Myth and Reality

‘യേശുക്രിസ്തു’ ഇന്ത്യയില്‍ വന്നിട്ടുണ്ടോ? റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള സിദ്ധാന്തങ്ങള്‍

‘യേശുക്രിസ്തു’ എപ്പോഴെങ്കിലും ഇന്ത്യയില്‍ വന്നിട്ടുണ്ടോ? കശ്മീരിലെ പ്രഹേളികയായ റോസ ബാല്‍ ദേവാലയത്തെ ചുറ്റിപ്പറ്റിയുള്ള ചില കൗതുകങ്ങളിലൊന്നാണ് ഈ ചോദ്യം. ശ്രീനഗറിലെ ഖന്‍യാര്‍ ക്വാര്‍ട്ടറില്‍ സ്ഥിതി ചെയ്യുന്ന ദേവാലയം കാശ്മീരിലെ ഒരു പ്രധാന സ്ഥലമാണ്. ഈ കൗതുകകരമായ കാര്യം വര്‍ഷങ്ങളായി തീയോളജീഷ്യന്മാരുടെ തീവ്രമായ ചര്‍ച്ചയ്ക്കുള്ള വിഷയമാണ്. 1899-ല്‍ അഹമ്മദിയ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിര്‍സ ഗുലാം അഹ്മദാണ് ഇത് യഥാര്‍ത്ഥത്തില്‍ യേശുവിന്റെ ശവകുടീരമാണെന്ന് അവകാശപ്പെട്ട് ചര്‍ച്ചകള്‍ തുടങ്ങിവെച്ചത്. കശ്മീരിലെ ശ്രീനഗറിലെ ഒരു ശവകുടീരം യേശുക്രിസ്തുവിന്റേതാണെന്ന് ആദ്യം അവകാശപ്പെട്ട അദ്ദേഹം 1908-ല്‍ Read More…

Myth and Reality

ചരിത്രത്തില്‍ ക്രിസ്മസ് നിരോധിച്ച രാജ്യങ്ങള്‍ ഏറെ; യൂറോപ്പില്‍ ചിലയിടത്ത് ആഘോഷങ്ങള്‍ ജനുവരി 7 ന്

മതചരിത്രത്തിലാണ് ക്രിസ്മസിന്റെ പാരമ്പര്യം കിടക്കുന്നതെങ്കിലും ഒരുമയുടേയും സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും കാര്യങ്ങളില്‍ അത് പലപ്പോഴും രാഷ്ട്രീയമായി ലോകത്തെ ഒന്നിപ്പിക്കുന്നുണ്ട്. എന്നിരുന്നാലും ക്രിസ്മസ് ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായി കരുതുന്ന യൂറോപ്പില്‍ അത് വൈവിദ്ധ്യതയും വൈരുദ്ധ്യതയൂം ചില കാര്യങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ആഘോഷിക്കുന്ന ദിവസങ്ങളുടെ കാര്യത്തില്‍ യൂറോപ്പില്‍ രണ്ടിടങ്ങളിലായി ഇത് കാണാനാകും. എന്തുകൊണ്ടാണ് യൂറോപ്യന്മാര്‍ വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ഒരു ഭൂഖണ്ഡത്തിലാണ് കിടക്കുന്നതെങ്കിലും വ്യത്യസ്ത ദിവസങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങളുണ്ട്്. ഇതിന് കാരണം യൂറോപ്പിലെ കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് Read More…

Myth and Reality

ഈ ചിക്കൻകറി കഴിച്ചാല്‍ യുദ്ധം ജയിക്കും ! നെപ്പോളിയന്റെ വിശ്വാസം, കഥ സത്യമോ മിഥ്യയോ ?

ലോകത്തെല്ലാവരുടെയും പ്രിയഭക്ഷണത്തിലൊന്നാണ് ചിക്കന്‍ വിഭവങ്ങള്‍. ലോകത്ത് വിവിധതരം ചിക്കന്‍വിഭവങ്ങളുണ്ട്. അതില്‍ ചിക്കന്‍ മറെംഗോ എന്നത് ഫ്രാന്‍സില്‍ നിന്നുള്ളതാണ്. ഈ ചിക്കന്‍ കറിയ്ക്ക് ഏറെ പ്രത്യേകതയുണ്ട്. ഈ കറി ഒരു പോരാട്ടവുമായി ബന്ധപ്പെട്ടതാണ്. ഈ വിഭവത്തിന്റെ പേരും ഈ യുദ്ധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാറ്റില്‍ ഓഫ് മരെങ്കോ എന്ന യുദ്ധം യൂറോപ്യന്‍ ചരിത്രത്തിലെ പ്രശസ്തമായ പോരാട്ടമാണ്. നെപ്പോളിയന്റെ ഫ്രഞ്ച് സേനയും ഓസ്ട്രിയന്‍ സേനയും തമ്മിലുള്ള ഈ യുദ്ധം നടന്നത് ഇറ്റലിയിലെ പൈഡ്മൗണ്ടിലാണ് . ഓസ്ട്രിയക്കാര്‍ ഫ്രഞ്ച് സൈന്യത്തിനു നേര്‍ക്ക് അപ്രതീക്ഷിത Read More…

Myth and Reality

പ്രേതബാധയുള്ള ഗ്രാമം: എന്തുകൊണ്ടാണ് ‘ഡഡ്ലിടൗണി’ നെ ആള്‍ക്കാര്‍ ഭയപ്പെടുന്നത്?

ലോകത്തെ വിചിത്ര ചരിത്രങ്ങള്‍ക്കും അമാനുഷിക കഥകള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അത് വികസിത രാജ്യങ്ങളിലായാും അവികസിതരാജ്യങ്ങളിലായാലും അതിന് വ്യത്യാസമില്ല. അമേരിക്കയിലെ കണക്ടിക്കട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന നിഗൂഢതയില്‍ പൊതിഞ്ഞ ഒരു പ്രേത നഗരമുണ്ട്. ‘ഡഡ്ലിടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന കണക്റ്റിക്കട്ടിലെ കോണ്‍വാളിലെ ഡാര്‍ക്ക് എന്‍ട്രി ഫോറസ്റ്റിനുള്ളിലെ ആളൊഴിഞ്ഞ സെറ്റില്‍മെന്റ്. ഇവിടെ നിന്നുള്ള അസാധാരണ കഥകള്‍ ആരേയും ഞെട്ടിക്കും. അവിടെ കുടിയേറിയവരെ വേട്ടയാടുന്ന ഒരു ശാപമുണ്ടെന്നാണ് കഥകള്‍. 1740കളുടെ തുടക്കത്തില്‍ ഡഡ്ലി കുടുംബത്തിലെ അംഗങ്ങളും മറ്റുള്ളവരും താഴ്വരയില്‍ താമസമാക്കിയപ്പോഴാണ് ഡഡ്ലിടൗണ്‍ സ്ഥാപിതമായത്. Read More…

Myth and Reality

വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ?

നിങ്ങളുടെ വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ ചുണ്ടുവിരലും മോതിരവിരലും തമ്മിലുള്ള അനുപാതം (ചൂണ്ടുവിരലും (2D) മോതിരവിരലും (4D) തമ്മിലുള്ള അനുപാതം ) വെച്ച് ഇക്കാര്യം കണ്ടെത്താനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് പ്രസവത്തിനു മുമ്പുള്ള ഹോർമോണുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു. ടുഡിയുള്ള ചൂണ്ടുവിരലും 4ഡിയുള്ള മോതിരവിരലും തമ്മിലുള്ള അനുപാതം വെച്ച് ഒരാളുടെ മദ്യപാനശീലം കണ്ടെത്താന്‍ കഴിയുമെന്ന് പഠനം പറയുന്നു. പ്രസവത്തിനു Read More…

Myth and Reality

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു

കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് ? എന്ന ചോദ്യത്തിന് ഒടുവില്‍ വിരാമമാകുന്നു. ഒരു പുതിയ കണ്ടുപിടിത്തത്തില്‍, ശാസ്ത്രജ്ഞര്‍ ആദ്യം വന്നത് എന്താണെന്നതിന്റെ പഴക്കമുള്ള പ്രഹേളികയ്ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്ന തെളിവുകള്‍ കണ്ടെത്തി. ഭ്രൂണം പോലുള്ള ഘടനകള്‍ മൃഗങ്ങളുടെ ആവിര്‍ഭാവത്തിന് മുമ്പ് ഉണ്ടായിരിക്കാം എന്നാണ് പുതിയ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. നൂറുകോടി വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഇക്ത്യോസ്‌പോറിയന്‍ സൂക്ഷ്മജീവിയായ ക്രോമോസ്‌ഫേറ പെര്‍കിന്‍സി എന്ന ഏകകോശ ജീവിയെക്കുറിച്ചുള്ള പഠനത്തില്‍ നിന്നാണ് ഈ വെളിപ്പെടുത്തല്‍. ജനീവ സര്‍വകലാശാലയിലെ ബയോകെമിസ്റ്റ് മറൈന്‍ ഒലിവെറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരീക്ഷണ Read More…

Myth and Reality

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിനൊപ്പം പാൽ കഴിക്കുന്നത് ദോഷകരമാണോ?

ചില ഭക്ഷണങ്ങള്‍ പാലുല്‍പ്പന്നങ്ങള്‍ക്കൊപ്പം കഴിക്കുന്നത് ദോഷകരമാണെന്നും ഈ കോമ്പിനേഷന്‍ ദഹനത്തെ തടസ്സപ്പെടുത്തുകയും അസ്വസ്ഥതയും മറ്റും ഉണ്ടാക്കുമെന്നും പറയാറുണ്ട്. അക്കൂട്ടത്തില്‍ ഏറെ പ്രചാരത്തിലുള്ളതാണ് മാംസവിഭവങ്ങളും പാലും ഒരുമിച്ച് കഴിക്കരുതെന്നത്. ഇത് എക്കാലവും നിലനിൽക്കുന്ന ഒരു വിശ്വാസമാണ്, നമ്മളിൽ ഭൂരിഭാഗവും എന്തുകൊണ്ട് എന്ന് ചോദ്യം ചോദിക്കാതെ അവ പിന്തുടരുന്നു. പാലുല്‍പ്പന്നങ്ങളുമായി നോണ്‍ വെജ് ചേര്‍ക്കരുത് എന്നു പറയുന്നതില്‍ എന്തെങ്കിലും സത്യമുണ്ടോ? പാലും നോണ്‍വെജ്ജും കഴിക്കാന്‍ പാടില്ല എന്ന ആശയം വെറും കെട്ടുകഥയാണെന്ന് പോഷകാഹാര വിദഗ്ധ അമിതാ ഗാദ്രെ പറയുന്നു. ഇവ Read More…

Myth and Reality

പോളണ്ടിലെ കല്ലറയില്‍ കണ്ടെത്തിയ അവശിഷ്ടം…! നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം സൃഷ്ടിച്ചു

മരണത്തില്‍ നിന്ന് മടങ്ങിവരാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളോടെ കുഴിച്ചിട്ട പ്രേതത്തിന്റെ മുഖം ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചു. പോളണ്ടിലെ നിക്കോളാസ് കോപ്പര്‍നിക്കസ് യൂണിവേഴ്സിറ്റിയിലെ പുരാവസ്തു ഗവേഷകരുടെ സംഘം 2022-ല്‍ കണ്ടെത്തിയ പൂട്ടിയിടപ്പെട്ട പ്രേതത്തിന്റെ മുഖം ഡിഎന്‍എ, 3ഡി പ്രിന്റിംഗ്, മോഡലിംഗ് കളിമണ്ണ് എന്നിവ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചു. ശാസ്ത്രജ്ഞരുടെ സംഘം 400 വയസ്സുള്ള സ്ത്രീയുടെ മുഖം എങ്ങനെയാണെന്ന് വിലയിരുത്തലുകള്‍ നടത്തിയാണ് കണ്ടെത്തിയത്. വടക്കന്‍ പോളണ്ടിലെ പിയെനിലെ അടയാളപ്പെടുത്താത്ത സെമിത്തേരിയില്‍ സംസ്‌ക്കരിച്ചിരുന്ന മൃതദേഹം ഉയര്‍ത്തുവരാതിരിക്കാനായി അരിവാള്‍ കഴുത്തില്‍ ചുറ്റിയും കാലില്‍ പൂട്ടുകള്‍ വെയ്ക്കുകയും ചെയ്ത Read More…

Myth and Reality

പ്രേതത്തെ ഒഴിപ്പിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്തൊക്കെയാണ് ? പുരോഹിതന്റെ വെളിപ്പെടുത്തല്‍

വ്യക്തമായി ഒരു തെളിവും ആര്‍ക്കും നിരത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും എല്ലാക്കാലത്തും മനുഷ്യര്‍ക്ക് ഏറ്റവും താല്‍പ്പര്യവിഷയങ്ങളില്‍ ഒന്നായിട്ടാണ് പ്രേതാനുഭങ്ങള്‍ നില്‍ക്കുന്നത്. വ്യത്യസ്തമായ ആത്മീയചിന്തകളും ദൈവവിജ്ഞാനീയങ്ങളും പ്രേതോച്ചാടനത്തിന് വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നുണ്ട്. യൂട്യൂബിലെ ഷോണ്‍ റയാന്‍ ഷോയില്‍ അടുത്തിടെ ഭൂതോച്ചാടനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ക്രൈസ്തവ പുരോഹിതന്‍ ഡാന്‍ റീഹില്‍ ശ്രദ്ധേയനായിരുന്നു. ഒരു ഭൂതോച്ചാടകന്‍ പിശാചുക്കളോട് യുദ്ധം ചെയ്യാന്‍ ഉപയോഗിക്കുന്ന അവശ്യകാര്യങ്ങള്‍ ഷോയില്‍ ഡാന്‍ റീഹില്‍ വെളിപ്പെടുത്തി. താന്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാമെന്ന് അദ്ദേഹം പറഞ്ഞു.നാഷ്വില്ലെ Read More…