2006ല്‍ കാമുകനാല്‍ വെടിവെച്ചു കൊല്ലപ്പെട്ട പെണ്‍കുട്ടി, എഐ കഥാപാത്രമായി പുനര്‍ജനിച്ചപ്പോള്‍ കുടുംബത്തിന് ഭീതി. മകള്‍ കൊല്ലപ്പെട്ട് ഏകദേശം 18 വര്‍ഷങ്ങള്‍ക്ക് ശേഷം, പിതാവ് ഡ്രൂ ക്രെസെന്റിന് അവളുടെ പുതിയ ഓണ്‍ലൈന്‍ പ്രൊഫൈലിനെക്കുറിച്ച് ഗൂഗിളില്‍നിന്ന് മുന്നറിയിപ്പ് ലഭിച്ചു. എഐ യില്‍ ഒരു ചാറ്റ്‌ബോട്ട് സൃഷ്ടിക്കാന്‍ ജെന്നിഫറിന്റെ പേരും ചിത്രവും ഉപയോഗിച്ചത് ഒക്ടോബര്‍ ആദ്യമായിരുന്നു. പ്രൊഫൈലില്‍ ജെന്നിഫറിന്റെ മുഴുവന്‍ പേരും ഒരു ഇയര്‍ബുക്ക് ഫോട്ടോയും, കെട്ടിച്ചമച്ച ജീവചരിത്രവും ഉണ്ടായിരുന്നു. വീഡിയോ ഗെയിം ജേണലിസ്റ്റ്, സാങ്കേതികവിദ്യ, പോപ്പ് സംസ്‌കാരം, പത്രപ്രവര്‍ത്തനം എന്നിവയില്‍ Read More…
ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!
ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…
ഭര്‍ത്താവിന്റെ ആദ്യവിവാഹ ഫോട്ടോയില്‍ 9 വയസ്സുകാരി താനും! അന്തംവിട്ട് 24 കാരി യുവതി
ഇന്തോനേഷ്യയിലെ ബങ്ക ദ്വീപിൽ നിന്നുള്ള 24 കാരിയായ റെനാറ്റ ഫാദിയ തന്റെ ഭർത്താവിന്റെ മുന്‍വിവാഹത്തിന്റെ ആല്‍ബം മറിച്ചുനോക്കുകയായിരുന്നു. ഒരു ഫോട്ടോയില്‍ അവളുടെ കണ്ണുടക്കി. ആ ഫോട്ടോയില്‍ വധൂവരന്മാര്‍ക്കൊപ്പം ഒന്‍പതു വയസ്സുള്ള കുട്ടിയായ താനും. വിവാഹം കഴിച്ച പുരുഷൻ താൻ കുട്ടിയായിരുന്നപ്പോൾ ഒരു വിവാഹത്തിൽ കണ്ടുമുട്ടിയ വരനാണെന്ന് അവള്‍ക്ക് മനസിലായി. ഇതെങ്ങെനെ സംഭവിച്ചു? 2009ലായിരുന്നു അവളുടെ ഭർത്താവിന്റെ മുൻ വിവാഹം. ആ വിവാഹത്തിൽ നിന്നുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് അന്ന് 9വയസ്സുകാരിയായിരുന്ന തന്നെ യുവതി കണ്ടെത്തിയത്. ആ വിവാഹത്തിൽ Read More…
ഇന്ത്യയുടെ ‘ബ്ലാക്ക് മാജിക് തലസ്ഥാനം’; ഈ ഗ്രാമം ഇത് സ്ഥിതി ചെയ്യുന്നത്…
പ്രേതബാധയുള്ള ബംഗ്ലാവുകളെക്കുറിച്ചും കൊട്ടാരങ്ങളക്കുറിച്ചും പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ, രാജ്യത്തിന്റെ “ബ്ലാക്ക് മാജിക് തലസ്ഥാനം” എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഒരു പ്രേതഗ്രാമത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ബ്രഹ്മപുത്രയുടെ തീരത്ത് അസമിലെ മോറിഗാവ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മയോങ്. മന്ത്രവാദത്തിനും മന്ത്രവാദിനി വേട്ടയ്ക്കും പേരുകേട്ടതാണ് ഈ ഗ്രാമം. വിചിത്രമായ സംഭവങ്ങളുടെ കഥകൾ വളരെക്കാലമായി ഇവിടെ പ്രചരിക്കുന്നത് – മനുഷ്യർ വായുവിലേക്ക് അപ്രത്യക്ഷമാകുന്നത് മുതൽ ആളുകൾക്ക് അപ്രതീക്ഷിത പ്രഹരം ലഭിക്കുന്നതുവരെ. “ഓജ” അല്ലെങ്കിൽ “ബെസ്” എന്നറിയപ്പെടുന്ന, ഗ്രാമത്തിലെ മന്ത്രവാദികൾ മാന്ത്രികതയുടെ അങ്ങേയറ്റംവരെ അറിയാമെന്നും Read More…
ഉടമയുടെ ശവകുടീരത്തില്‍ വളര്‍ത്തുനായ കഴിഞ്ഞത് രണ്ട് വര്‍ഷം; മരണവക്കിൽ നിന്നും രക്ഷ
നന്ദിയെന്ന വാക്കോര്‍ക്കുമ്പോള്‍ തന്നെ മനസ്സിലാദ്യം വരുന്നത് നായയുടെ മുഖമായിരിക്കും. മരണത്തിന് ശേഷം ഉടമയെ കാത്തിരുന്ന നായകളുടെ വാര്‍ത്തകളും കഥകളും നമ്മള്‍ കേട്ടിട്ടുണ്ടാകും. അതിന് സമാനമായ ഒരു സംഭവം ചൈനയിലും അരങ്ങേറി. മരിച്ചുപോയ തന്റെ ഉടമയുടെ ശവകുടീരത്തിനരികില്‍ രണ്ട് വര്‍ഷത്തിലധികമാണ് ഒരു നായ കാത്തിരുന്നത്. ഭക്ഷണവും പരിചരണവുമില്ലാതെ വന്നതിന് പിന്നാലെ രോഗാവസ്ഥയിലേക്ക് കടന്ന നായയെ ഒരു മൃഗസ്‌നേഹി രക്ഷപ്പെടുത്തുകയായിരുന്നു. ഇന്‍ഫ്‌ളുവന്‍സറും ജിയാങ്‌സി പ്രദേശത്തെ തെരുവുനായകൾ ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന യുവാവാണ് നായയ്ക്ക് താങ്ങായത്. @ganpojiege എന്ന പേരില്‍ ചൈനീസ് Read More…
വിശ്വസ്ത കാറിന്റെ ആഢംബര ശവസംസ്‌കാരം; കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍
തങ്ങളുടെ പ്രിയപ്പെട്ട കാറിന് ശവസംസ്‌ക്കാരം നടത്താന്‍ കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍. 1,500 ഓളം ആളുകള്‍ പങ്കെടുത്ത ആഢംബര സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോ വൈറലാണ്. ഗുജറാത്തിലെ പദര്‍ഷിംഗ വില്ലേജിലെ പോളാര കുടുംബമാണ് ഇങ്ങിനെ ചെയ്തത്. തങ്ങളുടെ ‘ഭാഗ്യക്കാര്‍’ എന്ന് കുടുംബം വിശ്വസിച്ച രണ്ടു പതിറ്റാണ്ട് വിശ്വസ്ത സേവനം നിര്‍വ്വഹിച്ച കാറിനാണ് ഉചിതമായ യാത്രയയപ്പ് കുടുംബം നല്‍കിയത്. കാറിന് ബഹുമാനം നല്‍കാന്‍ വേണ്ടിയാണ് ഒരു സ്‌ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിക്കുന്നതിന് പകരം കുഴിച്ചിട്ടത്. 1500-ലധികം നാട്ടുകാര്‍ പങ്കെടുത്ത ചടങ്ങില്‍ ജനപ്രിയ Read More…
ഓമനത്തമുള്ള മുഖം, കണ്ടാല്‍ ഒന്ന് ഓമനിക്കാന്‍ തോന്നും, പക്ഷെ അപകടകാരികളാണ് ഇവര്‍
ആദ്യ നോട്ടത്തില്‍ ആരെയും ഒന്ന് ആകര്‍ഷിക്കും. നല്ല ഓമനത്തം തുളുമ്പുന്ന മുഖം. ഒന്ന് എടുത്ത് കൊഞ്ചിക്കാനൊക്കെ തോന്നും. എന്നാല്‍ അടുത്തേക്ക് ചെന്നാലോ, അപകടകാരികളാണിവര്‍. മണല്‍ പൂച്ചകളെകുറിച്ചാണ് പറഞ്ഞു വരുന്നത്. ബിര്‍മാന്‍ മുതല്‍ പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട പൂച്ചകളെക്കുറിച്ച് വരെ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും മരുഭൂമിയില്‍ കാണപ്പെടുന്ന മണല്‍ പൂച്ചകള്‍ പലര്‍ക്കും അപരിചിതരാണ്. വംശനാശ ഭീഷണി നേരിടുന്ന മണല്‍പൂച്ചകളില്‍ ഒന്നിനെ സൗദി അറേബ്യയില്‍ കണ്ടെത്തിയതായി അധികൃതര്‍ പറഞ്ഞു. നഫൂദ് അല്‍ അരിഫ് എന്ന സംരക്ഷിത പ്രദേശത്ത് നിന്നുമാണ് ഇതിനെ ലഭിച്ചതെന്ന് ദേശീയ Read More…
പണം കൊണ്ടുമാത്രം വാങ്ങാനാവില്ല ഈ വീട്; ഉടമ തള്ളിക്കളഞ്ഞവരിൽ ബോളിവുഡ് താരങ്ങളും, വില 120 കോടി
മോശം പറയാനില്ലാത്ത ഒരു വീട് വില്‍പ്പനയ്ക്കായി വിപണിയിലെത്തിയാൽ ദിവസങ്ങള്‍ക്കുള്ളില്‍ കച്ചവടം നടക്കും. എന്നാല്‍ ആവശ്യക്കരുണ്ടായിട്ടും കാലങ്ങളായി വില്‍പന നടക്കാതെ ഒഴിഞ്ഞ് കിടക്കുകയാണ് മുംബൈയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റ്. പെന്റ് ഹൗസാണ് വീട്ടുടമയ്ക്കുള്ള ചില കാഴ്ചപ്പാടുകൾ കാരണം വില്‍പ്പന നടക്കാതെ കിടക്കുന്നത്. എന്നാൽ സാധാരണ ഒരു വീടല്ല. കോടികള്‍ വിലവരുന്ന ആഡംബര പ്രോപ്പര്‍ട്ടിയാണിത് . 120 കോടി രൂപയാണ് വീടിന്റെ വില. സെലിബ്രിറ്റി ബ്രോക്കറാണ് പ്രോപ്പര്‍ട്ടിയുടെ ഇടനിലക്കാരന്‍. 16000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട്ടില്‍ 6 കിടപ്പുമുറികളുണ്ട്. ഈ വീട് Read More…
യുദ്ധത്തെ പേടിച്ച് നാട് വിട്ടു: നീണ്ട 40 വര്‍ഷം കാട്ടില്‍ കഴിഞ്ഞ ഒരു അച്ഛനും മകനും
ടാര്‍സന്‍ മൂവ്മെന്റിനെ പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ. നാലുകാലില്‍ നടക്കുക, മരത്തില്‍ കയറുക, ചിംപാന്‍സികളുടെയും ഗൊറില്ലകളുടെയും സംസാരവും ചലനവുമൊക്കെ അനുകരിക്കുക തുടങ്ങിയവയൊക്കെയാണ് ഈ ചലഞ്ചിന്റെ പ്രത്യേകതകള്‍. എന്നാല്‍ നീണ്ട 40 വര്‍ഷം കാട്ടില്‍ താമസിച്ച ഒരു ടാര്‍സനെപറ്റി നിങ്ങള്‍ക്കറിയാമോ. അത് മറ്റാരുമല്ല വിയ്റ്റ്നാംകാരനായ ഹൊവാന്‍ ലാങ്ങാണ്. ലാങ്ങിന്റെ ജീവിതത്തില്‍ നിര്‍ണായകമായത് ലോകമെങ്ങും പ്രശസ്തമായ വിയറ്റ്നാം യുദ്ധമാണ് . ലാങ്ങിന് യുദ്ധത്തിന്റെ സമയത്ത് വെറും നാല് വയസായിരുന്നു പ്രായം. അച്ഛനായ ഹോ വാന്‍ താങ്ങിനൊപ്പം വിയറ്റ്നാമിലെ ഒരു ഗ്രാമത്തില്‍ കഴിയുകയായിരുന്നു. Read More…














