിയാഴ്ച വൈകുന്നേരം ആനയ്ക്ക് ശർക്കര കൊടുക്കുന്നതിനിടെ ആക്രമണത്തിന് ഇരയായി 49 വയസ്സുള്ള ഒാട്ടോറിക്ഷ ഡ്രൈവർ കൊല്ലപ്പെട്ടു. ഇ-സെക്ടർ രാജ് നഗർ സ്വദേശിയായ വിജയ് എന്ന ലക്ഷ്മൺ റാവു ഹോൾക്കറാണ് മരിച്ചത്. ചന്ദൻ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം 4:30 ഓടെയായിരുന്നു സംഭവം. പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഒരു മതപരമായ ചടങ്ങിനായി ജെയിൻ സമുദായത്തിൽപ്പെട്ട ചിലർ ഉജ്ജയിനിൽ നിന്ന് ഇൻഡോറിലേക്ക് ഒരു ആനയെ എത്തിച്ചതായിരുന്നു. ചടങ്ങിന് ശേഷം പാപ്പാനൊപ്പം ആനയെ സംഭാവനകൾ Read More…
‘പൂക്കി കോപ്പ്’! ജനറേഷൻ സിയുടെ മനംകവർന്ന് പോലീസുകാരന്റെ വൈറൽ നാണം, വിഡിയോ തരംഗമാകുന്നു
മുംബൈയിലെ ശിവാജി പാർക്കിൽ നടന്ന ലളിതമായ ഒരു സംഭവം മഹാരാഷ്ട്ര പോലീസ് കോൺസ്റ്റബിൾ വിനോദ് കലുഖെയെ ഇൻ്റർനെറ്റിലെ ഇന്നത്തെ പ്രധാന താരങ്ങളിൽ ഒരാളാക്കി മാറ്റിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലെ ഒരു തമാശാരൂപേണയുള്ള ട്രെൻഡായി തുടങ്ങിയ കാര്യമാണ് ഈ ഉദ്യോഗസ്ഥനെ വൈറലാക്കിയത്. ഇൻ്റർനെറ്റ് ലോകം സ്നേഹത്തോടെ അദ്ദേഹത്തെ പുതിയ “പൂക്കി കോപ്പ്” (pookie cop) എന്ന് വിളിക്കാൻ തുടങ്ങി. കണ്ടൻ്റ് ക്രിയേറ്ററായ നിധി പവാർ അടുത്തിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന കലുഖെയുടെ അടുത്തേക്ക് ചെല്ലുകയും ഇൻസ്റ്റാഗ്രാമിൽ അദ്ദേഹത്തെക്കുറിച്ച് വന്ന ഒരു റീൽ കാണിച്ചു Read More…
കോടീശ്വരിയെ സ്വന്തം വീട്ടിൽ ജീവനോടെ കുഴിച്ചുമൂടി; 3 വർഷത്തിന് ശേഷം തെളിഞ്ഞ ഇന്ത്യയിലെ ഏറ്റവും ക്രൂരമായ കൊലപാതകക്കേസ്!
സൗന്ദര്യവും ധനസമൃദ്ധിയും ഒരുപോലെ തികഞ്ഞ ഷാക്കിറ ഖലീലി, കർണാടകയിലെ ഏറ്റവും സ്വാധീനമുള്ള കുടുംബങ്ങളിലൊന്നിലാണ് ജനിച്ചത്. ബെംഗളൂരുവിലെ അറിയപ്പെടുന്ന സോഷ്യലൈറ്റും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായിരുന്ന അവർ, വിശാലമായ ബംഗ്ലാവിൽ താമസിക്കുകയും ലോകമെമ്പാടും സഞ്ചരിക്കുകയും ഉന്നതർക്കിടയിൽ ജീവിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. എന്നാൽ 1991 ഏപ്രിലിൽ അവരെ പെട്ടെന്ന് കാണാതായി. തുടർന്നുള്ള മൂന്ന് വർഷത്തേക്ക്, അവരുടെ രണ്ടാം ഭർത്താവും മുരളി മനോഹർ മിശ്ര എന്ന സ്വാമി ശ്രദ്ധാനന്ദയും പലതരത്തിലുള്ള ഉത്തരങ്ങൾ നൽകി ആളുകളെ പറ്റിച്ചുകൊണ്ടിരുന്നു. ഷാക്കിറ യാത്രയിലാണെന്നും, അവർ മാറിനിൽക്കുകയാണെന്നും, ഉടൻ Read More…
18-ാം വയസ്സിൽ രാജ്യത്തിനായി ജീവൻ വെടിഞ്ഞു; മകന്റെ മുറി ക്ഷേത്രമാക്കി കാർഗിൽ രക്തസാക്ഷിയുടെ അമ്മ കാത്തിരിക്കുന്നു
ന്യൂഡൽഹി: കണ്ണീരണിഞ്ഞ് വന്ദന ലാംഗെ കൈയിൽ കരുതുന്നത് ഒരു രാഖിയാണ്. 1999-ൽ ടൈഗർ ഹില്ലിൽ നടന്ന പോരാട്ടത്തിൽ വീരമൃത്യു വരിച്ച കാർഗിൽ നായകൻ ഗ്രനേഡിയർ ഉദയ്മാൻ സിംഗിന്റെ ചിത്രത്തിലാണ് അവർ ആ രാഖി ചാർത്തിയത്. “ഓരോ രക്ഷാബന്ധനിലും എനിക്ക് എൻ്റെ സഹോദരനെ ഓർമ്മ വരും. എനിക്കിനി ആ കയ്യിൽ രാഖി കെട്ടി കൊടുക്കാൻ കഴിയില്ല. പക്ഷേ എനിക്ക് അഭിമാനമുണ്ട്. അവൻ്റെ ത്യാഗം കാരണമാണ് മറ്റ് നിരവധി സഹോദരിമാർക്ക് അവരുടെ സഹോദരന്മാർക്കൊപ്പം ഭായ് ദൂജും രക്ഷാബന്ധനും ആഘോഷിക്കാൻ കഴിയുന്നത്,” Read More…
ടോയ്‌ലറ്റിനുള്ളില്‍ നഗ്നമായ കാല് കൊണ്ട് മാവ് കുഴയ്ക്കുന്ന സ്ത്രീ, പാത്രത്തിന് മുകളിൽ എലി; വീഡിയോ വൈറൽ
ശൗചാലയത്തിൽ വെച്ച് സ്ത്രീ കാലുകൊണ്ട് മാവിൽ ഉപ്പ് ചേർത്ത് കുഴയ്ക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ഭക്ഷ്യസുരക്ഷയെയും ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളാണ് ഈ ദൃശ്യങ്ങൾ ഉയർത്തുന്നത്. ഇന്ത്യയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തുകയും, ചില വിദേശികൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കുറിപ്പുകൾ പങ്കുവെക്കുകയും ചെയ്തു. ഒരു ചെറിയ ഹോട്ടലിന്റെയോ മറ്റോ ശൗചാലയത്തിൽ, ഇഷ്ടികകൾക്ക് മുകളിൽ വെച്ച വലിയ പാത്രത്തിലാണ് ഈ മാവ് തയ്യാറാക്കുന്നത്. ഒരു സ്ത്രീ തന്റെ കാലുകൾ Read More…
‘എന്റെ ഐ ഫോണ്‍ തിരിച്ചുതാടാ’; നടുറോഡില്‍ ഭര്‍ത്താവിന്റെ വസ്ത്രമുരിഞ്ഞ് ഭാര്യ; കയ്യാങ്കളി- വീഡിയോ
ഐ ഫോണിനെച്ചൊല്ലി നടുറോഡിൽ തമ്മിൽത്തല്ലി ദമ്പതികൾ. ഉത്തർപ്രദേശിലെ മീററ്റിലാണ് ഈ സംഭവം നടന്നത്. ബോഡി ബിൽഡറായ സഞ്ജിത്തും ഭാര്യ സോനവും തമ്മിലായിരുന്നു തെരുവിൽ കൈയാങ്കളി നടത്തിയത്. സോനം സഞ്ജിത്തിനെ ക്രൂരമായി മർദ്ദിക്കുന്നതിന്റെയും ഷർട്ട് വലിച്ചുകീറുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇതിനിടെ തന്റെ കീറിയ ഷർട്ട് സഞ്ജിത്ത് സോനത്തിന്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് നടന്നുപോകുന്നതും ഈ വീഡിയോയിൽ വ്യക്തമാണ്. ഇരുവരും തമ്മിൽ നിലനിൽക്കുന്ന കുടുംബവഴക്ക് കാരണം ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ടുപോയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. നിലവിൽ ഇവരുടെ Read More…
കഴുത്തൊപ്പം വെള്ളം! വെള്ളക്കെട്ട് കാണിക്കാൻ യുവാവിന്റെ ‘ലൈവ് വിഷ്വൽ’; വീഡിയോ വൈറൽ
ഗുജറാത്തിൽ നിന്നുള്ള ഒരു താമസക്കാരൻ തന്റെ വീടിന് പുറത്ത് കഴുത്തോളം വെള്ളത്തിൽ നിൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പ്രദേശത്ത് പെയ്തിറങ്ങിയ ശക്തമായ മൺസൂൺ മഴയെത്തുടർന്നുണ്ടായ കടുത്ത വെള്ളക്കെട്ടാണ് ഈ ദൃശ്യങ്ങളിൽ കാണുന്നത്. വൽസാദിലെ ബന്ധൻ ബാങ്ക് ജീവനക്കാരനായ ശിവം സിംഗ് ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. കനത്ത മഴയെത്തുടർന്ന് റോഡുകളും വീട്ടുപറമ്പുകളുമെല്ലാം മുങ്ങിപ്പോയ അദ്ദേഹത്തിന്റെ റസിഡൻഷ്യൽ സൊസൈറ്റിയിലെ ഭയാനകമായ സാഹചര്യമാണ് ക്ലിപ്പിൽ ചിത്രീകരിച്ചിരിക്കുന്നത്. View this post on Instagram A post Read More…














