Oddly News

യാത്രക്കാരായി ആരുമില്ല…! അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായി ആ പ്രേതക്കപ്പല്‍ ഒഴുകിനടന്നു…!

ശാസ്ത്രം അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഒന്നിനും കണ്ണിനപ്പുറത്ത് നിഗൂഡമായി നിലനില്‍ക്കാനാകില്ല. എന്നാല്‍ 153 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും, ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയ ബ്രിട്ടീഷ്- അമേരിക്കന്‍ കപ്പല്‍ ഇപ്പോഴും മനുഷ്യരില്‍ കൗതുകമുണര്‍ത്തുന്നു. കപ്പലിലെ ചരക്കുകളെല്ലാം അതേ രീതിയില്‍ ഉണ്ടായിരുന്നെങ്കിലും ഒരു മനുഷ്യജീവി പോലുമില്ലായിരുന്നു ആ കപ്പലിനുള്ളില്‍. 1872 ഡിസംബര്‍ 4-ന്, മേരി സെലസ്റ്റ് എന്ന ബ്രിട്ടീഷ് അമേരിക്കന്‍ കപ്പലാണ് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ശൂന്യമായും ഒഴുകിനടക്കുന്ന നിലയിലും കണ്ടെത്തിയത്. ഒരു കുഴപ്പവുമില്ലാത്ത കപ്പലിലെ ചരക്കുകളും പൂര്‍ണ്ണമായും കേടുകൂടാതെയിരുന്നു. Read More…

Featured Oddly News

കാമുകിയെ കാണാന്‍ മൈലുകള്‍ താണ്ടി യുവാവ്, പ്രണയിനിയുടെ ഭര്‍ത്താവിനെ കണ്ട് അമ്പരന്നു !

തന്റെ പ്രണയിനിയെ കാണാനായി മൈലുകള്‍ താണ്ടിവന്ന യുവാവ്, വീടിന്റെ കോളിങ് ബെല്‍ അടിച്ചപ്പോള്‍ എതിരേറ്റത് യുവതിയുടെ ഭര്‍ത്താവ്..!ബെല്‍ജിയം സ്വദേശിയായ മൈക്കിള്‍ എന്ന യുവാവിനാണ് ഞെട്ടലും നിരാശയും നിറഞ്ഞ ഈ അനുഭവമുണ്ടായത്. 800 കിലോമീറ്ററുകളോളം യാത്ര ചെയ്താണ് കാമുകിയെ കാണാന്‍ യുവാവ് എത്തിയത്. വീടിന്റെ വാതില്‍ തുറന്നപ്പോള്‍ ‘കാമുകി’യുടെ ഭര്‍ത്താവിനെ കണ്ടപ്പോള്‍ യുവാവ് അമ്പരന്നു. ഫ്രഞ്ച് മോഡലായ യുവതിയും ഭര്‍ത്താവുമാകട്ടെ എന്തിനാണ് യുവാവ് വന്നതെന്ന് അറിഞ്ഞപ്പോള്‍ ആകെ അമ്പരന്നു . ‘കാമുകന്‍’ മൈക്കിളിനെ സോഷ്യല്‍ മീഡിയയിലൂടെ ആരോ വഞ്ചിച്ചാതാകാമെന്നാണ് Read More…

Featured Oddly News

മാറിടം അനിയന്ത്രിതമായി വളര്‍ന്നു ; ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് 10 കിലോ കൊഴുപ്പ്…!

വളരെ അപൂര്‍വമായ ഒരു അവസ്ഥ കാരണം മാറിടം അനിയന്ത്രിതമായി വളര്‍ന്നു വീല്‍ചെയര്‍ ആവശ്യമായി വന്ന സ്ത്രീയ്ക്ക് 10 മണിക്കൂര്‍ നീണ്ടുനിന്ന കഠിനമായ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കിയത് 22 പൗണ്ട് (ഏകദേ​ശം 10 കിലോ) അധിക കൊഴുപ്പ്. ശസ്ത്രക്രി യയിലൂടെ മാറിടം ചെറുതാക്കിയതോടെ ബ്രസീലില്‍ നിന്നുള്ള 22 കാരിക്ക് കിട്ടിയത് പുനര്‍ജ്ജന്മാം. തൈനാര മാര്‍ക്കോണ്ടസി എന്ന യുവതിക്കാണ് പുതിയ ജീവിതം കിട്ടിയത്. ലോകമെമ്പാടുമായി അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന അവസ്ഥയായ ‘ഗൈഗന്റോ മാസ്റ്റിയ’ യെ തുടര്‍ന്നായിരുന്നു മാര്‍ക്കോണ്ടസ് എന്ന് പേരുള്ള Read More…

Oddly News

ഭാര്യയെയും മക്കളെയും വീട്ടിലിരു ത്തി കാമുകിയുമായി സംഗീതപരി പാടിക്ക് പോയി ; ബിസിനസ് വിദഗ്ദ്ധന്‍ ക്യാമറയില്‍ കുടുങ്ങി

ഭാര്യയെയും മക്കളെയും വീട്ടിലിരുത്തി കാമുകിയുമായി സംഗീതപരിപാടിക്ക് പോയ ബിസിനസ് വിദഗ്ദ്ധന്‍ വേദിയിലെ ക്യാമറയില്‍ കുടുങ്ങി ലോകം മുഴുവന്‍ കണ്ടതോടെ വിവാദത്തില്‍. ഓഫീസിലെ സഹപ്രവര്‍ത്തകയുമായുള്ള രഹസ്യപ്രണയം ഇതോടെ അങ്ങാടിപ്പാട്ടായി. ഒരു സംഗീതനിശയ്ക്കിടയില്‍ കാമുകിയുമായി കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ദൃശ്യം സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ അന്താരാഷ്ട്ര കമ്പനി യായ അസ്‌ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറോണാണ് വിവാദത്തിലായത്. കോള്‍ഡ്പ്ലേ സംഗീത പരിപാടിയില്‍ കാമുകിയും തന്റെ കമ്പനിയിലെ സഹപ്രവര്‍ത്തകയുമായ ക്രിസ്റ്റിന്‍ കാബോട്ടിനൊപ്പം എത്തിയ ബൈറോണ്‍ അവരുമായി കെട്ടിപ്പിടിച്ച് സംഗീതം ആസ്വദിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി ക്യാമറ ഫോക്കസ് Read More…

Oddly News

ലോഹ മാലയണിഞ്ഞ് MRI സ്കാന്‍ മുറിയില്‍, മെഷീന്‍ ആളെ ഉള്ളിലേക്ക് വലിച്ചെടുത്തതിനെ തുടര്‍ന്ന് പരിക്ക്

കഴുത്തില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച മാലയണിഞ്ഞ് എംആര്‍ഐ സ്കാന്‍ മുറിയിലേക്ക് പ്രവേശിച്ചയാളെ മെഷീന്‍ ഉള്ളിലേക്ക് വലിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. എന്‍ബിസി 4 ന്യൂയോര്‍ക്ക് റിപ്പോര്‍ട്ട് അനുസരിച്ച്, ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റിലാണ് സംഭവം. എംആര്‍ഐ (Magnetic Resonance Imaging scan) ശക്തമായ കാന്തികബലത്തിന്റേയും റേഡിയോ തരംഗങ്ങളുടേയും സഹായത്താല്‍ ശരീരത്തിനുള്ളിലെ അവയവങ്ങളുടെയും ടിഷ്യൂകളുടെയും വിശദമായ ചിത്രങ്ങൾ സൃഷ്ടിക്കുന്നതിന് ഒരു മെഡിക്കൽ ഇമേജിംഗ് സാങ്കേതികതയാണ് എംആർഐ സ്കാൻ. എംആര്‍ഐ സ്കാനിംഗ് മെഷീന് ഉള്ളിലും ചുറ്റും അതിശക്തമായ കാന്തികബലമാണ് ഉള്ളത്. സ്കാനിംഗ് Read More…

Oddly News

ഹോട്ടലില്‍ പ്രേതാത്മാവ് വാഴുന്ന ‘അന്നാബേല്‍ പാവ’ യുടെ സാന്നിദ്ധ്യം ; പ്രേതാന്വേഷകന് ദുരൂഹമരണം…!

പ്രേതത്തിന് വേണ്ടിയുള്ള തെരച്ചില്‍ യാത്രയില്‍ ഭൂതാന്വേഷകന് ദുരൂഹസാഹചര്യത്തില്‍ മരണം. ഒരു ഹൊറര്‍ സിനിമയിലെ ഒരു ഭാഗം പോലെ തോന്നിക്കുന്ന സംഭവത്തില്‍, കണക്റ്റിക്കട്ട് ആസ്ഥാനമായുള്ള ന്യൂ ഇംഗ്ലണ്ട് സൊസൈറ്റി ഫോര്‍ സൈക്കിക് റിസര്‍ച്ചിന്റെ സീനിയര്‍ ലീഡ് ഇന്‍വെസ്റ്റിഗേറ്ററായ 54 കാരനായ ഡാന്‍ റിവേരയാണ് മരണമടഞ്ഞത്. പ്രേതത്തെ തേടിയുള്ള ‘ഡെവിള്‍സ് ഓണ്‍ ദ റണ്‍ ടൂറി’ന്റെ ഭാഗമായി പാരാനോര്‍മല്‍ അക്റ്റിവിറ്റിക്ക്് കുപ്രസിദ്ധിയുള്ള പെന്‍സില്‍വാനിയയിലെ ഗെറ്റിസ്ബര്‍ഗിലായിരുന്നു മരണം. അസാധാരണമായ കാരണം എന്തായിരുന്നെന്നാല്‍ ടൂറിന്റെ പ്രധാന ആകര്‍ഷണം ‘ഭൂതബാധയുള്ളതായി’ വിശ്വസിക്കപ്പെടുന്ന, കുപ്രസിദ്ധമായ റാഗ്ഗെഡി Read More…

Oddly News

മൃതദേഹം കുളിപ്പിക്കാന്‍ വെന്റിലേറ്റര്‍ ട്യൂബ് മാറ്റി; ‘മരിച്ച’ ഹരിയാനക്കാരന്‍ ഞെട്ടിയുണര്‍ന്നു

സംസ്‌ക്കാരത്തിന് തൊട്ടുമുമ്പായി മരണപ്പെട്ടെന്ന് വിശ്വസിച്ചയാള്‍ ജീവിതത്തിലേക്ക് ഉണര്‍ന്നെണീറ്റ സംഭവം മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമാനഗതിയില്‍ ഹരിയാനയിലെ യമുനാനഗര്‍ ജില്ലയിലെ കോട് മജ്രിയില്‍ നടന്ന സംഭവത്തില്‍ അന്ത്യകര്‍മങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പ് 75 കാരന്‍ അത്ഭുതകരമായി കണ്ണുതുറന്നു. മരിച്ചെന്ന് ഡോക്ടര്‍ വിധിയെഴുതി ശവസംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, കുളിപ്പിക്കുന്നതിന് മുമ്പ് മൂക്കിലെ വെന്റിലേറ്ററിലെ ട്യൂബ് നീക്കം ചെയ്തപ്പോള്‍, ഷേര്‍ സിംഗ് പെട്ടെന്ന് ശ്വസിക്കാന്‍ തുടങ്ങി, ഇത് അദ്ദേഹത്തിന്റെ കുടുംബത്തെ സ്തബ്ധരും സന്തോഷഭരിതരുമായി മാറ്റി. യമുനനഗറിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ ആശുപത്രികളില്‍ ഒന്നിലെ Read More…

Featured Oddly News

‘അനിയാ നില്‍…… !’ റോഡില്‍ ലംബോർഗിനിയെ നേരിട്ട് തെരുവുനായ, പിന്തുടര്‍ന്ന് ഓടിച്ചുവിട്ടു!

മുംബൈ: തിരക്കേറിയ മുംബൈ തെരുവുകളിൽ തെരുവ് നായ്ക്കൾ കാഴ്ചക്കാർ മാത്രമല്ല, അവരാണ് അവിടത്തെ യഥാർത്ഥ ‘മുതലാളിമാർ’. ഒരു ഓട്ടോറിക്ഷയോ, അമിതവേഗതയിൽ വരുന്ന ബൈക്കോ, എന്തിന് ഒരു ആഡംബര ലംബോർഗിനിയോ ആകട്ടെ, അവയൊന്നും അവരെ ഭയപ്പെടുത്തുന്നില്ല. അവരുടെ നിർഭയത്വവും ആത്മവിശ്വാസവും സമാനതകളില്ലാത്തതാണ്. ഈയടുത്ത് വൈറലായ ഒരു വീഡിയോ ഇത് തെളിയിക്കുന്നതാണ്. ഒരു തെരുവ് നായ തിളക്കമുള്ള ഓറഞ്ച് ലംബോർഗിനിക്ക് മുന്നിലൂടെ ധൈര്യത്തോടെ നടന്നുപോകുന്നതും, ഒട്ടും കൂസലില്ലാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ആഡംബര കാർ കടന്നുപോകാൻ ശ്രമിക്കുമ്പോൾ, നായ പെട്ടെന്ന് Read More…

Oddly News

ഉക്രെയ്ന്‍ പുരുഷനുമായി വണ്‍നൈറ്റ് സ്റ്റാന്റിന് പോയ ചൈനക്കാരി ഉണ്ടാക്കിയത് വന്‍ കോലാഹലം

ഉക്രേനിയന്‍ പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ചൈനീസ് പെണ്‍കുട്ടിയെ കോളേജില്‍ നിന്ന് പുറത്താക്കിത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുന്നു. ചൈനീസ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. ലി എന്ന കുടുംബപ്പേരുള്ള പെണ്‍കുട്ടിയാണ് സംഭവത്തിലെ വിവാദനായിക. തന്റെ ടെലിഗ്രാം ഗ്രൂപ്പില്‍ തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡ് ഉക്രെയിന്‍ യുവാവ് വെളിപ്പെടുത്തിയതോടെയാണ് സംഭവം വെളിയില്‍ വന്നത്. പെണ്‍കുട്ടിയുടെയും തന്റെയും അടുപ്പമുള്ള ഫോട്ടോകളും വീഡിയോകളും പങ്കിട്ടതിന് ഉക്രെയിന്‍കാരനും വിമര്‍ശനം നേരിടേണ്ടി വന്നിരിക്കുകയാണ്. ഗ്രൂപ്പിലെ ‘എളുപ്പമുള്ള പെണ്‍കുട്ടി’ എന്നാണ് അയാള്‍ അവളെ Read More…