Featured Oddly News

യുറാനസ് സന്ദര്‍ശിച്ചാല്‍ അഞ്ചു സെക്കന്റിനുള്ളില്‍ മരിക്കും ; വജ്രങ്ങളായി മാറുകയും ചെയ്യും

നൂറുകണക്കിന് വര്‍ഷങ്ങളായി തങ്ങളെ ആകര്‍ഷണ വലയത്തിലാക്കിയിട്ടുള്ള പ്രപഞ്ചത്തില്‍ എന്താണ് ഉള്ളതെന്ന് അറിയാനുള്ള മനുഷ്യന്റെ ത്വരയ്ക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മറ്റ് ഗ്രഹങ്ങളില്‍ എന്താണ് നടക്കുന്നതെന്ന കൗതുകം മനുഷ്യരെ ബഹിരാകാശത്തിലേക്ക് കൂടി എത്തിച്ചിരിക്കുകയാണ്. നമ്മുടെ സൗരയൂഥത്തില്‍ തന്നെ മറ്റ് ഏഴ് ഗ്രഹങ്ങള്‍ കൂടിയുള്ളപ്പോള്‍ ചൊവ്വയും ചന്ദ്രനുമൊക്കെ പോലെ യുറാനസ് ഗ്രഹം സന്ദര്‍ശിക്കാന്‍ മനുഷ്യര്‍ എപ്പോഴെങ്കിലും തീരുമാനിച്ചാല്‍ എന്തു സംഭവിക്കും? അവര്‍ അഞ്ച് സെക്കന്‍ഡിനുള്ളില്‍ മരിക്കുകയും വജ്രങ്ങളായി മാറുകയും ചെയ്യുമെന്ന് ശാസ്ത്രം പറയുന്നു. ഭൂമിക്ക് പുറമേ സൂര്യനില്‍ നിന്നുള്ള ഏഴാമത്തെ ഗ്രഹമായ Read More…

Oddly News Wild Nature

ഭയം അരിച്ചിറങ്ങും! നദിയിലൂടെ നീന്തിതുടിക്കുന്ന ഭീമൻ അനക്കൊണ്ടകൾ: വൈറലായി ഹെലികോപ്റ്റർ ദൃശ്യങ്ങൾ

ഇന്ന് എല്ലാ മേഖലകളിലും ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) തുടക്കം കുറിച്ചു കഴിഞ്ഞു. എന്നാൽ എഐ യുടെ വരവോടെ ഓൺലൈനിൽ നിരവധി വ്യാജ വീഡിയോകൾ നിർമ്മിക്കുന്നതിനും വ്യാപിക്കപ്പെടുന്നതിനും കാരണമായി. ആളുകളെ ചിരിപ്പിക്കുന്നത് മുതൽ ഭീതി സൃഷ്ടിക്കുന്നതുവരെയുള്ള വീഡിയോകൾ ഇത്തരത്തിൽ നിർമ്മിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ അപകടകാരികളായ ഭീമൻ അനക്കോണ്ടകൾ ഒരു നദിയിലൂടെ തെന്നിമാറുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വീഡിയോ ഡിജിറ്റലായി സൃഷ്ടിച്ചതാണെന്ന് നെറ്റിസൺമാർക്ക് മനസിലായെങ്കിലും വീഡിയോ പലരേയും ആകർഷിച്ചു. വൈറലായിക്കൊണ്ടിരിക്കുന്ന ഹെലികോപ്റ്റർ ദൃശ്യങ്ങളിൽ, ഒരു മനുഷ്യൻ Read More…

Oddly News

‘കൂടും കുടുക്കയുമെടുത്ത് ഇപ്പൊ ഇറങ്ങണം’; ഭർത്താവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് യുവതി, കാരണം…

ജോലിസ്ഥലത്തെ ധാർമ്മികതയെയും അതിരുകളെയും സംബന്ധിച്ച കാര്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചക്ക് വിധേയമാകാറുണ്ട്. ഇപ്പോഴിതാ ഒരു ദമ്പതികൾ തമ്മിലുണ്ടായ ചൂടേറിയ വഴക്കിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ വാദപ്രതിവാദത്തിന് കാരണമായിരിക്കുന്നത്. സിംഗപ്പൂരിൽ നിന്ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഒരു സഹപ്രവർത്തക ഭര്‍ത്താവിനെ ‘ബേബി’ എന്ന് വിളിച്ചതിനു തന്റെ അദ്ദേഹത്തിനെ വീട്ടിൽ നിന്ന് പുറത്തിറക്കി ഭാര്യയായ യുവതി വാതിലടച്ചിരിക്കുന്നതാണ് കാണുന്നത്. വൈറലായ വീഡിയോയിൽ, അപ്പാർട്ട്മെന്റിന് താഴത്തെ പാർക്കിംഗ് സ്ഥലത്ത് ഒരു പുരുഷൻ നിൽക്കുന്നത് കാണാം. ഈ സമയം കെട്ടിടത്തിന്റെ ഒന്നാം നിലയിൽ Read More…

Oddly News Wild Nature

താഴ്‌വാരത്തെ ഗ്രാമത്തിന് മേല്‍ കൂറ്റന്‍ മഞ്ഞുപാളി തകര്‍ന്നുവീണു ; സ്വിസ്ഗ്രാമം ബ്‌ളാറ്റന്‍ ചെളിക്കടലായി

ബ്ലാറ്റന്‍ ഗ്രാമത്തിന് മേല്‍ ചെളിയും പാറയും നിറഞ്ഞ ഒരു വലിയ കടലാക്കി മാറ്റി സ്വിസ് ആല്‍പ്‌സിലെ പടുകൂറ്റന്‍ ഹിമാനി താഴ്‌വാരത്തേക്ക് തകര്‍ന്നുവീണു. ഒരാളെ കാണാതാകുകയും അനേകം വീടുകള്‍ നശിപ്പിക്കപ്പെടുകയും വെള്ളത്തിനുള്ളില്‍ മുക്കുകയും ചെയ്ത സംഭവത്തിന്റെ വീഡിയോ ശരിക്കും ഞെട്ടിക്കുന്നു. ബുധനാഴ്ച ഉച്ചയോടെ കൂറ്റന്‍ ഹിമാനിയുടെ ഒരു വലിയ ഭാഗം താഴ്‌വരയിലുള്ള ഗ്രാമത്തിന് മുകളിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് ഐസും ചെളിയും വെള്ളവും പാറയുമൊക്കെയായി മലയോര ഗ്രാമം മുങ്ങി. സ്വിസ് നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എസ്ആര്‍എഫ് പങ്കിട്ട ഡ്രോണ്‍ ഫൂട്ടേജ്, ബ്ലാറ്റന്റെ Read More…

Oddly News

വയറുവേദനയ്ക്ക് ഓഫീസിൽ നിന്ന് ലീവെടുത്തു; കൂര്‍ഗിലേക്ക് ട്രിപ്പ് പോയി, റീലിലൂടെ പണിയും കിട്ടി

വ്യക്തിജീവിതത്തിലെ എല്ലാ കാര്യങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ പരസ്യമാണ്. എവിടെയാണെന്നും, എന്ത് ചെയ്യുകയാണെന്നും അങ്ങനെ പലതും ഇന്ന് പലരും സോഷ്യല്‍ മീഡിയയിലാണ് പങ്കുവെയ്ക്കുന്നത്. നിങ്ങള്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിന് പകരം മറ്റുള്ളവര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റിലൂടെയും നിങ്ങളുടെ കാര്യങ്ങള്‍ പലരും അറിയാന്‍ വഴിയുണ്ട്. ഓഫീസില്‍ കള്ളം പറഞ്ഞ് ലീവെടുത്ത് ട്രിപ്പ് പോയി പണി കിട്ടിയ ആളെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഒരാള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വൈറല്‍ റീല്‍ മറ്റൊരാള്‍ക്ക് പണിയായി മാറിയതാണ് പോസ്റ്റില്‍ കാണുന്നത്. ജോലിത്തിരക്കില്‍ നിന്ന് മാറി നില്‍ക്കാന്‍ Read More…

Featured Oddly News

നടിക്ക് പുരസ്‌കാരം നല്‍കി, ‘പിന്നാലെ’യുള്ള ‘തുറിച്ചുനോട്ടം’; പാക് പ്രധാനമന്ത്രിയുടെ പഴയ വീഡിയോ വൈറലാകുന്നു

സാമൂഹികമാധ്യമങ്ങളില്‍ വൈറലായി മാറിയ വീഡിയോയിലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ‘തുറിച്ചു നോട്ട’ത്തില്‍ വന്‍ വിമര്‍ശനം. പൊതുചടങ്ങില്‍വെച്ച് പാകിസ്താന്‍ പ്രധാനമന്ത്രി പാക് നടിയെ നോക്കുന്ന രംഗങ്ങളാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ഇതുസംബന്ധിച്ച് നിരവധി ട്രോളുകളും പാക് പ്രധാനമന്ത്രിക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ നിറയുന്നു. 2023-ല്‍ പാകിസ്താനിലെ പഞ്ചാബ് ഗവര്‍ണര്‍ ഹൗസില്‍ നടന്ന ഒരു പുരസ്‌കാരദാന ചടങ്ങിനിടെയുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. നടി മാവ്‌റ ഹുസൈന് പുരസ്‌കാരം സമ്മാനിച്ചശേഷം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നടിയെ മോശമായ അര്‍ഥത്തോടെ നോക്കിയെന്നാണ് സാമൂഹികമാധ്യമങ്ങളിലെ Read More…

Oddly News Wild Nature

‘വൈൽഡ് കാർഡ് എൻട്രി’? വിവാഹത്തിന് എത്തിയ ക്ഷണിക്കപ്പെടാത്ത അതിഥി ! വൈറലായി വീഡിയോ

വിവാഹ ചടങ്ങുകളിൽ ഉണ്ടാകുന്ന അപ്രതീക്ഷിതമായ പല സംഭവങ്ങളും സമൂഹ മാധ്യമങ്ങളിലൂടെയുള്ള പുറത്തുവരാറുണ്ട്. ഇപ്പോഴിതാ നേപ്പാളിലെ ഒരു വിവാഹച്ചടങ്ങിൽ ക്ഷണിക്കപ്പെടാതെ എത്തിയ ഒരു അതിഥിയുടെ വീഡിയോയാണ് നെറ്റിസൺസിനിടയിൽ കൗതുകം സൃഷ്ടിച്ചത്. ഇനി ആൾ ആരാണെന്നല്ലേ? സാക്ഷാൽ കാണ്ടാമൃഗം. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ചിത്വാൻ ദേശീയോദ്യാനത്തിന്റെ അരികിലുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ടതും 600-ലധികം വലിയ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ് ചിത്വാൻ ദേശീയോദ്യാനം. ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വൈറൽ വീഡിയോയിൽ, ഒരു ഒറ്റക്കൊമ്പൻ കാണ്ടാമൃഗം Read More…

Featured Oddly News

ഇടയ്ക്കുവെച്ച് വാതില്‍ തള്ളിത്തുറന്നു, ലിഫ്റ്റിൽ കുടുങ്ങി കുട്ടി, രക്ഷപ്പെടുത്തുന്ന CCTV ദൃശ്യങ്ങൾ പുറത്ത്

ഗാസിയാബാദിലെ കൗശാമ്പി പ്രദേശത്തെ മീഡിയ മജസ്റ്റിക് സൊസൈറ്റിയിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ലിഫ്റ്റ് തുറന്നപ്പോൾ ഒരു ആൺകുട്ടി അതിൽ കുടുങ്ങി കിടക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്. മെയ് 26 നാണ് സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്ന സംഭവത്തിന്റെ സിസിടിവി വീഡിയോയിൽ, ഒരു കുട്ടി ലിഫ്റ്റിലേക്ക് കയറുന്നതാണ് കാണുന്നത്. തുടർന്ന് ലിഫ്റ്റ് ചലിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ കുട്ടി വാതിൽ ബലമായി തുറക്കുന്നതും ലിഫ്റ്റ് പെട്ടെന്ന് നിന്നുപോകുന്നതും കാണാം. ലിഫ്റ്റ് ചലിക്കാതെ Read More…

Oddly News

‘കുറു കുറു ശബ്ദം വരുന്നു’ ഓൺലൈൻ മീറ്റിംഗിനിടെ യുവതിയോട് മാനേജർ; ചിരിയടക്കാനാകാതെ നെറ്റിസൺസ്

ഓൺലൈൻ മീറ്റിംഗിനിടെ മാനേജരുടെ ഭാഗത്തു നിന്നുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. ഏതായാലും യുവതിയുടെ പോസ്റ്റ്‌ കണ്ട് നെറ്റിസൺസിന് ചിരി അടക്കാൻ കഴിയാത്ത അവസ്ഥയായി. ഒരു ഓൺലൈൻ മീറ്റിംഗിൽ പങ്കെടുക്കുകയായിരുന്ന ധിമഹി ജെയിൻ എന്ന യുവതി തന്റെ മൈക്രോഫോൺ ഓഫ്‌ ആക്കാതെ ബിസ്ക്കറ്റ് കഴിക്കാൻ ആരംഭിച്ചതാണ് എല്ലാത്തിനും തുടക്കം കുറിച്ചത്. മൈക്രോഫോൺ ഓഫ്‌ ആക്കാൻ മറന്നതോടെ യുവതി ബിസ്ക്കറ്റ് കഴിക്കുന്ന ശബ്ദം മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതിനെ തുടർന്ന് മാനേജർ തനിക്കയച്ച രസകരമായ സന്ദേശത്തിന്റെ Read More…