Featured Oddly News

ട്രെയിനിൽ ഫുഡ് കണ്ടെയ്‌നറുകൾ കഴുകുന്ന വീഡിയോ; വീണ്ടും ഉപയോഗിക്കാനല്ല, സത്യം വെളിപ്പെടുത്തി പി.ഐ.ബി.

ട്രെയിനിൽ ഫുഡ് കണ്ടെയ്‌നറുകൾ കഴുകുന്നതിനെക്കുറിച്ചുള്ള വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പി.ഐ.ബി. (PIB) – ഈ വീഡിയോ ഓൺലൈനിൽ പ്രചാരം നേടിയതോടെ, സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയിരുന്നു. പി.ഐ.ബി.യുടെ അഭിപ്രായത്തിൽ, വീഡിയോയിൽ കാണുന്ന പാന്‍ട്രി ജീവനക്കാർ കണ്ടെയ്‌നറുകൾ വീണ്ടും ഉപയോഗിക്കാനല്ല വൃത്തിയാക്കിയത്, മറിച്ച് കളയുന്നതിന് (disposal) മുൻപ് വൃത്തിയാക്കിയതാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) ഫാക്റ്റ് ചെക്ക് വിഭാഗം ഈ വിവാദത്തിന് വിരാമമിട്ടിരിക്കുകയാണ്. ട്രെയിനിൽ ഒറ്റത്തവണ ഉപയോഗിക്കാനുള്ള (disposable) ഫുഡ് കണ്ടെയ്‌നറുകൾ വീണ്ടും ഉപയോഗിക്കുന്നതായി കഴുകുന്നു എന്ന് അവകാശപ്പെടുന്ന Read More…

Featured Oddly News

ലോകം 2025-ൽ, ഈ രാജ്യം ഇപ്പോള്‍ 2017-ൽ, വര്‍ഷത്തില്‍ 13 മാസം, ഇവരുടെ ക്രിസ്മസ് ജനുവരി 7ന്; ഏതാണ് ആ രാജ്യം!

2025 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇപ്പോഴും 2017-ൽ കഴിയുന്ന, സെപ്റ്റംബറിൽ പുതുവത്സരം ആഘോഷിക്കുന്ന, ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം 12-ന് പകരം 13 ആയി കണക്കാക്കുന്ന ഒരു രാജ്യത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു രാജ്യം യഥാർത്ഥത്തിൽ ഉണ്ട്. അതൊരു കെട്ടുകഥയല്ല, ലോക ഭൂപടത്തിലെ ഒരു യഥാർത്ഥ സ്ഥലമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരാതന ഗീ’ഇസ് (Ge’ez) അല്ലെങ്കിൽ എത്യോപ്യൻ കലണ്ടർ സമ്പ്രദായം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് Read More…

Featured Oddly News

ട്രെയിന്‍ കിട്ടാത്തതിന്റെ പ്രതികാരമോ? ട്രെയിനിന്റെ ഡ്രൈവർക്ക് നേരെ കല്ലെറിയുന്ന സ്ത്രീ- വീഡിയോ

ഓടുന്ന ലോക്കൽ ട്രെയിനിന്റെ വാതിൽക്കൽ നിന്ന് അടുത്ത ട്രാക്കിലൂടെ വരുന്ന ട്രെയിനിന് നേരെ കല്ലെറിയുന്ന വയോധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. സംഭവം മുംബൈയിലാണെന്നാണ് പലരും അവകാശപ്പെട്ടിരുന്നത്. എന്നാൽ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വീഡിയോ മുംബൈയിൽ നിന്നുള്ളതല്ലെന്ന് കണ്ടെത്തി. വൈറൽ ക്ലിപ്പിൽ, വയോധിക ഒരു വലിയ കല്ലെടുത്ത്, കടന്നുപോകുന്ന ട്രെയിനിന്റെ മോട്ടോർമാന്റെ കാബിനിന് നേരെ ലക്ഷ്യം വെയ്ക്കുന്നത് കാണാം. കല്ലെറിഞ്ഞ ശേഷം, അവർ ട്രെയിനിന് നേരെ ആക്രോശിക്കുന്നുണ്ടെങ്കിലും അത് വ്യക്തമല്ല. ഈ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് Read More…

Oddly News

മ​റ്റൊളുടെ പ്രതിശ്രുതവധുവിനെ പുരോഹിതന്‍ ബാത്ത്റൂമിൽ ഒളിപ്പിച്ചു, നാട്ടുകാര്‍ വീട് വളഞ്ഞു; വീഡിയോ

മറ്റൊരാളുടെ പ്രതിശ്രുത വധുവിനെ പുരോഹിതൻ വീട്ടില്‍ വിളിച്ച് കയറ്റിയെന്ന് ആരോപിച്ച് നാട്ടുകാര്‍ വീട് വളഞ്ഞു. പിന്നാലെ വീട്ടിനുള്ളിലെ സിങ്കിന് അടിയിൽ നിന്നും യുവതി നാട്ടുകാര്‍ പിടികൂടി. ബ്രസീലിലെ അപ്പാരസിഡയിലെ ഔവർ ലേഡി ചർച്ചിലെ റെക്ടറിയിലെ ബാത്ത്റൂം സിങ്കിനടിയിൽ നിന്നാണ് യുവതിയെ നാട്ടുകാര്‍ പിടികൂടിയത്. പിന്നാലെ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അർദ്ധനഗ്നനായ നിലയിലാണ് വൈദികനെ വീട്ടിലേക്ക് ഇരച്ചുകയറിയ നാട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ പ്രതിശ്രുത വരൻ നഗരത്തിൽ ഇല്ലാത്ത സമയത്താണ് ഇയാൾ യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. നോവ Read More…

Featured Oddly News

ലോകത്തെ ഏക ഒഴുകുന്ന പോസ്‌റ്റോഫീസ് ; സ്ഥലം കശ്മീരിലെ ദാല്‍ തടാകം

1953ലെ ഒരു ബോട്ട് എങ്ങനെയാണ് കശ്മീരിലെ ദാല്‍ തടാകത്തില്‍ ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആയി മാറിയത് ? കശ്മീരിലെ ദാല്‍ തടാക ത്തില്‍ നങ്കൂരമിട്ടിരിക്കുന്ന ലോകത്തിലെ ഏക ഒഴുകുന്ന പോസ്റ്റ് ഓഫീസ് 70 വര്‍ഷമായി കത്തുകളും ഓര്‍മ്മകളും എത്തിച്ചുവരുന്നു. അതിന്റെ തടി ഹൗസ് ബോട്ടിനുള്ളില്‍, പൈതൃകം, കരകൗശല വൈദഗ്ദ്ധ്യം, ബന്ധം എന്നിവ സംയോജിപ്പിച്ച് ഇപ്പോഴും ഒഴുകിനടക്കുന്ന ഒരു കഥ പറയുന്നു. ദാല്‍ തടാകത്തില്‍ ആദ്യമായി വെളിച്ചം വീശുമ്പോള്‍, നൂലില്‍ കെട്ടിയ പോസ്റ്റ്കാര്‍ഡുകള്‍, വൃത്തിയായി പൊതിഞ്ഞ Read More…

Oddly News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ബന്ധം, ലൈംഗിക അപവാദങ്ങള്‍; ആന്‍ഡ്രൂ രാജകുമാരന്‍ രാജകീയ പദവികള്‍ ഉപേക്ഷിച്ചു

ലണ്ടന്‍: ലൈംഗിക അപവാദങ്ങളില്‍ കുടുങ്ങിയ ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍(65) രാജകീയ പദവികളെല്ലാം ഉപേക്ഷിച്ചു. സഹോദരന്‍കൂടിയായ ചാള്‍സ്‌ മൂന്നാമന്‍ രാജാവിന്റെ സമ്മര്‍ദത്തിന്റെ കൂടി അടിസ്‌ഥാനത്തിലാണു തീരുമാനം. നാലു പതിറ്റാണ്ടിലേറെ നീണ്ട വിവാദങ്ങള്‍ക്കുശേഷമാണ്‌ അദ്ദേഹത്തിന്റെ പിന്മാറ്റം. എന്നും വിവാദങ്ങളുടെ തോഴനായിരുന്നു ആന്‍ഡ്രൂ. 1984 ല്‍ ലോസ്‌ ഏഞ്‌ജല്‍സിലെ വാട്ട്‌സ്‌ എന്ന സ്‌ഥലത്ത്‌ നിര്‍മാണ പദ്ധതി സന്ദര്‍ശിക്കുന്നതിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും നേരെ പെയിന്റ്‌ സ്‌പ്രേ ചെയ്‌താണ്‌ അദ്ദേഹം ആദ്യ വിവാദം സൃഷ്‌ടിച്ചത്‌. ‘എനിക്ക്‌ അത്‌ ആസ്വദിക്കാന്‍ കഴിഞ്ഞു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. Read More…

Featured Oddly News

ഭാര്യയുടെ അവിഹിതം പിടിച്ചു; കാമുകന് വിവാഹം ചെയ്ത് നല്‍കി ഭര്‍ത്താവ്; പ്രതിഫലം പശുവും ചെമ്പു പാത്രവും

അഞ്ചു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ ഭര്‍ത്താവ് ഭാര്യയുടെ വിശ്വാസ വഞ്ചന കണ്ടെത്തി. എന്നാല്‍ കാമുകനൊപ്പം ഭാര്യയെ കണ്ടെത്തിയ ഭര്‍ത്താവ് പ്രകോപിതനാകാതെ തെക്കൻ ഇന്തോനേഷ്യയിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഗോത്ര ആചാരപ്രകാരം അവളെ കാമുകന് കൈമാറി. പകരം ഇദ്ദേഹത്തിന് തിരികെ ലഭിച്ചത് പശുവും ചെമ്പു പാത്രവും. ഭാര്യയെ കാമുകനൊപ്പം കണ്ടെത്തിയതോടെ യുവാവ് നിയമനടപടിയിലേക്ക് പോയില്ല. പകരം തോലാക്കി ഗോത്രത്തിലെ പ്രാദേശിക മൂപ്പന്മാരെ സമീപിച്ചു. സമാധാനത്തിന് ഊന്നൽ നൽകുന്ന ഗോത്ര വിഭാഗമാണ് തോലാക്കി. പാരമ്പര്യ അനുരഞ്ജന ചടങ്ങായ മോവിയേ സരാപു വഴി Read More…

Oddly News

ഒക്‌ടോബർ 7 ആക്രമണത്തിൽ നിരവധി ജീവൻ രക്ഷിച്ച വിദ്യാർത്ഥി ബിപിന്റെ മൃതദേഹം ഹമാസ് കൈമാറി

ഇസ്രായേലിൽ ഒക്‌ടോബർ 7-ലെ ആക്രമണത്തിനിടെ നിരവധി ജീവൻ രക്ഷിക്കുകയും തുടർന്ന് തടവറയിൽ കൊല്ലപ്പെടുകയും ചെയ്ത നേപ്പാളി വിദ്യാർത്ഥി ബിപിൻ ജോഷിയുടെ മൃതദേഹം ഹമാസ് തിരികെ നൽകി. ഹമാസ് തടവിൽ വെച്ച് മരിച്ച എട്ട് പേരുടെ ഭൗതികാവശിഷ്ടങ്ങളാണ് ഇപ്പോൾ കൈമാറിയിരിക്കുന്നത്. പലസ്തീൻ പോരാളി സംഘം ഇസ്രായേലിലേക്ക് അതിക്രമിച്ച് കടക്കുകയും 1,200 പേരെ കൊല്ലുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്ത 2023 ഒക്‌ടോബർ 7-നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ബിപിൻ ജോഷിയുടെ മൃതദേഹം തിരികെ നൽകിയ കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ Read More…

Oddly News

കോട്ടുവാ ഇട്ടതിന് ശേഷം വായ അടക്കാന്‍ കഴിഞ്ഞില്ല; യാത്രക്കാരന് റെയില്‍വേ സ്റ്റേഷനില്‍ ചികിത്സ

പാലക്കാട്: കോട്ടുവായ ഇട്ടതിന് ശേഷം വായ അടയ്ക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യ സഹായം നൽകി റെയിൽവെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ. താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷന്‍ എന്ന അവസ്ഥ വന്ന യാത്രക്കാരനാണ് സഹായം നൽകിയത്. കന്യാകുമാരി- ദിബ്രുഗഡ് എക്സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടതിന് ശേഷം വായ അടക്കാൻ കഴിയാതെ വന്നത്. ടി.എം.ജെ ഡിസ് ലോക്കേഷൻ എന്ന താടിയെല്ലുകൾ സ്തംഭിക്കുന്ന അവസ്ഥയാണ യാത്രക്കാരനുണ്ടായത്. വിവരമറിഞ്ഞയുടനെ യാത്രക്കാരന് റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ അടിയന്തര വൈദ്യ സഹായം Read More…