Featured Oddly News

പതിനായിരം മുതലക്കുഞ്ഞുങ്ങളുടെ പിതാവ്, ലോകത്തിലെ ഏറ്റവും പ്രായമുള്ള മുതല 125-ാം വയസ്സിലേക്ക്

125-ാം വയസ്സിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ് ഹെന്റി മുതല. കഴിഞ്ഞ ഡിസംബര്‍ 16 ന് തന്റെ 124-ാം പിറന്നാള്‍ ഈ മുതല മുത്തശ്ശന്‍ ആഘോഷിച്ചു . ഈ മുതലയുടെ വാസം ദക്ഷിണാഫ്രിക്കയിലെ സംരക്ഷണകേന്ദ്രത്തിലാണ്. 1985 മുതല്‍ ഇവിടുത്തെ സ്‌കോട്ബര്‍ഗ് കണ്‍സര്‍വേഷന്‍ സെന്ററില്‍ വിഹരിക്കുകയാണ് ഹെന്റി. ബോട്സ്വാനയിലെ ഒകവാംഗോ ഡെല്‍റ്റയില്‍ നിന്നാണ് ആദ്യം ഈ മുതലയെ പിടികൂടുന്നത്. ഈ കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ പല മുതലപ്പങ്കാളികളിലായി പതിനായിരത്തിലധികം മുതലക്കുട്ടികള്‍ ഹെന്റിക്കുണ്ട്. മുതലകള്‍ ഉരഗവര്‍ഗത്തില്‍പെടുന്ന ജീവികളാണ് . സാധാരണ ജീവികളില്‍ നിന്നും Read More…

Oddly News

പ്ലീസ് ഒന്നൊഴിഞ്ഞ് തരുമോ? കാമുകന്റെ ഭാര്യയ്ക്ക് ഒന്നരക്കോടി നല്‍കി യുവതി; ഒടുവില്‍ വന്‍ട്വിസ്റ്റ്|

വിവാഹിതനായ സഹപ്രവര്‍ത്തകനുമായി കടുത്തപ്രണയം, അത് അസ്ഥിയില്‍ പിടിച്ചപ്പോള്‍ ബന്ധം ഒഴിയുന്നതിനായി കാമുകന്റെ ഭാര്യയ്ക്ക് ‘ഡിവോഴ്സ് ഫീസ്’ നല്‍കി കാമുകി. ചൈനയിലാണ് പിന്നീട് വന്‍ ട്വിസ്റ്റിലേയ്ക്ക് തിരിഞ്ഞ സംഭവം. ഒരു മില്യണിലേറെ യുവാന്‍ (ഏകദേശം 1.4 കോടി രൂപ)യാണ് ഷി എന്ന യുവതി കാമുകന്റെ ഭാര്യയ്ക്ക് ന്ഷ്ടപരിഹാരമായി നല്‍കിയത്. കിട്ടിയ പണം സന്തോഷത്തോടെ ഭാര്യ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ പറഞ്ഞ സമയം ആയപ്പോള്‍ ഒഴിഞ്ഞുപോകാമെന്ന വാഗ്ദാനത്തില്‍ നിന്നും ഭാര്യ നൈസായി പിന്‍മാറി. ഇതോടെ വെട്ടിലായ കാമുകി പണം തിരികെ Read More…

Oddly News

70 കാരൻ 44വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു, 3.1 കോടി രൂപ ജീവനാംശം നൽകാൻ ഭൂമി വിറ്റു, 18 വര്‍ഷം നീണ്ട നിയമപോരാട്ടം

18 വര്‍ഷം നീണ്ട നിയമപോരാട്ടം കഴിഞ്ഞ് 73 കാരിയായ ഭാര്യയുമായുള്ള തന്റെ 44 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ 70 കാരനായ കര്‍ഷകന്‍ ജീവനാംശം നല്‍കിയത് 3.1 കോടി. തുക നല്‍കാനായി തന്റെ ഭൂമി തന്നെ വിറ്റു. കര്‍ഷകനായ സുബാഷ് ചന്ദ് വിവാഹമോചനത്തിന്റെ ഭാഗമായി കൃഷിഭൂമിയും വിളകളും വില്‍ക്കുകയും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തു. 18 വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷമാണ് നാലര ദശകത്തോളം എത്തിയ ദമ്പത്യജീവിതം അവസാനിപ്പിച്ച് ഇവര്‍ വേര്‍പിരിഞ്ഞത്. Read More…

Oddly News

വേര്‍പിരിയും, വീണ്ടും അതേയാളെ വിവാഹം കഴിക്കും … 43 വര്‍ഷത്തിനിടെ ആവർത്തിച്ചത് 12 തവണ !

ആവര്‍ത്തിച്ച് വിവാഹം കഴിക്കുകയും വിവാഹമോചനം നേടുകയും ചെയ്ത ദമ്പതികള്‍ ഇക്കാര്യം ചെയ്തത് പന്ത്രണ്ട് തവണ. പെന്‍ഷന്‍ പഴുതുകളെ ചൂഷണം ചെയ്തും വിധവാ പെന്‍ഷന്‍ തുടര്‍ന്നുകൊണ്ടു പോകുന്നതിനും വേണ്ടിയുള്ള നാടകമായിരുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ആവര്‍ത്തിച്ചുള്ള വിവാഹവും വിവാഹമോചനവും അധികൃതര്‍ ഇപ്പോള്‍ അന്വേഷണത്തിന്റെ പരിധിയിലാക്കിയിരിക്കുകയാണ്. വിവാഹിതയായിട്ടും ഓസ്ട്രിയന്‍ യുവതി ഒന്നിലധികം വിധവാ പെന്‍ഷനുകള്‍ പിരിച്ചെടുത്ത പെന്‍ഷന്‍ തട്ടിപ്പിന്റെ വിചിത്രമായ കേസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിട്ടുണ്ട്. വന്‍ വിവാദമായേക്കാവുന്ന നിയമ പശ്ചാത്തലം വരുന്ന കേസില്‍ പക്ഷേ ദമ്പതികള്‍ ഒരിക്കലും വേര്‍പിരിഞ്ഞിരുന്നില്ലെന്നും Read More…

Oddly News

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട്; കൂലിപ്പണിക്ക് വന്ന ബംഗാളിയുടെ വക

കേരളത്തിലെ തിരക്കേറിയ നിരത്തില്‍ റോളര്‍സ്‌കേറ്റിംഗ് സ്റ്റണ്ട് നടത്തിയ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ ബംഗാളി അറസ്റ്റില്‍. കേരളത്തിലെ തൃശ്ശൂരിലെ സെന്‍ട്രല്‍ ഹബ്ബായ സ്വരാജ് റൗണ്ടില്‍ അപകടകരമായ സ്‌കേറ്റിംഗ് സ്റ്റണ്ടുകള്‍ നടത്തിയതിന് 25 കാരനായ മുംബൈ സ്വദേശി സുബ്രത മണ്ഡലിനെയാണ് ചൊവ്വാഴ്ച തൃശൂര്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. പണിക്കാരനായെത്തിയ സുബ്രതയുടെ അപകടകരമായ സ്റ്റണ്ടിന്റെ വീഡിയോ ഓണ്‍ലൈനില്‍ വൈറലായതോടെയാണ് പോലീസ് ഇടപെട്ടത്. കഴിഞ്ഞ ബുധനാഴ്ചയാണ് സുബ്രതയ്ക്ക് വാഹന ഗതാഗതം കൂടുതലുള്ള പ്രദേശത്തുകൂടി അപകടകരമായ രീതിയില്‍ സ്‌കേറ്റിംഗ് നടത്തിയത്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയില്‍ Read More…

Oddly News

ന്യൂജന്‍ ആകാനായി ടാറ്റു മതിയാകുന്നില്ല, ‘നാവു പിളർത്തി’ യുവാക്കള്‍; ഞെട്ടല്‍

ന്യൂജൻ ആകാനായി എന്തൊക്കെ ചെയ്താലും മതിയാകാത്ത ഒരു കൂട്ടം ആളുകളുണ്ട്. വ്യത്യസ്തമായ ഹെയര്‍സ്റ്റൈലുകളും വസ്ത്രധാരണവുമൊക്കെക്കഴിഞ്ഞ് ശരീരത്തിന്റെ എവിടെയൊക്കെ ടാറ്റുു കുത്താമോ അവിടെയെല്ലാം കുത്തി. എന്നിട്ടും പോരാ, കുറച്ചുകൂടല ശ്രദ്ധ കിട്ടാൻ എന്തെങ്കിലും ഒരു വഴിയുണ്ടോ എന്ന ചിന്തയാണ് ഒരു ചെറുപ്പക്കാരനെ നേരെ ഈ ടാറ്റൂ സെൻട്രലിലേയ്ക്ക് നയിച്ചത്. അവിടെ പോയി നാവു തന്നെ പിളർത്തിയെടുത്തു നമ്മുടെ ന്യൂജെന്‍. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ടാറ്റൂ പാർലറിന്റെ മറവിൽ ‘നാവു പിളര്‍ത്തല്‍’ നടത്തിയിരുന്ന ഹരിഹരൻ എന്ന ആളെയും സഹായിയെയും പോലീസ് അറസ്റ്റ് Read More…

Oddly News

കിടക്ക പങ്കിട്ടത് 919 പുരുഷന്മാര്‍ക്കൊപ്പം ; അന്ന് ചെയ്തതില്‍ ഖേദമുണ്ടെന്ന് ലിസാ സ്പാര്‍ക്‌സ്

ചെയ്തുപോയ തെറ്റില്‍ താനിപ്പോള്‍ ശരിക്കും ഖേദിക്കുന്നുണ്ടെന്ന് ലൈംഗിക മത്സരത്തില്‍ 919 പുരുഷന്മാര്‍ക്കൊപ്പം ഒരു ദിവസം പങ്കുവെച്ച യുവതിയുടെ വെളിപ്പെടുത്തല്‍. 2004 ല്‍ പോളണ്ടില്‍ നടന്ന മത്സരത്തില്‍ വിജയിച്ച ലിസാ സ്പാര്‍ക്‌സാണ് 20 വര്‍ഷത്തിന് ശേഷം ആ സമയത്തെ തന്റെ വൈകാരികമായ അവസ്ഥ എന്തായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നത്. മുതിര്‍ന്ന ചലച്ചിത്രതാരം ലിസ സ്പാര്‍ക്ക്‌സ് 2004-ല്‍ പോളണ്ടിലെ വാര്‍സോയില്‍ നടന്ന മൂന്നാം വാര്‍ഷിക ലൈംഗിക ചാമ്പ്യന്‍ഷിപ്പില്‍ റെക്കോര്‍ഡ് സ്ഥാപിച്ചു. പരിപാടിയില്‍ രണ്ടുപേരുമായി മത്സരിച്ച സ്ത്രീ എതിരാളികളായിരുന്ന രണ്ടുപേര്‍ക്കെതിരേ 21 Read More…

Oddly News

വൈറലായി സിറിയ ഭരിച്ച ഏകാധിപതി ബശറുൾ അസാദിന്റെ അർദ്ധ നഗ്ന ചിത്രങ്ങൾ, വിമര്‍ശനം

പുറത്താക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 25 വര്‍ഷത്തോളം സിറിയ ഭരിച്ച ഏകാധിപതിയായിരുന്നു ബശ്ശാറുല്‍ അസദ്. ഡമാസ്കസിലെയും അലപ്പോയിലെയും കൊട്ടാരത്തിൽ നിന്നാണ് വിമതർ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കണ്ടെത്തിയത്. ഇപ്പോൾ പ്രചരിക്കുന്ന വിമതര്‍ പുറത്തുവിട്ട ഫോട്ടോകളിൽ അർദ്ധ നഗ്നനനായിട്ടാണ് അദ്ദേഹം പോസ് ചെയ്തിരിക്കുന്നത്. ഒരു ചിത്രത്തിൽ അസദ് ക്യാമറയുമായി പോസ് ചെയ്യുന്നതും ഇന്നർവെയർ ധരിച്ച് സ്കൂട്ടർ ഓടിക്കുന്നതും ഒരു സ്ത്രീയെ തോളിലേറ്റി നിൽക്കുന്നതുമെല്ലാം പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളിൽപ്പെടുന്നു. അതേസമയം,ഈ മാസം എട്ടിന് വിമതര്‍ Read More…

Oddly News

സ്റ്റേജ് ഷോയ്ക്ക് ഇനി ‘ശങ്ക ’വേണ്ട! അഡള്‍ട്ട്ഡയപ്പറുകൾ 6000 രൂപയ്ക്ക്! ഒറ്റദിവസംകൊണ്ട് വിറ്റുതീർന്നു…

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്റ്റേജ് ഷോകളും സംഗീത പരിപാടികളിലും കച്ചേരികളിലുമൊക്കെ പങ്കെടുക്കുന്ന ആളുകൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ബാത്ത്‌റൂം ബ്രേക്ക്. പരിപാടിയുടെ ഒഴുക്കിന് തടസമാകാതിരിക്കാന്‍ പ്രകൃതിയുടെ ഈ വിളികള്‍ ഒഴിവാക്കുകയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും പലരും ചെയ്യുന്നത്. സ്റ്റേജിന് തൊട്ടടുത്ത് ഇതിന് സൗകര്യം ഉണ്ടാകണമെന്നുമില്ല. എന്നാല്‍ സ്റ്റേജ് പെര്‍​ഫോമന്‍സ് നടത്തുന്നവര്‍ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ഡയപ്പറുകൾ പുറത്തിറക്കി ഒരു കമ്പനി. ബാത്ത്‌റൂം ബ്രേക്കുകളുടെ അനുഭവത്തെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു. ഒരു സിനിമ, കച്ചേരി, അല്ലെങ്കിൽ Read More…