Oddly News

ഡേറ്റിംഗ് ആപ്പില്‍ പരിചയപ്പെട്ട കാമുകനെ കാണാന്‍ യുവതി സഞ്ചരിച്ചത് 2400 കിലോമീറ്റര്‍, കിട്ടിയത് വമ്പന്‍ പണി

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കാമുകനെ കാണാന്‍ പുറപ്പെട്ട യുവതിയ്ക്ക കിട്ടിയത് വമ്പന്‍ പണി. യുഎസിലെ ഇന്ത്യാന സ്വദേശിയായ ജാസ്മിന്‍ ട്രിഗ്സിനാണ് 2400 കിലോമീറ്റര്‍ സഞ്ചരിച്ച് കാമുകനെ കാണാന്‍ ഇറങ്ങി പുറപ്പെട്ടത്. ഓണ്‍ലൈന്‍ ഡേറ്റിംഗിലൂടെ പരിചയപ്പെട്ട ജമാല്‍ എന്നയാളെ തപ്പിയാണ് ജാസ്മിന്‍ ഇറങ്ങിയത്. ഡേറ്റിംഗ് ആപ്പിലെ ഒരാഴ്ചത്തെ ചാറ്റിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. തുടര്‍ന്ന് ജാസ്മിനെ തന്റെ നഗരത്തിലേക്ക് ജമാല്‍ ക്ഷണിക്കുകയായിരുന്നു. ടെക്സാസിലാണ് താന്‍ എന്നാണ് ഇയാള്‍ ജാസ്മിനോട് പറഞ്ഞിരുന്നത്. അങ്ങനെ 31,643 രൂപ മുടക്കി ഇന്ത്യാനയില്‍ Read More…

Oddly News

27 വയസ്സുള്ള മകന്റെ ഉത്തമഭാര്യയാക്കണം ; 11 കാരിയെ ചൈനയില്‍ തട്ടിക്കൊണ്ടുപോയ സ്ത്രീയ്ക്ക് തടവുശിക്ഷ…!!

ചൈനയില്‍ 27 വയസ്സുള്ള തന്റെ മകന് അനുയോജ്യമായ ഭാര്യയായി വളര്‍ത്താന്‍ പദ്ധതിയിട്ട് 11 വയസ്സുകാരിയെ സ്ത്രീ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സ്ത്രീയ്ക്ക് മൂന്നവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിഷോവിലെ ലിയുപാന്‍ഷുയി സിറ്റിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. യാങ്ങ് എന്ന സ്ത്രീയ്ക്കാണ് ശിക്ഷ കിട്ടിയത്. ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെയാണ് യാങ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. തന്റെ വളരെ മുതിര്‍ന്ന മകന് ഇവളെ ഒരു വധുവാക്കണമെന്ന് കരുതിയ അവള്‍ യുനാന്‍ പ്രവിശ്യയിലെ ക്യുജിംഗ് സിറ്റിയിലേക്ക് അവളെ കൊണ്ടുപോകാന്‍ അനുവദിക്കുമോ Read More…

Oddly News

ഇമ്മിണി ബല്യ ഐസ്ക്രീം: ഗിന്നസ് റെക്കോർഡിൽ ഇടം നേടി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കോൺ ഐസ്ക്രീം

ഐസ്ക്രീം ഇഷ്ടപ്പെടാത്തവർ ആരാണുള്ളത്. തണുപ്പായാലും ചൂടായാലും ഐസ്ക്രീമിനോടുള്ള കൊതിക്ക് തെല്ലും കുറവുണ്ടാവില്ല. പണ്ടൊക്കെ കോൽ ഐസും സേമിയ ഐസും ഓറഞ്ച് ഐസും മാത്രമേ ഉണ്ടായിരുന്നുവെങ്കിൽ ഇന്നത്തെ വിപണിയിൽ ധാരാളം ഫ്ലേവറുകളിലും രുചിയിലും ഐസ്ക്രീമുകൾ വില്പനയ്ക്ക് വച്ചിട്ടുണ്ട്. അഞ്ചു രൂപ മുതൽ ഐസ്ക്രീം വില തുടങ്ങുന്നു. അതിനാൽ തന്നെ ആളുകൾക്ക് വാങ്ങാനും മടിയില്ല. തണുപ്പ് എന്നോ ചൂടെന്നോ ഇല്ലാതെ ഏത് കാലാവസ്ഥയ്ക്കും ഐസ്ക്രീം നുണഞ്ഞു കഴിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ഇത്തിരി കുഞ്ഞൻ ഐസ്ക്രീം മുതൽ ഭീമാകാരനായ Read More…

Oddly News

ഭാര്യയുമായി വഴക്കിട്ട യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ ചാടി

കോട്ടയം: ഭാര്യയുമായി വഴക്കിട്ട്‌, യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്‌ക്ക് ചാടി. റോഡിലേയ്‌ക്ക് ചാടിയതിനെ തുടര്‍ന്ന്‌ സാരമായി പരുക്കേറ്റ ഇടയാഴം കറുകത്തറ മഹേഷി (47)നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട്‌ അഞ്ചിനു എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്‌.ആര്‍.ടി.സി ബസ്‌. ഈ ബസിനുള്ളിലാണ്‌ മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്‌. ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക്‌ തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. Read More…

Oddly News

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 93 ദിവസം ; പത്തുവയസ് ചെറുപ്പമായി !

അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടില്‍ 93 ദിവസം പ്രഷറൈസ്ഡ് പോഡില്‍ ചിലവഴിച്ചുകൊണ്ട് മുതിര്‍ന്ന യുഎസ് നാവിക ഉദ്യോഗസ്ഥനായ ജോസഫ് ഡിറ്റൂരി വാര്‍ത്തകളില്‍ ഇടം നേടി. ഇത് റെക്കോര്‍ഡുകള്‍ തകര്‍ക്കുക മാത്രമല്ല, പ്രായമാകല്‍ പ്രക്രിയയെ മാറ്റിമറിക്കുകയും ചെയ്തു. 56 കാരനായ ഡിതുരി തന്റെ വെള്ളത്തിനടിയിലെ ആവാസവ്യവസ്ഥയില്‍ നിന്ന് മനുഷ്യ ശരീരത്തിന് വരുന്ന മാറ്റങ്ങളാണ് പഠനത്തിന് വിധേയമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രവര്‍ത്തി. സമ്മര്‍ദപൂരിതമായ അന്തരീക്ഷത്തില്‍ ദീര്‍ഘനേരം എക്സ്പോഷര്‍ ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മനുഷ്യശരീരത്തില്‍ എങ്ങിനെയിരിക്കുന്നു എന്ന മനസ്സിലാക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു പഠനത്തിന്റെ ഭാഗമായിരുന്നു Read More…

Oddly News

വലിയ അക്ഷരത്തില്‍ വയലില്‍ അയാള്‍ എഴുതി,’ മാരീ മീ’; കര്‍ഷകയുവാവിന്റെ വിവാഹാഭ്യര്‍ത്ഥന വേറെ ലെവല്‍

യഥാര്‍ത്ഥ പ്രണയം മരിച്ചെന്ന് ആരുപറഞ്ഞു. മുട്ടുകുത്തിയിരുന്ന് വജ്രമോതിരം നീട്ടി എന്നെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്ന രീതി കാമുകന്മാര്‍ സാധാരണയായി സ്വീകരിക്കുന്ന പതിവ് വഴികളാണ്. എന്നിരുന്നാലൂം കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താന്‍ വ്യത്യസ്തവും പുതുമയുമാര്‍ന്ന വഴികളാണ് മിക്കവാറും കാമുകന്മാര്‍ തേടുക. അങ്ങിനെ നോക്കുമ്പോള്‍ അത്തരം കാമുകന്മാരുടെ രാജാവാണ് സോമര്‍സെറ്റില്‍ നിന്നുള്ള ടോം ഹീലെന്ന് പറയേണ്ടി വരും. നാലു വര്‍ഷമായുള്ള കാമുകിയെ സ്വന്തമാക്കാന്‍ അദ്ദേഹം ഉപയോഗിച്ചത് സ്വന്തം കൃഷിയിടം. കാമുകിയെ അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ‘എന്നെ വിവാഹം കഴിക്കൂ’ എന്ന് കുറിപ്പിട്ടത് Read More…

Oddly News

സ്റ്റീയറിംഗില്‍ ‘പിടിക്കേണ്ട’! ഒറ്റ വളവു​പോലുമില്ലാതെ 149 മൈല്‍ …! ലോകത്തിലെ ഏറ്റവും നീളം കൂടിയ നേര്‍പാത

വിസ്മയങ്ങളുടെ കലവറയായ സൗദി അറേബ്യയില്‍ മറ്റൊരു കൗതുകമാണ് രാജ്യത്തിന്റെ പ്രധാന പാതയായ ഹൈവേ 10. രണ്ടു പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 149 മൈല്‍ നീളമുള്ള ഹൈവേ ലോകത്തിലെ ഏറ്റവും നീളം കൂടിയ നേരായ പാതയെന്ന് വിശേഷിപ്പിക്കപ്പെടുന്നു. കണ്ണെത്താദൂരത്തേക്ക് നീണ്ടുകിടക്കുന്ന ഈ പാതയില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റീയറിംഗില്‍ പിടിക്കേണ്ട സാഹചര്യം വിരളമായിട്ടാകും കിട്ടുക. തെക്കുപടിഞ്ഞാറുള്ള അല്‍ ദര്‍ബ് പട്ടണത്തെ കിഴക്ക് അല്‍ ബത്തയുമായി ബന്ധിപ്പിക്കുന്ന ഹൈവേ വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും ഇല്ലാത്ത നേര്‍രേഖയാണ്. തികച്ചും തിരക്കേറിയ റോഡിലൂടെ പ്രധാനമായും സഞ്ചരിക്കുന്നത് Read More…

Oddly News

ഒരു പ്ലേറ്റ് പാനിപൂരിയ്ക്ക് ഇത്രയും വിലയോ? അമൂല്യമായ ഈ കലാസൃഷ്ടി മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്ന് കമന്റ്

പാനിപൂരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. സാധാരണയായി ഒരു പ്ലേറ്റിന് 20 രൂപയാണ് ഇവയ്ക്ക് വല വാങ്ങുന്നത്. എന്നാല്‍ മുന്നൂറ് രൂപ ഈടാക്കിയാല്ലോ ? അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ കൊശിക് മുഖര്‍ജി എന്ന ഉപഭോക്താവ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കിട്ടിരിക്കുന്നത്. കൗശിക് പങ്കുവച്ചിരിക്കുന്നത് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് രാജ്യന്തര വിമാനത്താവളത്തില്‍ വില്‍പ്പന നടത്തുന്ന പാനിപൂരിയാണ്. ‘സിഎസ്‌ഐഎ മുംബൈ എയര്‍പോര്‍ട്ടിലെ ഫുഡ് സ്റ്റാളുകള്‍ക്ക് നല്ല വാടകയുണ്ട് എന്നറിയാം – എന്നാല്‍ ഇത് ചെലവേറിയതാണെന്ന് എനിക്കറിയില്ലായിരുന്നു.’ എന്ന അടിക്കുറിപ്പോടെയാണ് കൗശിക് Read More…

Oddly News

വീഡിയോയില്‍ കണ്ടത് വിശ്വസിച്ചു; കാന്‍സര്‍ സുഖപ്പെടാന്‍ ദിവസം 13കപ്പ് കാരറ്റ് ജ്യൂസ്; ഒടുവില്‍ …

സോഷ്യല്‍മീഡിയകളില്‍ നിന്ന് കിട്ടുന്ന എല്ലാ അറിവുകളും വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ അതിന്റെ സത്യാവസ്ഥകളെക്കുറിച്ച് പലപ്പോഴും ആലോചിക്കാറുപോലും ഇല്ല. വണ്ണം കുറക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും കാന്‍സര്‍പോലുള്ള ഏതു മാരക രോഗവും ഭേദമാകാനുമുള്‍പ്പടെ പല തരത്തിലുള്ള വീഡിയോകളും ഉപദേശങ്ങളും പ്രചാരത്തിലുണ്ട്. നാമാകട്ടെ അതിന്റെ ശരിതെറ്റുകളെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ അത് ഷെയര്‍ ചെയ്യുകയും ചെയ്യും. അതുപോലെ ഒരു വിഡീയോ കണ്ട് കാന്‍സര്‍ രോഗത്തെ മാറ്റാമെന്നു വിശ്വസിച്ച ഒരു യുവതിയെക്കുറിച്ചുള്ള വാര്‍ത്തയാണിത്. യുകെ സ്വദേശിയായ 39കാരി ഐറീന സ്റ്റോയ്നോവയാണ് വീഡിയോ കണ്ട് Read More…