Oddly News

വിമാനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ ഭാര്യ ഫ്രഞ്ച് പ്രസിഡന്റിന്റെ കരണം പുകച്ചോ…?

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ഭാര്യ അടിച്ചോ? മാക്രോണിന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിലെ വീഡിയോ വൈറലായിട്ടുണ്ട്. വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഭാര്യ ബ്രിജിറ്റ് അദ്ദേഹത്തിന്റെ മുഖത്ത് അടിക്കുന്നതായി ഇത് കാണിക്കുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ക്യാമറയില്‍ പകര്‍ത്തിയ ഹ്രസ്വവും വിചിത്രവുമായ കൈമാറ്റമാണ് ഇന്റര്‍നെറ്റ് സംസാരിക്കുന്നത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ പര്യടനത്തിന് തുടക്കമിട്ടുകൊണ്ട് ഞായറാഴ്ച വൈകുന്നേരം മാക്രോണ്‍ ഹനോയിയില്‍ വന്നിറങ്ങി, എന്നാല്‍ യഥാര്‍ത്ഥത്തില്‍ തലക്കെട്ടുകള്‍ സൃഷ്ടിച്ചത് രാഷ്ട്രീയ യാത്രയല്ല. ഭാര്യയുടെ മര്‍ദ്ദനത്തിന്റേതായിരുന്നു. ക്ലിപ്പില്‍, വിമാനത്തിന്റെ Read More…

Oddly News

കാറുകളുടെ തലസ്ഥാനമായ രാജ്യത്ത് 600 ആളുകളും 600 കുതിരകളും മാത്രമുള്ള ‘കാര്‍രഹിത’ ദ്വീപ്…!

‘ലോകത്തിന്റെ കാര്‍ തലസ്ഥാനമായ വികസിത രാജ്യത്തിന്റെ മദ്ധ്യത്തില്‍, 600 ആളുകളും 600 കുതിരകളും മാത്രമുള്ള യാത്രയ്ക്കും മറ്റു കാര്യങ്ങള്‍ക്കും കുതിരകളെ ആശ്രയിക്കുന്ന പഴയ ജീവിതരീതി പിന്തുടരുന്ന ഒരു ശാന്തമായ ദ്വീപ്. അമേരിക്കയിലെ ഹ്യൂറോണ്‍ തടാകത്തിലെ സംസ്ഥാനത്തിന്റെ വടക്കന്‍ തീരത്ത് നൂറുകണക്കിന് വര്‍ഷങ്ങളായി സഞ്ചാരികളെ ആകര്‍ഷിക്കുന്ന ശാന്തവും മനോഹരവുമായ ഈ ദ്വീപ് കണ്ടുപിടിച്ചതിന് ശേഷം കാറുകള്‍ ഏറെക്കുറെ നിരോധിച്ചിട്ടുണ്ട്. ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, ക്രിസ്ലര്‍ തുടങ്ങിയ കമ്പനികള്‍ ഉത്ഭവിച്ച ഡെട്രോയിറ്റിലെ ‘മോട്ടോര്‍ സിറ്റി’ യുടെ ആസ്ഥാനമായ യുഎസ് സംസ്ഥാനം Read More…

Oddly News Wild Nature

കൊടുങ്കാറ്റില്‍ പക്ഷിക്കൂട്ടം ചത്തൊടുങ്ങി; സിംഗാറില്‍ നൂറിലധികം തത്തകളെ ചത്ത നിലയില്‍ കണ്ടെത്തി

മണ്‍സൂണ്‍ കാലം മനോഹരമാണെന്നത് പോലെ ഇടിയും മിന്നലും ശക്തമായ കാറ്റും മഴയുമൊക്കെയായി ഏറെ അപകടകാരിയുമാണ്. ഉത്തരേന്ത്യ അത്തരമൊരു കൊടുങ്കാറ്റിന്റെ ആഘാതം വഹിച്ചപ്പോള്‍ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍. ഝാന്‍സിക്ക് സമീപമുള്ള സിംഗാര്‍ ഗ്രാമത്തില്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് നൂറിലധികം തത്തകളെ ചത്ത നിലയില്‍ കണ്ടെത്തി. ഡസന്‍ കണക്കിന് തത്തകള്‍ നിര്‍ജീവമായി കിടക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമ ത്തില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ സംഭവം കണ്ട് ഞെട്ടി യ നാട്ടുകാര്‍ വനംവകുപ്പുമായി ബന്ധപ്പെട്ടു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, മരിച്ചവയെ വലിയ കുഴിയില്‍ സംസ്‌കരിക്കുകയും പരിക്കേറ്റവയ്ക്ക് Read More…

Featured Oddly News

ഈ വരനെ വേണ്ട, മണ്ഡപത്തില്‍നിന്നിറങ്ങി വധു, കാത്തുനിന്ന കാമുകനൊപ്പം പോയി, പോലീസ് സംരക്ഷണയിൽ- വീഡിയോ

കർണാടകയിലെ ഹാസനിൽ വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍. വരൻ വധുവിന്റെ കഴുത്തിൽ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പ്, താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാൽ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു അറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിവാഹ ചടങ്ങിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാൽ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. വീഡിയോയിൽ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്പോള്‍, കൈകളിൽ Read More…

Oddly News

പൊലീസുകാരെ ആക്രമിച്ച പൂച്ചയെ അറസ്റ്റ് ചെയ്തു ; ചിത്രമെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തു

ഒരു പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയൊക്കെ ഇഷ്ടം പിടിച്ചു പറ്റിയ പൂച്ചയാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. തായ്ലന്‍ഡിലെ ബാങ്കോക്കിലെ പൊലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. ബാങ്കോക്കിലെ പൊലീസ് ഉദ്യോഗസ്ഥനായ ഡ പരീന്ദ പകീസൂക്കാണ് ഈ പൂച്ചയുടെ കഥ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. താന്‍ ഡ്യൂട്ടിയിലിരിക്കെ ഒരു വ്യക്തി പൂച്ചയുമായി സ്റ്റേഷനിലെത്തിയെന്നു പകീസുക് പറയുന്നു. വഴിയില്‍ വെച്ച് കിട്ടിയ അമേരിക്കന്‍ ഷോര്‍ട്ട്‌ഹെയര്‍ വിഭാഗത്തിലുള്ള പൂച്ചയുമായാണ് ആ വ്യക്തി വന്നത്. ഉടമസ്ഥരെ കണ്ടുപിടിക്കണം എന്നാവശ്യപ്പെട്ട്, പൂച്ചയെ പൊലീസില്‍ ഏല്‍പിച്ച ശേഷം അദ്ദേഹം പോയി. എന്നാല്‍ അടുത്തുവന്ന Read More…

Oddly News

അതിസുന്ദരിയായ ചൈനീസ് വധു ഓണ്‍ലൈനില്‍ വൈറലാകുന്നു ; AI സൃഷ്ടിച്ചതാണോയെന്ന് ഇന്റര്‍നെറ്റ്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) വഴി സൃഷ്ടിച്ചതാണെന്ന് തരത്തില്‍ ചര്‍ച്ച ഉയര്‍ത്തി യഥാര്‍ത്ഥമാണെന്ന് വിശ്വസിക്കാന്‍ ആള്‍ക്കാര്‍ വിസമ്മതിച്ച അതിശയകരമാംവിധം സുന്ദരിയായ ഒരു ചൈനീസ് വധു ഓണ്‍ലൈനില്‍ വൈറലാകുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗാന്‍സു പ്രവിശ്യയില്‍ ഏപ്രിലില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകള്‍ പങ്കുവെച്ചപ്പോഴാണ് വൈറലായി മാറിയിരിക്കുന്നത്. വിവാഹ ഫോട്ടോഗ്രാഫറാണ് വിവാഹവീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്. മുടി, ചെവി, കഴുത്ത്, തോളുകള്‍ എന്നിവ മറച്ച് ഇസ്ലാമിനോട് ചേര്‍ന്നുനില്‍ക്കുന്ന ചൈനീസ് ഹുയി വംശീയ വിഭാഗത്തില്‍ നിന്നുള്ളയാളാണെന്ന് സൂചിപ്പിക്കുന്ന പരമ്പരാഗത വെളുത്ത ശിരോവസ്ത്രം ധരിച്ചിരുന്നു. ചിലര്‍ Read More…

Oddly News

ആരാണ് ഇത് ഇന്ത്യയിലെ ‘ഏറ്റവും മോശം’ എയർലൈൻസെന്ന് പറഞ്ഞത് ? സ്കോട്ടിഷ് യുവാവ് പറഞ്ഞത് കേട്ടോ? വൈറലായി വീഡിയോ

ഇന്ത്യയിലെ തന്നെ ഏറ്റവും ലോ കോസ്റ്റ് എയർലൈൻസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇൻഡിഗോ വിമാനത്തിൽ വളരെ അപ്രതീക്ഷിതമായി കയറിയ ഒരു സ്കോട്ടിഷ് യുവാവ് പങ്കുവെച്ച എയർലൈൻസിലെ മനോഹരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഹ്യൂ എബ്രോഡ്’ എന്ന ഇൻസ്റ്റാഗ്രാം പേരിൽ അറിയപ്പെടുന്ന ഹ്യൂ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയിലുടനീളം വ്യാപകമായി യാത്ര ചെയ്യുകയായിരുന്നു. ഡൽഹി, മുംബൈ, ചെന്നൈ, കേരളം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളാണ് അദ്ദേഹം ഇതിനോടകം സന്ദർശിച്ചത്. രണ്ട് ദിവസം മുൻപാണ്, ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്തപ്പോഴുള്ള Read More…

Oddly News

വിവാഹസദ്യ; ദമ്പതികള്‍ കഴിക്കാന്‍ പോയത് കുഞ്ഞിനെ വധുവിനെ ഏല്‍പ്പിച്ച് ! വീഡിയോ വൈറല്‍

വിവാഹത്തിനിടെ നടക്കുന്ന പല തമാശകളും പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. വരനോ-വധുവിനോ പറ്റുന്ന അബദ്ധങ്ങള്‍ ആയിരിയ്ക്കും ഇതില്‍ മിക്ക വീഡിയോകളും. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ ദമ്പതികള്‍ തങ്ങളുടെ കുഞ്ഞിനെ വധൂവരന്മാരെ ഏല്‍പ്പിച്ച് ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഭക്ഷണം ആസ്വദിച്ച് കഴിച്ചപ്പോള്‍ വധൂവരന്മാര്‍ കുഞ്ഞിനെ നോക്കാന്‍ ബുദ്ധിമുട്ടുന്നത് വീഡിയോയില്‍ കാണാം.വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു സംഭവം. വിവാഹത്തിനെത്തിയ അതിഥികള്‍ വധുവിന്റെ മടിയില്‍ കുഞ്ഞിനെ കിടത്തി ഭക്ഷണം കഴിക്കാന്‍ പോകുകയായിരുന്നു.  കുഞ്ഞിനെ ശാന്തമാക്കാന്‍ Read More…

Oddly News

കടല്‍പ്പക്ഷി മട്ടന്‍ബേര്‍ഡിന്റെ വയറ്റില്‍ നിന്നും കണ്ടെത്തിയത് 778 പ്ലാസ്റ്റിക് കഷ്ണങ്ങള്‍

ഓസ്‌ട്രേലിയയിലെ ലോര്‍ഡ് ഹോവ് ദ്വീപില്‍ വ്യാപകമായി കാണപ്പെടുന്ന നീണ്ട ചിറകുള്ള കടല്‍പ്പക്ഷിയായ മട്ടണ്‍ ബേര്‍ഡ്‌സ് എന്ന് വിളിക്കുന്ന തിങ്കള്‍പക്ഷിയുടെ വയറ്റില്‍ നിന്നും കണ്ടെത്തിയത് എഴുന്നൂറിലധികം പ്ലാസ്റ്റിക് കഷണങ്ങള്‍. പക്ഷിയുടെ വയറില്‍ തൊടുമ്പോള്‍ പ്ലാസ്റ്റിക്കില്‍ അമര്‍ത്തുമ്പോള്‍ കേള്‍ക്കുന്ന തരത്തിലുള്ള കിരുകിര ശബ്ദം ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞര്‍ റെക്കോഡ് ചെയ്തു. ഓസ്ട്രേലിയയുടെ കിഴക്കന്‍ തീരത്തുള്ള ഒരു ചെറിയ അഗ്‌നിപര്‍വ്വത ദ്വീപായ ലോര്‍ഡ് ഹൗവില്‍ 500-ഓളം മനുഷ്യരും 44,000-ലധികം മട്ടണ്‍ബേര്‍ഡുകളുമുണ്ട്. ദ്വീപിലെ പക്ഷികള്‍ അവയുടെ ചെറിയ വയറില്‍ അമര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന. Read More…