Featured Oddly News

റൊട്ടിയിൽ തുപ്പി ചിക്കൻ ഷോപ്പ് ജീവനക്കാരൻ; വീഡിയോ വൈറലായതോടെ അറസ്റ്റ്

ഗസ്സിയാബാദ്: ഉത്തർപ്രദേശിലെ ഗസ്സിയാബാദിലുള്ള ഗോവിന്ദ്പുരത്ത് ഹോട്ടൽ ജീവനക്കാരൻ റോട്ടിയിൽ തുപ്പിയ ശേഷം ഉപഭോക്താക്കൾക്ക് നൽകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് അതിവേഗം നടപടിയെടുത്തു. ജനുവരി 19-ന് രാത്രി കവിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. നാട്ടുകാർ നൽകുന്ന വിവരമനുസരിച്ച്, ‘ഫൈസാൻ’ എന്ന ജീവനക്കാരൻ ചിക്കൻ ഷോപ്പിൽ ഭക്ഷണം തയ്യാറാക്കുന്നതിനിടെ റോട്ടിയിൽ തുപ്പുന്നതായും, ഈ ആഹാരം ഉപഭോക്താക്കൾക്ക് വിളമ്പുന്നതായും കണ്ടെത്തി. ഇത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പോലീസിനെ വിവരം Read More…

Featured Oddly News

മരിച്ച ഉടമയെ പിരിയാതെ കാവലായി നായ! ശ്മശാനം വരെ 4 കിലോമീറ്റർ ഓടി, ഭക്ഷണവും വെള്ളവും കഴിച്ചില്ല- വീഡിയോ

ശിവപുരി (മധ്യപ്രദേശ്): സിനിമകളിലും നോവലുകളിലും മാത്രം നാം കണ്ടിട്ടുള്ള അചഞ്ചലമായ കൂറിന്റെയും സ്നേഹത്തിന്റെയും കഥ മധ്യപ്രദേശിലെ ശിവപുരിയിൽ യാഥാർത്ഥ്യമായി. തന്റെ ഉടമയുടെ മരണശേഷവും മൃതദേഹത്തിന് അരികിൽ നിന്ന് മാറാൻ കൂട്ടാക്കാതെ ഒരു വളർത്തുനായ കാവലിരുന്നു. ലോകപ്രശസ്തമായ ജപ്പാനിലെ ‘ഹാച്ചിക്കോ’ എന്ന നായയുടെ കഥയെ ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ നായയുടെ ഭക്തി. ജില്ലയിലെ കരേര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഡോറ ഗ്രാമത്തിലാണ് ഹൃദയസ്പർശിയായ ഈ സംഭവം നടന്നത്. ഗ്രാമവാസിയായ ഉടമയുടെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് മൃതദേഹം വീട്ടിൽ സൂക്ഷിച്ചിരുന്നപ്പോൾ, രാത്രി മുഴുവൻ Read More…

Featured Oddly News

282 അടി ഉയരമുള്ള ടവറിന് മുകളിൽ യുവാവിന്റെ മരണക്കളി; കുപ്പികൾക്ക് മുകളിൽ ബാലൻസിംഗ്, തലകീഴായി തൂങ്ങി- വീഡിയോ

ഹരിയാനയിലെ ഹിസാറിലുള്ള പ്രശസ്തമായ ഒ.പി ജിൻഡാൽ ടവറിന് മുകളിൽ യുവാവ് നടത്തിയ ജീവൻ പണയപ്പെടുത്തിയുള്ള സാഹസിക പ്രകടനങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. രാജസ്ഥാൻ സ്വദേശിയായ മോനു എന്ന യുവാവാണ് യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ 282 അടി ഉയരമുള്ള ഗോപുരത്തിന് മുകളിൽ കയറി അഭ്യാസപ്രകടനം നടത്തിയത്. ഇത് സുരക്ഷാ വീഴ്ചയെക്കുറിച്ചും പൊതു സുരക്ഷയെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. 282 അടി ഉയരത്തിൽ മരണക്കളികൾ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഞായറാഴ്ച (ജനുവരി 18) സുരക്ഷാ നിയന്ത്രണങ്ങൾ Read More…

Featured Oddly News

‘ടച്ച് ചെയ്താല്‍ നമ്മക്കും അറിയാം വിഡിയോ എടുക്കാന്‍’, ‘അപ്പാപ്പന്‍ റോക്സ്’, വൈറല്‍ വീഡിയോ

ഇൻസ്റ്റഗ്രാം റീലിലൂടെയുള്ള വ്യാജ ലൈംഗിക ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ ഷിംജിത ഒളിവിലെന്ന് സൂചന. ആത്മഹത്യാ പ്രേരണയ്ക്ക് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവതി ഒളിവിൽ പോയത്. പ്രതിയെ പിടികൂടാൻ പോലീസ് ജാഗ്രത കാണിക്കണമെന്നും രക്ഷപ്പെടാൻ അനുവദിക്കരുതെന്നും ദീപക്കിന്റെ കുടുംബം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവ് അപമാനഭാരത്താൽ ജീവനൊടുക്കിയ ഈ സംഭവം വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. View this post on Instagram A post shared by Aslam_achu (@reel._gang.mkd) ഇതിനിടെ സൈബറിടത്ത് Read More…

Featured Oddly News

‘ഞാൻ എന്റെ ഭാര്യയെ കൊന്നു, പക്ഷെ അത് കൊലപാതകമല്ല’; വിചിത്ര വാദവുമായി കോടതിയില്‍ പ്രതി

കാന്‍ബെറ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഓസ്‌ട്രേലിയന്‍ കോടതിയില്‍ വിചിത്ര വാദവുമായി ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ്. ഭാര്യയെ താന്‍ കൊലപ്പെടുത്തി എന്ന് സമ്മതിച്ച പ്രതി, പക്ഷെ കൊലപാതകത്തില്‍ താന്‍ കുറ്റക്കാരനല്ല എന്ന വിചിത്ര വാദമാണ് ഉന്നയിച്ചത്. ഓസ്ട്രേലിയയിലെ അഡലെയ്ഡിൽ കഴിഞ്ഞ ഡിസംബറിലാണ് കൊലപാതകം നടന്നത്. ഗാർഹിക പീഡനത്തെ തുടർന്നായിരുന്നു യുവതിയുടെ മരണം. ഡിസംബർ 21 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നോർത്ത് ഫീൽഡ് സബർബിലെ താമസക്കാരനായ വിക്രാന്ത് ഠാക്കൂർ (42) ഭാര്യ സുപ്രിയ ഠാക്കൂറിനെ (36) വീട്ടിൽ Read More…

Oddly News

രണ്ടു വീട്, ഒരു ഫ്ലാറ്റ്, ഭിക്ഷയ്ക്കെത്തുന്നത് കാറിൽ, പലിശയ്ക്കു പണമിടപാടും; ഇൻഡ്യയിലെ ‘കോടീശ്വര’നായ യാചകന്‍

ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷ എടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ യാചകന്റെ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. ‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ പദ്ധതിയുടെ ഭാഗമായിട്ടാണ് നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ ഉദ്യോഗസ്ഥർ പുനരധിവാസ കേന്ദ്രത്തിൽ എത്തിച്ചത്. ഇവിടു​ത്തെ ഉദ്യോഗസ്ഥരോടു സംസാരിക്കവേയാണ് ഇയാള്‍ തന്റെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞത്. ∙ രണ്ട് വീട് ഒരു ഫ്ലാറ്റ്, നിരവധി വാഹനങ്ങൾ വർഷങ്ങളായി ദിവസവും ആയിരങ്ങൾ സമ്പാദിച്ചിരുന്ന മൻകിലാൽ ജീവിതകാലത്തെ സമ്പാദ്യം കൂട്ടിവച്ച് നേടിയത് കോടികൾ Read More…

Oddly News

പ്രായപൂർത്തിയാകാത്ത മകനുമായി ലൈംഗികബന്ധം; ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഭർത്താവ്

ഫ്ലോറിഡ ∙ പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുവതിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് രംഗത്ത്. 15 വയസ്സുള്ള മകനുമായാണ് രണ്ടാനമ്മയായ നഴ്സ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്. ഈ കേസിൽ രണ്ട് വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന അലക്സിസ് വോൺ യേറ്റ്സിൽ (35) നിന്നാണ് ഭർത്താവ് ഡേവിഡ് യേറ്റ്സ് വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന മെഡിക്കൽ ലൈസൻസ്, നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അധികൃതർ റദ്ദാക്കി. ഇതോടെ ഇനി അലക്സിസ് വോൺ യേറ്റ്സിന് നഴ്സായി Read More…

Featured Oddly News

ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്‌ഠ വിരാട്‌ രാമായണ മന്ദിറില്‍

പട്‌ന: ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന്റെ പ്രതിഷ്‌ഠ വിരാട്‌ രാമായണ മന്ദിറില്‍ ഭക്‌തിപുരസ്‌കരം നടന്നു. കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലെ കല്യാണ്‍പൂര്‍ ബ്ലോക്കിലെ കൈത്വാലിയിലെ ജാനകി നഗറില്‍ നിര്‍മാണത്തിലിരിക്കുന്ന വിരാട്‌ രാമായണ മന്ദിറില്‍ ഇന്നലെ ലോകത്തിലെ ഏറ്റവും വലിയ സഹസ്രലിംഗ (ശിവലിംഗ) പ്രതിഷ്‌ഠയ്‌ക്കുള്ള പീഠ പൂജ (അടിസ്‌ഥാന ആരാധന) ഭക്‌തരെ ആവേശഭരിതരാക്കി. ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ ശിവഭക്‌തരുടെ ഒരു വലിയ ജനക്കൂട്ടം രാം ജാനകി പാതയില്‍ അണിനിരന്നു. വിരാട്‌ രാമായണ മന്ദിറിന്റെ നിര്‍മാണത്തിനായുള്ള ശിലാപൂജ(ശിലാസ്‌ഥാപനം) 2023 ജൂണ്‍ 20 Read More…

Featured Oddly News

വനിതാ ബൈക്ക് റൈഡറോട് അശ്ലീല ആംഗ്യം ; മുഖത്തടിച്ച് യുവതി; യുവാവ് വീട്ടിലെത്തയപ്പോള്‍ അവിടുന്നും അടി – വീഡിയോ

അശ്ലീല ആംഗ്യം കാണിച്ചയാളെ നടുറോഡില്‍ കൈകാര്യം  ചെയ്ത് വനിതാ ബൈക്ക് റൈഡര്‍ . ഇ -റിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ നടഞ്ഞു നിര്‍ത്തി യുവതി ചോദ്യം ചെയ്തു. പിന്നാലെ ഇയാള്‍  മാപ്പു പറഞ്ഞു . വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് . ‌ യുവതി തന്‍റെ ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് തൊട്ടടുത്തെത്തിയ ഇ-റിക്ഷയിലിരുന്ന ഒരാൾ മോശമായി പെരുമാറിയത്.  ഇത് അവഗണിച്ച് പോകാൻ യുവതി തയ്യാറായില്ല. ഉടൻ തന്നെ ബൈക്ക് നിർത്തി യുവതി ഇയാളെ ചോദ്യം ചെയ്തു. ബൈക്കിലെ ക്യാമറയിൽ Read More…