Lifestyle

ജോലിമാത്രം പോര, ജീവിതവും ആസ്വദിക്കണം; പിന്തുടരാം, ജെന്‍-സിയുടെ ‘പെന്‍ഡുലം ലൈഫ്‌സ്റ്റൈല്‍’

ജോലിയ്ക്കായി ജീവിതത്തിലെ സന്തോഷങ്ങള്‍ മാറ്റിവെക്കാന്‍ കഴിയില്ല. എന്നാല്‍ ജീവിതപ്രശ്നങ്ങളുടെ പേരില്‍ ജോലിയിലും വിട്ടുവീഴ്ച ചെയ്യില്ല. കാഴ്ചപാടുകളുടെ കാര്യത്തില്‍ ജെന്‍- സി വ്യത്യസ്തരാണ്. ജീവിക്കാനായി ജോലിവേണം. എന്നാല്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമായി തങ്ങളെ കിട്ടില്ലായെന്നാണ് അവരുടെ പക്ഷം. ജോലിയുടെയും ജീവിതത്തിന്റെയും ബാലന്‍സ് തെറ്റാതിരിക്കാനായി അവര്‍ കൂട്ടുപിടിക്കുന്നതാവട്ടെ പെന്‍ഡുലം ലൈഫ് സ്റ്റൈലിനെയാണ്. 1997നും 2012 നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സി വിഭാഗത്തില്‍പെടുന്നത്. ശാരീരികമായ ആരോഗ്യത്തിനും മാനസികമായ ആരോഗ്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നവരാണിവര്‍. ജോലി എത്ര കഠിനമാണെങ്കിലും Read More…

Lifestyle

ബ്രേക്കപ്പുകള്‍ കൂടുതല്‍ ഉലയ്ക്കുന്നത് ആരെ? സ്ത്രീയേയോ പുരുഷനേയോ?

സാധാരണഗതിയില്‍, ഒരു ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷനും സ്ത്രീയ്ക്കുമിടയില്‍ ബ്രേക്കപ്പുകള്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതിസന്ധിയിലാഴ്ത്തുന്നത് ആരെയാണ്? സ്ത്രീകളെ കൂടുതല്‍ വൈകാരികമായി ബാധിക്കുമെന്നും പുരുഷന്മാര്‍ വൈകാരികമായി ബാധിക്കപ്പെടാത്തവരാണെന്നുമാണ് പൊതുവേ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവും പുതിയ പഠനം ഈ മുന്‍വിധി തകിടം മറിക്കുകയാണ്. ബിഹേവിയറല്‍ ആന്‍ഡ് ബ്രെയിന്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച പഠനം, ഈ മുന്‍വിധി ഭേദിച്ച് ഒരു പുതിയ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കുന്നു. പുരുഷന്മാര്‍ പ്രണയബന്ധത്തെ കൂടുതല്‍ ആശ്രയിക്കുന്നവരാണെന്ന് പഠനഫലങ്ങള്‍ വെളിപ്പെടുത്തുന്നത്. വൈകാരിക പിന്തുണക്കും അടുപ്പത്തിനുമായി അവര്‍ പങ്കാളികളിലേക്ക് തിരിയുന്നു. Read More…

Featured Lifestyle

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വിഭവങ്ങളുടെ പട്ടിക; ലിസ്റ്റില്‍ ഇന്ത്യയിലെ ‘മിസ്സി റൊട്ടി’യും

ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട 100 ഭക്ഷണങ്ങളുടെ പട്ടിക ടേസ്റ്റ്അറ്റ്‌ലസ് പുറത്തിറക്കി. ആളുകളില്‍ നിന്നുളള 596, 403 റേറ്റിങ്ങുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിങ് ചെയ്തത്. ഈ പട്ടികയില്‍ 56 ാംസ്ഥാനത്ത് ഇന്ത്യയിലെ മിസ്സി റൊട്ടി എന്ന വിഭവമാണ്. ഗോതമ്പ് മാവ്, പയര്‍ മാവ്, ചുവന്ന മുളകുപൊടി , ജീരകം , അയമോദകം മഞ്ഞള്‍, ഉണക്കി പൊടിച്ച മാതളനാരങ്ങ വിത്തുക്കള്‍ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന റൊട്ടിയാണ് ഇത്. ഇതിന് മുകളില്‍ നെയ് പുരട്ടി വെജിറ്റബില്‍ കറി ദാല്‍ മഖാനി തുടങ്ങിയവയ്‌ക്കൊപ്പം കഴിക്കാം. Read More…

Lifestyle

പെരുവിരലിനേക്കാൾ വലുതാണോ കാലിന്റെ രണ്ടാമത്തെ വിരൽ? ഫലം ഇങ്ങനെയാവാം

ഹസ്തരേഖാ ശാസ്ത്രം കൈരേഖ നോക്കി ഒരാളുടെ സ്വഭാവവും ഭാവിയും പ്രവചിക്കുംപോലെ ഒരു വ്യക്തിയുടെ കാല്‍ നോക്കിയാലും സ്വഭാവം നിര്‍ണയിക്കാനായി സാധിക്കുമെന്ന് ലക്ഷണശാസ്ത്രം പറയുന്നു. സൗഹൃദങ്ങള്‍, കഴിവുകള്‍ എന്നിവയെല്ലാം കാല്‍പാദത്തിലെ വിരലുകളുടെ നീളവും ആകൃതിയും നോക്കി അറിയാന്‍ സാധിക്കും. കാലിലെ മറ്റ് വിരലുകളെക്കാള്‍ നീളം തള്ളവിരലിനുണ്ടെങ്കില്‍ ഉത്സാഹഭരിതരും ഭാവനാശാലികളുമായിരിക്കും അവര്‍. ഇവരുടെ പക്കല്‍ ഏത് പ്രശ്‌നത്തിനും പരിഹാരം ഉണ്ടാകും. സര്‍ഗാത്മക കഴിവുകളാല്‍ സമ്പന്നരായിരിക്കും. വസ്തുതകള്‍ പല വീക്ഷണ കോണുകളിലും നോക്കി കാണാനായി ഇക്കൂട്ടര്‍ക്ക് സാധിക്കും. തള്ളവിരല്‍ മറ്റ് വിരലുകളെക്കാള്‍ Read More…

Lifestyle

സവാളയാണോ ചെറിയുള്ളിയാണോ മികച്ചത്? വ്യത്യാസമറിയുക, കരയാതെ അരിയാനും മാര്‍ഗം

കറികള്‍ ഉണ്ടാക്കുമ്പോള്‍ ചെറിയുള്ളി നിര്‍ബന്ധമായും വേണം. ഒരു ചമ്മന്തി അരയ്ക്കണമെങ്കിലും കറിക്ക് താളിക്കണമെങ്കിലും, എന്തിന് കപ്പയ്ക്ക് ഒരു കാന്തരി മുളക് പൊട്ടിക്കാന്‍പോലും ചെറിയുള്ളി വേണം. ചെറിയുള്ളിയും സവാളയും ഒരു ഗണത്തില്‍പ്പെടുന്നതാണെങ്കിലും രണ്ടിന്റേയും ഉപയോഗം വ്യത്യസ്തമാണ്. ഉള്ളിക്ക് അല്‍പ്പം കട്ടി കൂടുതലായിരിക്കും. ബിരിയാണിയിലും മറ്റും ഉള്ളി വറുത്തിടുമ്പോൾ ഉണ്ടാകുന്ന രുചി കുറച്ച് വ്യത്യസ്തമാണ്. അല്‍പ്പം ഉരുണ്ട്, വലുപ്പത്തിലുള്ള ഉള്ളി പല നിറത്തിലും ലഭ്യമാണ്. യെല്ലോ ഒനിയന്‍, റെഡ് ഒനിയന്‍, വൈറ്റ് ഒനിയന്‍ എന്നിങ്ങനെ പോകുന്നു ഉള്ളിയുടെ വെറൈറ്റികള്‍. എന്നാല്‍ Read More…

Featured Lifestyle

മൂന്ന് ബെൻസ് കാറിന്റെ വില; കോടികളുടെ അത്യാഢംബര നെയിൽ പോളിഷ് സ്വന്തമാക്കി 25പേർ

നഖങ്ങള്‍ക്ക് മനോഹരമായ നിറം നല്‍കാനായി എത്ര രൂപ വേണമെങ്കിലും ചിലവഴിക്കാനായി ആളുകള്‍ തയ്യാറാകും. 20 രൂപ മുതല്‍ ലക്ഷങ്ങള്‍ വില മതിക്കുന്ന നെയില്‍പോളീഷുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അത്തരത്തിലുള്ള ഒരു നെയില്‍ പോളീഷാണ് ഇപ്പോള്‍ സൗന്ദര്യ ​പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാകുന്നത്. ലൊസാഞ്ചലസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡ് ‘ ആസച്ചര്‍’ ആണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 1,63, 66,000 രൂപയാണ് ഈ ബ്ലാക് ഡൈമണ്ട് നെയില്‍ പോളിഷിന്റെ വില. പ്രത്യക്ഷത്തില്‍ സാധാരണ നെയില്‍പോളിഷ് എന്നു തോന്നുമെങ്കിലും ഇത്രയും വില വരാന്‍ ഒരു Read More…

Featured Lifestyle

യുദ്ധം തുടങ്ങിയപ്പോള്‍ വേര്‍പിരിഞ്ഞു; 15 മാസത്തിന് ശേഷം ഗാസയില്‍ ഇരട്ടകള്‍ കണ്ടുമുട്ടി

ഗാസയില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങളാണ് തകര്‍ന്നുപോയത്. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായതോടെ വേര്‍പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോകുകയും വെടിനിര്‍ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്‍പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്‍ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ എന്‍ക്ലേവിനുള്ളില്‍ ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്‍-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല്‍ ഏറെ Read More…

Lifestyle

അജ്ഞാതകാരണം; രണ്ടുമാസത്തിനിടെ മരിച്ചത് 17പേര്‍; കൂട്ടമരണങ്ങള്‍ ഈ കശ്മീര്‍ഗ്രാമത്തെ ഭീതിയിലാഴ്ത്തുന്നു

കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ അവരുടെ ഗ്രാമത്തില്‍ നിന്ന് 17 പേര്‍ ‘അജ്ഞാതമായ കാരണങ്ങളാല്‍’ മരിച്ചതോടെ രജൗരി പട്ടണത്തില്‍ 370 ഗ്രാമവാസികളെയാണ് ക്വാറന്റൈനിലേക്ക് മാറ്റിയത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ഗ്രാമം കഴിഞ്ഞ ഡിസംബറിന് ശേഷമാണ് കൂട്ടമരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്. കൂട്ടമരണം കണ്ടതോടെ ഗ്രാമം സന്ദര്‍ശിച്ച് സാമ്പിളുകള്‍ ശേഖരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന ലാബുകളില്‍ പരിശോധന നടത്തിയപ്പോള്‍ കിട്ടിയഫലം വിദഗ്ദ്ധരേയൂം സ്തംഭിപ്പിച്ചിരുന്നു. കീടനാശിനികളിലും ഉപയോഗിക്കുന്ന ഓര്‍ഗാനോഫോസ്‌ഫേറ്റ് രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന വിഷാംശമാണ് രോഗത്തിന് കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ്. മരണത്തിന് സമാനമായ Read More…

Featured Lifestyle

ലോകത്തിൽ ഏറ്റവും ആയുസ്സുള്ള സ്ഥലം ഇതാണ് ! ശരാശരി പ്രായം 85.63

ഹോങ്കോങ് നഗരം വളരെ പ്രശസ്തമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും അധികം ശരാശരി ആയുസ്സുള്ള സ്ഥലംകൂടിയാണ് ഹോങ്കോങ്. വേള്‍ഡോമാറ്റേഴ്‌സ് എന്ന ഡേറ്റ അനാലിസിസ് വെബ്‌സൈറ്റിന്റെ വിവരമനുസരിച്ചാണ് ഈ കണ്ടെത്തല്‍ . 85.63 വയസ്സാണ് ഹോങ്കാങ്ങിലെ ശരാശരി ആയുസ്സ്. രണ്ടാം സ്ഥാനത്ത് ജപ്പാനുണ്ട്. പിന്നീട് ദക്ഷിണ കൊറിയ, ഫ്രഞ്ച് പോളിനേഷ്യ , സ്വീറ്റ്സര്‍ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ആദ്യ പത്തിലുണ്ട്. ഇന്ത്യയുടെ ശരാശരി ആയുസ്സ് വേള്‍ഡോമീറ്റേഴ്‌സ് കണക്കനുസരിച്ച് 72.24 വര്‍ഷമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളാണ് ശരാശരി ആയുസ്സ് ഏറ്റവും കുറവുള്ള രാജ്യങ്ങളായി Read More…