Oddly News

ഈജപ്തില്‍ 49 അടി നീളമുള്ള ചുരുള്‍ കണ്ടെത്തി; ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ട മന്ത്രങ്ങളെന്ന് സൂചന

ഈജിപ്തും മമ്മികളും പിരമിഡും എക്കാലത്തും ലോകത്തിന് വിസ്മയകരമാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്തുവരാത്ത പലതരം സത്യങ്ങള്‍ തേടിയുള്ള ലോകത്തിന്റെ തെരച്ചില്‍ ഈജിപ്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈജിപ്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തല്‍ 49 അടി നീളമുള്ള ഒരു ചുരുളാണ്. ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിലയിരുത്തല്‍. മധ്യ ഈജിപ്തിലെ ട്യൂണ എല്‍-ഗെബെല്‍ എന്ന പുരാതന ശ്മശാനത്തില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ കൗതുകകരമായ ഈ വസ്തു കണ്ടെത്തിയിരിക്കുന്നത്. ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ മനോഹരമായ പുസ്തകം പുരാതന ഈജിപ്ഷ്യന്‍ അനുഷ്ഠാന മന്ത്രങ്ങളുടെ Read More…

Oddly News

26 വയസ്സുള്ള റഷ്യക്കാരിക്ക് മക്കള്‍ 22 പേര്‍; മക്കളുടെ എണ്ണം 105 ആക്കുകയാണ് ലക്ഷ്യമെന്ന് ക്രിസ്റ്റീന

അമ്മയാകുക എന്നത് ഓരോ സ്ത്രീക്കും അസാധാരണ അനുഭവമാണ്. ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും. എന്നാല്‍ ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന 26 കാരിയായ റഷ്യന്‍ സ്ത്രീയ്ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഒന്നോ രണ്ടോ അല്ല, 22 കുട്ടികളുടെ അമ്മയാണ് അവരെന്നതാണ് കൗതുകകരം. ഇപ്പോള്‍ ജോര്‍ജിയയില്‍ താമസിക്കുന്ന അവര്‍ ലക്ഷ്യമിടുന്നത് 100 കുട്ടികളുള്ള കുടുംബമാണ്. തന്റെ കുടുംബത്തെ മൂന്ന് അക്കങ്ങളായി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. 26 വയസ്സുള്ള ഒരാള്‍ക്ക് എങ്ങനെ 22 കുട്ടികള്‍ ഉണ്ടാകാന്‍ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. Read More…

Oddly News

10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോഡ് സ്ഥാപിച്ച് 10 വയസ്സുകാരന്‍

ഉയരങ്ങളെ ഭയക്കുന്നവരാണ് ഭൂരിപക്ഷം കുട്ടികളും എന്നാല്‍ 11 കാരനായ ടൈലര്‍ ലവ് 10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. 10,000 അടി സ്‌കൈഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി മാറിയിരിക്കുകയാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി. 15 വര്‍ഷം മുമ്പ് 29 കാരിയായ അമ്മായി തമ്മി സ്ഥാപിച്ച റെക്കോര്‍ഡാണ് 11 കാരന്‍ തകര്‍ത്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ടാന്‍ഡം ഡൈവ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കുട്ടി മാറി. ലവിന്റെ കുടുംബം തന്നെ സ്‌കൈ Read More…

Oddly News

‘എനിക്ക് വേണ്ടി ആള്‍ക്കാര്‍ ക്യൂ നില്‍ക്കും’; ഭര്‍ത്താവ് പരസ്യമായി പരിഹസിച്ചു ; പുതിയ വരനെതേടി ഭാര്യ മാട്രിമോണിയലില്‍

ഭോപ്പാല്‍: സ്‌നേഹത്തിനൊപ്പം സന്തോഷങ്ങളും തമാശകളും സൗഹൃദങ്ങളുമൊക്കെയാണ് ദാമ്പത്യ ജീവിതത്തെ മധുരതരമാക്കുന്നത്. എന്നാല്‍ തമാശ അല്‍പ്പം കടുത്തുപോയാലും കുഴപ്പമാണെന്നാണ് മദ്ധ്യപ്രദേശിലെ ഈ ദമ്പതിമാരുടെ ജീവിതം പറയുന്നത്. ആള്‍ക്കാരുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് പരിഹസിച്ചതിന് ഭാര്യ തങ്ങള്‍ വിവാഹമോചിതരായെന്ന് സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റിടുകയും മാട്രിമോണിയലില്‍ പുതിയ വിവാഹാലോചനയ്ക്ക് റജിസ്റ്റര്‍ ചെയ്തതും ഇരുവരേയും വിവാഹമോചനത്തിന്റെ വക്കിലാക്കി. ഇപ്പോള്‍ ഇരുവരേയും കുടുംബക്കോടതി കൗണ്‍സിലിംഗിന് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ഗണേശോത്സവത്തിലായിരുന്നു സംഭവങ്ങളുടെയെല്ലാം തുടക്കം. റസിഡന്‍ഷ്യല്‍ സൊസൈറ്റിയില്‍ നടന്ന പരിപാടിക്കിടെ ഭര്‍ത്താവ് ഭാര്യയെ പരിഹസിച്ചു. ഇതില്‍ മനം നൊന്ത Read More…

Oddly News

പ്രേതം പോയി മോഷന്‍ സെന്‍സര്‍ അലാറം കേടാക്കി ; പക്ഷേ സുരക്ഷാ ക്യാമറ ദൃശ്യം പകര്‍ത്തി…!!

പ്രേതം സദാ വന്നുപോകുന്നണ്ടെന്നും അത് റസ്‌റ്റോറന്റിലെ മോഷന്‍ സെന്‍സര്‍ അലാറം കേടാക്കിയെന്നും അവകാശപ്പെട്ട് ഒരു ഹോട്ടല്‍. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ലൈബ്രറി റെസ്റ്റോറന്റ് പുകപോലെ ഒരു രൂപം പുറത്തേക്ക് പോകുന്നതിന്റെയും അകത്തേക്ക് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേതം വന്ന് മോഷന്‍ സെന്‍സര്‍ അലാറം ഓഫ് ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു ചെറിയ മേഘം പോലെയോ അല്ലെങ്കില്‍ പുക പോലെയോ ഒക്കെ തോന്നുന്ന ഒരു Read More…

Oddly News

സൈബീരിയന്‍ മിശിഹയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ജീസസ് ക്രൈസ്റ്റാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു മനുഷ്യന്റെ കഥ

വിസേറിയന്‍ എന്നാല്‍ ‘പുതിയ ജീവന്‍ നല്‍കുന്നവന്‍’ എന്നാണര്‍ത്ഥം. വിസോരിയന്‍ എന്നും അറിയപ്പെടുന്ന സെര്‍ജി അനറ്റോലിയേവിച്ച് ടോറോപ്പിനെക്കുറിച്ചും അദ്ദേഹത്തിന്റെ ‘അന്തിമവിധി സഭ’യെക്കുറിച്ചും കേട്ടിട്ടുണ്ടോ? 30 വര്‍ഷം മുമ്പ് ദൈവപുത്രനായി സ്വയം പ്രഖ്യാപിച്ച് വിസാരിയോന്‍ ആരംഭിച്ച സഭയാണിത്. ടോറോപ്പിന്റെ വെബ് സൈറ്റ് പ്രകാരം 1961 ജനുവരി 14 നാണ് അദ്ദേഹം ജനിച്ചത്. 1990 ഓഗസ്റ്റില്‍ 29 വയസ്സുള്ളപ്പോള്‍ ഒരു ആത്മീയ ഉണര്‍വ് ഉണ്ടാകുന്നതുവരെ അദ്ദേഹം ഒരു സാധാരണക്കാരനായി ജീവിച്ചു. 1991 ഓഗസ്റ്റില്‍, വിസാരിയോണ്‍ മൈനുസിങ്കില്‍ തന്റെ ആദ്യത്തെ പൊതുബോധനം നടത്തുകയും Read More…

Oddly News

ഈ 30 കാരിയായ അമേരിക്കന്‍ സ്ത്രീക്ക് നാഡിമിടിപ്പ് ഇല്ല… ‘ബാറ്ററിയില്‍ ഓടുന്നു’

നാഡിമിടിപ്പ് ഇല്ലാതെ മനുഷ്യര്‍ക്ക് എത്രമാത്രം ജീവിക്കാനാകും? എന്നാല്‍ ശരീരത്തില്‍ നാഡിമിടിപ്പ് ഇല്ലാതെ ബാറ്ററികളില്‍ ജീവിതം ഓടിക്കൊണ്ടിരിക്കുന്ന അമേരിക്കക്കാരി സോഫിയാഹാര്‍ട്ടിന്റെ ജീവിതം വിചിത്രമാണ്. അപൂര്‍വ്വ ജനിതക ഹൃദ്രോഗമായ ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി എന്ന അവസ്ഥയാണ് കാരണം. ഇപ്പോള്‍ 30 വയസ്സുള്ള സോഫിയ ഈ രോഗവുമായി ജീവിക്കുകയാണ്. മാറ്റാനാവാത്ത ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി ഒരു ഹൃദയ അവസ്ഥയാണ്, അതില്‍ ഒരു വെന്‍ട്രിക്കിളും പ്രവര്‍ത്തിക്കുന്നില്ല, ഇത് ഹൃദയ പരാജയത്തിലേക്ക് നയിച്ചേക്കാം. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ സഹായത്തോടെയാണ് പൂര്‍ണ്ണ ഹൃദയ പരാജയം ഇവര്‍ Read More…

Oddly News

ഒരു വര്‍ഷം രണ്ടു തവണ വന്‍തുക ലോട്ടറിയടിച്ചാല്‍ എന്തു ചെയ്യും? അതും മാസങ്ങളുടെ വ്യത്യാസത്തില്‍

സ്‌ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റുകള്‍ മാത്രം വാങ്ങുന്ന കെന്റക്കി വനിതയ്ക്ക് ഒരു വര്‍ഷത്തിനിടയില്‍ വന്‍തുക അടിച്ചത് രണ്ടാം തവണ. 10,000 ഡോളര്‍ സമ്മാനം നേടി മാസങ്ങള്‍ക്കകം 50,000 ഡോളര്‍ സമ്മാനവും ഇവരെ തേടിയെത്തി. ഇവരുടെ പേരു വെളിപ്പെടുത്തിയിട്ടില്ല.കഴിഞ്ഞ ജനുവരിയിലായിരുന്നു ആദ്യം ലോട്ടറിയടിച്ചത്. സ്‌ക്രാച്ച്-ഓഫ് ടിക്കറ്റില്‍ നിന്ന് 10,000 ഡോളര്‍ സമ്മാനമായി യുവതി നേടി. ഈ മാസം വീണ്ടും ഇവര്‍ക്ക് ലോട്ടറിയടിക്കുകയായിരുന്നു. അതും രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനമായ 50,000 ഡോളര്‍. വിന്‍ചെസ്റ്ററിലെ ഗ്യാസോലിന്‍ അല്ലിയില്‍ വെച്ചാണ് 50 Read More…

Oddly News

ആര്‍ത്തവം അശുദ്ധിയായി കണക്കാക്കാത്ത ക്ഷേത്രം ; ഈ ക്ഷേത്രത്തിലെ പൂജാരിമാര്‍ സ്ത്രീകള്‍

കോയമ്പത്തൂര്‍: ആര്‍ത്തവത്തെ അശുദ്ധിയായി കരുതാത്ത സ്ത്രീകള്‍ പൂജാരിയായ ക്ഷേത്രം. ‘മാ ലിംഗഭൈരവി’ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌നാട്ടിലെ അസാധാരണ ക്ഷേത്രത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഈ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട പാരമ്പര്യങ്ങളില്‍ നിന്നും തുടര്‍ന്നുവരുന്ന വൈചിത്ര സ്വഭാവമുള്ള ആചാര രീതികളും മര്യാദകളുമാണ്. കോയമ്പത്തൂരിലെ വെള്ളിയാങ്കിരി പര്‍വതനിരകളുടെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത് ‘ബൈരാഗിണി മാ’ എന്നറിയപ്പെടുന്ന വനിതാ പുരോഹിതരാണ്. സ്ത്രീകള്‍ക്ക് മാത്രമേ അകത്തെ ശ്രീകോവിലില്‍ പ്രവേശിച്ച് ദേവിയെ ആരാധിക്കാന്‍ അനുവാദമുള്ളൂ. തിളങ്ങുന്ന ചുവന്ന സാരികള്‍ ധരിച്ച, Read More…