ലോകം മുഴുവന്‍ ആരാധകളുളള ഹോളിവുഡ് ആക്ഷന്‍നടന്‍ ബ്രൂസ് ലീയ്ക്ക് ആയോധനകലയായ കുംഗ്ഫൂ പ്രചാരത്തിലാക്കിയതില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് വലിയ പങ്കുണ്ട്. എന്റര്‍ ദി ഡ്രാഗണ്‍ (1973) പോലുള്ള ആക്ഷന്‍ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബ്രൂസ് ലീ ആയോധന കലയുടെ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. മികച്ച ശരീരസൗന്ദര്യവും ആക്ഷന്‍ രംഗങ്ങളിലെ പൂര്‍ണ്ണതയുമായിരുന്നു ബ്രൂസ് ലീയെ മികച്ച താരമായി നില നിര്‍ത്തിയിരുന്നത്. കലാകാരനും നടനും സാംസ്‌കാരിക ഐക്കണുമായ ബ്രൂസ് ലീ 1940-ലാണ് ജനിച്ചത്. ഹോങ്കോങ്ങില്‍ വളര്‍ന്നു, അവിടെ Read More…
അമേരിക്കക്കാര്‍ക്ക് ലൈംഗികതയോടുള്ള താല്‍പര്യം കുറയുന്നതായി പഠനം, കാരണം ഇതാണ്
അമേരിക്കയില്‍ ലൈംഗികതയോട് താല്‍പര്യം കുറയുന്നതായി പഠനം വ്യക്തമാക്കുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിലി സ്റ്റഡീസിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവാക്കള്‍ക്ക് ലൈംഗികതയോട് വിരക്തി കൂടി വരുന്നുവെന്നാണ് പഠനം പറയുന്നത്. യു എസിലെ 22 നും 34 നും ഇടയില്‍ പ്രായമുള്ളവരിലാണ് ലൈംഗികതയില്ലായ്മ കൂടുതലെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത 10 ശതമാനം പുരുഷന്മാരും 7 ശതമാനം സ്ത്രീകളും ഇതുവരെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. സ്ത്രീകളില്‍ ഇത് 50 ശതമാനമാണ് കൂടിയതെന്നും പഠനം ചൂണ്ടിക്കാട്ടി. സര്‍വേയില്‍ പങ്കെടുത്ത 35 Read More…
റോസ് വാട്ടറും നാരങ്ങാനീരുമുണ്ടോ? വേനല്‍ക്കാല ചര്‍മ്മസംരക്ഷണം എളുപ്പമാക്കാം
സൂര്യപ്രകാശത്തിലെ അദൃശ്യ വികിരണങ്ങളായ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്നത് . വികിരണങ്ങള്‍ ശരീരത്തില്‍ വീഴുന്നത് സണ്‍ബേണ്‍, ചുളിവുകള്‍, പാടുകള്‍ തുടങ്ങി സ്‌കിന്‍ കാന്‍സറിനുവരെ കാരണമാകാം. അതിനാല്‍ വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് കരുതലോടുള്ള പരിചരണം അത്യാവശ്യമാണ്. റോസ് വാട്ടറും നാരങ്ങാനീരും സെബം എന്നറിയപ്പെടുന്ന ഒരു തരം എണ്ണയാണ് ചര്‍മ്മത്തിന്റെ ഭംഗിയും മൃദുലവും നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ വഴി ഉപരിതലത്തിലെത്തുന്ന സെബം വേനല്‍ക്കാലത്ത് പൊടിപടലങ്ങളുമായി കലര്‍ന്നു സുഷിരങ്ങള്‍ അടയ്ക്കുകയും ഗ്രീസ് പോലെ ഒരു നേര്‍ത്ത ആവരണം ചര്‍മ്മത്തിന് Read More…
വെളുത്തവസ്ത്രങ്ങളിൽ നിന്ന് മഞ്ഞളിന്റെ കറ നീക്കം ചെയ്യാനുള്ള 4 മാർഗങ്ങൾ
വെളുത്ത വസ്ത്രങ്ങളിൽ മഞ്ഞളിന്റെ കറ പറ്റിയാൽ അവ നീക്കം ചെയ്യാൻ വളരെ പ്രയാസമാണ് .എന്നാൽ ഇത്തരത്തിൽ വെളുത്ത വസ്ത്രത്തിൽ നിന്ന് മഞ്ഞൾ കറ കളയാനുള്ള ചില വിദ്യകളുമുണ്ട്. അവ ചുവടെ കൊടുക്കുന്നു . നാരങ്ങ അല്ലെങ്കിൽ വിനാഗിരി ഉപയോഗിക്കുക ലളിതവും ഫലപ്രദവുമായ ഒന്നാണ് ഈ മാർഗം. -നാരങ്ങാനീരും വിനാഗിരിയും ഉപയോഗിച്ച് മഞ്ഞളിന്റെ കറ ഇല്ലാതാക്കുക എളുപ്പമാണ് . അവയുടെ അസിഡിക് ഗുണങ്ങൾ പിഗ്മെന്റിന് കാരണമാകുന്ന സംയുക്തങ്ങളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇത് കറ നീക്കംചെയ്യുന്നത് എളുപ്പമാക്കുന്നു. നാരങ്ങ Read More…
എട്ടാം വയസ്സില്‍ ഇന്ത്യയില്‍ കുടുങ്ങി; പതിനാറാം വയസ്സില്‍ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടക്കം
അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും. മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു. അവള്‍ ബംഗാളിലെ Read More…
ഒരു എലിക്ക് രണ്ട് അപ്പന്മാര്‍ ; തകര്‍പ്പന്‍ പരീക്ഷണവുമായി ഗവേഷകര്‍
ബീജവും അണ്ഡവും കൂടിച്ചേരുമ്പോള്‍ ജീവന്‍ ആരംഭിക്കുമെന്നത് ഒരു വസ്തുതയാണ്. എന്നാല്‍ രണ്ട് അണ്ഡങ്ങള്‍ അല്ലെങ്കില്‍ രണ്ട് ബീജകോശങ്ങള്‍ ഒരുമിച്ചാല്‍ ഇതില്‍ നിന്ന് ജീവന്‍ ഉണ്ടാകുമോ? ഈ ചോദ്യത്തിന് അതെയെന്ന ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. രണ്ട് ജീവശാസ്ത്രപരമായ അമ്മമാരില്‍ നിന്നോ പിതാവില്‍ നിന്നോ ജീവന്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് തെളിഞ്ഞു. എലികളെ ഉപയോഗിച്ചാണ് ഇത് ചെയ്തതെങ്കിലും, എതിര്‍ലിംഗത്തിലുള്ളവരുടെ പങ്കാളിത്തമില്ലാതെ സന്തതികളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു മുന്നേറ്റമാണിത്. ചൈനയിലെ സ്റ്റെം സെല്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘമാണ് ആദ്യമായി രണ്ട് അപ്പന്മാരുടെ Read More…
ലോകത്തിലെ ഏറ്റവും ചെലവേറിയ തെരുവ്; വാടക സ്ക്വയര്‍ഫീറ്റിന് 1.77 ലക്ഷം, തെരുവിന്റെ നീളം 400 മീറ്ററില്‍ താഴെ
ലോകത്തിലെ ഏറ്റവും ചെലവേറിയ തെരുവ് ഏതാണെന്ന് അറിയാമോ? ഇറ്റലിയിലെ മിലാനിലെ ഒരു ഉയര്‍ന്ന ഷോപ്പിംഗ് സ്ട്രീറ്റായ മോണ്ടെനാപോളിയോണിനാണ് ഈ പദവി. ഏറ്റവും കൂടുതല്‍ കാലം ഈ വിശേഷണം വെച്ചുകൊണ്ടിരുന്ന ന്യൂയോര്‍ക്കിലെ അപ്പര്‍ ഫിഫ്ത്ത് അവന്യൂവിനെയാണ് മോണ്ടെനാപോളിയോണ്‍ സ്ഥാനഭ്രഷ്ടനാക്കിയത്. എല്ലാ വര്‍ഷവും, അമേരിക്കന്‍ സ്ഥാപനമായ കുഷ്മാന്‍ & വേക്ക്ഫീല്‍ഡ് ഒരു ആഗോള സൂചിക പ്രസിദ്ധീകരിക്കുന്നു, അത് ലോകത്തിലെ ഏറ്റവും ചെലവേറിയ ഷോപ്പിംഗ് ഏരിയകളെ അവര്‍ കല്‍പ്പിക്കുന്ന വാടക വില പ്രകാരം റാങ്ക് ചെയ്യുന്നു. ഫിഫ്ത്ത് അവന്യൂ നിരവധി വര്‍ഷങ്ങളായി Read More…
ചൂട് കാലം; തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നല്ലതാണോയെന്ന് എങ്ങനെ തിരിച്ചറിയാം?
ചൂട് കാലമാണ്. അന്തരീക്ഷത്തിലെ ചൂട് മുപ്പത്തിയേഴ് ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടാണ്. , ചൂട് കാരണം പുറത്ത്പോകാന്‍ പോലും സാധിക്കില്ല. ഈ സമയത്ത് കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എങ്കിലും ചൂട് കാലമായാല്‍ എപ്പോഴെത്തെയും താരം നമ്മുടെ തണ്ണിമത്തനാണ്. ദാഹം മാറാനും നിര്‍ജലീകരണം തടയാനും ഉഗ്രനാണ് ഇത്. പക്ഷെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരുപോലെ ഉള്ള രണ്ട് തണ്ണിമത്തന്‍ എടുക്കുമ്പോള്‍ അതില്‍ ഭാരകൂടുതലുള്ളത് വാങ്ങാം. ഇതില്‍ അധികം ജ്യൂസ് ഉണ്ടാകും. Read More…
കണ്ണുകൾക്ക് താഴെയുള്ള ചുളിവുകൾ മാറാൻ 6 വീട്ടുവൈദ്യങ്ങൾ
കണ്ണുകൾക്ക് താഴെയുള്ള വരകളും ചുളിവുകളും മുഖസൗന്ദര്യത്തെ സാരമായി ബാധിക്കും. 30 വയസ്സിനു മുകളിലുള്ള സ്ത്രീകളെ പലപ്പോഴും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ഈ പ്രശ്നം അലട്ടാറുണ്ട്. പ്രത്യേകിച്ച് മുഖത്തും കണ്ണിന് താഴെയും. ചെലവേറിയ ചികിത്സകൾ തിരഞ്ഞെടുക്കുന്നതിനുപകരം, കണ്ണുകൾക്ക് താഴെയുള്ള നേർത്ത വരകൾ ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങൾ ഇതാ. പൈനാപ്പിൾ ജ്യൂസ് വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ പൈനാപ്പിൾ ജ്യൂസ് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും കണ്ണുകൾക്ക് താഴെയുള്ള നേർത്ത വരകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിന്റെ ആൻറി- ഇൻഫ്ലമേറ്ററി Read More…














