വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം അംഗീകരിക്കാത്തവരാണ് അധികവും. എന്നാല്‍ ഈ ചിന്താഗതികളില്‍ നിന്നും തികച്ചും വേറിട്ട് നില്‍ക്കുന്നതാണ് കമ്പോഡിയയിലെ ഒരു സമൂഹത്തിന്റെ കാഴ്ച്ചപ്പാട്. പ്രായപൂര്‍ത്തിയാകുമ്പോള്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് ലൈംഗികതയെക്കുറിച്ചു മനസ്സിലാക്കുന്നതിനായി അവര്‍ യോജിച്ച പങ്കാളിയെ തിരഞ്ഞെടുക്കാനായി ഇവിടുത്തെ മാതാപിതാക്കള്‍ അവസരം ഒരുക്കി കൊടുക്കുന്നു. മാത്രമല്ല, അവരുടെ സ്വകാര്യത ഉറപ്പുവരുത്താനായി പ്രണയക്കുടിലുകള്‍വരെ നിര്‍മ്മിച്ച് നല്‍കുന്നു. രത്താനാകിര എന്ന പ്രദേശത്തെ ക്രോയുങ് ഗോത്രവര്‍ഗത്തില്‍പ്പെട്ടവരാണ് പെണ്‍കുട്ടികളുടെ ലൈംഗിക ശാക്തീകരണം ഉറപ്പു വരുത്തുന്നതിനായി ‘ലവ് ഹട്ടു’കള്‍ നിര്‍മിച്ച് കൊടുക്കുന്നത് . ആണ്‍ – പെണ്‍ Read More…
ലൈംഗികതയില്‍ ഏര്‍പ്പെട്ടത് സ്വന്തം സഹോദരനുമായി ! തിരിച്ചറിഞ്ഞത് ഡിഎന്‍എ ടെസ്റ്റില്‍, അവിടെയും തീര്‍ന്നില്ല ട്വിസ്റ്റ് !
തന്റെ ഏക സഹോദരനൊപ്പമാണ് ഇപ്പോള്‍ 39 വയസ്സുള്ള വിക്‌ടോറിയ ഹില്‍ വളര്‍ന്നത്. ഇതിനിടയില്‍ ഒരാളുമായി അവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെടുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ തനിക്ക് കിട്ടിയ പുതിയ അറിവില്‍ തകര്‍ന്നുപോയി വിക്ടോറിയ. തനിക്ക് കുറഞ്ഞത് 22 സഹോദരങ്ങളെങ്കിലും ഉണ്ടെന്നാണ് ആ പുതിയ വിവരം. വിക്ടോറിയ ശരിക്കും ഞെട്ടിയത് താന്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടതും കിടക്ക പങ്കിട്ടതും ഒരു സഹോദരനുമായിട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്. അടുത്തിടെ നടത്തിയ ഒരു ഡിഎന്‍എ ടെസ്റ്റിലാണ് അവരുടെ വിശ്വാസങ്ങളെയെല്ലാം തന്നെ പൊളിച്ച ഈ വിവരങ്ങള്‍. Read More…
‘പവര്‍’ കാണിക്കാന്‍ കടിച്ചുതിന്നത് പാമ്പിനെ; ജയിലില്‍ നിന്നിറങ്ങിയ പ്രതിയുടെ വീഡിയോ വൈറല്‍
കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ പാമ്പ് ഒരു ഭക്ഷണവിഭവമാണ്. അത്തരത്തിലുള്ള ദൃശ്യങ്ങളും നമ്മള്‍ കാണാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ സംഭവം ഇന്ത്യയിലാണ്. യു പി ഫത്തേപുരില്‍ ഗംഗാ പ്രസാദ് എന്നയാള്‍ പുഴയില്‍നിന്നും ലൈവായി പാമ്പിനെ പിടിച്ച് കടിച്ചുതിന്നുകയായിരുന്നു. മോഷണം ഉള്‍പ്പെടെയുള്ള നിരവധി കേസുകളില്‍ പ്രതിയാണ് ഗംഗാ പ്രസാദ്. തന്റെ വീര്യം ഒട്ടം തന്നെ കുറഞ്ഞട്ടില്ലായെന്ന് കാണിക്കുന്നതിനായാണ് ഗംഗാ പ്രസാദ് വിഷമുള്ള പാമ്പിനെ പുഴയില്‍നിന്ന് പിടിച്ചത്. കടിച്ചത് പാമ്പിന്റെ കഴുത്തിന്റെ ഭാഗത്തും. എന്നാല്‍ Read More…
എന്‍റമ്മച്ചീ… ഇത് എന്തൊരു ഇംഗ്ലീഷാ..! ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ
പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. എന്നാല്‍ ഇവിടെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രം സംസാരിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് നല്ല പച്ചവെള്ളംപോലെ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവർ നമ്മെ ഞെട്ടിക്കുകയാണ്. മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ഓട്ടോഡ്രൈവർ തന്റെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യംകൊണ്ട് വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഭൂഷൺ എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ഒരു Read More…
ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടി, ഉറങ്ങിപ്പോയി; എയര്‍ട്യൂബില്‍ ഒഴുകി നടന്നത് 19 മണിക്കൂര്‍…!
ജോലിസ്ഥലത്തെ ചൂടില്‍ നിന്നും രക്ഷനേടാന്‍ കടലില്‍ ചാടിയ 58 കാരന്‍ എയര്‍ ട്യൂബില്‍ കിടന്ന് ഉറങ്ങിയതിനെ തുടര്‍ന്ന് തിരയില്‍പെട്ട് പുറംകടലില്‍കഴിഞ്ഞത് 19 മണിക്കൂര്‍. തായ്‌വാനില്‍ ഉണ്ടായ സംഭവത്തില്‍ തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ അകലെ മഴവില്ലിന്റെ നിറമുള്ള നീന്തല്‍ വളയത്തില്‍ പിടിച്ചുകിടന്ന ഇയാളെ ജൂലൈ 7 ന്, ന്യൂ തായ്പേയ് തുറമുഖത്തേക്ക് പോകുന്ന ഒരു മത്സ്യബന്ധന ബോട്ടാണ് രക്ഷപ്പെടുത്തിയത്. ഹോംഗ് നാന്‍ എന്നയാളെ രക്ഷപ്പെടുത്തിയത് വാന്‍ലി പ്രിന്‍സസ് 168 എന്ന ബോട്ടാണ്. തീരത്ത് നിന്ന് കുറച്ച് മൈലുകള്‍ Read More…
മറഡോണയുമായി ആശയവിനിമയം നടത്താറുണ്ട് ; വിചിത്രമായ വെളിപ്പെടുത്തലുമായി മകള്‍ ഡാല്‍മാ മറഡോണ
ലോകത്തുടനീളമുള്ള ഫുട്‌ബോള്‍പ്രേമികളെ മുഴുവന്‍ സങ്കടപ്പെരുമഴയില്‍ ആഴ്ത്തിയ കാര്യമായിരുന്നു ഫുട്‌ബോള്‍ മാന്ത്രികന്‍ ഡിയഗോ മറഡോണയുടെ നിര്യാണം. കായിക വ്യവസായത്തെത്തന്നെ ദു:ഖത്തിലാഴ്ത്തിയാണ് ഡീയോഗുടെ വേര്‍പാട് സംഭവിച്ചത്. എന്നാല്‍ തന്റെ പിതാവുമായി ഇപ്പോഴും ആശയവിനിമയം നടത്താന്‍ കഴിയുന്നുണ്ടെന്ന വിചിത്രവാദവുമായി താരത്തിന്റെ മകള്‍ ഡാല്‍മാ മറഡോണ. ‘ഏയ്ഞ്ചല്‍ റെസ്‌പോണ്ട്’ എന്ന ഒരു ടെലിവിഷന്‍ പരിപാടിയിലെ അഭിമുഖത്തിലാണ് ഡാല്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു മാധ്യമം വഴിയാണ് താന്‍ പിതാവുമായി ആശയവിനിമയം നടത്തുന്നതെന്നും അത് അവിശ്വസനീയവും മനോഹരവുമായിരുന്നെന്നും അവള്‍ ഷോയുടെ അവതാരകനോട് പറഞ്ഞു. ഒരു സ്ത്രീ Read More…
നാട്ടുകാര്‍ നോക്കി നില്‍ക്കെ റോഡ് തകര്‍ന്ന് താഴേയ്ക്ക്; വിഡിയോ വൈറല്‍; സര്‍ക്കാരിന് വിമര്‍ശനം
ബീഹാറില്‍ രണ്ടാഴ്ചയ്ക്കിടെ 12 പാലങ്ങൾ തകർന്നവീണ വാര്‍ത്തയ്ക്കു പിന്നാലെ യു.പി.യില്‍ റോഡ് തകരുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ വികാസ് നഗറിലാണ് റോഡിന് നടുവിലായി വലിയ കുഴി രൂപപ്പെട്ടത്. റോഡില്‍ പെട്ടെന്ന് ഒരു വിള്ളല്‍ ദൃശ്യമായി. തുടര്‍ന്ന് റോഡ് പെട്ടെന്ന് താഴേയ്ക്ക് പതിക്കുന്നതുമാണ് വിഡിയോയില്‍ കാണുന്നത്. സംഭവകണ്ട് ആളുകള്‍ ചുറ്റും കൂടിയിട്ടുമുണ്ട്. ഒരാള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം ഇതുവഴി വരുന്ന യാത്രക്കാർക്ക് മുന്നറിയിപ്പും നൽകുന്നുണ്ട്. റോഡ് ഇടിഞ്ഞുതാണ സംഭവത്തില്‍യു.പി. സര്‍ക്കാരിനെതിരെ വലിയ ജനരോഷവും ഉയരുന്നുണ്ട്. റോഡുപണിയിലെ Read More…
35 ദിവസത്തിനിടെ പാമ്പ് കടിച്ചത് ആറ് തവണ; വീട് മാറിയിട്ടും രക്ഷയില്ല, അവിടെയും പാമ്പ്
പാമ്പുകടികൊണ്ട് ജീവിതം പൊറുതിമുട്ടിയ ഒരു യുവാവിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സൗരഗ്രാമത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്.വെറും 35 ദിവസങ്ങള്‍ക്കിടെ ആറു പ്രാവശ്യമാണ് വികാസ് ദുബെ എന്ന ഇയാളെ പാമ്പ് കടിച്ചത്. ഒരോതവണ കടിയേല്‍ക്കുമ്പോഴും യുവാവ് ആശുപത്രിയില്‍ പോയി ചികിത്സ തേടും, ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വീണ്ടും പാമ്പ് കടിക്കും. ഇത് തുടര്‍സംഭവമായതോടെ എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് ഈ യുവാവ്. കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് വികാസിനെ ആദ്യമായി പാമ്പ് കടിച്ചത്. ഉറക്കത്തിനുശേഷം കിടക്കയില്‍ നിന്ന് ഉണര്‍ന്നെണീറ്റ് വരുമ്പോഴായിരുന്നു ആദ്യത്തെ Read More…
ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറിനാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചോക്ലേറ്റ് അധികമായി നിര്‍മിക്കാറില്ല. ഇത് ഉണ്ടാക്കുന്നതിലുള്ള ചേരുവകളിലും വ്യത്യാസമുണ്ട്. മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ പഞ്ചസാര, പാല്‍, കൊക്കോ ബട്ടര്‍, ലാക്ടോസ്, മില്‍ക്ക് ഫാറ്റ് തുടങ്ങിയവ പ്രധാന ചേരുവകളായി ചേരുമ്പോള്‍ Read More…














