ആളുകള്‍ ശ്രദ്ധിക്കാനായി ക്യാമറയില്‍ എന്തുതരം ഭ്രാന്തന്‍ ആശയങ്ങളും പരീക്ഷിക്കാന്‍ ഇന്ന് ആള്‍ക്കാര്‍ റെഡിയാണ്. അത്തരത്തില്‍ ഒരെണ്ണം ചൈനാക്കാരുടെ സാമൂഹ്യമാധ്യമമായ ഡൗയിനില്‍ എത്തിയത് ഞെട്ടിക്കുകയാണ്. ഒരു ചൈനീസ് ഫുഡ് വ്‌ളോഗര്‍ ചു നിയാങ് സിയാവോ ഹി 90 കിലോഗ്രാം ഭാരമുള്ള ചീങ്കണ്ണിയെ ശരിപ്പെടുത്തി കറി വെക്കുന്ന വീഡിയോയാണ് ചൈനീസ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ചൈനയുടെ ടിക് ടോക്കിന്റെ പതിപ്പായ ഡൗയിനില്‍ 3.5 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഫുഡ് വ്‌ളോഗര്‍ ഒരു ചീങ്കണ്ണിയെ എങ്ങനെ കൊല്ലാമെന്നും പാചകം ചെയ്യാമെന്നും കാണിക്കുന്ന ഒരു ചെറിയ Read More…
ഭാരം 100 കിലോ, എഴുന്നേറ്റ് നില്‍ക്കാന്‍ വയ്യ; ഇതിനേക്കാള്‍ മടിയനായ ഒരു തെരുവ് നായ ഉണ്ടോ?
ഇപ്പോള്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവ് നായ ആക്രമണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. എന്നാല്‍ മടിയനായ എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത തെരുവ് നായ സന്ധിവേദന കൊണ്ടു വിഷമിക്കുകയാണ്. റഷ്യന്‍ നഗരമായ നിസ്നി നോവ്ഗൊറോഡില്‍ താമസിക്കുന്ന ക്രുഗെറ്റ്സ് എന്ന തെരുവ് നായയ്ക്ക് എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്തവിധം തടിയാണ് ക്രുഗെറ്റ്സ് എന്ന് പേരിട്ടിരിക്കുന്ന നായയുടെ പ്രശ്നം. റഷ്യയിലെ നിസ്നി നോവ്ഗൊറോഡിലെ സന്നദ്ധപ്രവര്‍ത്തകരാണ് അടുത്തിടെ ഈ തെരുവ് നായയെ കണ്ടെത്തിയത്. അത് എല്ലാ രാത്രിയും വേദനകൊണ്ട് അലറിവിളിക്കുകയാണ്. അസഹനീയമായ സന്ധി വേദന കാരണം കഷ്ടിച്ച് നാല് Read More…
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു കടുവ കൊച്ചുകുട്ടിയെ അനസരിച്ചു പോകുന്നു ; ഞെട്ടിക്കുന്ന വീഡിയോ
ഡിജിറ്റല്‍ യുഗത്തില്‍ വൈറലാണ് എല്ലാം. എന്നാല്‍ ട്രെന്‍ഡിംഗ് വീഡിയോകളുടെ കടലില്‍ ഈ ക്ലിപ്പ് നിങ്ങളെ ഞെട്ടിച്ചേക്കും കഴുത്തില്‍ കെട്ടിയ നിലയില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു കടുവയുമായി പോകുന്ന ചെറിയ കുട്ടിയുടെ പോകുന്നതിന്റെ ദൃശ്യമാണ് നെറ്റിസണ്‍മാരെ അമ്പരപ്പിക്കുന്നത്. കെട്ടിയിട്ടിരിക്കുന്ന കടുവയെ നയിക്കുന്ന ഒരു ചെറിയ കുട്ടി അടഞ്ഞ മുറിയിലൂടെ ശാന്തമായി നടക്കുന്നതാണ് ഈ വീഡിയോയുടെ സവിശേഷത. നൗമാന്‍ ഹസന്‍ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഈ ഫൂട്ടേജിന് ഗണ്യമായ എണ്ണം കാഴ്ചകള്‍ ശേഖരിക്കാന്‍ കഴിഞ്ഞു. ദുര്‍ബലനായ ഒരു മനുഷ്യനും Read More…
രാത്രിയില്‍ യുവതി എടുത്ത മിറര്‍ സെല്‍ഫി; ഉറക്കമുണര്‍ന്നപ്പോള്‍ നഗ്നഫോട്ടോയായി സ്വന്തം ഇന്‍സ്റ്റാഗ്രാമില്‍ !
തലേദിവസം രാത്രിയില്‍ യുവതി എടുത്ത മിറര്‍ സെല്‍ഫി പിറ്റേന്ന് രാവിലെ കാണുന്നത് അപരിചിതന്‍ അയച്ചുകൊടുത്ത നഗ്നഫോട്ടോയായി. ഏതോ ഒരാള്‍ തന്റെ മിറര്‍ സെല്‍ഫിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച ഡീപ്‌ഫേക്ക് നഗ്‌ന ഫോട്ടോയാക്കി മാറ്റിയതിനെ തുടര്‍ന്ന് പരിഭ്രാന്തയായി മാറിയത് 20 കാരിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉറക്കമുണര്‍ന്നപ്പോള്‍ ഒരു അപരിചിതന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ നഗ്‌ന ഫോട്ടോ അയച്ചതായും ചിരിക്കുന്ന ഇമോജി സഹിതം കണ്ടെത്തിയപ്പോള്‍ വിരണ്ടുപോയത് കോര്‍ട്‌നി എന്ന 20 കാരിയാണ്. താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഡീപ്‌ഫേക്കിന് ഇരയായതായി കണ്ടെത്തിയ Read More…
ട്രാഫിക് ജാമുകളില്‍ കരോക്കെ ഗാനമേള നടത്തുന്ന ഓട്ടോ ഡ്രൈവര്‍ ; വൈറലായി വീഡിയോ
ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ മണിക്കൂറുകളോളം വരുന്ന ട്രാഫിക്ക് ജാമുകള്‍ ആള്‍ക്കാര്‍ക്ക് ഉണ്ടാക്കുന്ന വിരസത ചില്ലറയല്ല. എന്നാല്‍ മുംബൈയിലെ ഒരു ഓട്ടോ ഡ്രൈവര്‍ നഗരത്തിലെ കുപ്രസിദ്ധമായ ട്രാഫിക് ജാമുകളില്‍ തന്റെ ആലാപന കഴിവ് പ്രദര്‍ശിപ്പിച്ച് വൈറലായി മാറി. ഹാസ്യനടന്‍ സമയ് റെയ്‌ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കിട്ട ഈ ശ്രദ്ധേയമായ നിമിഷത്തിന്റെ വീഡിയോ അതിവേഗം വൈറലായി മാറിയിരിക്കുകയാണ്. സത്യമാന്‍ എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഓട്ടോ ഡ്രൈവര്‍ തന്റെ ഓട്ടോറിക്ഷയെ കരോക്കെഗാനമേളയ്ക്കുള്ള വേദിയാക്കി മാറ്റുന്നതാണ് വീഡിയോയില്‍ കാണുന്നത്. തന്റെ Read More…
പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം
ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…
ഈജപ്തില്‍ 49 അടി നീളമുള്ള ചുരുള്‍ കണ്ടെത്തി; ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ട മന്ത്രങ്ങളെന്ന് സൂചന
ഈജിപ്തും മമ്മികളും പിരമിഡും എക്കാലത്തും ലോകത്തിന് വിസ്മയകരമാണ്. അതുകൊണ്ടു തന്നെ ഇനിയും പുറത്തുവരാത്ത പലതരം സത്യങ്ങള്‍ തേടിയുള്ള ലോകത്തിന്റെ തെരച്ചില്‍ ഈജിപ്തില്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഈജിപ്തുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണ്ടെത്തല്‍ 49 അടി നീളമുള്ള ഒരു ചുരുളാണ്. ‘മരിച്ചവരുടെ പുസ്തകവു’മായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിലയിരുത്തല്‍. മധ്യ ഈജിപ്തിലെ ട്യൂണ എല്‍-ഗെബെല്‍ എന്ന പുരാതന ശ്മശാനത്തില്‍ നിന്നുമാണ് പുരാവസ്തു ഗവേഷകര്‍ കൗതുകകരമായ ഈ വസ്തു കണ്ടെത്തിയിരിക്കുന്നത്. ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ മനോഹരമായ പുസ്തകം പുരാതന ഈജിപ്ഷ്യന്‍ അനുഷ്ഠാന മന്ത്രങ്ങളുടെ Read More…
26 വയസ്സുള്ള റഷ്യക്കാരിക്ക് മക്കള്‍ 22 പേര്‍; മക്കളുടെ എണ്ണം 105 ആക്കുകയാണ് ലക്ഷ്യമെന്ന് ക്രിസ്റ്റീന
അമ്മയാകുക എന്നത് ഓരോ സ്ത്രീക്കും അസാധാരണ അനുഭവമാണ്. ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും. എന്നാല്‍ ക്രിസ്റ്റീന ഓസ്തുര്‍ക്ക് എന്ന 26 കാരിയായ റഷ്യന്‍ സ്ത്രീയ്ക്ക് ഇതൊന്നും പ്രശ്‌നമല്ല. ഒന്നോ രണ്ടോ അല്ല, 22 കുട്ടികളുടെ അമ്മയാണ് അവരെന്നതാണ് കൗതുകകരം. ഇപ്പോള്‍ ജോര്‍ജിയയില്‍ താമസിക്കുന്ന അവര്‍ ലക്ഷ്യമിടുന്നത് 100 കുട്ടികളുള്ള കുടുംബമാണ്. തന്റെ കുടുംബത്തെ മൂന്ന് അക്കങ്ങളായി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. 26 വയസ്സുള്ള ഒരാള്‍ക്ക് എങ്ങനെ 22 കുട്ടികള്‍ ഉണ്ടാകാന്‍ കഴിയുമെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. Read More…
10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോഡ് സ്ഥാപിച്ച് 10 വയസ്സുകാരന്‍
ഉയരങ്ങളെ ഭയക്കുന്നവരാണ് ഭൂരിപക്ഷം കുട്ടികളും എന്നാല്‍ 11 കാരനായ ടൈലര്‍ ലവ് 10,000 അടി ഉയരത്തില്‍ നിന്നും ചാടി റെക്കോഡ് സ്ഥാപിച്ചിരിക്കുകയാണ്. 10,000 അടി സ്‌കൈഡൈവിംഗ് നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായി മാറിയിരിക്കുകയാണ് ഈ സ്‌കൂള്‍ വിദ്യാര്‍ത്ഥി. 15 വര്‍ഷം മുമ്പ് 29 കാരിയായ അമ്മായി തമ്മി സ്ഥാപിച്ച റെക്കോര്‍ഡാണ് 11 കാരന്‍ തകര്‍ത്തത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്ന് ടാന്‍ഡം ഡൈവ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി കുട്ടി മാറി. ലവിന്റെ കുടുംബം തന്നെ സ്‌കൈ Read More…














