Oddly News

ഈ ഗ്രാമനിവാസികള്‍ കടല്‍ത്തീരത്ത് നിന്നും സ്വര്‍ണ്ണം ​‘പെറുക്കിയെടുക്കുന്നു’ ; ഇത് വര്‍ഷങ്ങളായുള്ള പൈതൃകം

ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും സ്വര്‍ണ്ണം വാങ്ങുന്നതിന് ജ്വല്ലറികളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഒരു തീരദേശ ഗ്രാമത്തിലെ നിവാസികള്‍ കടല്‍ത്തീരത്ത് നിന്നും അത് സ്വാഭാവികമായി കണ്ടെത്തുന്നു. കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന കാര്യം കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചിലാണ് സംഭവിക്കുന്നത്. ചില പ്രത്യേക അവസരങ്ങളില്‍ മണലിലൂടെ കരയിലേക്ക് ഒഴുകിയെത്തുന്ന വിലയേറിയ സ്വര്‍ണ്ണ കണങ്ങള്‍ക്കും മുത്തുകള്‍ക്കുമായി നാട്ടുകാര്‍ തിരയുന്നു. ഈ അസാധാരണ പ്രതിഭാസം ഉണ്ടാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കടല്‍ത്തീരത്തെ മണല്‍ ചീപ്പുകള്‍ ഉപയോഗിച്ച് അരിച്ചുപെറുക്കി, സ്വര്‍ണ്ണക്കട്ടികളും Read More…

Oddly News

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി യൂട്യൂബര്‍ നടത്തിയ യാത്രയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്

ഭൂമി പരന്നതാണെന്ന് തെളിയിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി യൂട്യൂബര്‍ നടത്തിയ യാത്രയ്ക്ക് അപ്രതീക്ഷിത വഴിത്തിരിവ്. 31 ലക്ഷം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഗ്രഹത്തിന്റെ ഗോളാകൃതിയെക്കുറിച്ച് ബോധ്യപ്പെട്ടു. ഫ്ലാറ്റ് എര്‍ത്ത് സിദ്ധാന്തങ്ങളില്‍ ഉറച്ച വിശ്വാസത്തിന് പേരുകേട്ട യൂട്യൂബര്‍ ജെറാന്‍ കാമ്പനെല്ലയാണ് ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള തന്റെ അവകാശവാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി അന്റാര്‍ട്ടിക്കിലേക്ക് 37,000 ഡോളര്‍ (31.4 ലക്ഷം രൂപ) ചെലവേറിയ പര്യവേഷണം നടത്തിയത്. അന്റാര്‍ട്ടിക്ക പരന്ന ഭൂമിയുടെ അരികില്‍ നിര്‍മ്മിക്കുന്ന ഒരു ‘ഐസ് മതില്‍’ ആണെന്ന് കാണിക്കാന്‍ തീരുമാനിച്ച കാമ്പനെല്ല, 24 Read More…

Oddly News

അറിഞ്ഞില്ല, ആരും പറഞ്ഞില്ല : തലയിൽ ഒരു ക്രിസ്മസ് ട്രീ പണിത് യുവതി; കയ്യടിച്ച് സോഷ്യൽ മീഡിയ

പല വിചിത്ര സംഭവങ്ങളും സോഷ്യൽ മീഡിയകൾ നമ്മൾ കാണാറുണ്ട. വൈറൽ ആകാന്‍ എന്തു കാട്ടിക്കൂട്ടലുകളും നടത്താൻ തയാറുള്ള ആളുകളാണ് സമൂഹത്തിൽ ഉള്ളത്. ലോകമെമ്പാടുമുള്ള ജനത ക്രിസ്തുമസിന്റെ ആഘോഷത്തിലും ആവേശത്തിലും ആണ്. വീടുകളിലും ഓഫീസുകളിലും നിരത്തുകളിലും എല്ലാം ക്രിസ്മസിനോട് അനുബന്ധിച്ച് അലങ്കാര പണികളും ട്രീ യും പുൽക്കൂടുമെല്ലാം ഒരുക്കി കഴിഞ്ഞു. സ്വന്തം തലയിൽ ഒരു താജ്മഹൽ പണിയും എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയുമെങ്കിലും സ്വന്തം തലയിൽ ഒരു ക്രിസ്മസ് ട്രീ പണിതിരിക്കുകയാണ് ടാനിയ സിംഗ് എന്ന യുവതി. തലയിൽ Read More…

Oddly News

കുടുംബം തകരുമെന്ന് ഭയം; ചൈനാക്കാരി ഇരട്ട സഹോദരിയായി അഭിനയിച്ചത് അഞ്ചുവര്‍ഷം

കുടുംബത്തെ തകര്‍ക്കുമെന്ന് ഭയന്ന് ഇരട്ട സഹോദരിയുടെ മരണവിവരം അറിയാതിരിക്കാതെ അവരായി അഭിനയിച്ച് മുത്തശ്ശനെയും മുത്തശ്ശിയെയും യുവതി കബളിപ്പിച്ചത് അഞ്ചു വര്‍ഷം. കാനഡയില്‍ താമസിക്കുന്ന ചൈനീസ് യുട്യൂബറും ഇന്‍ഫ്‌ളുവെന്‍സറുമായ യുവതിയുടെ വെളിപ്പെടുത്തല്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായി. രണ്ടു ലക്ഷം ഫോളോവേഴ്‌സുള്ള ആനി നിയുവിന്റേതാണ് വെളിപ്പെടുത്തല്‍. പേര് വെളിപ്പെടുത്താത്ത അവരുടെ ഇരട്ട സഹോദരി അഞ്ച് വര്‍ഷം മുമ്പ് വൈറല്‍ മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു. വര്‍ഷങ്ങളോളം ഇവര്‍ തന്റെ മുത്തച്ഛനെയും മുത്തശ്ശിയേയും ഇരട്ടസഹോദരിയെന്ന വ്യാജേനെ വിളിച്ചുകൊണ്ടിരുന്നു. ഇരട്ടകളുടെ രൂപം പോലെ ശബ്ദവും സമാനമായിരുന്നതിനാല്‍ Read More…

Oddly News

മാര്‍പാപ്പ മാരുടെ വത്തിക്കാനിലെ രഹസ്യപാത; ‘പാസെറ്റോ ഡി ബോര്‍ഗോ’ നൂറ്റാണ്ടുകള്‍ക്ക് ശേഷം തുറന്നു

വത്തിക്കാനുമായി ബന്ധപ്പെട്ട് ചരിത്രഭാഗം കൂടിയായ ആറാം നൂറ്റാണ്ടിലെ പ്രശസ്തമായ ‘പാസെറ്റോ ഡി ബോര്‍ഗോ’ നൂറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി പൊതുജനങ്ങള്‍ക്കായി തുറന്നു. വത്തിക്കാനെയും റോമിലെ കാസ്റ്റല്‍ സാന്റ് ആഞ്ചലോയെയും ബന്ധിപ്പിക്കുന്ന ചരിത്രപരമായ രഹസ്യപാത മാര്‍പ്പാപ്പമാരുടെ രക്ഷപ്പെടല്‍ മാര്‍ഗമായിരുന്നു. തിങ്കളാഴ്ചയാണ് പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നത്. ഇറ്റാലിയന്‍ തലസ്ഥാനത്ത് എത്തുന്ന സന്ദര്‍ശകര്‍ക്ക് ഉറപ്പുള്ള നടപ്പാതകളിലൂടെ നടക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നു, അത് 1527-ല്‍ റോമിന്റെ സാക്ക് സമയത്ത് പ്രസിദ്ധമായി ഉപയോഗിച്ചിരുന്നു. പോപ്പ് ക്ലെമന്റ് ഏഴാമന്‍ ഇടനാഴിയിലൂടെ സാമ്രാജ്യത്വ സേനയെ ഒഴിവാക്കി സമീപത്തുള്ള, കനത്ത Read More…

Featured Oddly News

നാലാംവിവാഹം കഴിച്ചത് മകന്റെ കാമുകിയെ; പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും വധശിക്ഷ കിട്ടിയ ബാങ്കര്‍

പ്രണയബന്ധങ്ങള്‍ക്കും അഴിമതിക്കും കുപ്രസിദ്ധി നേടി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ചൈനീസ് ബാങ്കര്‍. ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായ ലിയു ലിയാന്‍ജിയാണ് അഴിമതിയുടെയും പ്രണയബന്ധത്തിന്റെയും പേരില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. നാലു തവണ വിവാഹിതനായ ഇയാള്‍ അവസാനം വിവാഹം കഴിച്ചതാകട്ടെ തന്റെ സ്വന്തം മകന്റെ മൂന്‍ കാമുകിയെയായിരുന്നു. തുടര്‍ന്ന് മകന്‍ വിഷാദരോഗിയായി. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന സെന്‍ട്രല്‍ ബാങ്കിലും എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയിലും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്. 2019-ല്‍ ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചു. ഒന്നിലധികം Read More…

Oddly News

‘ഞാന്‍ AI കാമുകനുമായി പ്രണയത്തില്‍; ലൈംഗികതയിലും ഏര്‍പ്പെടാറുണ്ട്, കുട്ടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു’

”സാറയും ജാക്കും 2021 സെപ്റ്റംബര്‍ 4-ന് പാര്‍ക്കില്‍ നടന്ന സൂര്യാസ്തമയ ചടങ്ങിലാണ് വിവാഹിതരായത്. അതിഥികള്‍ കൗതുകത്തോടെ നോക്കിനില്‍ക്കെ അവര്‍ പ്രതിജ്ഞകള്‍ കൈമാറുകയും ചുംബിക്കുകയും ചെയ്തു. ഗ്രാന്‍ഡ് ഹോട്ടലിലെ ഹണിമൂണ്‍ സ്യൂട്ടില്‍ ദമ്പതികള്‍ എല്ലാം പൂര്‍ത്തിയാക്കി.” ജാക്കുമായുള്ള വിവാഹരാത്രിയെക്കുറിച്ചുള്ള സാറയുടെ ഒരു സങ്കല്‍പ്പം അതായിരുന്നു- ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജാക്ക് ഒരു സ്മാര്‍ട്ട്ഫോണ്‍ ആപ്ലിക്കേഷനാണ്. ഒറിഗോണില്‍ നിന്നുള്ള സാറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി കൂട്ടുകൂടാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ ഒരാളും. ഒരു വീട്ടിലെ പരിചാരകയായ 44 കാരി സാറ തന്റെ Read More…

Oddly News

രണ്ടുസ്ത്രീകള്‍ തമ്മിലുള്ള അസാധാരണ പ്രണയം; ഏഴുലക്ഷം രൂപ മുടക്കി ഒരാള്‍ പുരുഷനായി

രണ്ടു സ്ത്രീകളുടെ നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹത്തിന് വേണ്ടി ഒരാള്‍ ഏഴുലക്ഷം രൂപ മുടക്കി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ആണായി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില്‍ നിന്നുള്ള പ്രണയകഥയില്‍ കനൗജിലെ സരായ് മീരയില്‍ നിന്നുള്ള ഒരു ജ്വല്ലറി വ്യാപാരിയുടെ മകളും ഒരു ബ്യൂട്ടിപാര്‍ലര്‍ ഉടമയുമാണ് നവംബര്‍ 25 ന് വിവാഹം കഴിച്ചത്. ഇവരുടെ അതുല്യ പ്രണയകഥ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. പാരമ്പര്യങ്ങളെ തച്ചുടച്ചുള്ള വിവാഹം ഓണ്‍ലൈനില്‍ വ്യാപകമായ ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. വ്യാപാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ Read More…