Myth and Reality

രാമനെ ആരാധിക്കാത്ത ഇന്ത്യയിലെ ഒരു ഗ്രാമം! ഹനുമാന്റെ പേര് കര്‍ശനമായി നിരോധിച്ചിരിക്കുന്നു !

കലിയുഗത്തില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന ഒരു ദേവന്‍ ഹനുമാനാണ്. എല്ലാ തെരുവുകളിലും പ്രദേശങ്ങളിലും നിങ്ങള്‍ക്ക് ഹനുമാന്റെ ഒരു ക്ഷേത്രമെങ്കിലും കാണാം, എന്നാല്‍ ഇന്ത്യയില്‍ ഹനുമാന്റെ പേര് പോലും ഉച്ചരിക്കുന്നത് വിലക്കുന്ന ഒരു സ്ഥലമുണ്ട്. അവിടെ രാമനെ ആരാധിക്കുന്ന സ്ഥലമുവില്ല, ഹനുമാനെ ആരാധിക്കുന്നത് വിലക്കുകയും ചെയ്തിരിക്കുന്നു. ഇവിടെ ഹനുമാന്‍ ക്ഷേത്രമില്ല, ആരും ആ പേര് ഉപയോഗിക്കുന്നില്ല. ഇവിടെ ഒരു ഹനുമാന്‍ ഭക്തനുമില്ല. ഇതു മാത്രമല്ല, ഇവിടെ ആളുകള്‍ ഹനുമാന്‍, ബജ്രംഗ്, സങ്കട്‌മോചന്‍, മാരുതി തുടങ്ങിയ പേരുകളും ഒഴിവാക്കുന്നു. പക്ഷേ Read More…

Myth and Reality

മരിച്ച് 57വർഷങ്ങൾക്ക് ശേഷവും ഈ ഇന്ത്യൻ സൈനികൻ ഡ്യൂട്ടിയിലാണ്, ശത്രുക്കൾക്ക് ഇപ്പോഴും ഭയം, പേരില്‍ ക്ഷേത്രം !

നമ്മുടെ രാജ്യത്തെ സൈനികർ അതിർത്തികൾ സംരക്ഷിക്കുന്നതിൽ 24 മണിക്കൂറും കണ്ണിലെണ്ണിയുമൊഴിച്ചാണ് കാവല്‍നില്‍ക്കുന്നത് . എന്നാൽ രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച് 57 വർഷങ്ങൾക്ക് ശേഷവും രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന ധീരനും ദേശസ്‌നേഹവും നിറഞ്ഞ ആ സൈനികനെക്കുറിച്ച് നിങ്ങൾക്കറിയാമോ? സിക്കിം അതിർത്തിയിൽ ഇപ്പോഴും “ഡ്യൂട്ടി” ചെയ്യുന്ന ഹർഭജൻ സിങ്ങിന്റെ കഥയാണിത്. ഹർഭജൻ സിങ്ങിനെ സൈനികർ ബാബ ഹർഭജൻ എന്നാണ് വിളിക്കുന്നത്. സിക്കിമിന്റെ അതിർത്തിയിൽ അദ്ദേഹത്തിന്റെ പേരില്‍ ഒരു ക്ഷേത്രമുണ്ട്. സൈനികർ അത് ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നു. ചൈനീസ് Read More…

Myth and Reality

മരണത്തെ ജയിച്ച ഫ്രാനോ; വിമാനദുരന്തം, ട്രെയിനപകടം, 2 ആക്‌സിഡന്റുകള്‍ എന്നിട്ടും രക്ഷപ്പെട്ടു; ഒടുവില്‍ ലോട്ടറിയുമടിച്ചു…!

ഹോളിവുഡ് സൂപ്പര്‍ഹിറ്റുകളില്‍ പെടുന്നതും മരണത്തിന്റെ കഥ പറയുന്നതുമായ ഫൈനല്‍ ഡെസ്റ്റിനേഷന്‍ സിനിമ കണ്ടിട്ടുണ്ടോ? ക്രൊയേഷ്യക്കാരന്‍ ഫ്രാനോ സെലാക്കിന്റെ കഥ ഈ സിനിമ ഓര്‍മ്മിപ്പിക്കുന്നു. തുടര്‍ച്ചയായി ഒന്നിനുപുറകെ ഒന്നായി അപകടങ്ങളുടെ ഒരു പരമ്പര നേരിട്ടിട്ടിട്ടും അതില്‍ നിന്നെല്ലാം രക്ഷപ്പെട്ട സെലാക്കിന്റെ ജീവിതവും ഭാഗ്യവും നിങ്ങളെ അമ്പരപ്പിക്കുമെന്ന് ഉറപ്പാണ്. ഒരു ജീവചരിത്രത്തേക്കാള്‍ ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ പോലെ തോന്നിക്കുന്ന ഒരു ക്രൊയേഷ്യന്‍ സംഗീത അധ്യാപകനാണ് സെലക്. പലരും ഭാഗ്യവാനായി കണക്കാക്കുമ്പോള്‍ മരണത്തോടടുത്ത ദുരന്തങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍ അദ്ദേഹത്തെ ഒരു ഇതിഹാസമാക്കി മാറ്റി. Read More…

Myth and Reality

ഇന്ത്യന്‍ ക്ഷേത്രത്തില്‍ 600 വര്‍ഷം പഴക്കമുള്ള പിന്‍ഹോള്‍ ക്യാമറ: നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മ്മിച്ചു ആധുനിക ട്രിക്ക്

ഇന്ത്യ അവിശ്വസനീയമായ ക്ഷേത്രങ്ങളുടെ നാടാണ്, സവിശേഷമായ ഓരോ കഥ, വാസ്തുവിദ്യ, സാംസ്‌കാരിക പ്രാധാന്യം എന്നിവ ഓരോന്നിനും വ്യത്യസ്തമായിരിക്കും. ഇതില്‍ ചിലത് വലിപ്പം കൊണ്ടും വൈവിദ്ധ്യം കൊണ്ടും ആള്‍ക്കാരെ ആകര്‍ഷി ക്കുമ്പോള്‍ ചില ക്ഷേത്രങ്ങള്‍ നിഗൂഢവും ശാസ്ത്രീയവുമായ നഗ്നനേത്രം കൊണ്ടുള്ള കാഴ്ചയില്‍ നിന്നും മറച്ചു പിടിച്ചിരിക്കുന്നവയായിരിക്കും. ഇത്തരം അത്ഭുതങ്ങളില്‍ ഒന്നാണ് കര്‍ണാടകയിലെ ഹംപിയിലെ ക്ഷേത്രം. അത് ആത്മീയ പ്രാധാന്യം കൊണ്ട് മാത്രമല്ല, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ഒപ്റ്റിക്കല്‍ ഉപകരണത്തോട് സാമ്യമുള്ള ഒരു അത്ഭുതകരമായ പ്രകൃതി പ്രതിഭാസം കൊണ്ടും അത്ഭുതപ്പെടുത്തുന്നു. Read More…

Myth and Reality

ഓടിപ്പോകൂ, ആപത്ത് ദിവ്യദൃഷ്ടിയില്‍ കണ്ടു, ദലൈലാമ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു, പിന്നാലെ ചൈനീസ് ആക്രമണം

വളരെ നിഗൂഡമായ ജനതതിയാണ് ടിബറ്റന്‍സമൂഹം. അവരുടെ ആത്മീയാചാര്യനായ ദലൈലാമ പ്രവാസ ജീവിതത്തില്‍ അവരെ നയിക്കുന്നു. 1959-ല്‍ ടിബറ്റന്‍ കലാപത്തെ തുടര്‍ന്ന് പതിനാലാമത്തെ ദലൈലാമ ടിബറ്റില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയില്‍ അഭയം തേടുമ്പോള്‍ വെറും 23 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയിലേക്ക് ഒളിച്ചോടുന്നതിന് മുമ്പ് ചൈനയുമായി ചര്‍ച്ച നടത്തണോ അതോ പലായനം ചെയ്യണോ എന്ന് ആശയക്കുഴപ്പത്തിലായപ്പോള്‍ അദ്ദേഹത്തെ രക്ഷപ്പെടുത്തിയത് നിഗൂഡമായ അശരീരിയായ ഒരു അരുളപ്പാടാണ്. സ്വപ്‌നദര്‍ശനത്തിലൂടെ നല്‍കിയ നിര്‍ദേശം അനുസരിച്ചായിരുന്നു അദ്ദേഹം പലായനം ചെയ്തത്. ചൈനീസ് പട്ടാളക്കാര്‍ Read More…

Myth and Reality

പ്രേതത്തെ അകറ്റിനിര്‍ത്താന്‍ കറുത്തപട്ടിയുടെ പല്ല് ; ചൈനീസ് മിത്തിക്കല്‍ വിശ്വാസം

ലോകത്ത് ഇന്നേവരെ ആരും കണ്ടതായി വ്യക്തമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും മനുഷ്യമനസ്സുകളില്‍ അകാരണമായി ഭീതിയുള്ള കാര്യങ്ങളിലൊന്നാണ് പ്രേതവിശ്വാസം. എന്നാല്‍ ദുരാത്മാക്കളെ അകറ്റി നിര്‍ത്താന്‍ കറുത്ത നായ്ക്കളുടെ വെളുത്തപല്ല് നല്ലതാണെന്ന വിശ്വാസത്തിന് കീഴില്‍ ഓണ്‍ലൈന്‍ ട്രേഡര്‍മാര്‍ നായ്ക്കളുടെ പല്ല് പറിച്ചു വില്‍പ്പന നടത്തുന്നു. ചൈനയില്‍ നിലനില്‍ക്കുന്ന ഈ വിശ്വാസം ഇപ്പോള്‍ വന്‍ ചര്‍ച്ചയായി മാറിയി രിക്കുകയാണ്. തത്സമയ സ്ട്രീമര്‍മാര്‍ നിസ്സഹായരായ മൃഗങ്ങളില്‍ ദന്ത ശസ്ത്രക്രിയ നടത്താന്‍ ക്രൂഡ് ടൂളുകള്‍ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മൃഗസ്‌നേഹികള്‍ അടക്കം രംഗത്ത് വരികയും വലിയ Read More…

Myth and Reality

റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം കര്‍ണാടകയിലെ ക്ഷേത്രത്തില്‍

റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ മരിച്ച റഷ്യന്‍ സൈനികന്റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദു ആചാരപ്രകാരം ചെയ്ത് കര്‍ണാടക ക്ഷേത്രം. ഹിന്ദുവിശ്വാസിയായ റഷ്യന്‍ സൈനികന്‍ സെര്‍ജി ഗ്രബ്ലെവ് എന്ന സൈനികന്റെ അന്ത്യകര്‍മങ്ങളാണ് കര്‍ണാടകയിലെ ഗോകര്‍ണയിലെ ശ്രീ മഹാബലേശ്വര ക്ഷേത്രത്തില്‍ നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന അന്ത്യകര്‍മ്മങ്ങള്‍ വീഡിയോകോള്‍ വഴി ബന്ധുവിനെ കാണിക്കുകയും ചെയ്തു. ഹിന്ദുമതത്തിന്റെ ദീര്‍ഘകാല ഭക്തനായ ഗ്രബ്ലെവ്, കഴിഞ്ഞ 18 വര്‍ഷമായി ഗോകര്‍ണം പതിവായി സന്ദര്‍ശിക്കുകയും വാരണാസിയില്‍ ആത്മീയ ദീക്ഷ സ്വീകരിക്കുകയും ചെയ്തിരുന്നു. യുദ്ധത്തിനിടയില്‍ ഏപ്രില്‍ 28 നായിരുന്നു ഇയാള്‍ കൊല്ലപ്പെട്ടത്. Read More…

Featured Myth and Reality

പതിമൂന്നാം തീയതി വെള്ളിയാഴ്ച ദിവസം നിർഭാഗ്യകരമോ? വിശ്വാസത്തിന് പിന്നിലെ കാരണം

ഇന്നലെ വെള്ളിയാഴ്ചയായിരുന്നു. അതും പതിമൂന്നാം തീയതി! ലോകമെമ്പാടുമുള്ള ധാരാളം ആളുകൾക്ക് ഈ ദിന- തീയതി സംയോജനത്തെ ഭയമാണ്. എന്നാൽ ഈ അന്ധവിശ്വാസം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് പലർക്കും അറിയില്ല. പതിമൂന്നാം തീയതിയും വെള്ളിയാഴ്ചയും ദൗർഭാഗ്യം കൊണ്ടുവരുന്ന ഒരു ചരിത്രമുള്ളതിനാലാണ് പാശ്ചാത്യ സംസ്കാരത്തിൽ ഇത് വളരെക്കാലമായി ഈ വിശ്വാസം നിലനിൽക്കുന്നത് . വെള്ളിയാഴ്ച ദൗർഭാഗ്യം ആഴ്ചയിലെ ഏറ്റവും നിർഭാഗ്യകരമായ ദിവസമായി വെള്ളിയാഴ്ചയെ കണക്കാക്കുന്നു. ക്രിസ്ത്യൻ വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ ഈ ദിവസം മോശം കാര്യങ്ങൾ സംഭവിക്കുന്ന കഥകളുണ്ട്. ഉദാഹരണത്തിന്, മഹാപ്രളയം Read More…

Myth and Reality

‘മറ്റൊരു മാരക വൈറസ് ദശലക്ഷക്കണക്കിന് ആളുകളെ കൊല്ലും’; ജാപ്പനീസ് ബാബ വാംഗയുടെ ഭയാനക പ്രവചനങ്ങൾ

ജപ്പാനിലെ റിയോ ടാറ്റ്‌സുകി നടത്തിയ നിരവധി പ്രവചനങ്ങൾ കാലക്രമേണ സത്യമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച്, കൊറോണ വൈറസ് പാൻഡെമിക് പൊട്ടിപ്പുറപ്പെടുമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നു. ബാബ വാംഗയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാം. ബൾഗേറിയയിൽ നിന്നുള്ള അന്ധയായ ഈ മിസ്റ്റിക്ക് 50 വർഷത്തിലേറെയായി തന്റെ വിചിത്രമായ പ്രവചനങ്ങളിലൂടെ ലോകശ്രദ്ധ ആകർഷിച്ചു. കമ്മ്യൂണിസത്തിന്റെ ഉയർച്ചയും തകർച്ചയും, മറ്റ് നിരവധി പ്രധാന രാഷ്ട്രീയ സംഭവങ്ങൾ എന്നിവ ഇവര്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ സംഭവങ്ങൾ പ്രവചിക്കാനുള്ള കഴിവ് ഉണ്ടെന്ന് അവകാശപ്പെടുന്ന മറ്റ് നിരവധി പേരുണ്ട്. ജപ്പാനിലെ റിയോ Read More…